മുല്ലപ്പെരിയാർ ഹർജികൾ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും

ഇനി മുതൽ മുല്ലപ്പെരിയാർ ഹർജികൾ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എം.ആർ. ഷായുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ രജിസ്ട്രാറോട് ചീഫ് ജസ്റ്റിസ് എം.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. നേരത്തെ ഹർജി പരിഗണിച്ചിരുന്നത് ജസ്റ്റിസ് എ.എം. ഖാൻവിൽക്കറായിരുന്നു. അദ്ദേഹം വിരമിച്ചതിനെ തുടർന്നാണ് പുതിയ ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചത്. സേവ് കേരള ബ്രിഗേഡിന്റെ അഭിഭാഷകൻ വിൽസ് മാത്യൂസ് കഴിഞ്ഞ ദിവസംമുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച തങ്ങളുടെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് േചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഹർജികൾ ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചത്. എന്നാൽ ഹർജി എന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കിയിട്ടില്ല.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ…

Read More

അറിയാതെ പോകരുത് പഴങ്കഞ്ഞിയുടെ ഈ അത്ഭുത ​ഗുണങ്ങളെ…..

പഴങ്കഞ്ഞി മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണത്തിലൊന്നാണ്. അറേബ്യൻ ചൈനീസ് തുടങ്ങി ഇന്നു നമ്മൾ ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്ക് മാറിയപ്പോൾ പഴങ്കഞ്ഞി പഴഞ്ചനായി മാറി. എങ്കിലും അപൂർവ്വം ചിലരും ഇന്നും പഴങ്കഞ്ഞിയുടെ ആരാധകരായി നമുക്കിടയിലുണ്ട്. നാം മറന്നുകൊണ്ടിരിക്കുന്ന പഴങ്കഞ്ഞിയുടടെ അത്ഭുത ഗുണങ്ങളെന്തെല്ലാമെന്ന് നോക്കാം. ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും മറ്റു ഭക്ഷണ സാധനങ്ങളെ…

Read More

കെഎസ്ആർടിസി ബസ് തല്ലിത്തകർത്ത സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ

കൊച്ചി: കെഎസ്ആർടിസി ബസ് തല്ലിത്തകർത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം. കൊച്ചി ന​ഗരമധ്യത്തിലാണ് സംഭവം. യാത്രക്കാരുമായി എറണാകുളത്തേയ്ക്കു വരികയായിരുന്ന കെഎസ്ആർടിസി ബസാണ് കലൂർ ഹൈസ്കൂളിനു മുന്നിൽവച്ചു സ്വകാര്യ ബസ് ജീവനക്കാർ തല്ലിത്തകർത്തത്. സംഭവത്തിൽ മൂന്ന് ജീവനക്കാർ പിടിയിലായി. ഇവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. നാട്ടുകാർ നോക്കി നിൽക്കെ ബസിന്റെ ചില്ലും മറ്റും അടിച്ചുതകർത്തായിരുന്നു ജീവനക്കാരുടെ പരാക്രമം. കോതമംഗലം ഡിപ്പോയിൽ നിന്നു യാത്രക്കാരുമായി എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് തകർത്തത്. തൃപ്പൂണിത്തുറ എസ്എൻ ജംങ്ഷനിൽ വച്ച് സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന്റെ ഇടതുവശത്തു കൂടെ മുന്നോട്ടു പോകാൻ ശ്രമിച്ചു. ഇതു ബസുകൾ തമ്മിൽ ഉരയുന്നതിന് ഇടയാക്കി. കെഎസ്ആർടിസി ബസിനു തകരാറുണ്ടായത് ഡ്രൈവർ ചോദ്യം ചെയ്തു. ഇതിന്റെ പേരിൽ വാക്കുതർക്കം ഉണ്ടാകുകയും സ്വകാര്യ ബസ് ജീവനക്കാർ വെല്ലുവിളിക്കുകയും ചെയ്തു. പിന്നാലെ കുതിച്ചെത്തിയ സ്വകാര്യ ബസ് കലൂർ ഹൈസ്കൂളിനു മുന്നിൽ വച്ചു കെഎസ്ആർടിസി…

Read More

കമ്മീഷണർ സസ്പെൻഡ് ചെയ്ത ഗ്രേഡ് എസ്ഐക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

തിരുവനന്തപുരം: കൃത്യനിർവഹണത്തിലെ വീഴ്ച ആരോപിച്ച് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ്ഐക്ക് ഇന്നലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ.  മന്ത്രി പി.രാജീവിന്റെ ഔദ്യോഗിക വാഹനം റൂട്ടു മാറിയതിന്റെ പേരിൽ സസ്പെഷനിലായ ഗ്രേഡ് എസ്ഐ എസ്.എസ്. സാബു രാജനാണ് പൊലീസ് മെഡൽ ലഭിച്ചത്. നേരത്തെ പൊലീസ് ആസ്ഥാനത്തുനിന്നു നൽകിയ പട്ടിക പ്രകാരമാണ് ഇന്നലെ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസമാണ് ജോലിയിൽ വീഴ്ച ആരോപിച്ച് എസ്ഐ എസ്.എസ്.സാബുരാജൻ, സീനിയർ സിവിൽപൊലീസ് ഓഫിസർ എൻ.ജി.സുനിൽ എന്നിവരെ സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്.നാലു മാസത്തിനുശേഷം വിരമിക്കാനിരിക്കെയാണ് സാബു രാജനെ സസ്പെൻഡ് ചെയ്തത്. നടപടിക്കെതിരെ സേനയിൽ വ്യാപക പ്രതിഷേധമുണ്ട്. പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഓഫിസ് പറയുന്നു. എന്നാൽ, മന്ത്രിയുടെ ഗൺമാൻ റൂട്ടു മാറിയ കാര്യം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസി.കമ്മിഷണർ റിപ്പോർട്ടു നൽകിയതിനെ തുടർന്നാണ്…

Read More

സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്സ്

കോട്ടയം: ഏവിയേഷൻ, ലോജിസ്റ്റിക്‌സ് രംഗങ്ങളിലെ നൂതന കോഴ്‌സുകളെയും തൊഴിൽ സാധ്യതകളെയും കുറിച്ച് കൊച്ചിയിലെ സെന്റ് ആന്റണീസ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. 2022 ആഗസ്റ്റ് 18 ന് രാവിലെ 9.30 മുതൽ കോട്ടയത്തെ ഡി.സി. ബുക്‌സ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഇംഗ്ലീഫ് ഭാഷ പരിശീലകയും സോഷ്യൽ മീഡിയ സെലിബ്രിറ്റിയുമായ സൂസൻ എബ്രഹാം, കരിയർ, അക്കാദമിക് പരിശീലകരായ കെ. നന്ദകുമാർ, വിഷ്ണു ലോണ ജേക്കബ് തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 9995433578 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് www.samscampus.com സന്ദർശിക്കുക.

Read More

രാജ്യത്തുടനീളം 7500 ദേശീയ പതാകകൾ വിതരണം ചെയ്ത് ഇസാഫ്

തൃശൂർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഇന്ത്യയിലുടനീളം വിവിധ ബ്രാഞ്ചുകളിലൂടെ 7500 ദേശീയ പതാകകൾ വിതരണം ചെയ്തു. പി. ബാലചന്ദ്രൻ എംഎൽഎ ഉൽഘാടനം നിർവഹിച്ചു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് അധ്യക്ഷത വഹിച്ചു. ‘ഹർ ഘർ തിരംഗ’ ആഘോഷത്തിനായി സംഘം അംഗങ്ങൾക്ക് പോൾ തോമസ് ദേശീയ പതാകകൾ കൈമാറി. ഗാന്ധിയൻ അയ്യപ്പൻ കൈത്തറിയിൽ നെയ്‌തെടുത്ത ദേശീയ പതാക പോൾ തോമസിന് കൈമാറിക്കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രധാനമന്ത്രിക്കു വേണ്ടി കൈത്തറി ദേശീയ പതാക നിർമിച്ച ഗാന്ധിയൻ അയ്യപ്പന്റെ കയ്യിൽ നിന്നു തന്നെ കൈത്തറി പതാക ഏറ്റുവാങ്ങാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് പോൾ തോമസ് പറഞ്ഞു. പരമ്പരാഗത കൈത്തറിയുടെ ലോകപ്രശസ്ത ഇടമായ ബാലരാമപുരം സ്വദേശിയായ ഗാന്ധിയൻ അയ്യപ്പൻ ആറു വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ഒറ്റത്തുണിയിൽ ദേശീയ…

Read More

മീ ടൂ ആരോപണം: നടപടി ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി

തിരുവനന്തപുരം: പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്ക്കും എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ബിപിൻ പോളിനും എതിരായ ‘മീ ടു’ ആരോപണത്തിൽ നടപടി ആവശ്യപ്പെട്ട് വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി. സിനിമയുടെ ക്രെഡിറ്റ്സിൽ നിന്നും സംവിധായകന്റെയും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുടെയും പേര് ഒഴിവാക്കണമെന്നാണ് ആവശ്യം. ഓഡിഷന്റെ മറവിൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി ഗൗരവതരമാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണം, പരാതിക്കാരിക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷൻ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. ‘പടവെട്ട്’ സിനിമയുടെ നിർമാതാക്കൾ ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറിയത്. ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതെയാണ് ‘പടവെട്ട്’ ഒരുക്കിയതെന്നും ഡബ്ല്യു.സി.സി ആരോപിച്ചു.പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെ മീ ടൂ ആരോപണവുമായി കഴിഞ്ഞ ദിവസം നടി രംഗത്തെത്തിയിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന നടിയാണ് ബിബിനെതിരെ ആരോപണം ഉന്നയിച്ചത്. ഓഡിഷനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നും ബിബിൻ പോളും സംവിധായകൻ…

Read More

‘ആസാദ് കശ്മീർ’: ജലീലിനെതിരെ പ്രതിഷേധം ശക്തം ; വിവാദ പരാമർശം പിൻവലിച്ച് പുതിയ പോസ്റ്റ്

തിരുവനന്തപുരം: കശ്മീരുമായി ബന്ധപ്പെട്ടു ഫെയ്സ്ബുക്കിലെഴുതിയ വാക്കുകൾ വൻ വിവാദമായതോടെ അത് പിൻവലിച്ച് കെ.ടി ജലീൽ. ഉദ്ദേശിച്ചതിനു വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്തെന്നും നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പ്രസ്തുത കുറിപ്പിലെ വിവാദ വരികൾ പിൻവലിക്കുന്നതായി സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ജലീൽ അറിയിച്ചു.കശ്മീർ സന്ദർശനവുമായി ബന്ധപ്പെട്ട് ജലീൽ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പാണ് വിവാദമായത്. കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും ജമ്മു കശ്മീരിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നും പരാമർശിച്ചതിനെച്ചൊല്ലിയായിരുന്നു വിവാദം. മുൻമന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷനായ നിയമസഭാ പ്രവാസി ക്ഷേമകാര്യ സമിതിയിൽ അംഗമായ ജലീൽ, സമിതിയുടെ സിറ്റിങ്ങിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചു കൊണ്ടിരിക്കുകയാണ്. കശ്മീർ സന്ദർശനത്തെക്കുറിച്ച് എഴുതിയ പോസ്റ്റിലായിരുന്നു വിവാദ പരാമർശങ്ങൾ.അതേസമയം, കെ.ടി.ജലീലിന്റെ ‘‘ആസാദ് കശ്മീർ’’ പ്രസ്താവന സിപിഎം നിലപാടല്ലെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. എന്തടിസ്ഥാനത്തിലാണ് പരാമർശം നടത്തിയതെന്ന് ജലീലിനോട് ചോദിക്കണം. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ…

Read More

മരം വീണ് പറവൂരിൽ നാല് വയസുകാരന് ദാരുണാന്ത്യം

കൊച്ചി: മരം വീണ് പറവൂരിൽ നാല് വയസുകാരന് ദാരുണാന്ത്യം. പുത്തൻവേലിക്കര സ്വദേശി സിജേഷിന്റെ മകൻ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മരം കടപുഴകി വീഴുകയായിരുന്നു. കൈതാരത്തുനിന്നും പുത്തൻവേലിക്കരയിലേക്ക് പോകുമ്പോഴായിരുന്നു മരം വാഹനത്തിന് മുകളിലേക്ക് കടപുഴകി വീണത്.കൈരളി- ശ്രീ തിയേറ്ററുകൾക്ക് സമീപമായിരുന്നു അപകടം. റോഡിന് സമീപം നിന്ന വാകമരമാണ് കടപുഴകി വീണതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു

Read More

‘ഹർ ഘർ തിരം​ഗ’ റാലിക്കിടെ പശുവിന്റെ ആക്രമണം ; മുൻ ഗുജറാത്ത് ഉപമുഖ്യമന്ത്രിക്കും കൂട്ടാളികൾക്കും പരിക്ക്

അഹമ്മദാബാദ്: സ്വാതന്ത്ര്യദിത്തിന്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ റാലിയില്‍ പങ്കെടുക്കുന്നതിനിടെ മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ പശു ആക്രമിച്ചു.സംഭവം ഗുജറാത്തിലെ മെഹസ ജില്ലയിലായിരുന്നു. റാലിയിലേക്ക് പാഞ്ഞു കയറിയ പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ ഉള്‍പ്പെടെ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. നിതിന്‍ പട്ടേലിന്റെ കാലിനാണ് പരുക്കേറ്റത്. പ്രഥമ ശുശ്രൂഷ നല്‍കി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു പിന്നീട് ആശുപത്രി വിട്ടു. 20 ദിവസത്തെ വിശ്രമമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Read More