ട്രാക്ക് പരിശോധനയ്ക്കിടെ, ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

തൃശൂര്‍: ട്രാക്ക് പരിശോധനയ്ക്കിടെ, ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ പ്രമോദ് കുമാറാണ് മരിച്ചത്.ഇന്ന് രാവിലെ 8.30 ഓടേയാണ് സംഭവം. വടക്കാഞ്ചേരിക്കും പൂങ്കുന്നതിനും ഇടയിലാണ് അപകടം നടന്നത്. ട്രാക്ക് പരിശോധനയ്ക്കിടെ, പരിശോധിക്കുന്ന ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് കണ്ട് തൊട്ടടുത്തുള്ള ട്രാക്കിലേക്ക് മാറി.ഈസമയം ഇതുവഴി വന്ന മെമു പ്രമോദ് കുമാറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

ആലുവയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; മൂന്ന് പേർ പിടിയില്‍

ആലുവയില്‍ വന്‍ മയക്കുമരുന്ന് വേട്ട . അമ്പത് ഗ്രാം എം.ഡി.എം.എ യുമായ് മൂന്നു യുവാക്കള്‍ പോലീസ് പിടിയില്‍ . കടുങ്ങല്ലൂര്‍ മുപ്പത്തടം കുന്നും പറമ്പില്‍ വീട്ടില്‍ വിഷ്ണു ( 27 ), മുപ്പത്തടം മാതേലിപ്പറമ്പില്‍ വീട്ടില്‍ അമല്‍ ബാബു (25), മുപ്പത്തടം കുരിശിങ്കല്‍ വീട്ടില്‍ ജിതിന്‍ ജോസഫ് (25) എന്നിവരെയാണ് റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും, ആലുവ പോലീസും ചേര്‍ന്ന് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുലര്‍ച്ചെ പറവൂര്‍ കവലയില്‍ വച്ച് പിടിയിലായത് . പൊതു വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വില വരും. ഓണത്തോടനുബന്ധിച്ച് വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യം. ആലുവയില്‍ നിന്നും സംഘം ട്രയിനില്‍ പോയി ബാംഗ്ലൂരില്‍ നിന്നും മയക്കുമരുന്ന് വാങ്ങി ബസ് മാര്‍ഗം നാട്ടിലെത്തിക്കുകയായിരുന്നു.…

Read More

മലവെള്ളപ്പാച്ചലില്‍കാണാതായ ആറു വയസുകാരി മരിച്ചു

തിരുവനന്തപുരം പാലോട് കനത്തമഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചലില്‍കാണാതായ ആറു വയസുകാരി മരിച്ചു. കാണതായ ഇടത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെ കുട്ടിയ കണ്ടെത്തിയെങ്കിലും രക്ഷപെടുത്താന്‍ കഴിഞ്ഞില്ല. കുട്ടിയുടെ അമ്മക്കായി തിരിച്ചില്‍ തുടരുന്നു, മൂന്ന്കു ടുംബത്തിലെ 10 പേരെടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇതിലെ എട്ടുപേരെ നേരത്തെ രക്ഷിച്ചു. രണ്ടുപേരെ മറുകരയില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

Read More

എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസം: ഇപ്രാവശ്യം കണ്ണീരോണം

അബ്ദുൽ റഹിമാൻ ആലൂർ കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കും, ആശ്രിതർക്കും നൽകി വന്നിരുന്ന പെൻഷൻ നിർത്തിയിട്ട് അഞ്ച് മാസം പിന്നിടുന്നു. ആശ്രിതർക്ക് നൽകിയിരുന്ന പെൻഷൻ മുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു.ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച പെൻഷൻ പദ്ധതിയാണ് തകിടം മറിക്കുന്നത്. സാമൂഹിക സുരക്ഷ വകുപ്പാണ് പെൻഷൻ നൽകിയിരുന്നത്.ദുരിതബാധിതർക്ക് മതിയായ വിദഗ്ധ ചികിത്സ പോലും നിഷേധിക്കപ്പെടുന്ന കാലത്ത് ആശ്വാസമായിരുന്ന ക്ഷേമ പെൻഷൻ അട്ടിമറിക്കപ്പെടുന്നത്. 3800 ഓളം പേർക്ക് ലഭിച്ചിരുന്ന പെൻഷൻ സാമൂഹികക്ഷേമ വകുപ്പിൻ്റെ അനാസ്ഥകൊണ്ടാണ് നഷ്ടപ്പെട്ടത്: രോഗികളെ പരിചരിക്കുന്നവർക്ക് നൽകിവന്നിരുന്ന 600 രൂപ പെൻഷൻ വർഷങ്ങളായി മുടങ്ങി കിടക്കുകയാണ്. സുപ്രീം കോടതി നിർദേശ പ്രകാരം 200 കോടിയോളം നഷ്ടപരിഹാരം നൽകിയെങ്കിലും പ്രതിമാസ പെൻഷൻ മുടങ്ങിയതിലൂടെ ആനുകൂല്യം ലഭിക്കാത്ത നിരവധി പേരാണ’ദുരിതക്കയത്തിലായ ത്.രോഗത്തോട് മല്ലടിച്ച് ജീവൻ നിലനിർത്താൻ പ്രയാസപ്പെടുന്ന ഈ വിഭാഗത്തിന് ഇപ്രാവശ്യം കണ്ണീരോണമാണ്.

Read More

ഒഐസിസി നിരീക്ഷകൻ അഡ്വ. ആഷിഖ്ന് സ്വീകരണം

മസ്കറ്റ്. ഒഐസിസി മെമ്പർഷിപ്പിന്റെ പുരോഗതി വിലയിരുത്താനായും ഒമാൻഏകദിന ചിന്തൻ സിബിരത്തിന്റെ വിജയം അവലോകനം ചെയ്യുന്നതിന് വേണ്ടി കെപിസിസി ഒഐസിസി നിരീക്ഷകനായി എത്തിയ ഒഐസിസി മിഡിൽ ഈസ്റ്റ്‌ കൺവീനർ അഡ്വ. ആഷിക്കിന് ദേശീയകമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണയോഗം ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. ദേശീയഅദ്ധ്യക്ഷൻ സജി ഔസഫ് അദ്ധ്യക്ഷതവഹിച്ചു. ചിന്തൻ സിബിർ വിജയശിൽപ്പി ചെയർമാൻ എൻ. ഒ. ഉമ്മനെ യോഗം അനുമോദിക്കുകയും പൊന്നാടയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.ഒമാൻ ദേശീയകമ്മിറ്റിയുടെ പ്രവർത്തനം മറ്റുരാജ്യങ്ങൾക്ക് ഒരു മാതൃകയാണെന്നും ഒഐസിസി ക്കും കെപിസിസിക്കും പ്രവർത്തനറിപ്പോർട്ട്‌ നൽകുമെന്നും സ്വീകരണത്തിന് മറുപടിയായി അഡ്വ.ആഷിക് പറഞ്ഞു. മാത്യു മെഴുവേലി, സലിം മുതുവമ്മേൽ, മമ്മൂട്ടി ഇടക്കുന്നം, തോമസ് മാത്യു, റെജി പുനലൂർ, റെജി ഇടിക്കുള, മുംതാസ് സിറാജ്, സജി ഇടുക്കി, എന്നിവർ സംസാരിച്ചു. ദേശീയ ജന സെക്രട്ടറി ബിന്ദു പാലക്കൽ സ്വാഗതവും…

Read More

ബിജെപിയിൽ കലാപം ശക്തം ; സുരേന്ദ്രന്റെ മകന്റെ അനധികൃത നിയമനം: സന്ദീപ് വാര്യർക്കെതിരെ നടപടിക്ക് നീക്കം

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകൻ കെ. എസ് ഹരികൃഷ്ണൻ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അനധികൃത നിയമനം നേടിയതിന്റെ രേഖകൾ മാധ്യമങ്ങൾക്ക് നൽകിയത് സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണെന്ന ആരോപണത്തിന് പിന്നാലെ അദ്ദേഹത്തെ അച്ചടക്ക നടപടിക്ക് വിധേയനാക്കാൻ നീക്കം.അമിത് ഷാ കേരളത്തിലെത്തിയ ദിവസം തന്നെ ഇത്തരമൊരു വാർത്ത പുറത്ത് വന്നതിന് പിന്നിൽ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണെന്ന് ആരോപിക്കുകയാണ് സുരേന്ദ്രൻ വിഭാഗം. കെ. സുരേന്ദ്രന്റെ മകനെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിയമിക്കാൻ വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയെന്ന ഗുരുതരമായ വിഷയമാണ് കഴിഞ്ഞ ദിവസം ഉയർന്നുവന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ടെക്നിക്കൽ ഓഫീസറായാണ് കെ.എസ് ഹരികൃഷ്ണനെ വിദ്യാഭ്യാസയോഗ്യതയിൽ മാറ്റം വരുത്തി പിൻവാതിലിലൂടെ നിയമിച്ചത്. കെ.സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കാൻ…

Read More

സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തണം ; വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഭ ആർച്ച് ബിഷപ്പിനെയും മുൻ ആർച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാൻ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തണം. കത്തിന്റെ പൂർണരൂപം– വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങിയിട്ട് മൂന്നാഴ്ചയായി. തിങ്കളാഴ്ച മുതൽ മുല്ലൂരിലെ സമര കവാടത്തിൽ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയുടേയും മുൻ ആർച്ച് ബിഷപ്പ് സൂസെപാക്യത്തിന്റേയും നേതൃത്വത്തിൽ ഉപവാസ സമരം ആരംഭിക്കുകയാണ്. ബിഷപ്പുമാരേയും അൽമായരേയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു. ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഒത്തു തീർപ്പാക്കാൻ മന്ത്രി തല സമിതി പലവട്ടം ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മന്ത്രിതല സമിതിയുടെ ചർച്ചകൾ…

Read More

നെഹ്റു ട്രോഫി വള്ളംകളി ; കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ജലരാജാവ്

ആലപ്പുഴ : അറുപത്തി എട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ഒന്നാമത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാട്ടില്‍തെക്കേതില്‍ ചുണ്ടന്‍ മൂന്ന് തുഴപ്പാട് വ്യത്യാസത്തില്‍ മാത്രമാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.എന്‍ ഡി സി കുമരകം തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനത്തും, പുന്നമടയുടെ വീയ്യാപുരം മൂന്നാം സ്ഥാനത്തും പോലീസ്റ്റിന്റെ ചമ്ബക്കുളം നാലാമതും ഫിനിഷ് ചെയ്തു. 4 മിനിറ്റ് 30.77 സെക്കന്റ്‌ കൊണ്ടാണ് നടുഭാഗം ഫൈനല്‍സില്‍ ഫിനിഷ് ചെയ്തത്. കഴിഞ്ഞ രണ്ട് ടൂര്‍ണമെന്റിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തന്നെ ആയിരുന്നു കിരീടം സ്വന്തമാക്കിയത്. അവസാനം നടുഭാഗം തുഴഞ്ഞും അതിനു മുമ്ബ് ല്‍ പായിപ്പാടന്‍ ചുണ്ടന്‍ തുഴഞ്ഞുമായിരുന്നു വിജയം. യു ബി സിയും കാരിച്ചാലും ഇത്തവണ ഫൈനലില്‍ എത്തിയില്ല. യു ബി സി തുഴഞ്ഞ കാരിച്ചാല്‍ ലൂസേഴ്സ് ഫൈനലില്‍ ഒന്നാമത് എത്തി.

Read More

പ്രതിമ അനാശ്ചാദനം നടത്തി

അയിലൂർ : മുതിർന്ന കോൺഗ്രസ് നേതാവും നെന്മാറ ബ്ലോക്ക് പ്രസിഡന്റുമായിരുന്ന കെ.കെ.കുഞ്ഞുമോന്റെ അർദ്ധകായ പ്രതിമ ജന്മനാടായ കരിമ്പാറയിൽ അനാച്ഛാദനം ചെയ്തു. തുടർന്ന് നടന്ന പൊതുയോഗം കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിനീഷ് കരിമ്പാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷം ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ ജി എൽദോ എം പത്മ ഗിരീശൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെവി. ഗോപാലകൃഷ്ണൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ എസ്എം ഷാജഹാൻ മാസ്റ്റർ എസ് ശിവരാമൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ വിനീത് കരിമ്പാറ പ്രമോദ് തണ്ടലോട്ട് , അഡ്വ. കെകെ.അൻഷിൻ, പിപി ശിവപ്രസാദ് സുനിൽ ചുവട്ടുപാടം, കെ കുഞ്ഞൻ, ആർ വേലായുധൻ, ഗോപിക ഷിജു,…

Read More

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ സുരക്ഷാജീവനക്കാരെ മര്‍ദിച്ച ഡിവൈഎഫ്ഐ സംസ്ഥാന നേതാവിനെതിരെ; കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ മര്‍ദിച്ച ഡിവൈഎഫ്ഐ സംസ്ഥാന നേതാവിനെ ഒന്നാം പ്രതിയാക്കി പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റിയംഗവും ജില്ലാ ജോയന്റ് സെക്രട്ടറിയുമായ കെ. അരുണിനെ ഒന്നാംപ്രതിയാക്കിയാണ് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്. കെഎം. രാജേഷ്, അശ്വിന്‍, സജിന്‍, നികില്‍ സോമന്‍, ജിതിന്‍ലാല്‍, മുഹമ്മദ് ബഷീര്‍ എന്നിവരാണ് മറ്റു പ്രതികള്‍. കൊലപാതകശ്രമം കൂടി എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ബുധനാഴ്ച രജിസ്റ്റര്‍ കേസിൽ വിവിധ വകുപ്പുകൾ ചുമത്തിയതിനുപുറമേ ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കുനേരെയുള്ള ആക്രമണം തടയല്‍ നിയമം 2012-ലെ 3, 4 വകുപ്പുകളാണ് ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. സുരക്ഷാജീവനക്കാരന്‍ ദിനേശന്റെ പരാതിയിലാണ് കേസെടുത്തത്.അതിനിടെ കെ. അരുണ്‍ അടക്കം ഏഴ് പ്രതികളും ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കി. ജാമ്യം ലഭിക്കുന്നതുവരെ പ്രതികളെ പിടിക്കാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ പോലീസ് ഒരു ശ്രമവും നടത്തുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നതോടെ വെള്ളിയാഴ്ച…

Read More