ഒരൊറ്റ എം.എൽ.എ പോലുമില്ലാത്ത ബിജെപി പിണറായി വിജയനെ കളിപ്പാവയാക്കി കേരളം ഭരിക്കുന്നു ; കെ.സുധാകരൻ

കൊച്ചി: ഒരൊറ്റ എം.എൽ.എ പോലുമില്ലാത്ത ബിജെപിപിണറായി വിജയനെ കളിപ്പാവയാക്കി കേരളം ഭരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കേന്ദ്ര സർക്കാർ കേരള സർക്കാരിനെ അട്ടിമറിക്കാൻ നോക്കുന്നേ എന്ന് വിലപിച്ചു നടന്നു കൊണ്ട് തന്നെ നെഹ്റു ട്രോഫി വള്ളംകളിക്കും ഓണാഘോഷങ്ങൾക്കും അമിത് ഷായെ ക്ഷണിച്ചത് ഇരട്ടത്താപ്പാണെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: ”ഒരൊറ്റ MLA പോലുമില്ലാത്ത ബിജെപിപിണറായി വിജയനെ കളിപ്പാവയാക്കി കേരളം ഭരിക്കുകയാണ് “ കേന്ദ്ര സർക്കാർ കേരള സർക്കാരിനെ അട്ടിമറിക്കാൻ നോക്കുന്നേ എന്ന് വിലപിച്ചു നടന്നു കൊണ്ട് തന്നെ നെഹ്റു ട്രോഫി വള്ളംകളിക്കും ഓണാഘോഷങ്ങൾക്കും അമിത് ഷായെ ക്ഷണിച്ചത് ഇരട്ടത്താപ്പാണ്. ആർഎസ്എസ്സുമായി പല ഘട്ടങ്ങളിലും സഹകരിച്ചിട്ടുണ്ട്, ഇനിയും സഹകരിക്കും എന്ന് പറഞ്ഞ പിണറായി വിജയനിൽ നിന്നും ഞങ്ങൾ ബിജെപി വിരുദ്ധത അൽപം പോലും പ്രതീക്ഷിക്കുന്നില്ല. കേരളത്തിലെ ബിജെപിയുടെ ‘എ’ ടീം ആയാണ് ഇപ്പോൾ സിപിഎം പ്രവർത്തിക്കുന്നത്.ബിജെപിയുടെ…

Read More

സർവകലാശാല ബിൽ: ഗവർണറെ ഭയന്ന് ഭേദഗതിക്ക് നീക്കം

തിരുവനന്തപുരം: നിയമസഭ സബ്ജക്ട് കമ്മിറ്റി ശുപാർശ ചെയ്ത സർവ്വകലാശാല ഭേദഗതി ബില്ലിൽ മാറ്റം വരുത്താൻ സർക്കാർ തലത്തിൽ ആലോചന. ബില്ലിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രൂക്ഷമായ വിമർശനം നടത്തിയ പശ്ചാത്തലത്തിൽ മാറ്റം വരുത്തണമെന്ന സിപിഎം വിലയിരുത്തലിനെ തുടർന്നാണിത്. സർവ്വകലാശാലനിയമപരിഷ്കരണ കമ്മീഷനുകൾ വിശദമായ പഠനം നടത്തിയ ശേഷം  സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വി.സി നിയമനം സംബന്ധിച്ച്  നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. അതേസമയം, ഗവർണരുടെ പരാമർശം കണക്കിലെടുത്ത് സഭയിൽ അവതരിപ്പിച്ച ബിൽ സബ്ജെക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം സഭയിൽ വച്ചുതന്നെ മാറ്റം വരുത്തുന്നത് സർക്കാരിന് ക്ഷീണമാകും. പഠനം നടത്താതെ ബിൽ അവതരിപ്പിച്ചത് പ്രതിപക്ഷ വിമർശനത്തിനും ഇടയാക്കും.  വി.സി നിയമന സേർച്ച്‌ കമ്മിറ്റിയിൽ കൺവീനർ ആയി ഉന്നത വിദ്യാഭ്യാസ വൈസ് ചെയർമാനെ ഉൾപ്പെടുത്തുന്നത്  യുജിസി ചട്ടത്തിന് വിരുദ്ധമാണെന്നാണെന്നാണ് ഗവർണരുടെ പരാമർശം. യൂണിവേഴ്സിറ്റിയുമായി നേരിട്ട് ബന്ധമുള്ള ആരും തന്നെ സേർച്ച്‌ കമ്മിറ്റിയിൽ പാടില്ലെന്നാണ്…

Read More

മതവിദ്വേഷം പ്രചരിപ്പിക്കാൻ കുട്ടികളെ ഉപയോഗിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നതിന് കുട്ടികളെ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചാൽ അടിയന്തര നിയമനടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇക്കാര്യത്തിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനും കമ്മീഷൻ ചെയർപേഴ്‌സൺ  കെ.വി. മനോജ് കുമാർ, അംഗങ്ങളായ  ബബിത. ബി, സി. വിജയകുമാർ എന്നിവരുടെ ഫുൾ ബഞ്ച് ഉത്തരവായി. കുട്ടികളുടെ സമഗ്ര വികസനത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശികതലത്തിൽ കലാ-കായിക സാംസ്‌കാരിക സംരംഭങ്ങൾ സജീവമാക്കാനും നടപടി സ്വീകരിക്കണം. കുട്ടികളിൽ മതേതരവും, ശാസ്ത്രീയവുമായ അവബോധം സൃഷ്ടിക്കുന്നതിന് ആവശ്യമായ പാഠ്യപദ്ധതികൾക്ക് രൂപം നൽകാനും സംസ്ഥാന പോലീസ് മേധാവിക്കും,  വനിതാ-ശിശു വികസന വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കും കമ്മീഷൻ  നർദ്ദേശം നൽകി. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടി 60 ദിവസത്തിനകം കമ്മീഷനെ അറിയിക്കാനും നിർദ്ദേശം നൽകി.

Read More

മുഖ്യമന്ത്രിയ്ക്ക് വര്‍ഗീയ ശക്തികളോടുള്ള വിധേയത്വത്തിന് തെളിവാണ് അമിത്ഷായ്ക്കുള്ള ക്ഷണം: കെ.സുധാകരന്‍

നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായും ഓണാഘോഷത്തില്‍ പങ്കെടുക്കാനും മുന്‍ ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി തന്റെ വര്‍ഗീയ ശക്തികളോടുള്ള വിധേയത്വവും ബിജെപിയോടുള്ള സ്‌നേഹവും പ്രകടിപ്പിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഗാന്ധി ഘാതകരുടെ അനുയായികളും നെഹ്‌റു നിന്ദകരുമായ സംഘപരിവാര്‍ നേതാക്കള്‍ക്ക് സിപിഎം കേരളഘടകം നല്‍കുന്ന അമിത പ്രാധാന്യം പോളിറ്റ് ബ്യൂറോയുടെ ആശിര്‍വാദത്തോടെയാണോയെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള വള്ളംകളിയില്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ അപമാനിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നവരെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്തിട്ടും തുടര്‍ച്ചയായി 30 തവണ മാറ്റിവെച്ചതിന്റെയും സ്വര്‍ണ്ണക്കടത്ത് കേസിലെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന്റെ ഗതിമാറിയതിന്റെയും പൊരുള്‍ മുഖ്യമന്ത്രി പ്രത്യേക താല്‍പ്പര്യമെടുത്ത് അമിത്ഷായ്ക്കയച്ച ക്ഷണക്കത്തിന്റെ ഉള്ളടക്കത്തിലൂടെ കേരളീയ സമൂഹത്തിന് ബോധ്യമായി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം…

Read More

ഡ്യൂട്ടി ബഹിഷ്കരിച്ച് കോർപ്പറേഷന് നഷ്ടം വരുത്തി; ജീവനക്കാരിൽ നിന്നും നഷ്ടം തിരിച്ചു പിടിക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി സർവ്വീസ് പുനക്രമീകരിച്ചതിൽ  പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച് സർവ്വീസ് മുടക്കിയത് കാരണം  കോർപ്പറേഷന് നഷ്ടം ഉണ്ടാക്കിയ ജീവനക്കാരിൽ നിന്നും നഷ്ടത്തിന് ഇടയാക്കിയ തുക തിരിച്ച് പിടിക്കാനുള്ള ഉത്തരവ് ഇറക്കി. നഷ്ടം ഉണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവ്.2022 ജൂൺ 26 ന് സർവ്വീസ് മുടക്കിയ പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി , പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാരാണ് നടപടിക്ക് വിധേയരായത്. പാപ്പനംകോട് ഡിപ്പോയിൽ നിന്നും സർവ്വീസ് മുടക്കിയതിനെ തുടർന്ന് വരുമാന നഷ്ടമുണ്ടായ 1,35,000 രൂപ 8 കണ്ടക്ടർമാരിൽ  നിന്നും,  വികാസ് ഭവനിലെ സർവ്വീസ് മുടക്കിയ കാരണം ഉണ്ടായ നഷ്ടമായ 2,10,382 രൂപ 13 ഡ്രൈവർമാരും , 12 കണ്ടക്ടർമാരിൽ നിന്നും, സിറ്റി യൂണിറ്റിലെ 17 കണ്ടക്ടർമാരിൽ നിന്നും 11 ഡ്രൈവർമാരിൽ നിന്നുമായി ഉണ്ടായ നഷ്ടമായ 2,74,050…

Read More

എ.ഫ്.എൽ സമ്മർ ലീഗ് : റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി

കൃഷ്ണൻ കടലുണ്ടി കുവൈറ്റ് : അബുഹലീഫാ റേൻജർസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന എ.ഫ്.എൽ സമ്മർ ലീഗ് 2022 (A-ഡിവിഷൻ) ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ എലൈറ്റ് സ്പോർട്ടിങ് ക്ലബ്ബിനെ പരാജയപ്പെടുത്തി റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ടോസ് നേടിയ റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്‌ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. 55 പന്തില്‍ 67 റണ്‍സ് എടുത്ത രാഹുൽ മുരളി ആണ് ഫൈനലിലെ താരം. 165 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ എലൈറ്റ് സ്പോർട്ടിങ് ക്ലബിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ടൂർണമെന്റിലെ മികച്ച താരമായി റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് താരം റെനിൽ രാജിനെയും മികച്ച ബാറ്റ്സ്മാനായി ലയൺസ്‌ ക്രിക്കറ്റ് ക്ലബ് താരം സന്ദീപ് പട്ടേലിനെയും മികച്ച ബൗളർ ആയി ലയൺസ്‌…

Read More

എം സുകുമാരൻ സ്മാരക സാഹിത്യ പുരസ്കാരം സുഭാഷ് ചന്ദ്രന്

തിരുവനന്തപുരം: എഴുത്തുകാരൻ എം സുകുമാരന്റെ സ്മരണാർഥം ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന്. സമുദ്രശില എന്ന നോവലിനാണ് പുരസ്‌കാരം. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. പ്രഭാവർമ, ആർ പാർവതിദേവി, പ്രൊഫ. വിഎൻ മുരളി, പ്രമോദ് പയ്യന്നൂർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. സെപ്റ്റംബർ അവസാനം തിരുവനന്തപുരത്ത് വച്ച് അവാർഡ് സമ്മാനിക്കും. ഏജീസ് ഓഫീസിലെ ജീവനക്കാരുടെയും പെൻഷൻകാരുടേയും സംഘടനകളായ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് അസോസിയേഷനും ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് പെൻഷനേഴ്‌സ് അസോസിയേഷനും എം സുകുമാരന്റെ കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച എം സുകുമാരൻ ഫൗണ്ടേഷൻ ട്രസ്റ്റാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.

Read More

മുഖ്യമന്ത്രി അമിത് ഷായെ ക്ഷണിച്ചതിന് പിന്നില്‍ ലാവലിന്‍ കേസോ, സ്വര്‍ണക്കടത്തോ? ; വി ഡി സതീശന്‍

കൊച്ചി: നെഹ്റു ട്രോഫി വള്ളംകളിയിലേക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചത് വിസ്മയത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അമിത് ഷായെ വിളിക്കാനുണ്ടായ കാരണം എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കണം. ലാവലിന്‍ കേസ് പരിഗണിക്കാന്‍ പോകുന്നതാണോ സ്വര്‍ണക്കടത്ത് കേസാണോ പ്രശ്നമെന്നും വ്യക്തമാക്കണം. സി.പി.എമ്മും ഡല്‍ഹിയിലെ സംഘപരിവാര്‍ നേതൃത്വവും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന യു.ഡി.എഫ് ആരോപണം അടിവരയിടുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഈ അവസരവാദ നിലപാടില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും മറുപടി പറയണമെന്നും സതീശന്‍ പറഞ്ഞു.2019- ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചെന്ന് ആരോപിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ സംഘിയെന്ന് വിളിച്ച് ആക്ഷേപിച്ചവരാണ് സി.പി.എം നേതാക്കള്‍. ഷിബു ബേബിജോണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സന്ദര്‍ശിക്കാന്‍ ഗുജറാത്തില്‍ പോയതിന്റെ പേരില്‍ അദ്ദേഹം മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും…

Read More

ഇടമലയാർ ഡാമിൽ റെഡ് അലർട്ട് ; ജലനിരപ്പ് 164 അടിയായാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കും

കൊച്ചി: വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും നിലവിലെ മഴ മുന്നറിയിപ്പ് കണക്കിലെടുത്തും റൂൾ ലെവൽ പ്രകാരം ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കുന്നതിന്റെ ഭാ​ഗമായാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഡാമിലെ ജലനിരപ്പ് 163.5 അടിയാണ്. റൂൾ കർവ് പ്രകാരം ജലനിരപ്പ് 164 അടിയായാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കും. പെരിയാർ നദിയിൽ ജലനിരപ്പ് താഴ്ന്ന അവസ്ഥയാണ് ഉള്ളത്. കാലടിയിൽ 1.415 മീറ്ററും മാർത്താണ്ഡ വർമ പാലത്തിന് സമീപം 0.855 മീറ്ററും മംഗലപ്പുഴയിൽ 0.80 മീറ്ററുമാണ് ജലനിരപ്പ്.

Read More

ഏറെ പേർക്ക് ആശ്വാസമായി കുവൈറ്റ് ഒഐസിസി യൂത്ത് വിങ് മെഡിക്കൽ ക്യാമ്പ്

ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒഐസിസി യൂത്ത് വിങ് കുവൈറ്റും ഫഹാഹീൽ മെഡ്‌ എക്സ് മെഡിക്കൽ കെയറും സംയുക്തമായി ആഗസ്റ്റ് 26 വെള്ളിയാഴ്ച്ച മെഡക്‌സ് ക്ലിനിക്കിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .  ആതുര സേവനം അപ്രാപ്യമായ ബാച്ചിലർ ക്യാമ്പുകളിൽ നിന്നടക്കമുള്ള ഒട്ടേറെ പേർക്ക് ഓക്സിജൻ , കൊളസ്ട്രോൾ , രക്തസമ്മർദ്ദം എന്നിവക്ക് സൗജന്യ ലാബറട്ടറി പരിശോധന അനുഗ്രഹമായി. പുതുതായി ആരംഭിച്ച ക്ലിനിക്കിലെ  ജനറൽ , ഈ എൻ റ്റി ഉൾപ്പെടെ വിദഗ്‌ധ ഡോക്ടർമാരുടെ സേവനം നൂറുകണക്കിന് ആളുകൾ പ്രയോജനപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്തവർ അടക്കമുള്ള മുഴുവൻ യൂത്ത് വിങ് പ്രവർത്തകർക്കും മെഡക്‌സ് മെഡി കെയർ ന്റെ സൗജന്യ പ്രിവിലേജ് കാർഡ്‌കൾ വിതരണം ചെയ്യപ്പെട്ടു. ഒഐസിസി യൂത്ത് വിങ് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട്  ജോബിൻ ജോസ് അധ്യക്ഷത വഹിച്ചു…

Read More