ജനാധിപത്യത്തെ തകർക്കുന്നവരെ ചോദ്യം ചെയ്യുവാനുള്ള ഉത്തരവാദിത്വം പുതുതലമുറയ്ക്കുണ്ട് : വി.ഡി.സതീശൻ

പത്തനംതിട്ട: ജനാധിപത്യത്തെ തകർക്കുന്നവരെ ചോദ്യം ചെയ്യുവാനുള്ള ഉത്തരവാദിത്വം പുതുതലമുറയ്ക്ക് ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെഎസ്‌യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാസിസം എല്ലാ മേഖലയിലും പിടിമുറുക്കിയിരിക്കുന്നു. അരാഷ്ട്രീയവാദം യുവാക്കടയിൽ വർദ്ധിച്ചിരിക്കുകയാണ്, അതുവഴി സമൂഹത്തിൽ വർഗീയത വളരുകയാണ്. കെഎസ്‌യു പ്രവർത്തകർ വെള്ളം ചേർക്കാത്ത മതേതരത്വം കാത്തുസൂക്ഷിക്കുന്നവരാകണമെന്നും വി.ഡി.സതീശൻ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകൻ ജനാധിപത്യവാദിയും മതേതരവാദിയും ആയിരിക്കണം. പ്രകൃതിയെ സ്‌നേഹിക്കുന്ന നെഹ്‌റുവിന്റെ പിൻഗാമികളാണ് കോൺഗ്രസ് പ്രവർത്തകർ. പരിസ്ഥിതിക്ക് വേണ്ടിയും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയും തുല്യതയ്ക്ക് വേണ്ടിയും നിലകൊള്ളുന്നവർ ആയിരിക്കണം കെഎസ്‌യു പ്രവർത്തകർ. കേരളത്തിലെ കോൺഗ്രസിന്റെ ശക്തിയും കരുത്തും ഊർജ്ജവും ആണ് കെഎസ്‌യു. പുതിയ തലമുറയെ വാർത്തെടുക്കേണ്ട ഉത്തരവാദത്വം കെഎസ്‌യുവിനുണ്ട്. പാർശ്വവൽക്കരിപ്പെട്ട സമൂഹത്തെ ഹൃദയത്തോട് ചേർക്കുവാൻ കെഎസ്‌യു പ്രവർത്തകർക്ക് കഴിയണമെന്നും സതീശൻ പറഞ്ഞു.കെഎസ്‌യു ജില്ലാ പ്രസിഡന്റ് ആൻസർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിവിധ…

Read More

എൻസിപിയിൽ കലാപം; സംസ്ഥാന പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ദേശീയ നേതാവ്

കൊച്ചി: എൻസിപി സംഘടനാ തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ് പി സി ചാക്കോ അട്ടിമറിച്ചെന്ന് എൻസിപി ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടി. മന്ത്രി എ കെ ശശീന്ദ്രൻ്റെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്നും മുഹമ്മദ് കുട്ടി ആരോപിച്ചു. സംസ്ഥാന സമിതിയിൽ അംഗമല്ലാത്തവരെയും ഹാളിൽ കയറ്റി. റിട്ടേണിംഗ് ഓഫീസറും അട്ടിമറിക്ക് കൂട്ട് നിന്നു. വോട്ടെടുപ്പ് നടത്താതെ പി.സി ചാക്കോയെ പ്രസിഡൻ്റായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് അദ്ദേഹംആരോപിച്ചു. എൻ എ മുഹമ്മദ് കുട്ടി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനാർഥിയാണെന്ന് റിട്ടേണിങ് ഓഫീസർ പ്രഖ്യാപിക്കുകയും ഉച്ചക്ക് 2.30 ന് ശേഷം തിരഞ്ഞെടുപ്പ് നടത്താമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ ഹാളിൽ ഉണ്ടായിരുന്ന പ്രതിനിധികൾ അല്ലാത്തവരുടെ സഹായത്തോടെ ബഹളമുണ്ടാക്കി ചാക്കോയെ പ്രസിഡൻറായി പ്രഖ്യാപിക്കുകയായിരുന്നു. വോട്ടെടുപ്പ് നടന്നാൽ ചാക്കോ പരാജയപ്പെടുമെന്ന് പൂർണ ബോധ്യമുള്ളതിനാ ലാണ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്നും എൻ എ.മുഹമ്മദ് കുട്ടി പറഞ്ഞു. പാർട്ടി പ്രസിഡൻ്റ് ഉൾപ്പെടുന്ന അഴിമതികൾ…

Read More

കേരള വിദ്യാർത്ഥി ജനത സംസ്ഥാന നേതൃസംഗമം, 4,5 തിയ്യതികളിൽ കോഴിക്കോട്

കോഴിക്കോട് : കേരള വിദ്യാർത്ഥി ജനത സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനതല നേതൃസംഗമം സംഘടിപ്പിക്കുന്നു. സെപ്തംപർ 4,5 തിയ്യതികളിൽ കോഴിക്കോട് സ്നേഹലത റെഡ്ഡി നഗറിലാണ് നേതൃസംഗമം സംഘടിപ്പിച്ചിരിക്കുന്നത്. കേരള വിദ്യാർത്ഥി ജനത സ്ഥാപക പ്രസിഡന്റ് അഡ്വ. ജോൺ ജോൺ. മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചെയർമാൻ വി രമേശ് ബാബു, വിദ്യാർത്ഥി ജനത മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഷംനാദ് കൂട്ടിക്കട, സെനിൻ റാഷി കെ.കെ തുടങ്ങിയവരും കലാ രാഷ്ട്രീയ രംഗത്തെ യുവതലമുറയിലെ പ്രമുഖരും സംഗമത്തിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും.

Read More

പ്ലസ് വൺ വിദ്യാർത്ഥികൾ മുണ്ട് ഉടുത്തെത്തി ; നിലമ്പൂർ ഗവ:മാനവേദൻ സ്‌കൂളിൽ കുട്ടികൾ തമ്മിൽ കൂട്ടയടി

മലപ്പുറം: ഓണാഘോഷവുമായി ബന്ധപ്പെട്ട് മലപ്പുറം നിലമ്പൂർ ഗവ:മാനവേദൻ സ്‌കൂളിൽ കുട്ടികൾ തമ്മിൽ കൂട്ടയടി. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു. പ്ലസ് വൺ വിദ്യാർത്ഥികൾ മുണ്ട് ഉടുത്ത് എത്തിയത് പ്ലസ് ടു വിദ്യാർത്ഥികൾ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് അടിപിടിയിൽ കലാശിച്ചത്. ആദ്യം സ്‌കൂൾ കോമ്പൗണ്ടിലും പീന്നീട് പുറത്തും അടി നടന്നു. റോഡിൽ സംഘർഷം തുടർന്നതോടെ പൊലീസ് എത്തിയാണ് ഇരു വിഭാഗത്തെയും പിരിച്ചുവിട്ടത്. പൊലീസ് ലാത്തി വീശിയതിനു ശേഷമാണ് കുട്ടികൾ പിരിഞ്ഞുപോയത് . സംഭവത്തിൽ പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. പരുക്കേറ്റവരിൽ ഒരു കുട്ടിയുടെ എല്ല് പൊട്ടിയിട്ടുണ്ട് . പരിക്ക് പറ്റിയ കുട്ടികളുടെ മൊഴി എടുത്തതിനുശേഷം കേസെടുക്കുമെന്ന് നിലമ്പൂർ പൊലീസ് അറിയിച്ചു.

Read More

രാജ്യത്തെ യുപിഐ ഇടപാടുകളിൽ വൻ കുതിപ്പ് ; ആ​ഗസ്റ്റിൽ മാത്രം നടന്നത് 657 കോടി രൂപയുടെ ഇടപാടുകൾ

മുംബൈ: യുപിഐ ഇടപാടുകളിൽ ചരിത്രം കുറിച്ച് ഇന്ത്യ. രാജ്യത്ത് റെക്കോർഡ് വർധനവാണ് യുപിഐ ഇടപാടുകളിൽ നടന്നിരിക്കുന്നത്. യുപിഐ ഉപയോഗിച്ച് ഓഗസ്റ്റിൽ 657 കോടി ഇടപാടുകളാണ് നടന്നിരിക്കുന്നത്. 10.72 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ 31 ദിവസത്തിനിടെ കൈമാറ്റം ചെയ്തിരിക്കുന്നത്. 2016 ലാണ് രാജ്യത്ത് യുപിഐ സേവനം ആരംഭിക്കുന്നത്. അതിനുശേഷമുള്ള രാജ്യത്തെ ഒരു മാസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. റെക്കോർഡ് വളർച്ചയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ജൂലൈയിൽ 600 കോടി കടന്നിരുന്നു. ആറ് വർഷം മുൻപ് യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഏകദേശം 100 ശതമാനമായാണ് യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം വർധിച്ചിരിക്കുന്നത്. കൂടാതെ ഇടപാട് തുകകൾ ഓഗസ്റ്റ് മാസത്തിൽ 75 ശതമാനം വളർച്ചയും നേടി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിദിനം 100 കോടി രൂപയുടെ ഇടപാടുകൾ നടത്തുക എന്ന നിലയിലേക്ക് വളർച്ചയെത്തിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം.

Read More

ഒഐസിസി നിരീക്ഷകൻ അഡ്വ. ആഷിഖ്ന് സ്വീകരണം

മസ്കറ്റ്: ഒഐസിസി മെമ്പർഷിപ്പിന്റെ പുരോഗതി വിലയിരുത്താനായും ഒമാൻഏകദിന ചിന്തൻ സിബിരത്തിന്റെ വിജയം അവലോകനം ചെയ്യുന്നതിന് വേണ്ടി കെപിസിസി ഒഐസിസി നിരീക്ഷകനായി എത്തിയ ഒഐസിസി മിഡിൽ ഈസ്റ്റ്‌ കൺവീനർ അഡ്വ. ആഷിക്കിന് ദേശീയകമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണയോഗം ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. ദേശീയഅദ്ധ്യക്ഷൻ സജി ഔസഫ് അദ്ധ്യക്ഷതവഹിച്ചു. ചിന്തൻ സിബിർ വിജയശിൽപ്പി ചെയർമാൻ എൻ. ഒ. ഉമ്മനെ യോഗം അനുമോദിക്കുകയും പൊന്നാടയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.ഒമാൻ ദേശീയകമ്മിറ്റിയുടെ പ്രവർത്തനം മറ്റുരാജ്യങ്ങൾക്ക് ഒരു മാതൃകയാണെന്നും ഒഐസിസി ക്കും കെപിസിസിക്കും പ്രവർത്തനറിപ്പോർട്ട്‌ നൽകുമെന്നും സ്വീകരണത്തിന് മറുപടിയായി അഡ്വ.ആഷിക് പറഞ്ഞു. മാത്യു മെഴുവേലി, സലിം മുതുവമ്മേൽ, മമ്മൂട്ടി ഇടക്കുന്നം, തോമസ് മാത്യു, റെജി പുനലൂർ, റെജി ഇടിക്കുള, മുംതാസ് സിറാജ്, സജി ഇടുക്കി, എന്നിവർ സംസാരിച്ചു. ദേശീയ ജന സെക്രട്ടറി ബിന്ദു പാലക്കൽ സ്വാഗതവും…

Read More

സുരക്ഷ ജീവനക്കാരെ മർദിച്ച കേസ് ; മുൻകൂർ ജാമ്യം തേടി ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോടതിയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരെ മർദിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോടതിയിൽ. കേസിലെ ഒന്നാം പ്രതി കെ.അരുൺ ഉൾപ്പടെ നാല് പേരാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്. കെ അരുൺ, രാജേഷ് കെ, ആഷിൻ എംകെ, മുഹമ്മദ് ഷബീർ എന്നിവരാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നൽകിയത്. ഏഴ് ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് പ്രതിപട്ടികയിലുള്ളത്.

Read More

‘ഓപ്പറേഷൻ ജാസൂസ്’; ഗൂ​ഗിൾ പേ വഴി കൈക്കൂലി, എംവിഡി ഓഫീസുകളിൽ വ്യാപകം ക്രമക്കേടുകൾ കണ്ടെത്തി വിജിലൻസ്

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ പരിശോധന. ‘ഓപ്പറേഷൻ ജാസൂസ്’ എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഏജന്റുമാർ അഴിമതി പണം നൽകുന്നത് ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനം വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പരിവാഹൻ വഴി അപേക്ഷ നൽകിയാലും ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി പണം വാങ്ങുന്നു. പണം നൽകുന്നവരുടെ അപേക്ഷ തിരിച്ചറിയാൻ പ്രത്യേക അടയാളം നൽകും. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. ഏജന്റുമാരിൽ നിന്നു പണം വാങ്ങുന്നവെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഏജന്റുമാരുടെ സ്ഥപനങ്ങൾ, ഡ്രൈവിങ് സ്കൂളുകൾ എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്. പരിശോധനാ റിപ്പോർട്ട് എസ്പിമാർ നാളെ വിജിലൻസ് ഡയറക്ടർക്ക് കൈമാറും.

Read More

വ്യായാമം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ

ആരോ​ഗ്യകരമായ ജീവിതത്തിന് വ്യായാമം അനിവാര്യമാണ്. വ്യായാമം, മാനസികമായും ശാരീരികമായും നമ്മെ ഉന്മേശത്തോടെ നിലനിർത്താനും ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യതകൾ കുറയ്ക്കാനും നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ ചെയ്യുന്നത് ഗുരുതരമായ ചില ആരോ​ഗ്യ പ്രശ്‌നങ്ങൾക്കും ദീർഘകാല പ്രത്യാഘാതങ്ങൾക്കും വഴിവെക്കും. അമിതമായ വ്യായാമം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം. എല്ലാ ദിവസവും വർക്ക്ഔട്ട് ചെയ്യുന്നതിൽ നിന്ന് ഒരു ഇടവേള എടുക്കേണ്ടത് അത്യാവശ്യമാണ്. വളരെ കഠിനവും വേഗത്തിലുള്ളതുമായ വ്യായാമങ്ങൾ ചെയ്യുന്നത് ചിലപ്പോൾ തിരിച്ചടിയായേക്കാം. നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ പേശികൾ ക്ഷീണിക്കുകയും ചെയ്യുന്നു. നിങ്ങൾ വിശ്രമിക്കുമ്പോൾ മാത്രമേ അവ സുഖം പ്രാപിക്കൂ. നിങ്ങളുടെ പേശികൾക്ക് സ്വയം നന്നാക്കാൻ സമയം അനുവദിക്കാത്തത് സ്ട്രെസ് ഫ്രാക്ചർ, ഷിൻ സ്പ്ലിന്റ്സ്, പ്ലാന്റാർ ഫാസിയൈറ്റിസ് തുടങ്ങിയ പരിക്കുകളുടെ അപകട സാധ്യത വർദ്ധിപ്പിക്കും. അമിതമായി വ്യായാമം ചെയ്യുമ്പോൾ ശരീരം കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകൾ…

Read More

ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘാടനം ചെയ്തു .

ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം സെപ്റ്റംബർ 2 നു വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടത്തി .ഒഐസിസി ആക്ടിങ് പ്രസിഡന്റ് ശ്രീ എബി വാരിക്കാട് ,മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ സുധീർ മൊട്ടമ്മലിന്, മെമ്പർഷിപ്പ് കൈമാറി ഉദ്ഘാടനം ചെയ്തു .ഒഐസിസി ജനറൽ സെക്രെട്ടറി ബി സ് പിള്ളൈ, ശ്രീമതി ഷെറിൻ കൊട്ടാരത്തിലിനും , സെക്രെട്ടറി എം എ നിസാം ,സുരേന്ദ്രൻ എളയാവൂരിനും മെമ്പർഷിപ്പ് കൈമാറി . ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീ സിദ്ദിഖ് അപ്പക്കൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി നേതാക്കളായ വർ​ഗീസ് ജോസഫ് മാരാമൺ ,രാജീവ് നാടുവിലേമുറി എന്നിവരും , ജില്ലാ നേതാക്കളായ ലിപിൻ മുഴക്കുന്ന് ,ജോബി ആലക്കോട് എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു .കണ്ണൂർ ജില്ലയിലെ നിരവധി പ്രവർത്തകർ തദവസരത്തിൽ ഒഐസിസി മെമ്പർഷിപ്പ് സ്വീകരിച്ചു…

Read More