ചരിത്രം കുറിക്കാന്‍ ഭാരത് ജോഡോ യാത്ര; എഐസിസി ആസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ പദയാത്രയ്ക്കായി വിപുലമായ ക്രമീകരണങ്ങള്‍. യാത്ര ആസൂത്രണം ചെയ്യുന്നതിന്‍റെ ഭാഗമായി എഐസിസി ആസ്ഥാനത്ത് യോഗം ചേര്‍ന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി , മറ്റ് ജനറൽ സെക്രട്ടറിമാർ, ഭാരവാഹികൾ, പിസിസി പ്രസിഡന്‍റുമാർ, സംസ്ഥാന കോർഡിനേറ്റർമാർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

Read More

ദിലീപ് കേസ് ; ഷോൺ ജോർജിനെ ചോദ്യംചെയ്യാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി

കോട്ടയം : ദിലീപിനെ സഹായിച്ചെന്ന കേസില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ഷോണിന് നോട്ടീസ് നല്‍കി. കേസില്‍ കഴിഞ്ഞ ദിവസം ഷോണിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്ക്രീന്‍ ഷോട്ട് ദിലീപിന്റെ അനുജന് ഷോണ്‍ അയച്ചതാണ് കേസിന് ആധാരം

Read More

അഴിമതിയുടെ കൂത്തരങ്ങായി ആരോഗ്യരംഗം; ജീവൻ രക്ഷാ മരുന്നുകൾ പോലും കിട്ടാനില്ല

കൊച്ചി: സംസ്ഥാനത്ത് ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള മരുന്നുകളുടെ ക്ഷാമം തുടരുകയാണ്. പനി പടരുന്ന സാഹചര്യത്തിലും സർക്കാർ ആശുത്രികളിൽ രൂക്ഷമായ മരുന്നുക്ഷാമം പരിഹരിക്കുവാൻ വേണ്ട നടപടികൾ ഒന്നും തന്നെ സർക്കാർ കൈകൊണ്ടിട്ടില്ല. ഇ എസ് ഐ ആശുപത്രികളിലും സമാന സാഹചര്യങ്ങൾ തന്നെയാണ് നിലനിൽക്കുന്നത്. കേരളത്തിലെ ആരോഗ്യരംഗം മികച്ചതാണെന്ന മേനി പറച്ചിലിന് അപ്പുറത്തേക്ക് തീർത്തും പരാജയം ആണെന്ന വസ്തുതയാണ് മരുന്ന് ക്ഷാമത്തിലൂടെ പ്രകടമാകുന്നത്. സാധാരണക്കാരുടെ സർക്കാർ ആശുപത്രികളിൽ തുടരുന്ന മരുന്ന് ക്ഷാമവും ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വകുപ്പ് മന്ത്രിയായ വീണാ ജോർജിന് കാര്യക്ഷമത ഇല്ലെന്ന വിമർശനം ഇടതുമുന്നണിക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്. ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥ ഭരണമാണ് നടപ്പാകുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ആശുപത്രികളിൽ നിന്നും മരുന്ന് ഏജൻസികളിൽ നിന്നും കമ്മീഷൻ തുക കൈപ്പറ്റി സാധാരണക്കാരിൽ നിന്നും പണം കവർന്നെടുക്കാൻ ബോധപൂർവമായി സർക്കാർ സംവിധാനങ്ങൾ…

Read More

ശബരിമല വനത്തിനുള്ളില്‍ ഉരുള്‍പ്പൊട്ടി; പമ്പ മണപ്പുറത്ത് വെള്ളം കയറി

പത്തനംതിട്ട : ശബരിമല വനത്തിനുള്ളില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടർന്ന് പമ്പ മണപ്പുറത്ത് വെള്ളം കയറി. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് ഉരുള്‍പൊട്ടിയത്. പമ്പാതീരത്ത് ജോലി ചെയ്യുന്ന ജലസേചന വകുപ്പ് ജീവനക്കാരാണ് ഇക്കാര്യം അറിയിച്ചത്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് കക്കാടാറിലും മണപ്പുറത്തും വന്‍ തോതില്‍ വെള്ളംകയറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ കിഴക്കന്‍ മലയോര മേഖലകളായ ആങ്ങമൂഴി, സീത്തതോട്, ചിറ്റാര്‍ തുടങ്ങിയ മേഖലകളിലേക്കായിരിക്കും ഇനി ജലം ഒഴുകിയെത്തുക. താഴ്ന്ന പ്രദേശത്ത് വെള്ളംകയറാനുള്ള സാധ്യത കണക്കിലെടുത്തും ഉരുള്‍പ്പൊട്ടല്‍ സാധ്യത മുന്നില്‍കണ്ടും ജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

Read More

തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

ഇടുക്കി : തൊടുപുഴ കുടയത്തൂരിൽ തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവര്‍ക്ക് നാടിന്റെഉരുൾപൊട്ടലിൽ മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. കുടയത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍ സംസ്കരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ അഞ്ചുവയസുകാരന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടാത്. മണ്ണും കല്ലു വീണ് വീട് എവിടെയാണെന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ചിറ്റടിച്ചാൽ സോമന്റെ വീടാണ് മണ്ണിനടിയിലായത്. മണ്ണു കല്ലും വീണ് വീട് എവിടെയാണെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത സാഹചര്യമായിരുന്നു . മുകളിൽ നിന്നും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.മൂന്നു മണിയോടെയാണ് അപകടമുണ്ടായതെങ്കിലും നാലു മണിയോടെയാണ് തങ്ങൾക്ക് വിവരം ലഭിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. . വീടിരിക്കുന്ന ഭാഗത്തു നിന്നും തൊട്ടു താഴെയാണ് സോമന്റെ മാതാവ് തങ്കമ്മയുടെ മൃതദേഹം…

Read More

രണ്ടാമത് പപ്പടം ചോദിച്ചത് നൽകിയില്ല, ആലപ്പുഴയിൽ വിവാഹസദ്യക്കിടെ കൂട്ടത്തല്ല്; മൂന്നുപേർക്ക് പരിക്ക്

ആലപ്പുഴ : ആലപ്പുഴയിൽ വിവാഹസദ്യക്കിടെ പപ്പടത്തെ ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു . സംഘർഷത്തിൽ ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്നുപേര്‍ക്കു പരിക്കേറ്റു. മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഇന്നലെയാണ് ഉച്ചയോടാണ് സംഭവമുണ്ടായത് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. ഓഡിറ്റോറിയം ഉടമ മുരളീധരന്‍ (65), ജോഹന്‍ (21), ഹരി (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. കരീലക്കുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

ബോണസ്സും ഉത്സവബത്തയും ഒരു രൂപ പോലും വര്‍ദ്ധിപ്പിക്കാത്ത സര്‍ക്കാര്‍ നടപടി നിരാശാജനകം -ചവറ ജയകുമാര്‍

തിരുവനന്തപുരം: ബോണസ്സും ഉത്സവബത്തയും ഒരു രൂപ പോലും വര്‍ദ്ധിപ്പിക്കാത്ത സര്‍ക്കാര്‍ നടപടി നിരാശാജനകമാണെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റമാണ് നിലവിലുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ബോണസ്സ് അതേപടി അനുവദിച്ചത് ന്യായീകരിക്കാന്‍ കഴിയില്ല. കേവലം മൂന്നു ശതമാനം ജീവനക്കാര്‍ക്കു പോലും ഇത്തവണത്തെ ബോണസ് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു അഞ്ചു തവണകളായി തിരിച്ചടക്കേണ്ട അഡ്വാന്‍സ് തുക സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ജീവനക്കാര്‍ക്ക് കടം നല്‍കി ഓണം ആഘോഷിപ്പിക്കുകയും അതുവഴി ജിഎസ്ടി ഇനത്തില്‍ വലിയ വിഹിതം ഖജനാവിലെത്തിക്കുക എന്ന ഗൂഢമായ മാര്‍ക്കറ്റിംഗ് തന്ത്രമാണ് സര്‍ക്കാര്‍ അവലംബിച്ചിരിക്കുന്നത്. വിലക്കയറ്റം കുതിച്ചുയരുന്ന ഇക്കാലത്ത് ജീവനക്കാരെ നിരാശയിലാഴ്ത്തുന്ന നടപടിയാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ചവറ ജയകുമാർ പറഞ്ഞു. ബോണസ്സ് ലഭിക്കാനുള്ള വരുമാന പരിധി ഉയര്‍ത്താതെ സര്‍ക്കാര്‍ നടപടി അപലപനീയമാണ്. ലാസറ്റ് ഗ്രേഡ് ജീവനക്കാരെയുള്‍പ്പെടെ ബോണസ്സ് പരിധിയില്‍ നിന്ന് പുറന്തള്ളി. ഓണത്തിന് എല്ലാ ജീവനക്കാര്‍ക്കും…

Read More

തൃശ്ശൂരിൽ പേവിഷബാധയേറ്റ ആദിവാസി വീട്ടമ്മ മരിച്ചു

തൃശൂര്‍ : തൃശ്ശൂരിൽ പേവിഷബാധയേറ്റ ആദിവാസി വീട്ടമ്മ മരിച്ചു . തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന ചിമ്മിനി നടാംപാടം കള്ളിചിത്ര ആദിവാസി കോളനിയില്‍ മനയ്ക്കല്‍ മാധവന്റെ ഭാര്യ (60)​ ആമ് മരിച്ചത്. ഇന്ന് തിങ്കളാഴ്ച വൈകിട്ടായിരുന്നു മരണം. കഴിഞ്ഞ മാസം എട്ടിനാണ് പാറുവിനെ നായ കടിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ സംഘത്തിലുണ്ടായിരുന്ന പാറുവിനെ ചിമ്മിനിക്കാട്ടിലെ ആനപ്പോര് വെച്ചാണ് ഇവരുടെ കൂടെയുണ്ടായ നായയുടെ കടിയേറ്റത്.ചുണ്ടില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വീണ് പരിക്കേറ്റതാണെന്നാണ് പറഞ്ഞത്. തുന്നലിട്ട് മടങ്ങിയ ശേഷം പത്ത് ദിവസം കഴിഞ്ഞ് ഇവര്‍ ഡിസ്പന്‍സറിയിലെത്തി തുന്നല്‍ വെട്ടിയിരുന്നു. പത്ത് ദിവസം മുന്‍പ് കാട്ടിലേക്ക് പോയ പാറു കഴിഞ്ഞദിവസം വായില്‍ നിന്ന് പതയും നുരയും വന്ന് വീഴുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച്‌ പാറുവിനെ പ്രത്യേക സെല്ലില്‍ ചികിത്സ നല്‍കുകയായിരുന്നു. കാട്ടിലേക്ക് പോയ പാറുവിന്റെ കൂടെ…

Read More

കനത്തമഴ; ഇടമലയാർ ഡാം വീണ്ടും തുറന്നു

കൊച്ചി: മഴ ശക്തമായതിനെ തുടർന്ന് നീരൊഴുക്ക് വർദ്ധിച്ചതിനാൽ ഇടമലയാർ ഡാം വീണ്ടും തുറന്നു. 2 ഷട്ടറുകളാണ് തുറന്നത്.50 സെന്റീമീറ്റർ ഉയർത്തി. 68 മുതൽ 131ക്യൂസ്‌ക്സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുക. പെരിയാറിന്റെ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 164.05 മീറ്ററാണ്. പുഴ മുറിച്ചു കടക്കുന്നതും, മീൻ പിടിക്കുന്നതും, പുഴയില് വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കണം; ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കണമെന്നും മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.സ്വകാര്യ ആശുപത്രികളെ മെഡിസെപ്പ് പദ്ധതിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ്. ജീവനക്കാരില്‍ നിന്ന് വിഹിതം സമാഹരിച്ചിട്ട് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് വഞ്ചനാപരമാണ്. ഇത് തിരുത്തിയേ മതിയാവൂ.സ്റ്റേറ്റ് എംപ്ളോയീസ് & ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍റെ (സെറ്റോ)ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സര്‍വത്ര ധൂര്‍ത്തിലും അഴിമതിയിലും മുങ്ങി നില്‍ക്കുന്ന ഒരു ഭരണകൂടം യാതൊരു തത്വദീക്ഷയുമില്ലാതെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയാണ്. ക്ഷാമബത്ത കുടിശ്ശിക 4 ഗഡു (11%) ആയി വിലക്കയറ്റത്തെ ചെറുക്കാനാണ് ക്ഷാമബത്ത നല്‍കുന്നതെന്ന അടിസ്ഥാനതത്വം പോലും സര്‍ക്കാര്‍ മറന്നു പോയിരിക്കുന്നു. ഉയര്‍ന്ന ഇന്ധനവിലയും അന്യായമായ ജി.എസ്.ടിയും കൂടി കണക്കിലെടുക്കുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലപൊതു സമൂഹത്തെയൊന്നാകെ…

Read More