ഇക്കുറി ഗവർണറുടെ സൽക്കാരം ഇല്ല

തിരുവനന്തപുരം: സ്വതന്ത്ര്യ ദിനം പ്രമാണിച്ച് ഗവർണർ രാജ് ഭവനിൽ ആഗസ്റ്റ് 15 ന് നടത്താറുള്ള സൽക്കാരം (അറ്റ് ഹോം) ഇത്തവണ വേണ്ടെന്നുവച്ചു. കനത്ത മഴ മൂലം സംസ്ഥാനത്തെ ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് ഈ തീരുമാനം.ഈ വകയിൽ ലാഭിക്കുന്ന തുക ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ സഹായത്തിനായി വിനിയോഗിക്കുവാനും ഗവർണർ നിർദേശിച്ചു.

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

മഴ കുറഞ്ഞെങ്കിലും വീടുകളിൽ നിന്നും ആലപ്പുഴ ജില്ലയിൽ ഇനിയും വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. ജില്ലയിലാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നത്. അതുകൊണ്ട് തന്നെ ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനം തുടരുന്ന ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (ഓഗസ്റ്റ് 12) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കനത്ത മഴ മുന്നറിയിപ്പ് ഉണ്ടായിരുന്ന ഈ ദിവസങ്ങളിൽ ശക്തിയിൽ മഴ ഇല്ലാതിരുന്നത് ആശ്വാസമായി. വരുന്ന ദിവസങ്ങളിൽ ഒന്നും മുന്നറിയിപ്പുകൾ ഇല്ല. എന്തിരുന്നാലും, കർണാടക തീരത്ത് 11-08-2022 മുതൽ 15-08-2022 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Read More

അന്ന് താരങ്ങൾ തിളങ്ങി, ഇന്ന് മോഡിയെ തിളക്കാൻ നീക്കം

1947-ൽ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ കാലത്താണ് ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ​ഗെയിംസിൽ പങ്കെടുക്കുന്നത്. 2022 കോമൺ വെൽത്ത് ​ഗെയിംസിൽ ഇന്ത്യ 22 ​ഗോൾഡ് മെഡൽ ഉൾപ്പടെ 61 മെഡലുകൾ കരസ്ഥമാക്കിയെന്നത് രാജ്യത്തിന്റെ അഭിമാനകരമായ നേട്ടവും ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ യശസ്സ് വർധിപ്പിക്കുകയും ചെയ്തു. എന്നാൽ കായിക താരങ്ങളിലുളള മോദി സർക്കാരിന്റെ പ്രത്യേക ശ്രദ്ധയാണ് 2022-ലെ കോമൺ വെൽത്ത് ​ഗെയംസിലെ ഇന്ത്യയുടെ മിന്നും പ്രകടനത്തിനു പിന്നിലെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. വില കൊടുത്ത് വാങ്ങാൻ കഴിയുന്ന ധർമ്മികതയെന്തെന്നറിയാത്ത ചില മാധ്യമങ്ങളും പരസ്യപ്രചാരക കുത്തക കമ്പനികളും പ്രസ്തുത പ്രചാരം ഏറ്റെടുത്ത് കായിക താരങ്ങളുടെ നേട്ടം കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് സ്വഭാവ​ഗുണം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന കിരീടത്തിലെ മറ്റൊരു പൊൻതൂവലായി ഉയർത്തികാണിക്കാനുളള പരിശ്രമം നടത്തി. എന്നാൽ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് അധികാരത്തിലുളള സമയം മൻമോഹൻസിങ്ങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കേ 2010- ലെ മെഡൽ നേട്ടത്തിന്റെ…

Read More

ഡൽഹിയിൽ മാസ്‌കില്ലാത്തവർക്ക് സർക്കാർ പിഴ ചുമത്തും

ഡൽഹിയിൽ മാസ്‌കില്ലാത്തവർക്ക് സർക്കാർ പിഴ ചുമത്തി. കോവിഡ് -19 കേസുകളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിലാണിത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ നിർദേശത്തോടെയാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ഡൽഹിയിൽ ബുധനാഴ്ച 2,146 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്കും 17.83 ശതമാനമായി ഉയർന്നു. എട്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 180 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഈ മാസം ഇതുവരെ 32 കൊവിഡ് മരണങ്ങളാണ് തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കോവിഡ്-19 ന്റെ വകഭേദമായ ബിഎ 2.75 ന്റെ പുതിയ ഉപ വകഭേദം ഡൽഹിയിൽ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഡൽഹിയിലെ ലോക്…

Read More

എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ; അമൃത സര്‍വ്വകലാശാലയില്‍ എം. ടെക്., എം. എസ് സി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഓഗസ്റ്റ് 25

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളകൊച്ചി കാമ്പസിലെ അമൃത സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗത്തിൽ എം. ടെക്., എം. എസ് സി., കോഴ്‌സുകളിലേക്കും അമൃത – അമേരിക്കയിലെ അരിസോണ സർവ്വകലാശാലകൾ ചേർന്ന് നടത്തുന്ന എം. എസ് സി. – എം. എസ്., എം. ടെക്. – എം. എസ്. ഡ്യൂവൽ ഡിഗ്രി കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. എം. ടെക്. പ്രോഗ്രാമുകൾ: നാനോബയോടെക്‌നോളജി, മൊളിക്യൂലാർ മെഡിസിൻ, നാനോയിലെക്ട്രോണിക്‌സ് ആൻഡ് നാനോഎൻജിനീയറിങ് എം. എസ്‌ സി പ്രോഗ്രാമുകൾ: നാനോബയോടെക്‌നോളജി, മൊളിക്യൂലാർ മെഡിസിൻ, നാനോയിലെക്ട്രോണിക്‌സ് ആൻഡ് നാനോഎൻജിനീയറിങ് യോഗ്യത:എം. എസ്‌ സി നാനോബയോടെക്നോളജി: അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ, മെഡിക്കൽ നാനോടെക്‌നോളജി, നാനോടെക്‌നോളജി, മെഡിക്കൽ ബയോടെക്‌നോളജി, ബയോമെഡിക്കൽ സയൻസസ്, മെഡിക്കൽ ജെനറ്റിക്‌സ്, മെഡിക്കൽ മൈക്രോബയോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്‌സ്, ഹെൽത്ത് ഇൻഫർമാറ്റിക്‌സ്, ക്ലിനിക്കൽ…

Read More

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: 20ന് മുനിസിപ്പൽ പരിധിയിൽ പൊതു അവധി

തിരുവനന്തപുരം: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ഓഗസ്റ്റ് 20ന് നഗരസഭാ പരിധിയിൽ പൊതു അവധി പ്രഖ്യാപിച്ചു സർക്കാർ ഉത്തരവായി. നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്കും ശമ്പളത്തോടുകൂടിയ അവധി ബാധകമായിരിക്കും. നഗരസഭാ പരിധിയിൽ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജീവനക്കാർക്ക് വേതനത്തോടെയുള്ള അവധി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ ലേബർ കമ്മിഷണർ സ്വീകരിക്കണം. മട്ടന്നൂർ നഗരസഭാ പരിധിയിൽ സ്ഥിരതാമസക്കാരായിട്ടുള്ളവരും മണ്ഡലത്തിനു പുറത്ത് ജോലി ചെയ്യുന്നവരുമായ താത്കാലിക ജോലിക്കാർ ഉൾപ്പെടെയുള്ള സമ്മതിദായകർക്കും വേതനത്തോടെയുള്ള അവധി ആനുകൂല്യം ലഭിക്കും.

Read More

ബഫർ സോൺ പുതിയ ഉത്തരവിൽ അവ്യക്തത: വി.ഡി സതീശൻ

തിരുവനന്തപുരം: ബഫർ സോണുമായി ബന്ധപ്പെട്ട പുതിയ സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ ഉത്തരവുമായി പോയാൽ ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കുകയെന്ന ലക്ഷ്യം നടക്കില്ല. 2019 ഒക്ടോബർ 31ന് സർക്കാർ ഇറക്കിയ ഉത്തരവ് റദ്ദാക്കണം. സർക്കാരിന് പിടിവാശിയും അപകർഷതാബോധവുമാണ്. മന്ത്രിസഭ ഒരു തീരുമാനം എടുത്താൽ ആ തീരുമാനമാണ് നിലനിൽക്കുന്നത്. അല്ലാതെ മന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിലെ തീരുമാനമല്ല നിലനിൽക്കുന്നത്. പഴയ ഉത്തരവ് റദ്ദാക്കിയെന്ന് പുതിയ ഉത്തരവിൽ പറയണം . 2019 ലെ ഉത്തരവിന്റെ കൂടെയാണ് സർക്കാർ ഇപ്പോഴും നിൽക്കുന്നത്. തെറ്റ് സമ്മതിക്കാതെ പഴയ ഉത്തരവിലെ തെറ്റിനെ ന്യായീകരിക്കാനുള്ള ഒരു ഉപന്യാസമാണ് പുതിയ ഉത്തരവ്. ഉത്തരവിൽ കൃത്യത വരുത്തിയില്ലെങ്കിൽ സുപ്രിം കോടതിയിൽ നിന്ന് തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ഓർഡിനൻസുകൾ നിയമമാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിനെ സ്വാഗതം…

Read More

സ്വാതന്ത്ര്യ ദിനത്തിൽ ‘ഫ്രീഡം ടു ട്രാവൽ’ ഓഫറുമായി കൊച്ചി മെട്രോ; രാവിലെ 6 മണി മുതൽ രാത്രി പതിനൊന്ന് മണി വരെ ഏത് സ്റ്റേഷനിലേക്കും ടിക്കറ്റ് നിരക്ക് 10 രൂപ

കൊച്ചി: രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച ‘ഫ്രീഡം ടു ട്രാവൽ’ ഓഫറുമായി കൊച്ചി മെട്രോ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യാത്രക്കാർക്ക് ഓഗസ്റ്റ് പതിനഞ്ചിന് ഫ്രീഡം ടു ട്രാവൽ ഓഫർ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. പതിനഞ്ചാം തീയതി കൊച്ചി മെട്രോയിൽ വെറും പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആർഎൽ സ്വാതന്ത്ര്യ ദിന സമ്മാനമായി യാത്രക്കാർക്ക് നൽകുക. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതൽ രാത്രി പതിനൊന്ന് മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നൽകിയാൽ മതിയാകും. ക്യുആര്‍ ടിക്കറ്റുകൾക്കും, കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.

Read More

പത്തു കോടി വില വരുന്ന ഹാഷിഷ് ഓയലുമായി രണ്ടുപേർ പിടിയിൽ

പാലക്കാട്‌ : പത്തു കോടി വില വരുന്ന ഹാഷിഷ് ഓയലുമായി രണ്ടുപേർ പിടിയിൽ. ആർപിഎഫ് ഇന്റലിജൻസ് ക്രൈം സ്കോഡും എക്സൈസും സംയുക്തമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ട്രെയിനിൽ നിന്നും 10 കോടി വില വരുന്ന ഓയലുമായി ഇടുക്കി സ്വദേശി അനീഷ് കുര്യൻ (36) കണ്ണൂർ സ്വദേശി ആൽബിൻ ഏലിയാസ് (22)എന്നിവരാണ് പിടിയിലായത് .

Read More

”ന്നാ താൻ കേസ് കൊട്” സിനിമക്കെതിരായായ ഇടത് സൈബർ ആക്രമണം ; ആവിഷ്കാര സ്വാതത്രത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണെങ്കിലും അവരെ വിമർശിച്ചാൽ കഥ കഴിക്കുമെന്ന സമീപനക്കാരാണ്-പ്രതിപക്ഷ നേതാവ് വിഡി.സതീശൻ

തിരുവനന്തപുരം : റോഡിലെ കുഴിയെ കുറിച്ച് പ്രതിപക്ഷം മിണ്ടരുതെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി.സതീശൻ. കുഴി അടയ്ക്കണമെന്നും അപകടങ്ങൾ ഉണ്ടാകരുതെന്നുമാണ് പ്രതിപക്ഷം പറയുന്നത്. അതിൽ എന്ത് രാഷ്ട്രീയമാണ് ഉള്ളത്? മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും തെളിവ് സഹിതം പറഞ്ഞിട്ടും റോഡിൽ കുഴയുണ്ടെന്ന് മന്ത്രി സമ്മതിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു “തിയേറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ടാകും എന്നാലും വരാതിരിക്കരുത്” എന്നാണ് ദേശാഭിമാനി പത്രത്തിന്റെ ആദ്യ പേജിലുള്ള സിനിമാ പരസ്യത്തിൽ പറയുന്നത്. എന്നാൽ സിനിമ കാണരുതെന്ന ആഹ്വാനമാണ് സൈബറിടങ്ങളിൽ നടക്കുന്നത്. ആവിഷ്കാര സ്വാതത്രത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണെങ്കിലും അവരെ വിമർശിച്ചാൽ കഥ കഴിക്കുമെന്ന സമീപനക്കാരാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിനിമക്കെതിരെ നടക്കുന്ന സൈബർ ആക്രമണം. സിനിമ കാണരുതെന്ന പ്രചരണം നടത്തിയാൽ കൂടുതൽ ആളുകൾ സിനിമ കാണുമെന്നും പ്രതിപക്ഷ നേതാവ് വിഡി.സതീശൻ പറഞ്ഞു .

Read More