വോളിഖ് വോളിബാൾ മത്സരത്തിൽ സഹൃദവേദി ജേതാക്കളായി

ദോഹ: വോളീബോൾ പ്രേമികളുടെ ഖത്തറിലെ കൂട്ടായ്മയായ വോളിഖ് ‘ആസാദി കാ അമൃത് മഹോത്സവിൻ്റെ ‘ ഭാഗമായി സംഘടിപ്പിച്ച ഏകദിന വോളിബോൾ ടൂർണമെൻ്റ് – കോൺഫിഡൻ്റ് കപ്പ് ആസാദി വോളി ഫെസ്റ്റ് തൃശൂർ ജില്ലാ സൗഹൃദവേദി ജേതാക്കളായി. ആസ്പയർ ഡോമിൽ നടന്ന ഫൈനലിൽ ഇൻകാസ് കോഴിക്കോടിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് തങ്ങളുടെ വോളിബോളിലെ കന്നിയങ്കത്തിൽ തന്നെ ടീ ജെ എസ് വി കപ്പിൽ മുത്തമിട്ടത്.ഇരു ടീമുകളെയും കൂടാതെ കെ എം സി സി കോഴിക്കോട്, വിവ വടകര എന്നിവരും ടൂർണമെൻ്റിൽ മാറ്റുരച്ചിരുന്നു. ലീഗ് റൗണ്ടിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് പരജയമറിയാതെ ഇൻകാസ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയപ്പോൾ ഇൻകാസിനോട് മാത്രം പരാജയപ്പെട്ടു ഗ്രൂപ്പിൽ രണ്ടാം സ്ഥനക്കാരായാണ് ടി ജെ എസ് വി കിരീടപ്പോരാട്ടത്തിന് അവസരം നേടിയത്. എല്ലാ മേഖലകളിലും തിളങ്ങിയ ക്യാപ്ടൻ അബിനാസിൻ്റെ തകർപ്പൻ കളിയിൽ അവർ ലീഗിൽ…

Read More

ഒന്നാം ദിവസം തന്നെ ഓണക്കിറ്റ് മുടങ്ങി

തിരുവനന്തപുരം: ഇ-പോസ് മെഷീൻ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ആദ്യ ദിവസം തന്നെ ഓണക്കിറ്റ് വിതരണം മുടങ്ങി. ഇന്ന് രാവിലെയാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. എന്നാൽ, ഉച്ചയോടെ പല റേഷൻ കടകളിലും വിതരണം താറുമാറായി. ഇതേക്കുറിച്ച് റേഷൻ കടക്കാർ പറയുന്നത്, സംസ്ഥാനത്തെ ഭൂരിഭാഗം റേഷൻ കടകളിലും ഇ പോസ് മെഷീനുകൾ പ്രവർത്തനരഹിതമായിട്ട് നാളേറെയായെങ്കിലും അത് പരിഹരിക്കാതെയായിരുന്നു ഓണക്കിറ്റ് വിതരണമെന്നാണ്. അതേസമയം, വാർത്ത പുറത്തുവന്നതോടെ മെഷീൻ തകരാർ പരിഹരിക്കുമെന്ന പ്രതികരണവുമായി സിവിൽ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ രംഗത്തുവന്നു. അതേസമയം, മെഷീനുകളുടെ തകരാർ മൂലം സാധാരണ ദിവസങ്ങളിലും റേഷൻ വിതരണം മുടങ്ങിയിട്ടും മന്ത്രി മൈന്റ് ചെയ്തിട്ടില്ലെന്നാണ് വ്യാപാരികളുടെ പ്രതികരണം. ഓണക്കിറ്റ് വിതരണം തടസപ്പെടില്ലെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.എല്ലാ കാര്‍ഡ് ഉടമകളും അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ ഭക്ഷ്യക്കിറ്റ് കൈപ്പറ്റണമെന്നാണ് അറിയിപ്പ്. നാളെയും മഞ്ഞക്കാര്‍ഡുകാർക്കാണ് ഓണക്കിറ്റ് ലഭിക്കുക. 

Read More

മന്ത്രിയോട് ന്യായം പറഞ്ഞു: സി.ഐയെ സ്ഥലംമാറ്റി പ്രതികാരം

തിരുവനന്തപുരം: ഒരു പരാതിയുടെ കാര്യം പറയാനായി ഫോണിൽ വിളിച്ച ഭക്ഷ്യമന്ത്രി ജി.ആർ അനിലിനോട് ന്യായം നോക്കി നടപടിയെടുക്കാമെന്ന് പറഞ്ഞ സർക്കിൾ ഇൻസ്പെക്ടർക്ക് സ്ഥലം മാറ്റം. വട്ടപ്പാറ സി.ഐ ഗിരിലാലിനെയാണ് സ്ഥലം മാറ്റിയത്. മന്ത്രിയും സിഐയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് സർക്കാർ വെട്ടിലായത്. രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിച്ച കേസിൽ ഇടപെടണമെന്നായിരുന്നു മന്ത്രിയുടെ നിർദേശം. ന്യായം നോക്കി കാര്യങ്ങൾ ചെയ്യാമെന്നു സിഐ മറുപടി പറഞ്ഞതോടെ മന്ത്രി ക്ഷുഭിതനായി. സിഐയും അതേ ഭാഷയിൽ മറുപടി നൽകുകയായിരുന്നു. ഞാൻ ആരുടെയും പിരിവ് വാങ്ങിച്ചിരിക്കുന്നവനല്ലെന്നും നീ എന്നൊന്നും എന്നെ വിളിക്കരുതെന്നും മന്ത്രിയോട് പറഞ്ഞ സിഐ, മണ്ഡലത്തിലെ വോട്ടർ പറയുന്നതുകേട്ട് അതുപോലെ നടപടിയെടുക്കാൻ കഴിയില്ലെന്നും തിരിച്ചടിച്ചു. ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ട വിവരം വിളിച്ചു പറയുമ്പോൾ ഇന്ന് വൈകുന്നേരത്തിനു മുൻപ് അവനെ തൂക്കിയെടുത്തുകൊണ്ടു വരുമെന്നല്ലേ പറയേണ്ടതെന്നു മന്ത്രി ചോദിക്കുന്നു. അങ്ങനെ തൂക്കിയെടുത്തോണ്ടു വരുമ്പോൾ…

Read More

കൊല്ലം സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കൊല്ലം അഞ്ചൽ വയലാ സ്വദേശി ഖത്തറിൽ നിര്യാതനായി. മിന്നു ഭവനിൽ സുരേഷ്​ ബാബു (52) ആണ്​ തിങ്കളാഴ്ച ദോഹ ഹമദ്​ ആശുപത്രിയിൽ മരണപ്പെട്ടത്​. ഒരാഴ്ച മുമ്പ്​ ഹൃദയാഘാതത്തെ തുടർന്ന്​ അൽ സദ്ദ്​ ഹമദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം, ചികിത്സയിൽ കഴിയവയാണ്​ മരിച്ചത്​. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.ഭാര്യ: സിന്ധു ​സുരേഷ്​. മക്കൾ: ഐശ്വര്യ എസ്​ ബാബു (സബ്​ എഡിറ്റർ, മാധ്യമം കോഴിക്കോട്​), അക്ഷയ എസ്​ ബാബു.സഹോദരങ്ങൾ: സന്തോഷ്​ കുമാർ, സന്ധ്യ കുമാരി. കൾച്ചറൽ ഫോറം ​റിപാട്രിയേഷൻ ടീമിന്‍റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Read More

ഇന്ത്യൻ നയതന്ത്രവും കോവിഡ് പ്രതിരോധവും : കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ അനുമോദന സായാഹ്നം

കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി: ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ നയതന്ത്രവും കോവിഡ് പ്രതികരണവും’ എന്ന പുസ്തകം കുവൈറ്റിൽ  പുറത്തിറക്കുന്നതിനോടനുബന്ധിച്ച്  ‘ഇന്ത്യൻ എംബസി ഇന്ത്യൻ നയതന്ത്രവും കോവിഡ് പ്രതിരോധവും’ എന്ന പേരിൽ എംബസി ഓഡിറ്റോറിയത്തിൽ  വിപുലമായ  അനുമോദന സായാഹ്‌നമൊരുക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികവുംകൂടി ആഘോഷിക്കുന്ന  ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം കോവിഡ് -19 എന്ന വെല്ലുവിളിയോട്  വിദേശകാര്യ മന്ത്രാലയത്തിന്റെയും വിദേശത്തുള്ള നയതന്ത്ര സ്ഥാപനങ്ങളുടെയും  പ്രതികരണം അവതരിപ്പിക്കുക എന്നതാണ് എന്ന്  ഇന്ത്യൻ അംബാസഡർ ബഹു: ശ്രീ സിബി ജോർജ്ജ്  ആമുഖമായി പറഞ്ഞു.  നിലവിലുള്ള സൗകര്യങ്ങൾ  പുനഃക്രമീകരിക്കുകയും അവരുടെ സാധാരണ ഉത്തരവാദിത്തങ്ങൾക്കപ്പുറം മഹാമാരിയുമായി  ബന്ധപ്പെട്ട ചുമതലകൾ  നൽകുകയും ചെയ്യുന്ന ഒരു നടപടിക്രമം സ്വീകരിച്ചുകൊണ്ട് മന്ത്രാലയവും…

Read More

യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി : കുവൈത്തിൽ നാലുപതിറ്റാണ്ടോളം കാലമായി തുടർന്നുവന്ന പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ സത്താർ പി ക്ക് കെഎംസിസി ധർമ്മടം മണ്ഡലം യാത്രയയപ്പ് നൽകി.ചടങ്ങിൽ  മണ്ഡലം മുൻപ്രസിഡന്റ് മുർഷിദ് ടി വി,സെക്രെട്ടറി ആബിദ് അലി, പ്രവർത്തക സമിതിയംഗം നസീർ പി എന്നിവരുടെ സാന്നിധ്യത്തിൽ ധർമ്മടം മണ്ഡലം പ്രസിഡന്റ് ഷംസീർ ചെമ്പിലോട്  സ്നേഹോപഹാരം കൈമാറി.

Read More

പ്രവാചകനിന്ദ : തെലങ്കാനയിൽ ബിജെപി എംഎൽഎ അറസ്റ്റിൽ, പിന്നാലെ പാർട്ടിയിൽ നിന്നും സസ്പെൻഷനും

ഹൈദരാബാദ്: പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ തെലങ്കാന എംഎല്‍എ ടി രാജ സിങ്ങിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു. രാജ സിങ് അറസ്റ്റിലായതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ പത്തുദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ബിജെപി കേന്ദ്ര അച്ചടക്ക സമിതി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 2നകം മറുപടി നല്‍കണം. മതവികാരം വ്രണപ്പെടുത്തിയത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാജ സിങ്ങിനെതിരെ കേസെടുത്തത്. പ്രവാചകനെതിരായ പരാമര്‍ശം ഉള്‍പ്പെടുന്ന വീഡിയോ എംഎല്‍എ പുറത്തുവിട്ടതോടെ ഹൈദരാബാദിലെ വിവിധ ഇടങ്ങളില്‍ ശക്തമായ പ്രതിഷേധം അരങ്ങേറി. ഗോഷമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാജ സിങ്.

Read More

അബദ്ധത്തിൽ പാകിസ്ഥാനിലേക്ക് മിസൈൽ അയച്ചസംഭവം; മൂന്നു സൈനികരെ പിരിച്ചുവിട്ടു

ഡൽഹി: ബ്രഹ്‌മോസ് മധ്യദൂര ക്രൂയിസ് മിസൈല്‍ അബദ്ധത്തില്‍ പാകിസ്ഥാനില്‍ പതിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു.ഒരു ഗ്രൂപ്പ് ക്യാപ്റ്റന്റെയും രണ്ട് വിംഗ് കമാന്‍ഡര്‍മാരുടെയും സേവനമാണ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര പ്രാബല്യത്തില്‍ അവസാനിപ്പിച്ചത്. 2022 മാര്‍ച്ച്‌ 9നായിരുന്നു പഞ്ചാബിലെ അംബാലയില്‍ നിന്ന് ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനിലെ മിയാന്‍ ചന്നു എന്ന സ്ഥലത്ത് അബദ്ധത്തില്‍ പതിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്തം നിശ്ചയിക്കുന്നതുള്‍പ്പെടെ കേസിന്റെ വസ്തുതകള്‍ സ്ഥാപിക്കാന്‍ രൂപീകരിച്ച കോര്‍ട്ട് ഓഫ് എന്‍ക്വയറി(കേണല്‍) മൂന്ന് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളില്‍ നിന്ന് വ്യതിചലിച്ചതായി കണ്ടെത്തി

Read More

ആധുനിക വൈദ്യശാസ്ത്ര മേഖലയെ നിരന്തരം അപമാനിക്കുന്നു, രാംദേവിനെ നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി

ഡൽഹി : അലോപ്പതി വിരുദ്ധ പരാമര്‍ശത്തില്‍ ബാബ രാംദേവിനെതിരെ സുപ്രീംകോടതി. ആധുനിക വൈദ്യശാസ്ത്ര മേഖലയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് തെറ്റ്. ആയുര്‍വേദ-യോഗ മേഖലയിലെ സംഭാവനകള്‍ അനുജിത ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ലൈസന്‍സ് അല്ലെന്നും, രാംദേവിനെ നിയന്ത്രിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. “എന്തിനാണ് ഡോക്ടര്‍മാരെയും അലോപ്പതിയെയും കുറ്റപ്പെടുത്തുന്നത്? നിങ്ങള്‍ യോഗയെ ജനകീയമാക്കിയത് നല്ല കാര്യം തന്നെ, എന്നാല്‍ മറ്റ് സംവിധാനങ്ങളെ വിമര്‍ശിക്കരുത്. നിങ്ങള്‍ വിശ്വസിക്കുന്നത് എല്ലാം ശരിയാക്കുമെന്ന് എന്താണ് ഉറപ്പ്? എന്തുകൊണ്ടാണ് രാംദേവ് ഇങ്ങനെ വിമര്‍ശിക്കുന്നത്? ഇത്തരം വിമര്‍ശനത്തില്‍ നിന്നും വിട്ടുനില്‍ക്കണം” ചീഫ് ജസ്റ്റിസ് എന്‍.വി രമണ വാക്കാല്‍ പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ പതഞ്ജലി ആയുര്‍വേദിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് നല്‍കി. അലോപ്പതിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യങ്ങള്‍ കാണിച്ചതിലും വിശദീകരണം തേടിയിട്ടുണ്ട്. ബാബാ രാംദേവിന്‍്റേത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന പരസ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇത്…

Read More

ഫറോക്കിൽ പെയിന്റ് ഗോഡൗണിൽ തീപിടിത്തം

കോഴിക്കോട്: ഫറോക്കിൽ ഗോഡൗണിൽ വൻതീപിടുത്തം. പെയിന്റ് കെമിക്കൽ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് തീപിടുത്തമുണ്ടായത്. മീഞ്ചന്ത പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണക്കാൻ ശ്രമം തുടരുകയാണ്. ഗോഡണിൽ കൂടുതൽ തീ പടരുകയാണ് . ഗോഡൗണിന് മുന്നിലുള്ള ലോറിയിലേക്കും തീപടർന്നിട്ടുണ്ട്. തീപിടിച്ചതിനെ പിന്നിലെ കാരണം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.

Read More