പ്രധാനമന്ത്രിക്ക് പുതിയ വീടൊരുങ്ങുന്നു ; ചിലവ് വെറും 467 കോടി രൂപ മാത്രം

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിക്ക് പുതിയ വീടൊരുങ്ങുന്നു. 2,26,203 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന സമുച്ചയത്തിന് 467 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഇതില്‍ മോദിയുടെ വസതി 36,326 ചതുരശ്ര അടിയിലാണ് നിര്‍മിക്കുന്നത്. താഴത്തെയും ഒന്നാം നിലയിലുമായി മോദിയുടെ വസതിക്ക് പുറമേ സൗത്ത് ബ്‌ളോക്കില്‍ പിഎം ഓഫീസ്, കായിക സൗകര്യങ്ങള്‍, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകള്‍, എസ് പി ജി ഓഫീസ്, സേവാ സദന്‍, സുരക്ഷാ ഓഫീസ് തുടങ്ങിയവയുണ്ടാകുമെന്നാണ് അറിയുന്നത്. പ്രധാനമന്ത്രിയുടെ ഹോം ഓഫീസില്‍ നിന്ന് നേരിട്ടെത്താന്‍ കഴിയുന്ന ഒരു ഭൂഗര്‍ഭ വിഐപി തുരങ്കം സമുച്ചയത്തിലുണ്ടാകും. ഇത് പ്രധാനമന്ത്രിയുടെ വസതിയെ ഭരണനിര്‍വ്വഹണ സമിതിയുമായി നേരിട്ട് ബന്ധിപ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), പുതിയ പാര്‍ലമെന്റ്, ഉപരാഷ്ട്രപതിയുടെ വസതി എന്നിവ ചേര്‍ന്നതായിരിക്കും ഭരണനിര്‍വ്വഹണ സമിതി. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ അകമ്പടി സംഘത്തിന്റെയും യാത്രയ്ക്കിടെയുള്ള നിയന്ത്രണങ്ങളും ബാരിക്കേഡുകളും കാരണം സെന്‍ട്രല്‍ വിസ്ത മേഖലയിലെ പതിവ് ഗതാഗത തടസങ്ങള്‍…

Read More

അത്യപൂർവ്വ നേട്ടവുമായി ഖത്തറിലെ നഴ്സിങ് സംഘടന

ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ ഔദ്യോഗീക  സംഘടനയായ ഫിൻഖ്യൂ ( ഫെഡറേഷൻ ഓഫ് ഇന്ത്യൻ  നഴ്സസ് ഖത്തർ ) വിനു അത്യപൂർവ്വ നേട്ടം. ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ ലൈസൻസ്ആയ  ആരോഗ്യ പ്രവർത്തകർക്ക്‌ അംഗീകൃത സിപിഡി പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചത്. ഖത്തറിലെ ഒരു നഴ്സിംഗ് അസോസിയേഷന് ഇങ്ങനെയൊരു  അവസരം കൈവരുന്നത് ഖത്തറിൽ ഇതാദ്യമാണു. ഫിൻഖ്യുവിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ്‌ ഇതിനെ കാണുന്നതെന്ന് സംഘടനാ ഭാരവാഹികൾ  അറിയിച്ചു. സെപ്തംബർ 8 നു ആദ്യ സിപിഡി പ്രവർത്തനം തുടങ്ങും . കൂടുതൽ വിവരങ്ങൾക്ക്‌ ഫിൻഖ്യൂ സോഷ്യൽ മീഡിയാ അക്കൌണ്ടുകളും വെബ്സൈറ്റും സന്ദർശിക്കാവുന്നതാണ് .നഴ്സുമാരുടെ കലാകായിക പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹിക ഇടപെടലുകളും ക്ഷേമ പ്രവർത്തനങ്ങളുമായി തികച്ചും വേറിട്ട പ്രവർത്തനങ്ങൾ  നടത്തി ജനശ്രദ്ധയാകർ ഷി ക്കുന്ന  സംഘടനയാണ്‌  ഫിൻഖ്യൂ. നേരത്തേ കോവിഡ് കാല  പ്രവർത്തനങ്ങൾക്ക് അരോഗ്യ മന്ത്രാലയം പ്രത്യേക അഭിനന്ദനങ്ങളും അവാർഡുകളും നൽകി…

Read More

ഇൻകാസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രതാപവർമ തമ്പാൻ അനുസ്മരണം സംഘടിപ്പിച്ചു

അന്തരിച്ച  മുൻ കൊല്ലം ഡി.സി.സി പ്രസിഡൻറും, മുൻ എം.എൽ.എയും കെ.പി.സി. സി ജനറൽ സെക്രട്ടറിയുമായ ഡോ. പ്രതാപവർമ തമ്പാന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്  ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി   അനുസ്മരണ ചടങ്ങു് സംഘടിപ്പിച്ചു.ഐ.സി.സി യിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നൗഷാദ് കരിക്കോട് അധ്യക്ഷത വഹിച്ചു.ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഐ.സി.സി മുൻ പ്രസിഡന്റ് ഏ.പി. മണികണ്ഠൻ, ഇൻകാസ് നേതാക്കൻമാരായ പ്രദീപ് പിള്ള, വി.എസ്. അബ്ദുൾ റഹ്മാൻ, ജോയ് പോച്ചവിള, മുനീർ ഏറാത്ത്, എം.സി. താജുദ്ദീൻ, ഷാജഹാൻ, ഹനീഫ് ചാവക്കാട്, മേരിദാസൻ, ജിജോ ജേക്കബ്, ഷാജി കൊല്ലം, ജോജി കുളത്തൂപ്പുഴ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.മഞ്ജുനാഥ് ശൂരനാട് സ്വാഗതവും, സജീദ് താജുദ്ദീൻ നന്ദിയും പറഞ്ഞു

Read More

ഐ.ഒ.സി കേരള “ഓണം – 2022”

മലയാളിക്ക്‌ എന്നും എവിടെയും ഗൃഹാതുരത്വ സ്മരണൾ ഉണർത്തുന്ന തിരുവോണം കാനഡയിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഐ. ഒ. സി കാനഡയുടെ ആഭിമുഘ്യത്തിൽ ഈ വർഷം “ഓണം 2022 ” എന്ന പേരിൽ ഒക്ടോബർ മാസം 1ആം തിയതി ശനിയാഴ്ച വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു . മിസ്സിസാഗയിൽ വച്ചു നടക്കുന്ന ഓണാഘോഷം കേരളത്തിലെയും കാനഡയിലെയും വിവിധ രാഷ്ട്രീയ സാമൂഹിക , കലാ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ ആരംഭിക്കുന്നതും , വിവിധ നാടൻ കല രൂപങ്ങൾ , നാടൻ പാട്ട് , വിവിധ തരത്തിൽ ഉള്ള കലാ കായിക മത്സരങ്ങൾ , വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവ ഉൾപ്പെടെ ഒരു ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന പ്രോഗ്രാമുകളോടെ ആണ് ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് . ഓണാഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും , ആഘോഷ…

Read More

ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്ന് പേര്‍ കീഴടങ്ങി

കല്‍പ്പറ്റ: ദുരൂഹസാഹചര്യത്തില്‍ മരിച്ച പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്ന് പ്രതികള്‍ കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ കീഴടങ്ങി. വയനാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍ ഉച്ചക്ക് 12ഓടെയാണ് അഭിഭാഷകനൊപ്പം കോടതിയില്‍ കീഴടങ്ങാനെത്തിയത്. വയനാട് വൈത്തിരി കൊടുങ്ങയിപ്പറമ്പില്‍ മിസ്ഫര്‍(28), റിപ്പണ്‍ പാലക്കണ്ടി ഷാനവാസ്(32), കൊടുവള്ളി കളത്തിങ്കല്‍ ഇര്‍ഷാദ്(37) എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്. വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം മറ്റൊരു സംഘത്തിന് കൈമാറിയതോടെയാണ് ഇര്‍ഷാദിനെ സംഘം തട്ടിക്കൊണ്ടുപോയത്. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസ് കോടതിയെ സമീപിച്ചെങ്കിലും കേസ് ഈ കോടതിയുടെ പരിധിയില്‍ അല്ലാത്തതിനാല്‍ പ്രതികളെ പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.ആര്‍ സുനില്‍കുമാര്‍ ഉത്തരവിട്ടു. തുടര്‍ന്ന് കല്‍പ്പറ്റ സി.ഐ ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രതികളെ കോഴിക്കോടേക്ക് കൊണ്ടുപോയി. രാത്രി ഒന്‍പതോടെ പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ…

Read More

ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു. പത്രപ്രവർത്തകനായിരുന്ന ബെർലിൻ കുഞ്ഞനന്ദൻ നായർ ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായാണ് കേരള രാഷ്ട്രീയത്തിൻ്റെ ഭാഗമായത്. അദ്ദേഹം എഴുതിയ ഒളിക്യാമറകള്‍ പറയാത്തത്, പൊളിച്ചെഴുത്ത് എന്നീ രണ്ട് പുസ്തകങ്ങളും രാഷ്ട്രീയ ചരിത്രാന്വേഷികൾക്ക് വഴികാട്ടിയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു-വി.ഡി സതീശൻ

Read More

കോമൺവെൽത്ത് ഗെയിംസ് ; 1958ൽ മിൽഖാ സിംങ്ങിലൂടെ തുടങ്ങിവെച്ച ഇന്ത്യയുടെ സ്വർണവേട്ടക്ക് ഡബിൾ സെഞ്ചറി അടിച്ച് പിവിസിന്ധു

ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിലെ സ്വർണ നേട്ടത്തിലൂടെ ചരിത്രംകുറിച്ച പിവി സിന്ധുവിന്റെ നേട്ടത്തിൽ അഭിമാനമെന്ന് രാഹുൽ ഗാന്ധി. 1958ലെ കാർഡിഫ് കോമൺവെൽത്ത് ഗെയിംസിൽ മിൽഖാ സിംഗ് ലൂടെ തുടങ്ങിവെച്ച സ്വർണ്ണ നേട്ടം ഇന്ന് ബെർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പി വി സിന്ധു ബാഡ്മിന്റൺ വനിതാ സിംഗിൾസിലെ സ്വർണ നേട്ടത്തോടെ ഇന്ത്യയുടെ കോമൺവെൽത്ത് സ്വർണനേട്ടം ഇരുന്നൂറ് തികച്ചത് സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഇന്ത്യയുടെ തപ്പാവിൽ മഹത്തായ ഒരു തൂവൽകൂടിയാണെന്ന് താങ്കൾ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് കുറിപ്പ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഇന്ത്യയുടെ തപ്പാവിൽ മഹത്തായ ഒരു തൂവൽ ചേർത്തിരിക്കുന്നു! ഇന്ത്യയുടെ 200-ാമത് CWG ഗോൾഡ്🥇 മിൽഖാ സിംഗ് ജി മുതൽ പി വി സിന്ധു വരെ യഥാർത്ഥ ചാമ്പ്യന്മാരാണ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഈ നിമിഷത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.

Read More

കോഴിക്കോട് പാർലമെന്റ് സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ സിപിഐഎം ഇപ്പോഴേ പ്രഖ്യാപിക്കുകയാണോ? ; പരിഹാസവുമായി വി ടി ബൽറാം

പാലക്കാട്: ആർഎസ്എസ് വേദിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തത് വിവാദമായിരിക്കെ പരിഹാസവുമായി വി ടി ബൽറാം. കോഴിക്കോട് പാർലമെന്റ് സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ സിപിഐഎം ഇപ്പോഴേ പ്രഖ്യാപിക്കുകയാണോ എന്നായിരുന്നു ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മേയറിന്റെ വിവാദപ്രതികരണം.കേരളത്തിൽ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നുമുള്ള കോഴിക്കോട് മേയറുടെ പരാമർശമാണ് വിവാദമായത്.ആർഎസ്എസ് വേദിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. സിപിഐഎം ചിലവിൽ ആർഎസ്എസ് മേയറെ കിട്ടിയെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ വിമർശിച്ചു.

Read More

അട്ടപ്പാടി മധു കൊലക്കേസ് : സാക്ഷികളുടെ കൂറുമാറ്റത്തിനുമുന്നിൽ നിഷ്‌ക്രിയ സർക്കാർ നിലപാട് കേരളത്തിന് അപമാനകരം; മുഖ്യമന്ത്രിക്ക് കത്തുമായി വി.എം സുധീരൻ

തിരുവനന്തപുരം : അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷികളുടെ കൂറുമാറ്റത്തിനു മുന്നിൽ സർക്കാർ നിഷ്ക്രിയമാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ. സ‍ർക്കാരിന്റെ ഈ നിലപാട് കേരളത്തിന് അപമാനകരം ആണ്. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും വി എം സുധീരൻ ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത് അയച്ചു വി എം സുധീരന്റെ കത്തിന്റെ പൂർണ രൂപം പ്രിയപ്പെട്ട മുഖ്യമന്ത്രി,ഭരണസംവിധാനത്തെയും നിയമവ്യവസ്ഥയെയും നോക്കുകുത്തിയാക്കിയും ജനങ്ങളുടെ മുന്നിൽ പരിഹാസ്യമാക്കിയും അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടർച്ചയായി വന്നുകൊണ്ടിരിക്കുകയാണ്.നേരത്തേനൽകിയ മൊഴികൾക്ക് വിരുദ്ധമായി കൂറുമാറിയ സാക്ഷികൾ നടത്തിയ മൊഴിമാറ്റത്തിന്റെ പിന്നിൽ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടിയുള്ള ഗൂഢസംഘത്തിന്റെ പ്രവർത്തനങ്ങളാണുള്ളതെന്നത് വളരെ വ്യക്തമാണ്. ഇക്കാര്യം സംബന്ധിച്ച് ചില മാധ്യമറിപ്പോർട്ടുകളും വന്നിട്ടുണ്ട്.ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താൻ ബാധ്യസ്ഥമായ ഭരണകൂടം ഇതിനെല്ലാം മൂകസാക്ഷിയായി നിഷ്‌ക്രിയമായ നിലയിൽ കേവലം കാഴ്ചക്കാരായി മാറുന്ന…

Read More

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

കണ്ണൂർ : മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു. 94 വയസായിരുന്നു. വൈകീട്ട് ആറോടെ കണ്ണൂർ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്നു. ആഗോള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കുഞ്ഞനന്തൻ നായർ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ജർമനി കേന്ദ്രീകരിച്ച് ഏറെക്കാലം പ്രവർത്തിച്ചു. അവിടെ ദീർഘകാലം പത്രപ്രവർത്തകനായിരുന്നു. വിഭാഗീയത ശക്തമായ കാലത്ത് പാർട്ടിയുമായി അദ്ദേഹം അകന്നു. അന്ന് വി എസിന്റെ ഉറച്ച അനുയായിരുന്നു. അവസാന കാലത്ത് പാർട്ടിയിലേക്ക് തിരിച്ചുവരാനും മുഖ്യമന്ത്രി പിണറായി വിജയനെ കാണാനുമെല്ലാം ബെർലിൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2005ൽ പാർട്ടിയിൽ നിന്ന് പുറത്തായെങ്കിലും 2015ൽ തിരിച്ചെടുത്തു. 1943ലെ ഒന്നാം പാർട്ടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു.

Read More