ഇംഗ്ലീഷ് മറിയുമ്മ അന്തരിച്ചു; മലബാറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത

തലശ്ശേരി: മലബാറിൽ മുസ്ലിം സമുദായത്തിൽ നിന്നും ഇംഗ്ലീഷ് ഭാഷയില്‍ പ്രവീണ്യം നേടിയ ആദ്യ വനിതയായ ഇംഗ്ലീഷ് മറിയുമ്മ അന്തരിച്ചു. തലശ്ശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കല്‍ തറവാട്ടിലെ ഇംഗ്ലീഷ് മറിയുമ്മ എന്നറിയപ്പെടുന്ന പി.എം മറിയുമ്മ (99)യാണ് അന്തരിച്ചത്.മുസ്ലിം സ്ത്രീകള്‍ പൊതു വിദ്യാഭ്യാസം നേടാതിരുന്ന കാലത്ത് ഇന്നത്തെ 10ാം ക്ലാസിന് തുല്യമായ ഫിഫ്ത്ത് ഫോറം പാസായ മറിയുമ്മ, ഭാഷ വശത്താക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പഠനം നടത്തിയത്. 1938ല്‍ തലശ്ശേരി കോണ്‍വന്‍റ് സ്ക്കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ച മറിയുമ്മ അവസാന കാലം വരെ നിത്യവും ഇംഗ്ലീഷ് ദിനപത്രം വായിക്കുമായിരുന്നു. ഒട്ടേറെ എതിര്‍പ്പുകളെ അവഗണിച്ചാണ് മറിയുമ്മയുടെ പിതാവ് ഒ.വി. അബ്ദുല്ല മറിയുമ്മക്കും സഹോദരങ്ങൾക്കും വിദ്യാഭ്യാസം നൽകിയത്. കന്യാസ്ത്രീകള്‍ നടത്തുന്ന തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലായിരുന്നു പഠനം. 1943ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതുവരെ സ്കൂളില്‍ പോയിരുന്നു. മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും…

Read More

സംസ്ഥാന ഹയര്‍ സെക്കണ്ടറി ഡയക്ടറേറ്റില്‍ വിജിലന്‍സ് റെയ്ഡ്

സംസ്ഥാന ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ വിജിലന്‍സ് മിന്നല്‍ റെയ്ഡ് നടത്തി. എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയും ക്രമക്കേടും നടന്നതായി വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടറേറ്റ് റീജണല്‍ ഓഫീസുകളിലും പരിശോധന നടത്തി. സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിലും തിരുവനന്തപുരം, ചെങ്ങനൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസിലും പരിശോധന നടന്നു.ഓപ്പറേഷന്‍ റെഡ് ടേപ്പ്’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി രാവിലെ 11 മണി മുതലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന ആരംഭിച്ചത്. അധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട സെക്ഷനുകളിലും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്ഷനുകളിലുമാണ് റെയ്ഡ് നടന്നത്.

Read More

പാരമ്പര്യ വൈദ്യന്റെ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

മലപ്പുറം നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ശെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. 3177 പേജുള്ള കുറ്റപത്രമാണ് നിലമ്പൂർ സിജെഎം കോടതിയിൽ നൽകിയത്. കേസിൽ മൊത്തം 12 പ്രതികൾ ആണുള്ളത്. കേസിൽ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി ശേഖരിച്ച ഡിഎൻഎ സാംപിളുകളുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. അധിക കുറ്റപത്രം സമർപ്പിക്കുമ്പോൾ അതോടൊപ്പം ഡിഎൻഎ പരിശോധനാഫലം കൂടി നൽകുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ വയനാട് മേപ്പാടി സ്വദേശി ഫസ്‌ന‌യെ കഴിഞ്ഞ ആഴ്ച പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. 2019 ആഗസ്ത് ഒന്നിനാണ് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നത്. ഒന്നേകാൽ വർഷത്തോളം വീട്ടിൽ തടങ്കലിലാക്കി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫസ്‌നയ്ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് സംശയിക്കുന്നു.

Read More

വാട്ടർ അതോറിറ്റി ഉപഭോക്തൃ സേവനങ്ങൾക്ക് ഇനി മുതൽ അപേക്ഷ ഓൺലൈനിൽ മാത്രം

കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ മാറ്റിവയ്ക്കൽ, മീറ്റർ പരിശോധന, ഡിസ്കണക്ഷൻ, റീ-കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ ഉപഭോക്തൃ സേവനങ്ങൾക്ക് ഇനി മുതൽ അപേക്ഷ ഓൺലൈനിൽ മാത്രം. ഓൺലൈൻ വാട്ടർ കണക്ഷൻ പോർട്ടലായ ഇ-ടാപ് (https://etapp.kwa.kerala.gov.in) മുഖേന ഉപഭോക്തൃ സേവനങ്ങൾക്കെല്ലാം ഓഫീസിൽ നേരിട്ടെത്താതെ ഓൺലൈനായി അപേക്ഷിക്കാനും പണമടയ്ക്കാനും സാധിക്കും.റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ വരുന്ന ഒ.ടി.പി നൽകിയാൽ മാത്രമേ ഈ സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷ നൽകാൻ കഴിയൂ. കൂടാതെ ഫീസും ക്വിക് പേ വെബ്സൈറ്റ് (https://epay.kwa.kerala.gov.in/quickpay) മുഖേന ഓൺലൈനായി തന്നെ അടയ്ക്കേണ്ടതാണെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

Read More

മങ്കിപോക്‌സ്: സംസ്ഥാനത്തെ രണ്ടാമത്തെ രോഗിയും രോഗമുക്തി നേടി

കണ്ണൂര്‍: സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞയാള്‍ (31) രോഗമുക്തിനേടിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്.ജൂലൈ പതിമൂന്നാം തീയതി യുഎയില്‍ നിന്ന് രവന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16 നാണ് കണ്ണൂര്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കപ്പട്ടികയിലുളള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ജിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Read More

പ്രതാപവർമ്മ തമ്പാന്റെ നിര്യാണത്തിൽ ഓ ഐ സി സി കുവൈറ്റ്‌ അനുശോചിച്ചു

കൃഷ്ണൻ കടലുണ്ടി കുവൈറ്റ്‌ സിറ്റി:കേരള പ്രദേശ്‌ കോൺഗ്രസ്‌ കമ്മറ്റി (കെ പി സി സി) ജെനറൽ സെക്ക്രട്ടറിയും മുൻ എം എൽ എയും ആയ പ്രതാപ വർമ്മ തമ്പാന്റെ ആകസ്മിക നിര്യാണത്തിൽ ഓവർസിസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഓ ഐ സി സി) കുവൈറ്റ്‌ നാഷണൽ എക്സിക്യുട്ടിവ്‌ കമ്മറ്റി അനുശൊചനം രേഖപ്പെടുത്തി. ആക്റ്റിംഗ്‌ പ്രസിഡന്റ്‌ എബി വാരിക്കാട്‌ ന്റെ അധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന അനുശോചന യോഗത്തിൽ ജെനറൽ സെക്ക്രട്ടറി വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ സ്വാഗതവും ട്രഷറാർ രാജിവ്‌ നടുവിലേമുറി നന്ദിയും രേഖപ്പെടുത്തി. തികഞ്ഞ ആദർശ ധീരനും നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്ന മഹത്തായൊരു നേതാവിനെയാണ് പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നത് ഇന്ന് ശ്രീ എബി വരിക്കാട് ചൂണ്ടി കാണിച്ചു . ഇതര നാഷണൽ കമ്മിറ്റി ഭാരവാഹികളും ജില്ലാ കമ്മിറ്റി , പോഷക സംഘടനാ ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി…

Read More

മുല്ലപ്പെരിയാറിലെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നാല് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് ഉയര്‍ത്തിയതോടെ ഉയര്‍ത്തിയ ഷട്ടറുകളുടെ എണ്ണം പത്തായി. മൂന്ന് ഘട്ടങ്ങളിലായാണ് പത്ത ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. തുറന്നിരിക്കുന്ന പത്ത് ഷട്ടറുകള്‍ വഴി 1876 ഘനടയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകുന്നത്. ജലനിരപ്പ് 137 അടി കടന്നതോടെയായിരുന്നു അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. പെരിയാര്‍ തീരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിരുന്നു. എന്നാല്‍ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടര്‍ തുറക്കുന്നത് താമസിപ്പിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മൂന്ന് മണിയോടെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. പിന്നീട് വൈകിട്ട് അഞ്ചിനാണ് നാല് ഷട്ടറുകള്‍ കൂടി തുറന്നത്. സെക്കന്റില്‍ ആറായിരം ഘടയടി വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യം ഉണ്ടായാല്‍…

Read More

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. അഞ്ച് സെന്റിമീറ്റര്‍ വീതമാണ് നാലു ഷട്ടറുകളും തുറന്നിരിക്കുന്നത്. 112.36 മീറ്റര്‍ ആണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. നിലവില്‍ ഒരു മണിക്കൂറില്‍ ഒരു സെന്റിമീറ്ററാണ് ജലനിരപ്പ് ഉയരുന്നത്.റൂള്‍കര്‍വ് പ്രകാരം 112.99 മീറ്ററാണ് സംഭരണശേഷി. ഇപ്പോള്‍ ആശങ്കാജനകമായ ജലനിരപ്പ് ഇല്ലെങ്കിലും മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ഇടുക്കിയിലെ പൊന്മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കുണ്ടള ഡാമുകളിലാണ് മുന്നറിയിപ്പ്. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ മീങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

ഡീസല്‍ പ്രതിസന്ധി ; ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ച് കെഎസ്ആർടിസി

കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷമായിത്തുടരുന്നു. ഓര്‍ഡിനനറി സര്‍വീസുകള്‍ വെട്ടികുറച്ചു. സൂപ്പര്‍ക്ലാസുകള്‍ റിസര്‍വേഷനോടെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. പ്രതിസന്ധി പരിഹരിക്കാന്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.കെ എസ്ആര്‍ടിസി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസല്‍ ലഭ്യത കുറയാന്‍ കാരണം. മോശം കാലാവസ്ഥ വരുമാനവും കുറച്ചു. ഇതോടെയാണ് സര്‍വീസുകള്‍ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സിഎംഡി എടുത്തത്.ഓര്‍ഡിനറി സര്‍വീസുകള്‍ ഇന്ന് 50 ശതമാനം വെട്ടികുറച്ചു. നാളെ 25 ശതമാനം മാത്രമായിരിക്കും നടത്തുക. ഞായറാഴ്ച ഓഡിറനറി സര്‍വീസുകള്‍ തീരെ നടത്തില്ല.തുടര്‍ന്ന് തിങ്കളാഴ്ച പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തും.ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പരാമവധി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും.ഡീസല്‍ ഉപഭോഗം കിലോമീറ്റര്‍ ഓപറേഷന്‍ എന്നിവ കുറച്ച് വരുമാനമില്ലാത്ത സര്‍വീസുകള്‍ മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും ഒഴിവാക്കി നിലവിലെ അവസ്ഥയെ പ്രതിരോധിക്കാനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം.

Read More

പിഎച്ച്ഡി സർട്ടിഫിക്കറ്റ് രണ്ട് മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: നാലു വർഷങ്ങൾക്ക് മുമ്പ് സംസ്കൃതത്തിൽ പിഎച്ച്ഡി ലഭിച്ചവരുടെ  അസൽ സർട്ടിഫിക്കറ്റ് രണ്ടു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കേരള സർവകലാശാലാ രജിസ്ട്രാർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്. ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ഓഗസ്റ്റ് 30 ന് മുമ്പ് സർവകലാശാല രജിസ്ട്രാർ രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.  പരാതിക്കാരനായ ഡോ. എസ്. സുജിത്തിന് രണ്ടു മാസത്തിനകം അസൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് രജിസ്ട്രാർ കമ്മീഷന് ഉറപ്പു നൽകി. ഭാവി ജീവിതം കരുപ്പിടിപ്പിക്കുക എന്ന  ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ ഗവേഷണം നടത്തി പ്രബന്ധം സമർപ്പിക്കുന്നതെന്നും അതനുസരിച്ച് സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകാനുള്ള ബാധ്യത സർവകലാശാലക്കുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. സർട്ടിഫിക്കറ്റിനായി വർഷങ്ങളോളം കാത്തിരിക്കുന്നത് ഭാവി ഇരുളിലാക്കമെന്നും അങ്ങനെ സംഭവിച്ചാൽ അത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.   

Read More