തിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാനെന്ന്, പ്രതിയുടെ കുറ്റസമ്മതം

തിരുവനന്തപുരം: കേശവദാസപുരത്ത് മനോരമയെന്ന വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് മോഷണത്തിനായെന്ന് പൊലീസ്. ഇതര സംസ്ഥാന തൊഴിലാളി ആദം അലി മോഷണത്തിനിടെ കഴുത്തില്‍ കുത്തിയാണ് മനോരമയെ കൊന്നതെന്നും ആറ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാനാണ് കൊലയെന്നും സിറ്റിപോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ പറഞ്ഞു. മൃതദേഹം ആദം അലി ഒളിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് . ആറ് ആഴ്ച മുന്‍പ് തിരുവനന്തപുരത്തെത്തിയ ആദം അലി ഇതരസംസ്ഥാന തൊഴിലാളിയെന്ന നിലയില്‍ റജിസ്റ്റര്‍ ചെയ്തിരുന്നില്ല. ബംഗാളിലെ കൂച്ച് വിഹാര്‍ സ്വദേശിയായ പ്രതി കൊലയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ചെന്നൈയില്‍ വച്ച് പിടികൂടിയ ആദമിനെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിച്ചു. ചോദ്യം ചെയ്യലില്‍ പശ്ചാത്താപം ഏതുമില്ലാതെ കുറ്റം ഏറ്റുപറഞ്ഞു.

Read More

40 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും; ലൈഫ് മിഷന് ഒന്നര ഏക്കര്‍ ഭൂമി നല്‍കി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്ന പദ്ധതിയായ ലൈഫ് മിഷന് ഫെഡറല്‍ ബാങ്ക് 1.55 ഏക്കര്‍ ഭൂമി കൈമാറി. എറണാകുളം ജില്ലയിലെ മുവാറ്റുപുഴയില്‍ ബാങ്കിന്റെ ഉമസ്ഥതയിലുണ്ടായിരുന്ന ഭൂമിയാണ് സംസ്ഥാന സര്‍ക്കാരിനു സംഭാവനയായി നല്‍കിയത്. ഫെഡറല്‍ ബാങ്ക് ചെയര്‍മാനും സ്വതന്ത്ര്യ ഡയറക്ടറുമായ സി ബാലഗോപാല്‍ മുഖ്യമന്ത്രി പിണറായി വിജയനു ഭൂമി സംബന്ധമായ രേഖകൾ കൈമാറി. ഭൂമിയും വീടുമില്ലാത്ത 40 കുടുംബങ്ങള്‍ക്കാണ് ലൈഫ് മിഷന്‍ മുഖേന ഈ ഭൂമി പ്രയോജനപ്പെടുന്നത്. ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ അര്‍ഹരായ ഭവനരഹിതര്‍ക്ക് വീടു നിര്‍മിക്കാന്‍ ഭൂമി കണ്ടെത്താനായി ‘മനസോടിത്തിരി മണ്ണ്’ എന്ന പേരില്‍ ക്യാംപയിന്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഫെഡറൽ ബാങ്ക് 1.55 ഏക്കര്‍ ഭൂമി സര്‍ക്കാരിനു സൗജന്യമായി നല്‍കിയത്. ഞങ്ങൾക്കു പ്രവർത്തിക്കാനും വളരാനും ഇടം തന്ന സമൂഹത്തിന്റെ സുസ്ഥിരതയും ദീര്‍ഘകാല അഭിവൃദ്ധിയും ഉറപ്പുവരുത്താൻ ഫെഡറൽ ബാങ്ക് എല്ലായ്‌പ്പോഴും ബാധ്യസ്ഥമാണ്. ഭവനരഹിതര്‍ക്ക്…

Read More

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം 20, 21 തീയ്യതികളിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം :കേരള പത്രപ്രവർത്തക യൂണി യൻ സംസ്ഥാന സമ്മേളനം ഈ മാസം 20, 21 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കും. രണ്ട് വേദികളിലായാണ് ഇത്തവണ സമ്മേളനം നടക്കുന്നത് . പ്രതിനിധി സമ്മേളനവും ഉദ്ഘാടനവും 20 ന് കവടിയാർ ഉദയ പാലസിലും രണ്ടാം ദിവസത്തെ സമ്മേളനവും സമാപനസമ്മേളനവും പാളയം കേരള സർവകലാശാല ആസ്ഥാനത്തെ സെനറ്റ് ഹാളിലുമാണ് നടക്കുക . സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും സമാപനസ മ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും .

Read More

മധുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം: കെ.സുധാകരന്‍ എംപി

തിരുവനന്തപുരം : ആൾകൂട്ട അക്രമണത്തില്‍ കൊല്ലപ്പെട്ട പാലക്കാട് അട്ടപ്പാടി ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നത് നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമാണ്. കൂറുമാറിയവര്‍ക്കെതിരെയും അതിന് കളമൊരുക്കിയവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം ഗുരുതരമാണ്. കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢനീക്കം തടയാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. ആദിവാസി വിഭാഗത്തോടുള്ള എല്‍ഡിഎഫ് സർക്കാറിന്‍റെ സമീപനം വ്യക്തമാക്കുന്നതാണ് മധുവധക്കേസിലെ നിലപാട്. ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂടം നിഷ്‌ക്രിയമായ മൗനം തുടരുന്നത് ജനാധിപത്യ കേരളത്തിന് തീരാകളങ്കവും നാണക്കേടുമാണ്. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നുയെന്ന് വ്യക്തമായിട്ടും അവരുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് ഇത്തരം ഒരു സാഹചര്യം സംജാതമായത്. മനുഷ്യമനസാക്ഷിയെ നടുക്കിയ മധുവിന്‍റെ കൊലപാതകം നടന്നിട്ട് നാലുവര്‍ഷം കഴിഞ്ഞിട്ടും…

Read More

ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച ദേവനന്ദയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു

കാസ​ഗോഡ് : ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ട ദേവനന്ദയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു. ദേവനന്ദയുടെ അമ്മ ഇ.വി. പ്രസന്നയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചത്. ഷവര്‍മ്മയിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റാണ് 16 കാരി ദേവനന്ദ മരിച്ചത്. സംഭവം സംബന്ധിച്ച്‌ ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും അന്വേഷണം നടത്തിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Read More

ബെവ്കോ ഔട്ട് ലെറ്റുകള്‍ക്ക് തിങ്കളാഴ്ച അവധി

75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്ത് 15ന് സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ ബവ്റിജസ് കോര്‍പ്പറേനു കീഴിലുള്ള ചില്ലറ വില്‍പ്പനശാലകള്‍ക്ക് ആഗസ്ത് 15ന് അവധി പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് ബവ്റിജസ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കി.

Read More

‘ ദേശീയപതാക വാങ്ങിയില്ലെങ്കിൽ റേഷൻ വിഹിതം വെട്ടിക്കുറക്കും’ ഹരിയാനയിൽ ബിജെപിക്കെതിരെ ആരോപണവുമായി ; ബിജെപി എംപി വരുൺ ഗാന്ധി

ചണ്ഡിഗഡ് : ബിജെപി ഭരിക്കുന്ന ഹരിയാനയിൽ ‘ഹർ ഘർ തിരംഗ’ ക്യാംപെയ്‌നിന്റെ ഭാഗമായി റേഷൻ കാർഡ് ഉടമകളെ ദേശീയ പതാക വാങ്ങാൻ നിർബന്ധിക്കുന്നതായി പരാതി. ബിജെപി എംപി വരുൺ ഗാന്ധിയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ പങ്കിട്ട് പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ ഹർ ഘർ തിരംഗ ക്യംപെയ്ന്‍ സംഘടിപ്പിക്കുന്നത്. 20 രൂപ നൽകി ദേശീയപതാക വാങ്ങാൻ തയാറായില്ലെങ്കിൽ ധാന്യത്തിന്റെ വിഹിതം നിഷേധിക്കുന്നതായാണ് പരാതി.

Read More

ആകാശ് ബൈജൂസിന്റെ ദേശീയ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം;സ്വകാര്യ വിദ്യാഭ്യാസ സംരംഭമായ ആകാശ് ബൈജൂസിന്റെ ദേശീയ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കം. ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള 7 മുതൽ12 വരെ ക്ലാസിലെ 2000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നീറ്റ്, ജെ.ഇ.ഇ പരിശീലനവും സ്‌കോളര്‍ഷിപ്പും നല്‍കുന്നതാണ് പദ്ധതി. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ശാക്തീകരണം അടിസ്ഥാനമാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബര്‍ അഞ്ചു മുതല്‍ 13 വരെ നാഷണല്‍ ടാലന്റ് ഹണ്ട് (ആന്‍തേ) സംഘടിപ്പിക്കും. ഇതുവഴി കണ്ടെത്തുന്ന വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യകോച്ചിങ് നല്‍കുക. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ റീജ്യണല്‍ ബിസിനസ് ഗ്രോത്ത് ഹെഡ് ആശിഷ് കുമാര്‍, സീനിയര്‍ അക്കാദമിക് ഡയറക്ടര്‍ നമ്മി നാഗേന്ദ്ര കുമാര്‍, തിരുവനന്തപുരം ബ്രാഞ്ച് ഹെഡ് പ്രഭാഷ്, കോട്ടയം ബ്രാഞ്ച് ഹെഡ് നിദുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

യു.യു.ലളിത് പുതിയ ചീഫ് ജസ്റ്റിസ്; ഉത്തരവിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പിട്ടു

ഡൽഹി : ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി സുപ്രീം കോടതി ജഡ്ജി യു.യു. ലളിതിനെ നിയമിച്ചു. നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ഈ മാസം 27ന് ഇന്ത്യയുടെ 49ാം ചീഫ് ജസ്റ്റിസായി യു.യു. ലളിത് ചുമതലയേൽക്കും. ഇദ്ദേഹം നവംബർ 8ന് വിരമിക്കും. 74 ദിവസം പദവിയിൽ ഉണ്ടാകും. നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഓഗസ്റ്റ് 26ന് വിരമിക്കും

Read More

എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് ഫെഡറൽ ബാങ്കിൽ അവസരം

കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിലേക്ക് അസിസ്റ്റന്റ് മാനേജർ (ഐടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഇ/ ബിടെക്, ബിഎസ്സി (ഐടി/ കമ്പ്യൂട്ടർ സ്പെഷ്യലൈസേഷൻ), ബിസിഎ എന്നിവയിൽ ബിരുദമോ എംഇ/ എംടെക്, എംഎസ് സി (ഐടി/ കമ്പ്യൂട്ടർ സ്പെഷ്യലൈസേഷൻ), എംസിഎ എന്നിവയിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്/ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷൻ/ സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ എന്നിവയിൽ ഏതിലെങ്കിലും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. വിശദ വിവരങ്ങൾക്ക് www.federalbank.co.in/career എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 15, 2022

Read More