ഇൻകാസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രതാപവർമ തമ്പാൻ അനുസ്മരണം സംഘടിപ്പിച്ചു

ഖത്തർ : അന്തരിച്ച  മുൻ കൊല്ലം ഡി.സി.സി പ്രസിഡൻറും, മുൻ എം.എൽ.എയും കെ.പി.സി. സി ജനറൽ സെക്രട്ടറിയുമായ ഡോ. പ്രതാപവർമ തമ്പാന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്  ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി   അനുസ്മരണ ചടങ്ങു് സംഘടിപ്പിച്ചു.ഐ.സി.സി യിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നൗഷാദ് കരിക്കോട് അധ്യക്ഷത വഹിച്ചു.ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഐ.സി.സി മുൻ പ്രസിഡന്റ് ഏ.പി. മണികണ്ഠൻ, ഇൻകാസ് നേതാക്കൻമാരായ പ്രദീപ് പിള്ള, വി.എസ്. അബ്ദുൾ റഹ്മാൻ, ജോയ് പോച്ചവിള, മുനീർ ഏറാത്ത്, എം.സി. താജുദ്ദീൻ, ഷാജഹാൻ, ഹനീഫ് ചാവക്കാട്, മേരിദാസൻ, ജിജോ ജേക്കബ്, ഷാജി കൊല്ലം, ജോജി കുളത്തൂപ്പുഴ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.മഞ്ജുനാഥ് ശൂരനാട് സ്വാഗതവും, സജീദ് താജുദ്ദീൻ നന്ദിയും പറഞ്ഞു

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ് : ബോക്‌സിംഗില്‍ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ നിഖാത് സരീന് സ്വര്‍ണം

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ബോക്‌സിംഗില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. വനിതാ ബോക്‌സിംഗ് 50 കിലോ ഗ്രാം വിഭാഗത്തില്‍ നിഖാത് സരീന്‍ സ്വര്‍ണം നേടി. വടക്കന്‍ അയര്‍ലന്‍ഡിന്റെ കാര്‍ലി മക്‌ന്യുലിനെയാണ് നിഖാത് ഫൈനലില്‍ തോല്‍പിച്ചത്. ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമായിരുന്നിത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം 17 ആയി.

Read More

കാര്‍ വാങ്ങാന്‍ പെണ്‍കുട്ടിയെ ഒപ്പം കൂട്ടി, ഹോട്ടല്‍ മുറിയില്‍ വച്ച്‌ പീഡനം; ടിക് ടോക് താരം അറസ്റ്റില്‍

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ടിക് ടോക്ക്- റീല്‍സ് താരം പൊലീസ് പിടിയില്‍. കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് സോഷ്യല്‍ മീഡിയ താരം വിനീത് അറസ്റ്റിലാവുന്നത്.സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച്‌ ഇവര്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താറുണ്ടെന്നും പൊലീസ് സംശയിക്കുന്നു. തിരുവനന്തപുരം ചിറിയന്‍കീഴ് സ്വദേശിയാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്, ഒട്ടേറെ പേര്‍ വിനീതിന്റെ വലയില്‍ കുടങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് വിനീത് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കാര്‍ വാങ്ങാന്‍ ഒപ്പം ചെന്ന വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ എത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച മറ്റ് യുവതികളുമായുള്ള ചാറ്റുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.ഇവ കാണിച്ച്‌ യുവതികളില്‍ നിന്ന് പണം തട്ടിയിട്ടുണ്ടോ എന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ടിക് ടോക്ക് അടക്കമുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകളില്‍…

Read More

വിദേശരാജ്യങ്ങളിൽ ഒഐസിസി ചിന്തൻ ശിബിർ: കുമ്പളത്തു ശങ്കരപിള്ള

മസ്കറ്റ്: എ.ഐ.സി.സി കെ.പി.സി.സി മാതൃകയിൽ കോൺഗ്രസ് അനുഭാവ പ്രവാസി സംഘടനയായ ഒ.ഐ.സി.സി യും വിദേശരാജ്യങ്ങളിലെ നേതാക്കളേയും പ്രധാനപ്രവർത്തകരേയും ചേർത്ത് സാമൂഹ്യ ആതുര സേവന രംഗത്ത് കൂടുതൽ സജീവമായി പ്രവർത്തിക്കാൻ അതാതു രാജ്യങ്ങളിലെ നിയമത്തിനു വിധേയമായി ചിന്തൻ ശിബിർ നടത്താൻ വിവിധ രാജ്യങ്ങളിൽ നിർദേശം നൽകിയിട്ടുണ്ടെന്നു ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള അറിയിച്ചു. കെ.പി.സി.സിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന നവസങ്കൽപ്പ് ചിന്തൻ ശിബിർ മോഡലിൽ നടത്താനാണ് നിർദേശം നൽകിയിട്ടുള്ളത്. രാഷ്ട്രീയ പ്രസംഗങ്ങൾ ഒഴിവാക്കി വിവിധ സാമൂഹ്യ വിഷയങ്ങളിൽ പരിശീലനക്ലാസ്സുകൾ നേതാക്കൾക്കും പ്രവർത്തകർക്കും നൽകി കോൺഗ്രസ്‌ന്റെ മതേതരത്വത്തിലൂന്നിയുള്ള ഭാരതം വീണ്ടെടുക്കാൻ ഇന്നത്തെ സാഹചര്യം മുതലെടുക്കുകയും കോൺഗ്രസ്‌കാർക്ക് അതിനുള്ള പാഠനം നൽകുന്നതാണ് ശിബിരം കൊണ്ട് ഒ.ഐ.സി.സി ഉദ്ദേശിക്കുന്നതെന്നും കുമ്പളത്തു വാർത്താക്കുറിപ്പിൽ അറിയിച്ചു. കോഴിക്കോട് നടന്ന ചിന്തൻ ശിബറിൽ ഒ.ഐ.സി.സി പ്രതിനിധീകരിച്ചു പങ്കെടുത്ത ഏക പ്രതിനിധിയെന്ന അനുഭവങ്ങളും പ്രതീക്ഷകളുമാണ് ഒ.ഐ.സി.സി ഘടകങ്ങളിലും…

Read More

മുതിർന്ന ഐ.എന്‍.എ ഭടൻ ഈശ്വര്‍ലാല്‍ സിങ് അന്തരിച്ചു

സിംഗപ്പൂര്‍: സുഭാഷ് ചന്ദ്രബോസിന്റെ കീഴില്‍ ഇന്ത്യന്‍ നാഷനല്‍ ആര്‍മിയില്‍ (ഐ.എന്‍.എ) പ്രവര്‍ത്തിച്ച ഈശ്വര്‍ലാല്‍ സിങ് (92) സിംഗപ്പൂരില്‍ അന്തരിച്ചു. പ്രായാധിക്യത്തെതുടര്‍ന്നായിരുന്നു അന്ത്യം. 1943ല്‍ ഐ.എന്‍.എയില്‍ ചേര്‍ന്ന ലാല്‍ സിങ് സുഭാഷ് ചന്ദ്രബോസിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 2019 നവംബറില്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അദ്ദേഹത്തെ നേരില്‍ കണ്ടിരുന്നു. ലാല്‍ സിങ്ങിന്റെ നിര്യാണത്തില്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈകമീഷന്‍ കടുത്ത ദുഃഖം രേഖപ്പെടുത്തി.

Read More

ഇടമലയാര്‍ അണക്കെട്ടും തുറക്കുന്നു ; പെരിയാര്‍ തീരത്ത് കനത്തജാഗ്രത

കൊച്ചി :ഇടുക്കിക്ക് പിന്നാലെ ചൊവ്വാഴ്ച്ച ഇടമലയാര്‍ അണക്കെട്ടും തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ശക്തമായ ജാഗ്രത പുലര്‍ത്താന്‍ കലക്ടര്‍ ഡോ.രേണു രാജ് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ഷട്ടര്‍ തുറന്ന് 50 മുതല്‍ 100 ക്യൂമെക്സ് വരെ ജലം തുറന്നു വിടുന്നതിനാണ് ഇടമലയാര്‍ അണക്കെട്ടിന്റെ ചുമതല വഹിക്കുന്ന വൈദ്യുതി ബോര്‍ഡിന് അനുമതി നല്‍കിയത്. ഇതുമൂലം പെരിയാറിലെ ജലനിരപ്പില്‍ ഗണ്യമായ വ്യതിയാനം പ്രതീക്ഷിക്കുന്നില്ല. എങ്കിലും ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് പ്രകാരമുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കും.

Read More

മംഗളൂരുവില്‍ മീന്‍പിടുത്ത ബോട്ട് നടുക്കടലില്‍ മുങ്ങി

മംഗളുരു : മംഗളൂരുവില്‍ മീന്‍പിടുത്ത ബോട്ട് നടുക്കടലില്‍ മുങ്ങി.പത്ത് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി . ഞായറഴ്ച ഉച്ചയോടെയാണ് മംഗളൂരു ഉര്‍വയിലെ കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള ജയ് ശ്രീറാം എന്ന ബോട്ട് അപകടത്തില്‍ പെട്ടത്. മംഗളൂരു തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിലാണ് ബോട്ട് മുങ്ങിയത്.യന്ത്രത്തകരാണ് അപകടകാരണം. വലിയ തിരകളില്‍ ബോട്ടിലേക്ക് വെള്ളം കയറി. മറ്റൊരു ബോട്ടിലുണ്ടായിരുന്നവരാണ് പത്ത് തൊഴിലാളികളെയും രക്ഷപെടുത്തിയത് .പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മീന്‍ പിടുത്ത ബോട്ടുകള്‍ കടലില്‍ പോകരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു .

Read More

ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ കോഴിക്കോട് നാദാപുരം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി ജൂലൈ 20ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ അനസിനെയാണ് കാണാതായത്. ബന്ധുക്കള്‍ നാദാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അനസിനെ അന്വേഷിച്ച്‌ മലപ്പുറം സ്വദേശി വീട്ടില്‍ വന്നിരുന്നെന്നും ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചു. യുവാവിന്റെ തിരോധാനത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന സംശയത്തിലാണ് പൊലീസ്. പേരാമ്ബ്ര പന്തീരിക്കരയിലെ ഇര്‍ഷാദിന്റെ മരണത്തിന് പിന്നാലെയാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്നത്. ഇന്നലെ രാത്രിയാണ് അനസിന്റെ മാതാവ് സുലൈഖ നാദാപുരം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

കാനം രാജേന്ദ്രൻ, പിണറായി വിജയന്‍റെ അടിമയെ പോലെ; സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനം

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. കാനം  പ്രവർത്തിക്കുന്നത് പിണറായി വിജയന്‍റെ അടിമയെ പോലെയാണെന്ന് പ്രതിനിധികൾ വിമർശിച്ചു. ജില്ലയിലെ എൽഡിഎഫ് യോഗങ്ങളിൽ വേണ്ട വിധത്തിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും വിമർശനമുയർന്നു.എൽദോസ് എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ കാനം ന്യായീകരിക്കുകയാണ് ചെയ്തത്. പ്രതിപക്ഷത്ത് വരുമ്പോഴും  ഇങ്ങനെ ന്യായീകരിക്കുമോ എന്ന ചോദ്യവും ഉയർന്നു. അടൂരിൽ ചിറ്റയത്തെ തോൽപ്പിക്കാൻ സിപിഎമ്മിലെ ഒരു വിഭാഗം ശ്രമിച്ചു. അതാണ് ഭൂരിപക്ഷം കുറഞ്ഞത്. പന്തളത്ത് ബിജെപി ജയിച്ചാലും സിപിഐ സ്ഥാനാർത്ഥികൾ ജയിക്കരുതെന്ന് സിപിഎം വിചാരിച്ചു. പന്തളം നഗരസഭയിലെ സിപിഐ സ്ഥാനാർത്ഥികളുടെ നിസാര വോട്ട് തോൽവി സംഭവിച്ചത് കാലു വാരലിൽ ആണെന്നും വിമർശനമുയർന്നു.കോന്നി എംഎൽഎ കെ.യു ജനീഷ് കുമാറിനെതിരെയും സമ്മേളനത്തില്‍ രൂക്ഷ വിമർശനമുയർന്നു. കെ.യു ജെനീഷ് കുമാർ എം.എൽ.എക്ക് സി.പി.എയോട് വിരോധമാണ്. സിപിഐയെ അവഗണിച്ചാണ് കോന്നിയിൽ സിപിഎം മുന്നോട്ട് പോകുന്നത്. വീണ…

Read More

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണവും വെള്ളിയും നേടിയ എൽദോസ്, അബ്ദുല്ല എന്നിവരെ അഭിനന്ദിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: കോമണ്‍വെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോളിനെയും വെള്ളി നേടിയ അബ്ദുല്ല അബൂബക്കറിനെയും അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ചരിത്രം പിറന്നിരിക്കുവെന്ന് ദ്രൗപതി മുർമു ട്വിറ്ററിൽ കുറിച്ചു. ഇരുവരുടേയും അപൂർ‌വ നേട്ടം ദീർഘകാലത്തേക്കുള്ളതാണെന്നും രാഷ്ട്രപതി ട്വിറ്ററിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു .

Read More