ഒഐസിസി കുവൈറ്റ് യൂത്ത് വിങ് – സൗജന്യ മെഡിക്കൽ ക്യാമ്പ്

കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : ഇന്ത്യ മഹാരാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തി അഞ്ചാം വാർഷികആഘോഷത്തിന്റെ ഭാഗമായി കുവൈറ്റ് ഒഐസിസി യൂത്ത് വിങ്ങും ഫഹാഹീൽ മെഡക്‌സ് മെഡിക്കൽ കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും . ആഗസ്റ്റ് 26 വെള്ളിയാഴ്ച രാവിലെ ആറു മണിമുതൽ ഉച്ചക്ക് 12.30 വരെ ഫഹാഹീൽ മെഡ്ക്സ് മെഡിക്കൽ ക്ലിനിക്കിൽ വെച്ച് ആണ് ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് . മെഡിക്കൽ ക്യാമ്പിന്റെപ്രചരണാർത്ഥം പുറത്തിറക്കിയ ഫ്ലയർ ഒഐസിസി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശ്രീ എബി വാരിക്കാട് യൂത്ത് വിങ് നേതാക്കൾക്ക് കൈമാറി പ്രകാശനം ചെയ്തു . യൂത്ത് വിങ് ആക്ടിങ് പ്രസിഡന്റ് ഷോബിൻ സണ്ണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി നേതാക്കളായ വർഗീസ് ജോസഫ് മാരാമൺ , ജോയ് കരുവാലൂർ , അക്‌ബർ വയനാട് , സിദ്ദിഖ് അപ്പക്കൻ , റസാഖ്…

Read More

ഇടുക്കി ഡാം നാളെ തുറക്കും ; 50 ഘനയടി ജലം ഒഴുക്കി വിടും

ഇടുക്കി: ഇടുക്കി ഡാം നാളെ തുറക്കുമെന്ന് അറിയിപ്പ്. രാവിലെ 10 മണിയോടെ തുറക്കാനാണ് ആലോചന. നിലവില്‍ 2382.88 അടിയാണ് ഡാമിലെ ജലനിരപ്പ്. അര അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ റൂള്‍ കര്‍വ് അനുസരിച്ചായിരിക്കും ഷട്ടര്‍ ഉയര്‍ത്തുക. നാളെ രാവിലെയോടെ ജലനിരപ്പ് 2383 അടികടക്കുമെന്ന് കണക്കുകൂട്ടല്‍.ഡാമിന്റെ ഒരു ഷട്ടര്‍ ആയിരിക്കും ഈ ഘട്ടത്തില്‍ ഉയര്‍ത്തുക. 50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക.പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. എന്നാല്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.മഴ ശമിച്ചുവെങ്കിലും ഡാമിലേക്കുള്ള നീരൊക്ക് തുടരുന്നതും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളമെത്തുന്നതുമാണ് ജലനിരപ്പ് ഉയര്‍ത്തുന്നത്

Read More

കുടുംബ വഴക്ക് ; നാല് മക്കളുമായി യുവതി കിണറ്റില്‍ ചാടി

ജല്പൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് നാല് മക്കളുമായി യുവതി കിണറ്റില്‍ ചാടി. യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും മക്കള്‍ മരിച്ചു. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം.മതിയ (32) മക്കളുമായി കിണറ്റില്‍ ചാടിയത്. കുട്ടികളില്‍ ഇളയ ആള്‍ക്ക് ഒരു മാസം മാത്രമാണ് പ്രായം. കോമള്‍ (4), റിങ്കു (3), രജ്‌വീര്‍ (22 മാസം), ദേവ്‌രാജ് (ഒരു മാസം) എന്നിവരാണ് മരിച്ച കുട്ടികള്‍. മൂന്നു കുട്ടികളുടെ മൃതദേഹം ഇന്നലെ രാത്രി പുറത്തെടുത്തിരുന്നു. ഇളയ കുട്ടിയുടെ മൃതദേഹം ഇന്നു രാവിലെയാണ് പുറത്തെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.മതിയയുടെ ഭര്‍ത്താവ് ബോദുറാം ഗുര്‍ജാര്‍ കര്‍ഷകനാണ്.

Read More

46 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ കിണറ്റില്‍ എറിഞ്ഞുകൊന്നു

ആലപ്പുഴ ഹരിപ്പാട് മണ്ണാര്‍ശാലയില്‍ അമ്മ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നു. 46 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ദീപ്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കുഞ്ഞിനെ കുളിപ്പിക്കാന്‍ കൊണ്ടുപോയതിനിടെയാണ് ദീപ്തി കൊലപാതകം നടത്തിയത്. ശബ്ദം കേട്ട് ദീപ്തിയുടെ പിതാവ് ഓടിയെത്തി കുഞ്ഞിനെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Read More

കൊല്ലത്ത് യുവാവിനെ വിളിച്ചുവരുത്തി മർദ്ദിച്ചു

കൊല്ലത്ത് വീണ്ടും യുവാവിന് പരസ്യ മര്‍ദനം. സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതിനാണ് യുവാവിന് മര്‍ദനമേറ്റത്. വിളിച്ചുവരുത്തി കാല് പിടിപ്പിച്ച ശേഷമാണ് മര്‍ദിച്ചത്.വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് മര്‍ദനമേറ്റത്. കേസില്‍ പൂയപ്പള്ളി സ്വദേശി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.അച്ചുവിനെ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചു വരുത്തിയ ശേഷം കാലു പിടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കാലു പിടിക്കാന്‍ കുനിയുമ്പോഴാണ് ക്രൂരമായ രീതിയില്‍ മര്‍ദിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Read More

മത്സ്യതൊഴിലാളിയുടെ ജീവൻ രക്ഷിക്കാൻ ജന്മനാട് കൈകോർക്കുന്നു

മണ്ണഞ്ചേരി : ഗുരുതര കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മത്സ്യതൊഴിലാളിയുടെ ജീവൻ രക്ഷിക്കാൻ ജന്മനാട് കൈകോർക്കുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് കമ്പിയകത്ത് വീട്ടിൽ പ്രകാശൻ (58) ആണ് ദീർഘനാളായി കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഞായറാഴ്ച ഒറ്റ ദിവസം കൊണ്ട് ചികിത്സാസഹായം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അടിയന്തിരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കും, അനുബന്ധ ചികിത്സകൾക്കുമായി 30 ലക്ഷത്തോളം രൂപ അനിവാര്യമാണ്. രണ്ടു പെൺകുട്ടികളുടെ അച്ഛനും, നിർധന മത്സ്യതൊഴിലാളി കുടുംബത്തിലെ അംഗവുമായ പ്രകാശന് ഈ തുക കണ്ടെത്തുക അസാധ്യമാണ്. മണ്ണഞ്ചേരി പഞ്ചായത്ത് മൂന്ന് മുതൽ ഒമ്പത് വരെ വാർഡുകളിലും, 10, 16, 17 വാർഡുകളിലും നിന്ന് ഇതിനാവശ്യമായ തുക കണ്ടെത്തുന്നതിന് വാർഡ് മെമ്പർമാർ ചെയർമാൻമാരായി വാർഡ്തല സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പി. പി. ചിത്തരഞ്ജൻ…

Read More

അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അവകാശമെന്ന് സുപ്രീംകോടതി

അവിവാഹിതരായ സ്ത്രീകള്‍ക്കും 24 ആഴ്ച്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി. ഗര്‍ഭ നിരോധന നിയമത്തിന് കീഴില്‍ വിവാഹിതര്‍ എന്നോ അവിവാഹിതര്‍ എന്നോ ഉള്ള വേര്‍തിരിവില്ല. അവിവാഹിതരായവര്‍ക്കും സ്വന്തം ശരീരത്തിന്‍മേലുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. സ്ത്രീകള്‍ക്ക് അവരുടെ അന്തസ് സംരക്ഷിക്കാന്‍ സമത്വം ഉറപ്പാക്കേണ്ടതുണ്ട്, അല്ലാതെയുള്ള വേര്‍തിരിവുകള്‍ യുക്തിരഹിതമാണെന്നും കോടതി ചൂണ്ടികാട്ടിഗര്‍ഭച്ഛിദ്ര നിരോധന നിയമപ്രകാരം വിവാഹിതര്‍ക്ക് മാത്രമാണ് 24 വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ അവിവാഹിതരെ കൂടി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതാണ് കോടതിയുടെ നിരീക്ഷണം

Read More

10,000 മീറ്റർ നടത്തത്തിൽ വെള്ളി തിളക്കവുമായി പ്രിയങ്ക ഗോസ്വാമി

കോമൺവെൽത്തിൽ വനിതകളുടെ 10,000 മീറ്റർ നടത്തത്തിൽ വെള്ളിതിളക്കവുമായി പ്രിയങ്ക ഗോസ്വാമി . മികച്ച പ്രകടനം പുറത്തെടുത്താണ് താരം രാജ്യത്തിന് മെഡൽ സമ്മാനിച്ചത്. കോമൺവെൽത്തിൽ പ്രിയങ്കയുടെ കന്നി മെഡൽ നേട്ടമാണിത്. കോമൺവെൽത്ത് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ മൂന്നാം മെഡൽ കൂടിയാണ് ഇത്.49 മിനിറ്റ് 38 സെക്കൻഡ് എന്ന സമയത്തിലാണ് പ്രിയങ്ക മാരത്തൺ പൂർത്തിയാക്കിയത്. തന്റെ ഏറ്റവും മികച്ച വ്യക്തിഗത നേട്ടം കൂടിയാണ് ഇത്. മത്സരം ആരംഭിച്ചയുടൻ വളരെ വേഗത്തിൽ ലീഡിലേക്ക് കുതിച്ച പ്രിയങ്ക 4000 മീറ്റർ (4 കി.മീ) പിന്നിട്ടപ്പോൾ ഒന്നാമതെത്തുകയും ചെയ്തു.എന്നാൽ 8 കിലോമീറ്റർ പിന്നിട്ടപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന 2 കിലോമീറ്റർ പിന്നിട്ടപ്പോൾ 26-കാരി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഓസ്‌ട്രേലിയയുടെ ജെമിമ മൊണ്ടാഗിക്കാണ് സ്വർണം.

Read More

കേരളത്തില്‍ ഓരോ അരമണിക്കൂറിലും ഒരാളുടെ അവയവം മുറിച്ചുമാറ്റുന്നു ; വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള

കൊച്ചി: സംസ്ഥാനത്ത് ഓരോ 30 മിനിറ്റിലും ഒരാളുടെ അവയവയം മുറിച്ചുമാറ്റേണ്ടി വരുന്നതായും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ധമനികളെ മാരകമായി ബാധിക്കുന്നതു സംബന്ധിച്ച് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള (വാസ്‌ക്). ദേശീയ വാസ്‌കുലര്‍ ദിനത്തോടനുബന്ധിച്ച് വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള ഏകദിന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങ് ജിഎസ്ടി കമ്മീഷണര്‍ ഡോ. ടി ടിജു ഉല്‍ഘാടനം ചെയ്തു.അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ മേധാവി ഡോ. വിശാല്‍ മര്‍വ, ഐഎംഎ കൊച്ചി സെക്രട്ടറി ഡോ. അനിത തിലകന്‍, വാസ്‌ക് സെക്രട്ടറിയും മുതിര്‍ന്ന വാസ്‌കുലാര്‍ ആന്റ് എന്‍ഡോവാസ്‌കുലാര്‍ സര്‍ജനുമായ ഡോ. വിമല്‍ ഐപ്പ്, വാസ്‌കുലാര്‍ ആന്റ് എന്‍ഡോവാസ്‌കുലാര്‍ സര്‍ജന്‍ ഡോ. സിദ്ധാര്‍ത്ഥ് വിശ്വനാഥന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. അവയവം മുറിച്ചുമാറ്റേണ്ടി വരുന്ന അവസ്ഥ ഒരു സാമൂഹിക പ്രശ്‌നമാണെന്നും കൃത്യസമയത്ത് രോഗാവസ്ഥകള്‍ മനസ്സിലാക്കി…

Read More

ഹെൽമെറ്റിൽ ക്യാമറ പാടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ; വഴിയാത്രക്കാരോടുള്ള ഉദ്യോഗസ്ഥരുടെ അക്രമം പുറത്തു കാണാതിരിക്കാനു ള്ള ബുദ്ധിയെന്ന് സോഷ്യൽ മീഡിയ

ഹെല്‍മറ്റില്‍ ഘടിപ്പിക്കുന്ന ക്യാമറക്ക് നിരോധനം. ഇനിമുതല്‍ ഹെല്‍മറ്റില്‍ ക്യാമറ വെക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വിലക്ക് ലംഘിച്ച് ക്യാമറ വെച്ചാല്‍ ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസന്‍സും റദ്ദാക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ ഉത്തരവിൽ പറയുന്നത്.സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോര്‍ വാഹനാപകടങ്ങളില്‍ ആളുകളുടെ മുഖത്ത് കൂടുതല്‍ പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നടപടി.ഹെല്‍മറ്റിന് മകുളില്‍ ക്യാമറ പിടിപ്പിച്ച് വാഹനം ഓടിച്ച് അപകടത്തില്‍പ്പെട്ടവര്‍ക്കാണ് മുഖത്ത് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് ഗതാഗതവകുപ്പിന്‍റെ കര്‍ശന നടപടി. അതേസമയം രുചക്ര വാഹന സഞ്ചാരികളോടുള്ള പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും അധികാര ദുർവിനിയോഗത്തിന്റെയും ധാർഷ്ട്യത്തിന്റെയും നേർചിത്രം ചില ബൈക്ക് യാത്രക്കാർ ഹെൽമെറ്റിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറയിൽ പകർത്താതിരിക്കുന്നതിനുള്ള കുബുദ്ധിയാണ് ഇതിന് പിന്നിൽ എന്ന ആരോപണവുമായി ചിലർ സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയിട്ടുണ്ട്

Read More