ഷാജഹാൻ വധക്കേസിലെ പ്രതികളാരും ഒരുകാലത്തും സി.പി.എം അംഗങ്ങൾ ആയിരുന്നില്ലെന്ന് ജില്ലാസെക്രട്ടറി

പാലക്കാട്: മലമ്പുഴ കുന്നംകാട് സി.പി.എം പ്രവർത്തകർ ഷാജഹാൻ വധക്കേസിലെ പ്രതികളാരും ഒരുകാലത്തും സി.പി.എം അംഗങ്ങളായിരുന്നില്ലെന്ന് പാർട്ടി ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. പ്രതികളുടെ സി.പി.എം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ഏറെ പഴയതാണ്. കഴിഞ്ഞ ഒരുവർഷമായി പ്രതികൾക്ക് സി.പി.എമ്മുമായി ബന്ധമില്ല. ആർ.എസ്​.എസിന്‍റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ട്​.ചില പ്രതികളുടെ കുടുംബം സി.പി.എം അനുഭാവികളായിരുന്നു. സി.പി.എം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ബി.ജെ.പി പ്രചരിപ്പിക്കുന്ന ദുഷ്ടലാക്കോടെയാണ്​.കൊലപാതകത്തിന് ആര്‍.എസ്​.എസിന്‍റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികൾക്ക് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് ദിവസം മുമ്പ് പ്രതികൾ ഷാജഹാന്‍റെ വീട്ടിലെത്തിയിരുന്നു. അന്ന് വീട്ടിൽ ഇല്ലാത്തതിനാൽ മാത്രമാണ് രക്ഷപ്പെട്ടതെന്നും സുരേഷ് ബാബു പറഞ്ഞു. എന്നാൽ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ശരിയല്ലെന്ന് തെളിയിക്കുന്നതാണ് കേസിലെ മൂന്നാം പ്രതിയായി പോലീസ് അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ-സിപിഎം നേതാവ് നവീനിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഷാജഹാനെ വെട്ടി കൊല്ലുന്നതിനു…

Read More

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി: സമരക്കാരെ ആക്ഷേപിച്ച് മന്ത്രി

തിരുവനന്തപുരം∙ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം തൽക്കാലത്തേക്കു നിർത്തിവച്ചു. നിർമാണ പ്രവർത്തനങ്ങൾ ഇന്നത്തേക്കു നിര്‍ത്തിവയ്ക്കുകയാണെന്ന് അദാനി പോർട്സ് അധികൃതർ അറിയിച്ചു.സമരം കാരണം നിർമാണ സാധനങ്ങൾ തുറമുഖത്തിനകത്തേക്കു കൊണ്ടുവരാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അവർ പറഞ്ഞു. നിർമാണം നിർത്തിയെന്നു പരിശോധിച്ച് ഉറപ്പുവരുത്താൻ ലത്തീൻ അതിരൂപതയിലെ വൈദികരടക്കമുള്ളവർ തുറമുഖ നിർമാണം നടക്കുന്ന സ്ഥലത്തേക്കു പോയി.വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണമാണു തീരശോഷണത്തിനു കാരണമെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികൾ സമരം നടത്തുന്നത്. തുറമുഖത്തിന്റെ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തണമെന്നാണു മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. സർക്കാർ ഇതുവരെ ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.ഈ മാസം അവസാനംവരെ സമരം നടത്തുമെന്നാണ് സഭാ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. പൊഴിയൂർ ഭാഗത്തുനിന്നുള്ളവരാണ് ഇന്നത്തെ സമരത്തിൽ പങ്കെടുക്കുന്നത്. നാളെ മറ്റുള്ള ഇടവകകളിൽനിന്നു സമരക്കാരെത്തും. വിഴിഞ്ഞം തുറമുഖ കടവാടത്തിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രതിഷേധക്കാർ എടുത്തുമാറ്റിയതു…

Read More

ലോകായുക്തയിൽ സർക്കാർ വിയർക്കും; മന്ത്രിസഭാ യോഗത്തിൽ സിപിഐ എതിർത്തു

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവർന്നെടുക്കാനുള്ള ഭേദഗതി ഓർഡിനൻസിനെതിരെ സിപിഐ. ഇത് സംബന്ധിച്ചളുള തീരുമാനത്തിനെതിരെ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ എതിർപ്പ് അറിയിച്ചു. ഈ രൂപത്തിൽ‌ ബിൽ അവതരിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്നാണ് സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിലപാടെടുത്തത്. ഈമാസം 22 മുതല്‍ നിയമ നിര്‍മാണത്തിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സായി കൊണ്ടുവന്ന, ഗവര്‍ണറുടെ നിലപാടിനേത്തുടര്‍ന്ന് അസാധുവായ ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി മന്ത്രിസഭാ യോഗത്തിന്റെ പരിഗണയ്ക്ക് കൊണ്ടുവന്നത്. ഇത് പരിഗണിക്കുമ്പോഴാണ് സി.പി.ഐ. മന്ത്രിമാരായ കെ.രാജനും പി. പ്രസാദും പാര്‍ട്ടിയുടെ നിലപാട് അറിയിച്ചത്.  പ്രശ്നം സങ്കീർണമായതോടെ ചർച്ച ചെയ്യാമെന്നു മുഖ്യമന്ത്രി  പിണറായി വിജയൻ പറഞ്ഞു. സർക്കാർ തലത്തിൽ പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ ഭേദഗതി കൊണ്ടുവരാനാണു സിപിഐ ആലോചിക്കുന്നത്.ലോകായുക്തയുടെ തീരുമാനത്തെ തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതിനു പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത…

Read More

ഗവർണർക്ക് പുല്ലുവില: അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് അംഗീകാരം

തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഓര്‍ഡിനൻസ് വിഷയത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ  അനുനയിപ്പിക്കാനുള്ള സർക്കാരിന്‍റെ ശ്രമം നടക്കുന്നതിനിടെയാണ് സര്‍വ്വകലാശാലകളിലെ ഗവര്‍ണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കണമെന്ന ബില്ലിന് മന്ത്രി സഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു ശുപാര്‍ശ  സമര്‍പ്പിച്ചത്. വൈസ് ചാൻസലറെ നിയമിക്കാനുള്ള സമിതിയുടെ ഘടന മാറ്റാനാണു പ്രധാനമായും ബിൽ കൊണ്ടുവരുന്നത്. വി.സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാകും. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്.ഗവർണറുടെ നോമിനി, യുജിസി നോമിനി, സർവകലാശാല നോമിനി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയാണു നിലവിൽ വിസിയുടെ പാനൽ തയാറാക്കി ഗവർണർക്കു സമർപ്പിക്കേണ്ടത്. ചാൻസലർ കൂടിയായ ഗവർണർ പാനലിൽ ഒരാളെ വൈസ് ചാൻസലറായി നിയമിക്കും. കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ ഗവർണർ സർക്കാറിനെതിരെ പരസ്യവിമർശനം…

Read More

നാരായന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ നാരായന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. മലയരയര്‍ സമൂഹത്തിന്റെ പൊള്ളുന്ന ജീവിതനുഭവങ്ങള്‍, അവരില്‍ ഒരാളായി നിന്നുകൊണ്ട് തെളിമയോടെ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ‘കൊച്ചരേത്തി’ എന്ന നോവലിലൂടെ നാരായന് സാധിച്ചു. ‘കൊച്ചരേത്തി’ നാരായന്‍ എന്ന എഴുത്തുകാരന്റെ ആദ്യ നോവലായിട്ടും കേന്ദ്ര സാഹിത്യ അക്കാദമിയുടേത് ഉള്‍പ്പെടെ നിരവധി പുസ്‌കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. ‘കൊച്ചരേത്തി’ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും പല സര്‍വകലാശാലകളും പഠ്യപദ്ധതിയുടെ ഭാഗമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം മലയാള സാഹിത്യത്തിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു

Read More

ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ഐടിബിപി ജവാന്മാരുടെ എണ്ണം ഏഴായി

ശ്രീനഗർ : ജമ്മുകശ്മീരില്‍ സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ജവാന്മാരുടെ എണ്ണം ഏഴായി.ഗുരുതരമായി പരുക്കേറ്റവരെ എട്ട് സൈനികരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 37 ഐടിബിപി ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ് ബസിലുണ്ടായിരുന്നത്. ചന്ദന്‍വാരിക്കും പഹല്‍ഗാമിനും ഇടയില്‍ വച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ടവരാണ് ബസിലുണ്ടായിരുന്നത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി

Read More

കേശവദാസപുരത്ത് ഇതര സംസ്ഥാന തൊഴിലാളി വീട്ടമ്മയെ കൊലപ്പെടുത്തിയത് സ്വര്‍ണത്തിനു വേണ്ടിയല്ലെന്ന് പൊലീസ്

തിരുവനന്തപുരം : കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയത് സ്വര്‍ണത്തിനു വേണ്ടിയല്ലെന്ന് പൊലീസ്. മോഷ്ടിച്ചെന്നുകരുതിയ സ്വര്‍ണം വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തി. റഫ്രിജറേറ്ററിന് സമീപത്തുനിന്ന് സ്വര്‍ണം കിട്ടിയെന്ന് ഭര്‍ത്താവ് അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. കൊലപാതകം നടത്തിയെന്നു ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി ആദം അലി സമ്മതിച്ചിരുന്നെങ്കിലും ആഭരണങ്ങള്‍ മോഷ്ടിച്ചില്ലെന്നാണ് പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്നാണ് ബന്ധുക്കള്‍ വീട്ടില്‍ വിശദമായി പരിശോധന നടത്തിയത്. ഇതിനിടെ അടുക്കളയില്‍നിന്ന് ബാഗില്‍ സൂക്ഷിച്ച നിലയില്‍ ഗുളികകളോടൊപ്പമാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്. ഇവ മനോരമ സുരക്ഷിതമായി സൂക്ഷിച്ചു വച്ചതായിരുന്നെന്ന് പോലീസ് അറിയിച്ചു. മനോരമയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട പ്രതി ആദം അലിയെ ചെന്നൈയില്‍നിന്നാണ് പോലീസ് പിടികൂടിയത്. ആര്‍.പി.എഫ്. കസ്റ്റഡിയിലെടുത്ത പ്രതിയെ കേരളത്തിലെത്തിച്ച്‌ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ആദ്യംതന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. മോഷണ ശ്രമത്തിനിടെ കൊലപാതകം നടത്തി എന്നായിരുന്നു പോലീസ് കണ്ടെത്തല്‍. മനോരമ വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കി ആദം…

Read More

നരേന്ദ്ര മോദിയെ പ്രശംസിക്കുന്ന ഷംസീർ, രാഹൂൽ ഗാന്ധിക്കെതിരായ ആർഎസ്സിന്റെ കേരളത്തിലെ ക്വട്ടേഷൻ ഏറ്റെടുക്കുന്നു – റോജി എം ജോൺ

രാഹുൽഗാന്ധിക്കെതിരായ സിപിഐഎം എംഎൽഎ എഎൻ ഷംസീറിന്റെ പരാമർശത്തിനെതിരെ റോജി എം ജോൺ എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രീ രാഹുൽ ഗാന്ധിയെക്കുറിച്ച് ശ്രീ A N ഷംസീർ പറഞ്ഞ വഷളത്തരങ്ങൾ അദ്ദേഹത്തെ അറിയുന്ന ആരിലും ഒരു അത്ഭുതവും ഉണ്ടാക്കിയിട്ടില്ല. വായ തുറന്നാൽ വങ്കത്തരം മാത്രം പറയുന്ന പാർട്ടിയിലെ ഒരു ഡിപ്പാർട്ട്മെന്റിന്റെ ചുമതലയാണ് CPM ഷംസീറിന് നൽകിയിരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. (മറ്റ് ക്രിയാത്മകമായ ചുമതലകൾക്കുള്ള ‘യോഗ്യത’ എന്തായാലും അദ്ദേഹത്തിനില്ലല്ലൊ!! എന്തായാലും വങ്കത്തരത്തിന്റെ ഹോൾ സെയിൽ ഡീലർ ആയ ഷംസീർ ശ്രീ നരേന്ദ്ര മോദിയെക്കുറിച്ച് സംസാരിക്കുമ്പോൾ, അബദ്ധത്തിൽ പോലും അത്തരം പദങ്ങൾ കയറി വരാതിരിക്കാൻ കാണിക്കുന്ന ജാഗ്രത അത്ഭുതാവഹം തന്നെ. നരേന്ദ്ര മോദിയെ അസാമാന്യ പ്രാസംഗികൻ എന്ന് പ്രശംസിക്കുന്ന ഷംസീറിന് മുന്നിൽ സംഘികളായ മോദിഭക്തുകൾ പോലും നാണിക്കും എന്ന കാര്യത്തിൽ സംശയമില്ല. സംഘപരിവാർ ദാസ്യത്തിൽ BJP യുമായി ദാസനും വിജയനും…

Read More

മതപഠനത്തിനെത്തിയ 14കാരനെ പീഡിപ്പിച്ച പള്ളി ഇമാം അറസ്റ്റിൽ

തൃശൂർ : മതപഠനത്തിനെത്തിയ 14കാരനെ പീഡനത്തിനിരയാക്കിയ കേസില്‍ പള്ളി ഇമാം അറസ്റ്റില്‍.പള്ളി ഇമാം ബഷീര്‍ സഖാഫി ആണ് അറസ്റ്റിലായത്വയസാണ്. തൃശ്ശൂര്‍ അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുന്‍ ഇമാമും മദ്രസ അധ്യാപകനുമാണ് കരൂപ്പടന്ന സ്വദേശിയായ ബഷീര്‍ സഖാഫി. സംഭവശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ ഇക്കഴിഞ്ഞ മെയ് രണ്ടിനാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന്, ഒളിവില്‍ പോയ ബഷീര്‍ സഖാഫിയെ പിടികൂടാനുള്ള പരിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് പ്രതി അറസ്റ്റിലായത്

Read More

സാഹിത്യകാരൻ നാരായൻ അന്തരിച്ചു

ഇടുക്കി : എഴുത്തുകാരൻ നാരായൻ അന്തരിച്ചു. 82 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരവധി നോവലുകളും കഥകളും എഴുതിയിട്ടുള്ള നാരായൻ കേരള സാഹിത്യ അക്കാദമി ജേതാവ് കൂടിയാണ്. കൊച്ചരേത്തിയാണ് പ്രധാന കൃതി. കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് എഴുതിയിട്ടുള്ള നോവലാണ് കൊച്ചരേത്തി. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകൾ, പ്രമേയം തുടങ്ങിയവ ഇതിനെ ദലിത് നോവൽ എന്ന നിലയിൽ ശ്രദ്ധേയമാക്കി. കൊച്ചരേത്തിക്ക് 1999 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. , ചെങ്ങാറും കുട്ടാളും, വന്നല, ഊരാളിക്കുടി , ആരാണു തോൽക്കുന്നവർ, ഈ വഴിയിൽ ആളേറെയില്ല എന്നീ നോവലുകൾ രചിച്ചിട്ടുണ്ട്. പെലമറുതയെന്ന കഥയും നിസ്സഹായന്റെ നിലവിളി അദ്ദേഹത്തിൻറെ കഥാസമാഹാരമാണ് .

Read More