നിലവാരം പോര ; സർക്കാർ ആശുപത്രികളിലെ മരുന്ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം

സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യപ്പെടുന്ന മരുന്നുകൾ പലതും ഗുണനിലവാരമില്ലാത്തതാണെന്ന് ഡ്രഗ്‌സ് കൺട്രോളറുടെ റിപ്പോർട്ട്. പനി, ഹൃദ്രോഗം, ആസ്ത്മ, വിവിധ അണുബാധകൾ എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ കുട്ടികൾക്കും ഗർഭിണികൾക്കും നൽകുന്ന മരുന്നുകൾ ഇവയെല്ലാം. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടവയാണ്.ലാബുകളിലെ പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകളെക്കുറിച്ചുള്ള ഡ്രഗ്സ് കൺട്രോളറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അവയുടെ ഉപയോഗവും വിതരണവും നിർത്തിവയ്ക്കാൻ ആരോഗ്യ-മെഡിക്കൽ ഡയറക്ടറേറ്റുകൾ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടും ഈ വിവരങ്ങളൊന്നും പൊതുജനങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ല. തിരുവനന്തപുരം തൃശൂർ എറണാകുളം എന്നിവടങ്ങിയലെ അനലിക്കൽ ലാബുകളിൽ നടത്തി പരിശോധനയിലാണ് പാരസെറ്റമോൾ ഗുളികകൾ, അമോക്‌സിസിലിൻ ഓറൽ സസ്‌പെൻഷൻ, ഒആർഎസ് പൗഡർ, ആസ്പിരിൻ ഗ്യാസ്‌ട്രോ റെസിസ്റ്റന്റ് ഗുളികകൾ, ഇരുമ്പ്, ഫോളിക് ആസിഡുകൾ , സിറപ്പ്, എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

മുകേഷ് അംബാനിക്കും കുടുംബത്തിനും ഭീഷണി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതന്റെ ഫോണ്‍ സന്ദേശം. മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലാണ് ഫോണ്‍ വിളി എത്തിയത്. ഇതുസംബന്ധിച്ച് ഡിബി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. താന്‍ ഒരു തീവ്രവാദിയാണെന്നും, മുകേഷ് അംബാനിയെയും കുടുംബത്തെയും കാണിച്ചുകൊടുക്കുമെന്നും വിളിച്ചയാള്‍ പറഞ്ഞു. മുകേഷ് അംബാനി മുംബൈയിലെ ഭീകരവിരുദ്ധസേനയെയും എന്‍ഐഎയെയും ദുരുപയോഗം ചെയ്യുകയാണെന്നും അതുകൊണ്ടുതന്നെ ഭീകരവിരുദ്ധസേനയെയും എന്‍ഐഎയെയും താന്‍ കാണിച്ചുകൊടുക്കാമെന്ന ഭീഷണിയും ഫോണ്‍ സന്ദേശത്തിലുണ്ട്. ഭീഷണി ഫോണ്‍ സന്ദേശം എത്തിയതോടെ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനുമുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് മുംബൈ പൊലീസിലെ ഉന്നതന്‍ സിഎന്‍എന്‍ ന്യൂസ് 18നോട് പറഞ്ഞു. ഇതിന്റെ ഭാഗമായി അംബാനിയുടെ വസതിയായ ആന്റിലിയയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടപടി തുടങ്ങിയതായും പൊലീസ് അറിയിച്ചു.

Read More

അധികാര ദുർമോഹം ജനാധിപത്യത്തിന് മുകളിൽ ഊന്നിയ കത്തി – എം.കെ സാനുമാഷ്

കൊച്ചി: അധികാര ദുർമോഹം ജനാധിപത്യത്തിന് മുകളിൽ ഊന്നിയ കത്തിയാണന്നും രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും ആത്മാവിൽ നിന്ന് അധികാര ദുർമോഹം എടുത്ത് മാറ്റണമെന്നും പ്രൊഫ.എം.കെ സാനുമാഷ് പറഞ്ഞു.ഡി സി സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കല്പ് യാത്രയുടെ ഉദ്ഘാടനം കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് ചുറ്റുമുണ്ടായിരുന്ന ജനാധിപതാ രാജ്യങ്ങളിൽ ജനാധിപത്യം പിന്നീട് ഇല്ലാതാവുന്ന കാഴ്ച നാം കണ്ടു. സ്വതന്ത്ര്യ ഇന്ത്യയിൽ പ്രായപൂർത്തി വോട്ടവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തിയപ്പോൾ അതിനെ അത്ഭുതത്തോടെ നോക്കി കണ്ടവരാണ് ഇന്ത്യക്ക് പുറത്തുള്ള നേതാക്കന്മാരും ബ്രിട്ടീഷുകാരും എന്നാൽ നമ്മുടെ ജനാധിപത്യം ഇന്നും നിലനിൽക്കുന്നു. നെഹ്റുവിൻ്റെ ശാസ്ത്ര വീക്ഷണം രാജ്യത്തിന് നൽകിയ സംഭാവന വലുതാണ്. ഇന്ദിരാഗാന്ധി നമ്മുടെ ഭരണഘടനയിൽ എഴുതിച്ചേർത്ത സോഷ്യലിസം എന്ന മുദ്രാവാക്യത്തിൻ്റെ വില നമ്മൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാഷയുടെ പേരിലുള്ള വിഘടന പ്രവർത്തനങ്ങളാണ് പല നാടുകളെയും…

Read More

ഇസാഫ് ഭവനിൽ സ്വാതന്ത്ര്യ ദിനത്തിൽ 75 ദേശീയ പതാകകൾ ഉയർത്തി

കൊച്ചി: ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ഇസാഫ് ഭവനിൽ 75 ദേശീയ പതാകകൾ ഉയർത്തി. ധീര ദേശാഭിമാനികൾക്കും സഹനസമരങ്ങൾക്കും ഭാരതത്തിനുമുള്ള ആദരവായാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.  ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ മണ്ണുത്തി ഹെഡ് ഓഫീസിൽ സംഘടിപ്പിച്ച പരിപാടിയിൽ റവന്യൂ മന്ത്രി അഡ്വക്കേറ്റ് കെ. രാജൻ മുഖ്യാഥിതിയായി പങ്കെടുക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ഇസാഫ് ബാങ്ക് എംഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോമഡോർ  ടി. കെ.  സുരേഷ്, കേണൽ തോമസ് സി. ഐ., തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ, ട്രേഡ് യൂണിയൻ ഭാരവാഹികൾ, ഓട്ടോറിക്ഷ തൊഴിലാളി സംഘടന പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ബാങ്കിൻറെ ഉപഭോക്താക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പതാക ഉയർത്തുന്നതിന് നേതൃത്വം നൽകി. കോമഡോർ  ടി. കെ.  സുരേഷ്, കേണൽ തോമസ് സി. ഐ., ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ്…

Read More

ഒമിക്രോൺ വാക്‌സിന് അനുമതി നൽകിയ ആദ്യ രാജ്യമായി ബ്രിട്ടൺ

കൊവിഡ് വേരിയന്റായ ഒമിക്രോണിനുള്ള വാക്‌സിന് അനുമതി നൽകുന്ന ആദ്യ രാജ്യമായി മാറി ബ്രിട്ടൺ. ‘ബൈവാലന്റ്’ വാക്‌സിൻ യുകെ മെഡിസിൻ റെഗുലേറ്റർ (എംഎച്ച്ആർഎ) അംഗീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസായി മോഡേണ നിർമ്മിച്ച വാക്‌സിനാണ് ബൈവാലന്റ്.കൊവിഡിനും വകഭേദമായ ഒമിക്രോണിനും (ബി.എ.1) എതിരെ ബൈവാലന്റ് ഫലപ്രദമാണെന്ന് തെളിയിക്കുന്ന ക്ലിനിക്കൽ ട്രയൽ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് അനുമതി നൽകിക്കൊണ്ടുള്ള എംഎച്ച്ആർഎയുടെ തീരുമാനം.

Read More

പാലക്കാട് കൊലപാതകം: കൊലപാതകത്തെ അപലപിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കൊലപാതകത്തെ അപലപിക്കുന്നു. പൊലീസ് അന്വേഷിക്കട്ടെ. കേസിലെ വിവരങ്ങൾ പുറത്തുവരട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു. സംഭവത്തിൽ ദൃക്സാക്ഷിയുടെ മൊഴിയിൽ ഗൗരവമായ അന്വേഷണം നടത്തണം. അന്വേഷണ ഘട്ടത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല. സിപിഎം നേതൃത്വം നടത്തിയ പ്രസ്താവന അന്വേഷണത്തെ ബാധിക്കും. എല്ലാ സംഭവങ്ങളിലും സിപിഎം മറ്റുള്ളവരുടെ മേൽ പഴിചാരുന്നവരാണ്. നാട്ടിൽ നടക്കുന്ന സ്വർണ്ണക്കടത്ത്, മയക്കുമരുന്ന്, അക്രമ പ്രവർത്തനങ്ങൾ എന്നിവയിൽ എല്ലാം സിപിഎമ്മിന് പങ്കുണ്ടെന്നും വി ഡി സതീശൻ കോഴിക്കോട് പറഞ്ഞു. ഇന്നലെ രാത്രിയാണ് കുന്നംങ്കാട് ജംഗ്ഷനിൽ വച്ച് ഷാജഹാൻ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിനും കാലിനുമേറ്റ വെട്ടുകളെ തുടർന്നാണ് ഷാജഹാൻ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിലേറ്റ പത്ത് വെട്ടുകളിൽ 2 എണ്ണം…

Read More

ആശുപത്രി മാലിന്യം തള്ളുന്ന കുഴിയിൽ മനുഷ്യക്കാലുകൾ

തിരുവനന്തപുരം: സ്വിവേജ് പ്ലാന്റിലെ കിണറ്റിൽ നിന്ന് രണ്ട് മനുഷ്യകാലുകൾ കണ്ടെത്തി. മുട്ടത്തറ സ്വിവേജ് പ്ലാന്റിലാണ് സംഭവം. ആശുപത്രി മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ചിരിക്കുന്ന കിണറ്റിലാണ് കാലുകൾ കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത കാലുകളാണോ എന്നു സംശയിക്കുന്നു. വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു

Read More

വീടിനു തീ പിടിച്ച് സ്ത്രീ മരിച്ചു

കൊച്ചി: വീടിന് തീ പിടിച്ച് സ്ത്രീ മരിച്ചു. സൗത്ത് റെയിൽവേ പാലത്തിനു സമീപമുള്ള വീടിനാണ് തീപിടിച്ചത്. പുഷ്പവല്ലി( 57) ആണ് മരിച്ചത്.

Read More

കെപിസിസിയിൽ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു

തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ദിരാഭവനിൽ 75ാമതു ദേശീയ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ സേവാദൾ വോളണ്ടിയർമാരുടെ ​ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പ്രസിഡന്റ് കെ. സുധാകരൻ ദേശീയ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശ ഭക്തി​ഗാന സദസും സംഘടിപ്പിക്കപ്പെട്ടു. എ.കെ. ആന്റണി, രമേശ് ചെന്നിത്തല, എം.എം. ഹസൻ, കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, പാലോട് രവി, ടി.യു രാധാകൃഷ്ണൻ, ജി. എസ്. ബാബു, വി.പ്രതാപ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും രാവിലെ 8.30ന് 75 സേവാദൾ വാളന്റിയർമാരുടെ നേതൃത്വത്തിൽ കെപിസിസിയിലേക്ക് സ്വാതന്ത്ര്യ പദയാത്ര നടത്തി. കെപിസിസി ആസ്ഥാനത്ത് സേവാദൾ വാളന്റിയർമാരുടെ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച ശേഷം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശഭക്തി ഗാനസദസ്സിൽ മുഖ്യാതിഥിയായി ചലചിത്ര പിന്നണി ഗായകൻ ജി.വേണുഗോപാൽ…

Read More

രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തി ഇന്ത്യയുടെ മറുപടി; നെഹ്‌റു ദേശീയ പതാകയുമായി നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടുത്തി പരസ്യം നല്‍കിയ രാജസ്ഥാനെ അഭിനന്ദിച്ച് വി ടി ബല്‍റാം

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ പണ്ഡിറ്റ് ജവര്‍ ലാല്‍ നെഹ്‌റു ദേശീയ പതാകയുമായി നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടുത്തി പരസ്യം നല്‍കിയ രാജസ്ഥാന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് കെപിസിസി ഉപാധ്യക്ഷന്‍ വി ടി ബല്‍റാം. കര്‍ണാടകത്തിന്റെ സംഘി നെറികേടിന് രാജസ്ഥാന്റെ മറുപടിയെന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.’രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തി ഇന്ത്യയുടെ മറുപടി കൂടിയാണ്. കാരണം, നെഹ്‌റു ഇന്ത്യയുടെ ഹൃദയത്തിലാണ്. അല്ല, നെഹ്‌റു തന്നെയാണ് ഇന്ത്യയുടെ ഹൃദയം. ഇന്ത്യയുടെ പുരോഗമന ഹൃദയത്തിലാണ് നെഹ്‌റുവിന്റെ സ്ഥാനം. ഇന്ത്യയെന്ന ആശയത്തിന്റെ യഥാര്‍ത്ഥ ശില്‍പികള്‍ക്ക് പ്രണാമം’, വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രത്തില്‍ നെഹ്‌റുവിനെ ഒഴിവാക്കി പരസ്യം നല്‍കിയ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ നടപടിയും, ഇന്ത്യ പാക് വിഭജനത്തിന്റെ കാരണക്കാരനായി നെഹ്‌റുവിനെ ചിത്രീകരിച്ചതും വിവാദമായ സാഹചര്യത്തിലാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ നടപടി. പരസ്യം മലയാള പത്രങ്ങളിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More