അമിത വേഗത്തിൽ വന്ന ടിപ്പര്‍ ലോറി ബൈക്ക് ഇടിച്ചു തെറിപ്പിച്ചു : മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാറശാലയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചു മൂന്ന് വയസുകാരി മരിച്ചു. കളിയിക്കാവിള സ്വദേശി പോൾ രാജിന്റെയും അശ്വിനിയുടെയും മകൾ ഋതികയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

ഞായറാഴ്ച ന്യൂനമർദ്ദം രൂപപ്പെടും ; ചൊവ്വാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമാണ് സാധ്യത. തെക്കു പെനിന്‍സുലാര്‍ ഇന്ത്യയില്‍ ഷിയര്‍ സോണ്‍ നിലനില്‍ക്കുന്നു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറ്, അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായും അറിയിപ്പില്‍ പറയുന്നു.കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇന്ന് വടക്കന്‍ കര്‍ണാടക തീരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ആഗസ്റ്റ് ഒമ്പത് വരെ മധ്യ കിഴക്കന്‍ അറബിക്കടലിലും ആഗസ്റ്റ് ഒമ്പതിന് വടക്ക് കിഴക്കന്‍ അറബിക്കടലിലും ഗൾഫ് ഓഫ് മാന്നാറിലും…

Read More

പിഎസ് സി : നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പ്ലസ് ടു പ്രാഥമിക തല പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: പി.എസ്.സി നടത്താൻ നിശ്ചയിച്ച പ്ലസ് ടു പ്രാഥമിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിപ്പ്. ആ​ഗസ്റ്റ് 6 ശനിയാഴ്ചയാണ് പ്ലസ്ടൂ തല പ്രാഥമിക പരീക്ഷ നടക്കുക.

Read More

വ്യാപാര മേഖലയിലെ അടിയന്തിര പ്രശ്നങ്ങൾക്ക് പരിഹാരം കാണണം ;വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ നിവേദനം നൽകി

തിരുവനന്തപുരം: വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന ജി.എസ്.ടിയിലെ പ്രായോഗികമല്ലാത്ത നിലപാടുകൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മാറ്റണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിൽക്കണ്ട് ആവശ്യപ്പെട്ടു. അശാസ്ത്രിയമായ പ്ലാസ്റ്റിക്ക് നിരോധന നിയമത്തിലെ അപാകതകൾ പരിഹരിക്കണം, വർദ്ധിപ്പിച്ച വൈദ്യുതിച്ചാർജ്ജ് പിൻവലിക്കണം, വെട്ടിക്കുറച്ച വ്യാപാരി ക്ഷേമനിധി പെൻഷൻ പുന:സ്ഥാപിക്കണമെന്നും ഭാരാവാഹികൾ പറഞ്ഞു.ടെസ്റ്റ് പർച്ചേസിന്റെ പേരിൽ വ്യാപാരികളെ കൊള്ളയടിക്കുന്ന നടപടികൾ അവസാനിപ്പിക്കുകയും ആംനസ്റ്റി സ്കീമിൽ അടക്കേണ്ട നികുതിയുടെ 18% നിരക്കിൽ ഈടാക്കുന്ന പലിശ ഒഴിവാക്കുകയും ചെയ്യണം. അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റും ജി.എസ്.ടി കൊടുത്തു വരുത്തുന്ന സാധനങ്ങളുടെ ഇൻപുട്ട് ടാക്സ് അവർ റിട്ടേൺ ഫയൽ ചെയ്തില്ലെന്ന കാരണത്താൽ വാങ്ങിയ വ്യാപാരിയിൽ നിന്നും വീണ്ടും നികതിയും, പലിശയും പിഴപ്പലിശയും ചേർത്ത് ലക്ഷങ്ങളുടെ നികുതി അടക്കാൻ നോട്ടീസുകൾ നൽകുന്നു. അന്യസംസ്ഥാനത്തെ വ്യാപാരികൾ ചെയ്യുന്ന…

Read More

മലമ്പുഴ ഡാം തുറന്നു; നാലു ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റർ വീതമാണ് തുറന്നത്

പാലക്കാട്‌ : കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മലമ്പുഴ ഡാം തുറന്നു. ഇന്നു വൈകീട്ട് മൂന്നു മണിയോടെ മലമ്പുഴ ഡാമിലെ നാലു ഷട്ടറുകള്‍ അഞ്ച് സെ.മി വീതമാണ് തുറന്നത്. കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴ, ഭാരതപ്പുഴയുടെയും, തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

സര്‍ക്കാര്‍ ശ്രമിക്കുന്നത് കെഎസ്‌ആര്‍ടിസി അടച്ചുപൂട്ടാൻ : വി.ഡി സതീശൻ

കെഎസ്‌ആര്‍ടിസിയെ അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന്റെ സൂചനയായാണ് ഓര്‍ഡിനറി സര്‍വീസുകള്‍ നിര്‍ത്തലാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. കെഎസ്‌ആര്‍ടിസി മരണത്തിലേക്ക് അടുക്കുകയാണ്. ലാഭത്തിലുള്ള സര്‍വീസുകള്‍ സ്വിഫ്റ്റിലാക്കിയപ്പോള്‍ നഷ്ടം 5 ഇരട്ടിയായി ഉയര്‍ന്നു. ഇത് തീവ്രവലതുപക്ഷ സമീപനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്ത് ഡീസല്‍ പ്രതിസന്ധി രൂക്ഷമായോടെ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. സംസ്ഥാനത്ത് ഇന്ന് നിരവധി സര്‍വീസുകള്‍ റദ്ദാക്കി. നിലവില്‍ ഓര്‍ഡിനറി സര്‍വീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമേ സര്‍വീസ് നടത്തൂ എന്ന് കെഎസ്‌ആര്‍ടിസി വ്യക്തമാക്കി. ഞായറാഴ്ച ഓര്‍ഡിനറി ബസ്സുകള്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കും.

Read More

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് : കു​റ്റ​ക്കാ​ര്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം​ത​ന്നെയെന്ന് കെ.കെ. ര​മ

ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് സാമ്പത്തിക ത​ട്ടി​പ്പി​ല്‍ കു​റ്റ​ക്കാ​ര്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം ത​ന്നെ​യാ​ണെ​ന്നും സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തെ ത​ക​ര്‍​ക്കു​ന്ന​ത് പാ​ര്‍​ട്ടി​യും ഭ​ര​ണ​ക്കാ​രും ത​ന്നെ​യെ​ന്നും കെ.​കെ. ര​മ എം.​എ​ല്‍.​എ. ത​ട്ടി​പ്പി​ല്‍ പാ​ര്‍​ട്ടി​ ജി​ല്ല നേ​തൃ​ത്വ​വും പ​ങ്കാ​ളി​ക​ളാ​ണെ​ന്നും ര​മ ആ​രോ​പി​ച്ചു.നി​ക്ഷേ​പ​ത്തു​ക ചി​കി​ത്സ​ക്ക് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞ മാ​പ്രാ​ണം സ്വ​ദേ​ശി ഫി​ലോ​മി​ന​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഫി​ലോ​മി​ന​യു​ടെ ഭ​ര്‍​ത്താ​വ് ദേ​വ​സ്സി​ക്കു​ട്ടി​യി​ല്‍​നി​ന്നും മ​ക​ന്‍ ഡി​നോ​യി​ല്‍​നി​ന്നും വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ഫി​ലോ​മി​ന​യു​ടെ കു​ടും​ബ​ത്തി​ന് നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സ​ക്ക്​ ന​ല്‍​കി​യി​രു​ന്നെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. മ​നു​ഷ​ത്വ​ര​ഹി​ത​മാ​യാ​ണ് പ​ല​രും പ്ര​തി​ക​രി​ക്കു​ന്ന​ത്. ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് പ്ര​തി​സ​ന്ധി വി​ഷ​യം ഉ​യ​ര്‍​ന്നു​വ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി. നി​ക്ഷേ​പ​ക​ര്‍​ക്ക് പ​ണം തി​രി​ച്ചു​കൊ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ എ​ന്തു​ചെ​യ്​​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ അ​പെ​ക്സ് ബാ​ങ്ക് എ​ന്ത് ചെ​യ്തു​വെ​ന്നും വി​ശ​ദീ​ക​രി​ക്ക​ണം. കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ട​ണ​മെ​ന്നും ര​മ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ക​രി​ച്ച പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍ സു​ജേ​ഷ് ക​ണ്ണാ​ട്ടി​നെ പു​റ​ത്താ​ക്കു​ക​യാ​ണ്…

Read More

അട്ടപ്പാടി മധുകൊലക്കേസ്: രണ്ടു സാക്ഷികൾ ഹാജരായില്ല

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്ന് വിസ്താരത്തിന് എത്തേണ്ടിയിരുന്ന രണ്ടു സാക്ഷികളും ഹാജരായില്ലഇരുപത്തിയഞ്ചാം സാക്ഷി രാജേഷ്, ഇരുപത്തിയാറാം സാക്ഷി ജയകുമാര്‍ എന്നിവരാണ് വിസ്താരത്തിന് എത്താതിരുന്നത്. ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച്‌ മണ്ണാര്‍ക്കാട് എസ്‍സി-എസ്‍ടി കോടതിയില്‍ ഇരുവരും അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച കോടതി ഇരുവരുടേയും വിസ്താരം ഈ മാസം പത്തിലേക്ക് മാറ്റി. ക്രെയിന്‍ ഡ്രൈവര്‍മാരായ ഇരുവരും സംഭവ ദിവസം അട്ടപ്പാടിയില്‍ പോയെന്നും അവിടെ വച്ച്‌ മധുവിനെയും പ്ലാസ്റ്റിക് ചാക്കില്‍ കുറച്ച്‌ അരിയും മുളക് പൊടിയും കണ്ടെന്നുമാണ് പൊലീസിന് നല്‍കിയ മൊഴി. അതേസമയം കേസില്‍ വിസ്താരം വേഗത്തിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് വിചാരണ കോടതി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ദിവസേന അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 31ന് അകം വിചാരണ പൂര്‍ത്തിയാക്കണം എന്നാണ് ഹൈക്കോടതി നിര്‍ദേശം.

Read More

ഭൂമിയേറ്റെടുത്ത് കൈമാറുന്ന മുറക്ക് എയിംസിന് തത്വത്തിൽ അംഗീകാരം നൽകും; കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്ത് കൈമാറിയാൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻഷൂഖ് മാണ്ഡവ്യ വ്യക്തമാക്കി. എയിംസ്, കോഴിക്കോട് മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വൈ ബ്ലോക്ക് ഉദ്ഘാടനം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് ചർച്ചക്കായി എം.കെ രാഘവൻ എം.പി ആരോഗ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ കിനാലൂരിൽ സ്ഥലം കണ്ടെത്തുകയും, കൈമാറ്റ നടപടികൾ പുരോഗമിക്കുകയുമാണ്. ഇതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള തുടർ നടപടികൾ ത്വരിതപ്പെടുത്തണം. കഴിഞ്ഞ എട്ടുവർഷക്കാലമായി എം.പി എന്ന നിലയിൽ എയിംസ് സ്ഥാപിക്കുന്നതിനായുള്ള ആവശ്യം നിരന്തരം പാർലമെന്റിലും, ആരോഗ്യമന്ത്രിമാർക്കും, പ്രധാനമന്ത്രിക്കും മുൻപാകെയും ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിഷയമാണ്. ആരോഗ്യ മേഖലയിലെ ത്രിതല സംവിധാനങ്ങളുടെ അപര്യാപതതയുള്ള ഉത്തര കേരളത്തിൽ, എയിംസ് സ്ഥാപിക്കുക എന്നത് എക്കാലത്തെയും ആവശ്യമാണെന്നും എം.പി മന്ത്രിക്ക് മുൻപാകെ ഉന്നയിച്ചു. കോഴിക്കോട്…

Read More

OICC പോളണ്ട് മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

ഒഐസിസി പോളണ്ടിൻ്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്ഘാടനം ഒഐസിസി പോളൻഡ് പ്രസിഡൻ്റ് ഗോകുൽ ആദിത്യൻ നിർവഹിച്ചു. ഓഗസ്റ്റ് 4 മുതൽ 18 വരെ ആണ് മെമ്പർഷിപ്പ് വിതരണം നടക്കുക. കൺവീനർ ജിൻസ് തോമസ് അധ്യക്ഷത വഹിച്ചു. ഒഐസിസി/ ഐഒസി നേതാക്കളായ ജിൻസി പീറ്റർ, മനു തോമസ്,അജി എഡ്വാർഡ്, ജിൻസി , അരുൺ വി ജേക്കബ്,അഭിജിത്ത് പതാലി, ജോയൽ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കേരളത്തിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനാവശ്യമായ പ്രവർത്തനങ്ങൾ ഒഐസിസി പോളണ്ട് ഉറപ്പ് വരുത്തുമെന്ന് ഉത്ഘാടനം നിർവഹിച്ചുകൊണ്ട് ഗോകുൽ ആദിത്യൻ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിൻ്റെയും കേരള സർക്കാരിൻ്റെയും ജന ദ്രോഹ നടപടികൾ പ്രവാസികളെയും ബാധിക്കുന്നു എന്നും അതിനെതിരായി പ്രവാസികളെ ഒരുമിപ്പിച്ച് നിർത്തേണ്ട ചുമതല കോൺഗ്രസ്സ് പ്രവാസി സംഘടനകൾക്ക് ഉണ്ടെന്നും അധ്യക്ഷ പ്രസംഗതിനിടെ ഐ ഒ സി പോളണ്ട് നാഷണൽ പ്രസിഡൻ്റ് ജിൻസ് തോമസ് വ്യക്തമാക്കി.

Read More