ഭാരത് ജോഡോ യാത്ര’; കേരളത്തിലെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി നേതൃയോഗം ഞായറാഴ്ച

തിരുവനന്തപുരം: കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയുടെ അദ്ധ്യക്ഷതയിൽ ആഗസ്റ്റ് ഏഴ് ഞായറാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ വച്ച് നേതൃയോഗം ചേരുമെന്ന് ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഭാരത് ജോഡോ യാത്രയുടെ കേരള കോ-ഓഡിനേറ്ററും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എംപി, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ,കെപിസിസി ഭാരവാഹികൾ,നിർവാഹക സമിതി അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ, ഭാരത് ജോഡോ യാത്രയുടെ കേരള…

Read More

പ്രണയ നൈരാശ്യം; തൃശ്ശൂർ എംജി റോഡിൽ പെൺകുട്ടിയെ കഴുത്തിന് കുത്തി കൊല്ലാൻ ശ്രമം

തൃശൂർ: തൃശ്ശൂർ എംജി റോഡിൽ പെൺകുട്ടിയെ കഴുത്തിന് കുത്തി കൊല്ലാൻ ശ്രമം. പ്രണയ നൈരാശ്യം ആണ് ആക്രമണത്തിന് പിന്നിൽ എന്നാണ് അറിയുന്നത്. പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ച കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാർ കീഴ്‌പെടുത്തി പൊലീസിൽ ഏൽപ്പിച്ചു. ഷേവിങ് കത്തി ഉപയോഗിച്ചാണ് കഴുത്തിലും പുറത്തും കുത്തിയത്. പെൺകുട്ടിയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇയാൾ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്.

Read More

വികെസി പ്രൈഡിന് ബെസ്റ്റ് ഫൂട്ട്‌വെയര്‍ ബ്രാന്‍ഡ് പുരസ്‌കാരം

കൊച്ചി: ഇന്ത്യയിലെ മുന്‍നിര പിയു പാദരക്ഷാ നിര്‍മാതാക്കളായ വികെസി പ്രൈഡിന് ഏറ്റവും മികച്ച ഫൂട്ട്‌വെയര്‍ ബ്രാന്‍ഡ് പുരസ്‌കാരം ലഭിച്ചു. ന്യൂസ് 18 കേരള ഏര്‍പ്പെടുത്തിയ പുരസ്‌കാരം എറണാകുളത്ത് നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് വികെസി ചെയര്‍മാന്‍ വികെസി മമ്മദ് കോയ ഏറ്റുവാങ്ങി. ഫൂട്ട്‌വെയര്‍ വ്യവസായ രംഗത്ത് നവീന ആശയങ്ങളും സാങ്കേതികവിദ്യയും അവതരിപ്പിച്ച് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ സാധാരണക്കാര്‍ക്കു കൂടി താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതില്‍ വികെസി ഏറെ മുന്നിലാണ്. “മികച്ച ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനു പുറമെ ഇന്ത്യയിലുടനീളമുള്ള ചെറുകിട വ്യാപാരികളെ ശാക്തീകരിക്കുന്നതിന് വികെസി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന്” വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു. ഡീലര്‍മാരേയും അയല്‍പ്പക്ക വ്യാപാരികളേയും പ്രോത്സാഹിപ്പിച്ച് പ്രാദേശിക വിപണികള്‍ മെച്ചപ്പെടുത്തുന്നതിന് ഷോപ്പ് ലോക്കല്‍ എന്ന പേരില്‍ വികെസി പ്രചരണം…

Read More

ഓണത്തിന് ‘വേള്‍ഡ് ഓഫ് വുമണ്‍’ ഫാഷന്‍ കലക്ഷനുമായി വികെസി പ്രൈഡ്

കോഴിക്കോട്: ഈ ഓണം സീസണിൽ വനിതകൾക്കായി ‘വേൾഡ് ഓഫ് വുമൺ’ എന്ന പേരിൽ വികെസി പ്രൈഡ് സവിശേഷ ഫാഷൻ കലക്ഷൻ അവതരിപ്പിച്ചു. അയൽപ്പക്ക വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന വികെസി പദ്ധതിയായ ഷോപ്പ് ലോക്കൽ പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിന് ഇതോടെ തുടക്കമായി. വയനാട്ടിൽ നടന്ന വികെസി ഡയറക്ടേഴ്സ് കോൺക്ലേവിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഉപഭോക്താക്കൾക്കായി അവരുടെ തൊട്ടടുത്തുള്ള ഷോപ്പുകളിൽ ‘വേൾഡ് ഓഫ് വുമൺ’ ഹൈ-ഫാഷൻ കലക്ഷനുകൾ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. പി യു സോളിൽ നിർമിച്ച ഹൈ ഹീൽസ് ഫാഷൻ പാദരക്ഷകളുടെ മികച്ച ശേഖരമാണ് ‘വേൾഡ് ഓഫ് വുമൺ’ അവതരിപ്പിക്കുന്നത്. ഫാഷൻ പ്രേമികളായ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും തിരഞ്ഞെടുക്കാവുന്ന കലക്ഷനാണിത്. രാജ്യാന്തര തലത്തിൽ പ്രചാരത്തിലുള്ള, എല്ലാ സീസണുകൾക്കും അനുയോജ്യമായ കന്റംപററി സ്റ്റൈൽ ഫാഷൻ പാദരക്ഷകളുടെ മികച്ച ശേഖരം ചെറുകിട ഷോപ്പുകളിലൂടെ ഉപഭോക്താക്കളിലെത്തും. “വ്യവസായ രംഗത്തെ നവീന ആശയങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നതിനൊപ്പം ചെറുകിട…

Read More

കൊച്ചി മെട്രോയുടെ പേട്ട-എസ്എൽ ജങ്ഷൻ പാത പ്രധാനനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്എൽ ജങ്ഷൻ പാത പ്രധാനനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം നേർന്നു. റെയിൽവേയുടെ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം-പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്‌പെഷൽ ട്രെയിൻ ഫ്‌ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്‌റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രി നിർവഹിച്ചു

Read More

സെർവിക്കൽ കാൻസറിനെതിരെ വാക്‌സീൻ വികസിപ്പിച്ച് ഇന്ത്യ

ഡൽഹി: സെർവിക്കൽ കാൻസറിനെതിരെ (ഗർഭാശയ ഗള കാൻസർ) ആദ്യ തദ്ദേശീയ വാക്‌സീൻ വികസിപ്പിച്ച് ഇന്ത്യ. ഇന്ത്യൻ മെഡിക്കൽ ചരിത്രത്തിലെ സുപ്രധാന നേട്ടം കൈവരിച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അദർ പുനെവാല പ്രഖ്യാപിച്ചു. മാസങ്ങൾക്കുള്ളിൽ ഈ വാക്‌സീൻ വിപണിയിലെത്തും. 200 രുപ മുതൽ 400 രൂപ വരെയായിരിക്കും വാക്‌സീന്റെ വിലയെന്നും അദാർ പുനെവാല വ്യക്തമാക്കി. സെർവിക്കൽ കാൻസർ ഉണ്ടാക്കുന്ന ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസിനെ ( Quadrivalent Human papilloma Virus – qHPV) പ്രതിരോധിക്കുന്നതാണ് ഈ വാക്‌സീൻ. അർബുദ ചികിത്സാ രംഗത്ത് നിർണായക നീക്കമാകും ഈ വാക്‌സീന്റെ വരവെന്നാണ് വിദഗ്ധർ പറയുന്നത്.

Read More

പിണറായിക്കെതിരെ മിണ്ടരുത്, നിയമസഭാ ചോദ്യങ്ങളിലും വിവേചനം ; ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്വർണക്കടത്ത്, എ.കെ.ജി സെന്റർ ആക്രമണം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നിയമസഭാ സെക്രട്ടറിയേറ്റ്, കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെയുള്ള ചോദ്യത്തിന് അനുമതി നൽകിയത് വിവാദമായി. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ട് മറുപടി പറയുന്നത് ഒഴിവാക്കുകയും ഭരണപക്ഷ അംഗങ്ങൾക്ക് എന്താരോപണവും ഉന്നയിക്കാൻ വേദിയൊരുക്കുകയും ചെയ്യുന്ന നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ പ്രതിഷേധം ഉയർത്തി. സ്പീക്കറുടെ റൂളിങ് നിലനിൽക്കെ, അതിന് വിരുദ്ധമായി നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന്‌ അനുമതി നൽകിയതിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഉപചോദ്യങ്ങൾ ബഹിഷ്‌കരിക്കുകയും ചെയ്തു.പ്രതിപക്ഷം നക്ഷത്ര ചിഹ്നമിട്ട്‌ കൊണ്ടുവരുന്ന ചോദ്യങ്ങൾ പോലും നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യമായി മാറ്റുന്ന സമീപനമാണ്‌ തുടരുന്നതെന്ന് വി.ഡി സതീശൻ സ്പീക്കറോട് പറഞ്ഞു. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നത്‌ സംബന്ധിച്ച്‌ ചെയർ നേരത്തെ തന്നെ റൂളിങ്‌ നൽകിയതാണ്‌. അതിന്‌ വിരുദ്ധമായാണ്‌…

Read More

സ്ത്രീപീഡനക്കേസിൽ, കര്‍ഷകസംഘം സംസ്ഥാന നേതാവിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം : സഹപ്രവര്‍ത്തകയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കര്‍ഷകസംഘം സംസ്ഥാന നേതാവായ അധ്യാപകനെതിരായ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. സിപിഎം കിളിമാനൂര്‍ ഏരിയാകമ്മിറ്റിയംഗം കൂടിയായ ഹരിഹരന്‍പിള്ളയ്ക്കെതിരായ കേസിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അധ്യപകന്‍ കൂടിയായ ഹരിഹരന്‍ പിള്ള  സഹപ്രവര്‍ത്തകയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന കേസിൽ ഭരണസ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും കോടതി നിർദേശത്തെ തുടർന്നാണ് കല്ലമ്പലം പൊലീസ് കേസെടുത്ത്  ആറ്റിങ്ങല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്  കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്.  സ്ത്രീത്വത്തെ അപാമാനിക്കുന്ന വിധം ഉപദ്രവിച്ചെന്നും, ശാരിരിക ,മാനസിക പീഡനത്തിനുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലെ എൻഎസ്എസ് ഇന്‍സ്ട്രക്ടറായ വനിത പൊലീസിനെ സമീപിച്ചെങ്കിലും കേസെടുത്തിരുന്നില്ല. പൊലീസ് ആസ്ഥാനത്തും ഇവര്‍ പരാതി നൽകിയെങ്കിലും സിപിഎം നേതാവിന്റെ സ്വാധീനത്താൽ പോലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല.  ഇതേതുടർന്നാണ് യുവതി  കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് കല്ലമ്പലം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.…

Read More

ഷവർമ തയാറാക്കാൻ ലൈസൻസ് നിർബന്ധം ; ഇല്ലെങ്കിൽ‌ അഞ്ച് ലക്ഷം രൂപ വരെ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ ലൈസൻസ് നിർബന്ധമാക്കി. ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത്. പാഴ്‌സലിൽ തിയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസൻസ് വേണം. അത് തന്നെയാണ് ഷവർമയുടെ കാര്യത്തിലും ബാധകമാകുന്നത്.

Read More

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. പത്തു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.നാലു ജില്ലകളില്‍ അതിശക്തമഴ മുന്നറിയിപ്പുമുണ്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്‌നാടിനും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തമിഴ്‌നാട് മുതല്‍ മധ്യപ്രദേശ് വരെ ന്യൂന മര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Read More