കൃഷി ഓഫീസർ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ

കട്ടപ്പന: കൃഷി ഓഫീസറെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെള്ളായണി സ്വദേശിയായ അനുരൂപാണ് മരിച്ചത്. ഇയാൾ മദ്യത്തിൽ വിഷം കലർത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൃഷി ഓഫീസറെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി കവലയിലുള്ള ക്വാർട്ടേഴ്സിനുള്ളിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം മദ്യത്തിൽ കലർത്തി അനുരൂപ് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. ഇന്ന് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്ത പരിപാടിയുടെ സംഘാടകനായിരുന്നു ഇദ്ദേഹം. എന്നാൽ പരിപാടി തുടങ്ങാൻ നേരമായിട്ടും ഇയാളെ കാണാതെ വന്നതോടെ ഉച്ചയ്ക്ക് സഹപ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്വാർട്ടേഴ്സ് പരിസരത്താണ് ടവർ ലൊക്കേഷനെന്ന് വ്യക്തമായത്. ഇതേ തുടർന്ന് പോലീസ് എത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് അനുരൂപ് അടുക്കളയിൽ മരിച്ച് കിടക്കുന്നത് കണ്ടത്

Read More

‘ഓപറേഷന്‍ സരള്‍ രാസ്ത’: സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്. ‘ഓപറേഷന്‍ സരള്‍ രാസ്ത’ എന്ന പേരിലാണ് പരിശോധന നടത്തുന്നത്. നിര്‍മാണങ്ങളില്‍ ക്രമക്കേട് നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ക്രമക്കേട് സ്ഥിരീകരിച്ചാല്‍ കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശം. ആറ് മാസത്തിനിടെ നിര്‍മാണമോ അറ്റകുറ്റപ്പണിയോ നടത്തിയ ശേഷം പൊട്ടിപ്പൊളിഞ്ഞ പൊതുമരാമത്ത് റോഡുകളിലാണ് പരിശോധന. റോഡുകളിലെ കുഴി യാത്രക്കാര്‍ക്ക് തലവേദനയും രാഷ്ട്രീയക്കാര്‍ തമ്മിലുള്ള തുറന്ന പോരിനും വഴിവച്ചിരിക്കെയാണ് മിന്നല്‍ പരിശോധനയുമായി വിജിലന്‍സ് ഇറങ്ങിയത്.

Read More

ഷാജഹാനെ കൊലപ്പെടുത്തിയത് ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തിയിലെന്ന് പോലീസ്; 4 പേർ അറസ്റ്റില്‍

പാലക്കാട്: മരുതറോഡ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന് കാരണം പാർട്ടിയിൽ ഷാജഹാനുണ്ടായ വളർച്ചയിലെ അതൃപ്തിയാണെന്ന് പോലീസ് വിശദീകരിക്കുന്നു. അതേസമയം സിപിഎം തിരക്കഥക്കനുസരിച്ചാണ് പോലീസ് നീങ്ങുന്നത് എന്ന ആരോപണവും ശക്തമായി.ഷാജഹാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പാലക്കാട് എസ്.പി ആർ വിശ്വനാഥ് പറഞ്ഞു. പ്രതികൾക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ നവീൻ രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തിരുന്നു. ഷാജഹാൻ രാഖി പൊട്ടിച്ചതും വിരോധം കൂട്ടി. എന്നാൽ രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാൻ ഫോൺ രേഖകൾ പരിശോധിക്കണമെന്നും പോലീസ് വിശദീകരിക്കുന്നു.നിലവിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നവീൻ, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവർ നാല് പേരും നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണ്. നവീനെ പൊള്ളാച്ചിയിൽ നിന്നാണ് പിടിച്ചത്. ബാക്കി മൂന്നുപേരെ മലമ്പുഴ കവയിൽ…

Read More

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചു

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചു. പ്രിയ വ‍ർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി.ചാൻസലറുടെ അധികാരത്തിൽ വരുന്ന ചാപ്റ്റർ മൂന്നിലെ സെക്ഷൻ ഏഴ് പ്രകാരമാണ് നടപടി. താൻ ചാൻസലർ ആയിരിക്കുന്ന കാലം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു.

Read More

പാലക്കാട്‌ നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു

പാലക്കാട് : പാലക്കാട്‌ കിഴക്കഞ്ചേരിയിൽ നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. ഒലിപ്പാറ കയറാടി കൊമ്പനാൽ രാജപ്പനാണ് മരിച്ചത്. ഭാര്യ ആനന്ദവല്ലി മക്കൾ അനീഷ് , ആശ  എന്നിവരാണ് ആത്മഹത്യയ്ക്ക് എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കിഴക്കഞ്ചേരി കോട്ടേകുളം സ്വകാര്യ വ്യക്തിയുടെ റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇവര്‍. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആത്മഹത്യ ശ്രമിച്ചത്. ഉടൻതന്നെ ആലത്തൂരിലെയും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയായിരിക്കാം  കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

Read More

ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂ; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം വൈകുന്നതില്‍ കടുത്ത അമര്‍ഷവുമായി ഹൈക്കോടതി. ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂ എന്ന് ഹൈക്കോടതി പറഞ്ഞു. ഡ്യൂട്ടി പരിഷ്കരണത്തില്‍ കോടതി തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണമെന്ന് കോടതി നിർദേശിച്ചു. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഹര്‍ജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും.ശമ്പള കാര്യത്തിൽ ഹൈക്കോടതിക്ക് നൽകിയ വാക്ക് പാലിക്കാൻ ആവാത്ത മാനേജ്മെന്‍റിനേയും സർക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം വിമർശിച്ചത്. ജൂലൈ മാസത്തെ ശമ്പളം നൽകാനായി 10 ദിവസം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച കെഎസ്ആർടിസി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അതും പാലിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഇന്നത്തെ രൂക്ഷ വിമര്‍ശനംഅതേസമയം കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായി തൊഴിൽ-ഗതാഗതമന്ത്രിമാർ ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല.…

Read More

കൊച്ചി ഫ്ലാറ്റ് കൊലപാതകം; ഒളിവിൽ പോയ അർഷാദ്‌ പിടിയിൽ

കൊച്ചി : മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയിൽ.കർണാടകത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിൽ കാസർകോട് അതിൽത്തിയിൽ വച്ചായിരുന്നു പിടിയിലായത്. മൊബൈൽ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദിലേക്ക് എളുപ്പത്തിൽ പൊലീസെത്തിയത്. കോഴിക്കോട് രാമനാട്ട് കരയിലായിരുന്നു അ‍ര്‍ഷാദിന്‍റെ മൊബൈൽ ഫോണിന്‍റെ അവസാന ടവ‍ര്‍ ലൊക്കേഷൻ. ഇതോടെ ഇയാൾ വടക്കൻ കേരളത്തിലേക്ക് തന്നെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് ഉറപ്പിച്ചു. സംഘം ചേർന്ന് വിപുലമായി നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് പൊലീസിന്‍റെ വലയിലായത്. ഇന്‍ഫോപാര്‍ക്കിനു സമീപത്തെ ഫ്‌ളാറ്റിലെ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിലായിരുന്നു സജീവിനെ കണ്ടെത്തിയിത്. മൃതദേഹത്തിന്‍റെ തലയിലും ദേഹത്തും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. രണ്ടു ദിവസത്തെ പഴക്കമുണ്ട്. സജീവ് ഉള്‍പ്പെടെ 5 യുവാക്കള്‍ വാടകയ്ക്കു താമസിച്ചിരുന്ന പതിനാറാം നിലയിലെ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയോടു ചേര്‍ന്ന ചതുരാകൃതിയിലുള്ള ഡക്റ്റില്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേര്‍ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു…

Read More

ഒരു വശത്തുകൂടി അതിതീവ്ര ദേശസ്നേഹവും പതാകാസ്നേഹവും പ്രകടിപ്പിക്കുന്നവർ തന്നെയാണ് മറുവശത്തു ദേശീയനേതാക്കളെ സ്ഥിരമായി അപമാനിക്കുന്നത്, നുണകൾ കൊണ്ടു സംഘപരിവാർ സൃഷ്ടിക്കുന്ന ചരിത്രത്തെക്കുറിച്ച്-സുധ മേനോൻ എഴുതുന്നു

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലൊന്നും ഗാന്ധിയും നെഹ്രുവും ഉണ്ടായിരുന്നില്ല,എന്നിട്ടും അവര്‍ക്ക് സ്വാതന്ത്ര്യം കിട്ടി – നുണകൾ കൊണ്ടു സംഘപരിവാർ സൃഷ്ടിക്കുന്ന ചരിത്രത്തെക്കുറിച്ച്സുധ മേനോൻ എഴുതുന്നു എഴുപതിനായിരത്തിൽ അധികം ലൈക്കും , 20,000 ഷെയറും ഫേസ്ബുക്കില്‍ മാത്രം ലഭിച്ച പോസ്റ്റാണ് താഴെ ഉള്ളത്(We support Republic എന്ന പേജിൽ). അതിലേറെ Whatsapp ഇൽ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടാകും. ഇതെഴുതിയത് രേണുകാ ജെയിൻ എന്ന സംഘപരിവാര്‍ അനുഭാവി ആണ്. എന്നെ അമ്പരപ്പിച്ചത് പമ്പരവിഡ്ഢിത്തവും പച്ചക്കള്ളവും മാത്രം നിറഞ്ഞ ഈ പോസ്റ്റിനു കിട്ടിയ സ്വീകാര്യതയാണ്. പ്രാഥമികമായ ‘fact checking’ പോലും നടത്താതെ എങ്ങനെയാണ് ഇത്രയധികം മനുഷ്യര്‍ ഈ പോസ്റ്റ്‌ ആഘോഷിക്കുന്നത് എന്നത് നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചിന്താശക്തിയോ, ഔചിത്യമോ, വിവേകമോ ഇല്ലാത്ത വിചിത്ര മനുഷ്യരുടെ എണ്ണം ഇന്നാട്ടിലെ വിദ്യാഭ്യാസമുള്ള, ഇംഗ്ലീഷ് സംസാരിക്കുന്ന വരേണ്യനാഗരികർക്കിടയിൽ വർദ്ധിച്ചു വരുന്നതിന്റെ അടിസ്ഥാനം മനസിലാകും. കൊറോണയേക്കാള്‍ മാരകമായി…

Read More

കേരളത്തിന്റെ സ്വന്തം ഓൺലൈൻ ടാക്സി സർവീസ് ‘കേരള സവാരി’ നിലവിൽ വന്നു

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ – ടാക്സി സംവിധാനമായ കേരള സവാരി നിലവിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കേരള സവാരി ഫ്ലാഗ് ഓഫ് ചെയ്തു. കേരള സവാരിയെന്ന പേരിൽ സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്രയെന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്. 302 ഓട്ടോയും 226 ടാക്സിയും ഇതിനകം ‘കേരള സവാരി’യിൽ രജിസ്റ്റര്‍ ചെയ്തു. ഡ്രൈവർമാരിൽ 22 പേർ വനിതകളാണ്. തിരുവനന്തപുരം നഗരസഭാ പരിധിയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

Read More

ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പ്രതിവർഷം 1.5 ശതമാനം പലിശ ഇളവ് നല്കാൻ കേന്ദ്രം

ദില്ലി: മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്കാണ് പലിശ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം. 2022-23, 2024-25 സാമ്പത്തിക വർഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും കർഷകർക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും. കർഷകർക്ക് കൂടുതൽ വായ്പ ലഭിക്കാൻ ഈ നീക്കം പ്രയോജനപ്പെടുമെന്നു പ്രഖ്യാപനത്തിലുണ്ട്.

Read More