ഒഐസിസി മെമ്പർഷിപ്പ് കാമ്പയിന് റിയാദിൽ ഉജ്ജ്വല തുടക്കം

നാദിർ ഷാ റഹിമാൻ റിയാദ് : ഒഐസിസി റിയാദ് റീജണൽ കമ്മറ്റിയുടെ കീഴിൽ മെമ്പർഷിപ്പ് കാമ്പയിനു  തുടക്കമായി .ബത്ത ലുഹാ ഓഡിറ്റോറിയത്തിൽ വെച്ച് ഒഐസിസി റിയാദ് സെന്ററിൽ കമ്മറ്റി ആക്റ്റിംങ്ങ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് റിയാദിലെ മുതിർന്ന കോണഗ്രസ് പ്രവർത്തകൻ രാജു തൃശൂരിന്ന്  ആദ്യ മെമ്പർഷിപ്പ്  നൽകി ഉദ്ഘാടനം ചെയ്തു. റിയാദിലെ  എല്ലാ കോൺഗ്രസ് പ്രവത്തകരെയും ഒഐസിസിയുടെ കീഴിൽ കൊണ്ട് വരികയും അത് വഴി പ്രവാസലോകത്തും നാട്ടിലും കോൺഗ്രസ് പ്രസ്ഥാനത്തെ  ശക്തി പ്പെടുത്തുന്നതിന്ന് വേണ്ടി വളരെ ചിട്ടയായ രീതിയിലാണ് മെമ്പർ ഷിപ്പ് കാമ്പയിൻ  മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നതെന്ന് ഒഐസിസി  നേതാക്കൾ പറഞ്ഞു. മെമ്പർഷിപ്പ് വിതരണോദ്ഘടന ചടങ്ങിന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനിക്കടവ് അദ്യക്ഷത വഹിച്ചു.  ഗ്ലോബൽ കമ്മറ്റി സർക്കുലർ പ്രകാരം പ്രസീഡിയം കമ്മറ്റിയെ തെരഞ്ഞെടുക്കുകയും  മെമ്പർഷിപ്പുകൾ പ്രെസിഡിയം കമ്മറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാകമ്മറ്റികൾ…

Read More

OICC -ഇൻകാസ് ഖത്തർ, ക്വിറ്റ് ഇന്ത്യാ ദിനമാചരിച്ചു

ദോഹ : OICC -ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാദിനം സമുചിതമായി ആചരിച്ചു.ഭാരതത്തിന്റെ മഹത്തായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളിൽ ജീവത്യാഗം ചെയ്ത ധീരരക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ചുകൊണ്ട്ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച പരിപാടികൾ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല ഉൽഘാടനം ചെയ്തു.ഭാരതം ശക്തമായ ഒരു ജനാധിപത്യ , മതേതര രാഷ്ട്രമായി രൂപപ്പെടുത്തിയതിലും, ലോകത്തിലെ ഏറ്റവും വലിയജനാധിപത്യ രാഷ്ട്രമായി നിലകൊള്ളുന്നതിലും ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റേയും , അതിന്റെ മൺമറഞ്ഞ സമുന്ന തരായ നേഹക്കളുടെയും  thyakojalamaya സ്മരണകൾ സമീർ  അനുസ്മരിച്ചു.ക്വിറ്റ് ഇന്ത്യാസമരങ്ങളുടെ ചരിത്രവും , പ്രാധാന്യങ്ങളും വിവരിച്ചുകൊണ്ട് OICC ഗ്ളോബൽ കമ്മിറ്റിയംഗം  ജോൺഗിൽബർട്ട് മുഖ്യപ്രഭാഷണം നടത്തി. നാസ്സർ വടക്കേകാട്,ജൂട്ടസ്സ് പോൾ,സിറാജ് പാലൂർ,ഇൻകാസ് യൂത്ത് വിംഗ് പ്രസിഡണ്ട് നദീം,നാസർ കറുകപ്പാടം,അഷറഫ് പി എ നാസ്സർ , കുരുവിള ജോർജ്ജ്, ഷഹീൻ മജീദ് ,അജത്ത് എബ്രഹാം,ഷംസുദ്ദീൻ ഇസ്മയിൽ ,ജോയ് പോൾ,ജിജൊ…

Read More

മികച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

ഖത്തറിലെ വടക്കേകാട് നിവാസികളുടെ  കോൺഗ്രസ് അനുകൂല സംഘടനയായ വടക്കേകാട് ഐക്യവേദി  വടക്കേകാട് പഞ്ചായത്തിലെ  ഉന്നത വിജയം നേടിയ   എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് ഉപഹാരം നൽകി ആദരിച്ചു.ഐക്യ വേദി സെക്രട്ടറി. എൻ എം ബക്കർ. ട്രഷറർ ഷെമീർ ഏനി കുട്ടി,വൈസ് പ്രസിഡണ്ട് , വി കെ ഫിറോസ്   നിർവാഹക സമിതി അംഗങ്ങളായ ഉമ്മർ , ഹസീബ്, ഷെമീൽ, ഷാജി മനയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു..

Read More

ഇൻകാസ് മലപ്പുറം ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു

ദോഹ : ഖത്തർ ഓ ഐ സി സി ഇൻകാസ് മലപ്പുറം പുതിയ ജില്ലാ കമ്മിറ്റി കെ പി സി സി യുടെ നിർദ്ദേശ പ്രകാരം  .പുനഃസംഘടിപ്പിച്ചതായി സെൻട്രൽകമ്മറ്റി അറിയിച്ചു .   . പ്രസിഡന്റ് ആയി പിസി നൗഫൽ കട്ടുപ്പാറ, വൈസ് പ്രസിഡന്റ് ചാന്ദിഷ് , അനീസ് വളപുരം ജനറൽ സെക്രട്ടറി ജാഫർ കമ്പാല ജോയിന്റ് സെക്രട്ടറി നിയാസ് കൈപ്പെങ്ങൽ, ഷെഫീര്‍ നരണിപ്പുഴ, ഹസ്സൻ പൊന്നത്ത്  ട്രെഷറർ ഇർഫാൻ പകര എന്നിവരെ തെരെഞ്ഞെടുത്തു

Read More

ഇൻകാസ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ : രക്തദാനം മഹാദാനം എന്ന സന്ദേശമുയർത്തി അകാലത്തിൽ  വിട്ടുപിരിഞ്ഞ റഹിം റയ്യാന്റെ രണ്ടാം ചരമവാർഷികത്വത്തിന്റെ  സ്മരണയിൽ ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  2020ൽ കോവിഡ് സാന്ത്വന പ്രവർത്തനത്തിൽ മുഴകവേ അസുഖം ബാധിച്ച് കോവിഡിന് മുന്നിൽ കീഴടങ്ങുകയായിരുന്നു റഹീം റയ്യാൻ. എച്ച് എം സി, ഏഷ്യൻ മെഡിക്കൽ സെന്റെർ, റേഡിയോ മലയാളം 98.6 എഫ് എം എന്നിവരുമായി സഹകരിച്ച് നടന്ന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി.എച്ച് എം സി മാനേജ്മെന്റ് നിർദ്ദേശാനുസരണം ഒ പോസിറ്റീവ്, നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകൾ ഉൾപ്പെട്ട ദാതാക്കൾക്കായാണ് ക്യാമ്പ് നടന്നത്.ക്യാമ്പിന് കോർഡിനേറ്റർ ശിവാനന്ദൻ കൈതേരി, കണ്ണൂർ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഷമീർ മട്ടന്നൂർ, ജനറൽ സെക്രട്ടറി സഞ്ജയ് രവീന്ദ്രൻ, ട്രഷറർ സുബൈർ ആറളം, അബ്ദുൾ റഷീദ്, നിഹാസ് കോടിയേരി, മുബാറക്ക് അബ്ദുൾ അഹദ്, അഭിഷേക് മാവിലായി, സഫീർ കരിയാട്,…

Read More

ഓ ഐ സി സി – ഇൻകാസ് കൺവെൻഷൻ സംഘടിപ്പിച്ചു

ദോഹ : ഓ ഐ സി സി  -ഇൻകാസ് ഖത്തറിൻറെ പുനസംഘടിപ്പിച്ച ജില്ലാകമ്മിറ്റികളുൾപ്പെടെ  ജില്ലാ കമ്മിറ്റികളുടേയും ഭാരവാഹികളുടെയും  കൺവെൻഷൻ ഓൾഡ്  ഐഡിയൽ ഇൻഡ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്  സമീർ ഏറാമല അൺവെൻഷൻ ഉൽഘാടനം ചെയ്തു.OICC ഇൻകാസിന്റെ ഗ്ളോബൽ മെംബർഷിപ്പ് കാമ്പയിന്റെ ഭാഗമായി ഖത്തറിലും ഔദ്യോഗീകമായി അംഗ്വത്വ വിതരണം ഉൽ ഘാടനം ചെയ്തു..നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇൻകാസ് യൂത്ത് വിംഗിന്റെ ഔദ്യോഗീക പ്രഖ്യാപനവും കൺവെൻഷനിൽ വച്ചു നടന്നു.KPCC അദ്ധ്യക്ഷൻ  കെ സുധാകരന്റേയും, യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷൻ  ഷാഫി പറമ്പിൽ MLA യുടേയുംആശംസകൾ പ്രസിഡണ്ട് സമീർ ഏറാമല കൺവൻഷനിൽ അറിയിച്ചു.  ഫിഫ 2022 ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്നഖത്തറിന് ഇൻകാസ് പ്രവർത്തകർ നിറഞ്ഞ ഹർഷാരവങ്ങളോടെ ആശംസകളും അഭിവാദ്യങ്ങളും കൺവൻഷനിൽ നേർന്നു.ലോക കപ്പ് ഫുട്ബാളിനൊടനുബന്ധിച്ചു നടക്കുന്ന പരിപാടികളിൽ വൊളന്റീയർമാരായി പങ്കെടുക്കാൻ തെരെഞ്ഞെടുക്കപ്പെട്ട  ഇൻകാസ് അംഗങ്ങളെ കൺവൻഷനിൽ അഭിനന്ദിച്ചു. ജോൺഗിൽബർട്ട്, നാസ്സർ വടക്കേകാട്, സിറാജ്…

Read More

ദേശീയപതാക മാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട് കത്തിച്ച കടയുടമ അറസ്റ്റിൽ

മലപ്പുറം: വഴിക്കടവിൽ ദേശീയപതാക മാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട് കത്തിച്ച കടയുടമ അറസ്റ്റിൽ. വഴിക്കടവ് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള റോഡരികിലാണ് ദേശീയ പതാകകൾ കത്തിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്ത പൊലീസ് പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വഴിക്കടവ് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കടയുടമ ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ പതാകയെ അപമതിക്കുന്ന രീതിയിൽ പൊതുറോഡരികിൽ വച്ച് ദേശീയ പതാക കത്തിക്കുകയായിരുന്നു. എന്നാൽ താൻ പഴയ കടലാസ് പതാകളാണ് കത്തിച്ചതെന്നാണ് ചന്ദ്രൻ പൊലീസിന് നൽകിയ മൊഴി. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. പിന്നീട് ചന്ദ്രനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Read More

സ്വാതന്ത്ര്യദിനത്തിൽ 75 കുടുംബങ്ങൾക്ക് പതാക വിതരണം ചെയ്തു

കീഴില്ലം: സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കീഴില്ലം എട്ടാം വാർഡ് മെമ്പർ ജോയ് പതിക്കലിന്റെ നേതൃത്വത്തിൽ വാർഡിലെ 75 കുടുംബങ്ങൾക്ക് പതാക വിതരണം ചെയ്തു. ജോജോ കീഴില്ലം, ബേസിൽ കൊറ്റിക്കൽ, രാജു പാലക്കാടൻ, അവറാച്ചൻ മണ്ണാറുകുടി, ജോജി പതിക്കൽ, സണ്ണി എംഎം എന്നിവർ നേതൃത്വം നൽകി.

Read More

‘ആസാദി കി ഗൗരവ്‌ ‘ ; ഓ ഐ സി സി കുവൈറ്റ്‌ 75മത്‌ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കുവൈറ്റ്‌ സിറ്റി: ഒവർസീസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌  (ഓ ഐ സി സി)  കുവൈറ്റ്‌ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  സ്വതന്ത്ര ഇൻഡ്യയുടെ എഴുപത്തഞ്ചാമത് ‌ സ്വാതന്ത്ര്യ ദിനം ആസാദി കി ഗൗരവും, കുവൈറ്റും ഇൻഡ്യയും തമ്മിലുള്ള  നയതന്ത്ര ബെന്ധത്തിന്റെ അറുപതാം വാർഷികവും സമുചിതമായി ആഘോഷിച്ചു. അബ്ബാസിയ പോപ്പിൻസ്‌ ഹാളിൽ നടന്ന  സമ്മേളനത്തിൽ ജെനറൽ സെക്ക്രട്ടറി ബി എസ്‌ പിള്ള അധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം ആക്റ്റിംഗ്‌ പ്രസിഡന്റ്‌ എബി വാരിക്കാട്‌ ഉദ്ഘാടനം  ചെയ്തു. വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ, രാജിവ്‌ നടുവിലേമുറി, എം എ നിസാം, ജോയ്‌ കരവാളൂർ, റിഷി ജേക്കബ്‌, കൃഷ്ണൻ കടലുണ്ടി, ഷൊബിൻ സണ്ണി അലൻ അലക്സ്‌ എന്നിവർ ആശംസകലർപ്പിച്ച് സംസാരിച്ചു.കുവൈറ്റിന്റെയും ഇൻഡ്യയുടെയും ദേശിയ ഗാനത്തോടെ ആരഭിച്ച സമ്മേളനത്തിൽ വന്ദേമാതരം ഉൾപ്പെട ദേശഭക്തി ഗാനങ്ങൾ ആലപിക്കുന്നതിനും ദേശഭക്തി കലാ രൂപങ്ങൾ അവതരിപ്പിക്കുന്നതിനും റയാനാ, റിത്വിക, സ്വൃതിക,…

Read More

സ്വാതന്ത്ര്യ ദിനം : പാക് സൈനികർക്ക് മധുരം നൽകി ഇന്ത്യ

ഇന്ത്യ പാക് അതിർത്തിയിലെ സംയുക്ത ചെക്ക് പോസ്റ്റായ അട്ടാരി-വാഗ അതിർത്തിയിൽ പാകിസ്താൻ സൈനികർക്ക് മധുരം കൈമാറി ഇന്ത്യൻ സൈനികർ. പാകിസ്താൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് മധുരം കൈമാറിയത്. ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് ഇന്ത്യൻ സൈനികർ തങ്ങളുടെ പാക് സൈനികരെ അഭിവാദ്യം ചെയ്തതതും മധുരം കൈമാറിയതും.പാകിസ്താൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അട്ടാരി-വാഗാ അതിർത്തിയിലെ ബിഎസ്എഫ് സൈനികർക്ക് പാക് റേഞ്ചേഴ്സ് മധുരം നൽകി. ഇരുവിഭാഗങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ പരസ്പരം ഹസ്തദാനം ചെയ്യുകയും ക്യാമറകൾക്ക് പോസ് ചെയ്യുകയും ചെയ്തു. മധുരം കൈമാറിയ ശേഷം ഇരുരാജ്യങ്ങളുടെയും സൈനികർ രാജ്യാന്തര അതിർത്തിയിലെ ഗേറ്റുകൾ അടച്ചു.അതേസമയം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കാൻ ഇസ്രായേലും. ഇന്ത്യയിലെ ഇസ്രായേൽ എംബസിയിൽ ദേശീയ പതാക ഉയർത്തി. സമൂഹമാദ്ധ്യമങ്ങളിലൂടെ ഇസ്രായേൽ എംബസിയാണ് ദേശീയ പതാക ഉയർത്തിയ ചിത്രം പുറത്തുവിട്ടത്.

Read More