നാല് പതിറ്റാണ്ടുകാലം ഹൃദയത്തോട് ചേർത്തുവെച്ച ഒരു സൗഹൃദമാണ് നഷ്ടമാകുന്നത്- കെ സി വേണുഗോപാൽ

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെപിസിസി ജനറല്‍ സെക്രട്ടറി ജി പ്രതാപവർമ്മ തമ്പാന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചിച്ച് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കെ സി വേണുഗോപാലിന്റെ വാക്കുകളിലൂടെ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിനെ നഷ്ടപെട്ട വേദനയിലാണ് ഈ കുറിപ്പ്. നാല് പതിറ്റാണ്ടുകാലം ഹൃദയത്തോട് ചേർത്തുവെച്ച ഒരു സൗഹൃദമാണ് നഷ്ടമാകുന്നത് . രാഷ്ട്രീയ ജീവിതത്തിൽ തമ്പാൻ എന്നും അഭിമുഖീകരിച്ചത് പോരാട്ടങ്ങളായിരുന്നു. അത് പാർട്ടിക്കുള്ളിലായാലും പുറത്തായാലും അദ്ദേഹം വീറോടെ പൊരുതി. ലാഭനഷ്ടങ്ങൾ നോക്കാതെയുള്ള ആ യാത്രയയിൽ തന്റെ ശരിപക്ഷത്തെ നിലപാടുകൾക്കൊപ്പമാണ് അദ്ദേഹം നിന്നത്. കെ എസ് യു കാലം മുതൽ തുടങ്ങിയതാണ് ഞങ്ങളുടെ ബന്ധം. കെ എസ് യു പ്രവർത്തകരായിരിക്കുമ്പോൾ തന്നെ ഇല്ലായ്മകളുടെ നടുവിൽ നിന്നുവന്ന ഞങ്ങളെല്ലാം തമ്മിൽ വല്ലാത്തൊരടുപ്പം ഉടലെടുത്തിരുന്നു. ഞാൻ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റായ കമ്മിറ്റിയിൽ…

Read More

പ്രതാപവർമ്മ തമ്പാന്റെ വിയോഗം : പാർട്ടിക്ക് നഷ്ടമായിരിക്കുന്നത് ഒരു പോരാളിയെ – എ.കെ ആന്റണി

കെപിസിസി ജനറല്‍ സെക്രട്ടറി പ്രതാപവര്‍മ്മ തമ്പാന്‍റെ വിയോഗം ഞെട്ടലുളവാക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി. പാര്‍ട്ടിക്ക് വേണ്ടി മരിക്കാന്‍ വരെ തയാറുള്ള ഒരു പോരാളിയെയാണ് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. എകെ ആന്റണിയുടെ വാക്കുകളിലൂടെ….. “വളരെ നടുക്കം ഉണ്ടാക്കുന്ന വാർത്ത. രണ്ട് ദിവസം മുമ്പും തമ്പാനുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് തമ്പാന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. കെഎസ്‌യു കാലത്ത് പോലീസ് മർദ്ദനങ്ങളെല്ലാം സഹിച്ച് പോരാടി വന്ന നേതാവ്. കൊല്ലം ഡിസിസിക്കുണ്ടായ ഊർജസ്വലരായ പ്രസിഡന്‍റുമാരിൽ ഒരാൾ. ചാത്തന്നൂരിൽ എംഎൽഎ ആയിരുന്ന കാലഘട്ടത്തിൽ വികസനത്തിന് വേണ്ടി അഹോരാത്രം പണിയെടുത്തു. ജനപ്രിയനായ എംഎൽഎ. ആരോഗ്യ പ്രശ്‌നങ്ങൾ പോലും വകവെക്കാതെ പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ നിർവഹിക്കാനും പാർട്ടിക്ക് വേണ്ടി മരിക്കാനും വരെ തയാറുള്ള നേതാവ്. കെഎസ് യു കാലത്ത് തമ്പാനുമായി തുടങ്ങിയ ആത്മബന്ധം അവസാന നാളുകൾ…

Read More

പ്രതാപവർമ്മ തമ്പാന്റെ അപ്രതീക്ഷിത വിയോഗം, വേദനയോടെ നേതാക്കളും പ്രവർത്തകരും ; പൊതുദർശനം നാളെ രാവിലെ 10 മുതൽ

കൊല്ലം: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെപിസിസി ജനറല്‍ സെക്രട്ടറി ജി പ്രതാപവർമ്മ തമ്പാന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടലോടെ പ്രവര്‍ത്തകർ. ഇന്ന് സന്ധ്യയോടെ കുളിമുറിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ ഭൗതികദേഹം സംസ്കരിക്കും. പൊതുദർശനത്തിന്‍റെ സമയക്രമം: നാളെ രാവിലെ 10 മുതല്‍ 11  മണി വരെ തേവള്ളിയിലെ വസതിയിലും തുടർന്ന് 11 മുതൽ 1 മണി വരെ കൊല്ലം ഡി സിസി ഓഫീസിലും പൊതുദർശനം. ചാത്തന്നൂർ ജംഗ്ഷനില്‍ 1.30 മുതല്‍ 2 മണി വരെയും തുടർന്ന് 2.15  മുതല്‍ 2.30 വരെ പേരൂർ സർവീസ് സഹകരണ ബാങ്കിലും പൊതുദർശനത്തിന് വെക്കും.  ശേഷം കരിക്കോട് സ്വവസതിയായ പേരൂർ മുല്ലശേരിയിൽ വൈകിട്ട് 4 മണിയോടെ  ഭൗതികദേഹം സംസ്കരിക്കും.

Read More

മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ട ഈ സാഹചര്യത്തിൽ നാളെ ഡാം തുറന്നേക്കും. 6592 ക്യുസെക്സ് ആണ് നിലവിലെ നീരൊഴുക്ക്. ഇത് തുടര്‍ന്നാല്‍ നാളെ റൂള്‍കര്‍വ് ലെവലായ 137.5 അടിയിലെത്തും. തമിഴ്നാടിന്‍റെ ആദ്യഘട്ട മുന്നറിയിപ്പ് വന്നു. അധികജലം കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്നാട്. വൈെഗ അണക്കെട്ട് നിറഞ്ഞതിനാല്‍ തുറന്നുവിട്ടിരിക്കുകയാണ്.

Read More

പറയാതെ പോയി…..നിറഞ്ഞ ആദരവോടെ വിട ചൊല്ലുന്നു- പ്രതിപക്ഷനേതാവ് വി ഡി സതീശൻ

ജി.പ്രതാപവര്‍മ്മ തമ്പാന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതാപവർമ്മതമ്പാൻ യാത്രയായി. നാലുപതിറ്റാണ്ടു കാലത്തെ ബന്ധമായിരുന്നു. കെ എസ് യു വിലും യൂത്ത് കോൺഗ്രസ്സിലും ഞങ്ങളുടെയൊക്കെ നേതാവായിരുന്നു. മികച്ച ഡിസിസി പ്രസിഡണ്ട്, കെപിസിസി ജനറൽ സെക്രട്ടറി. ആരുടെയും മുന്നിൽ തലകുനിക്കാതെ സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുമായിരുന്നു.അവസാനം ചിന്തൻ ശിബിരത്തിലും പിന്നെ എന്റെ വീട്ടിൽ വച്ച് ചേർന്ന യോഗത്തിലുമെല്ലാം സജീവമായിരുന്നു. ഞാൻ എപ്പോഴും പ്രധാനകാര്യങ്ങൾ പറഞ്ഞു കഴിയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കുമായിരുന്നു. അഭിപ്രായം എന്തായാലും മുഖത്ത് പ്രതിഫലിക്കും. എനിക്ക് ഏറെ ഇഷ്ടവും ബഹുമാനവുമായിരുന്നു. പറയാതെ പോയി….. നിറഞ്ഞ ആദരവോടെ വിട ചൊല്ലുന്നു. -പ്രതിപക്ഷനേതാവ് വി ഡി സതീശൻ

Read More

പ്രതാപവർമ്മത്തമ്പാൻ കെ.എസ്.യു.ക്കാലം മുതൽ സഹപ്രവർത്തകനായിരുന്നു, ഒരുത്തമ സുഹൃത്തിനെയാണ് നഷ്ടമായത് -രമേശ്‌ ചെന്നിത്തല

കെ.പി.സി.സി. ജനറൽ സെക്രട്ടറിയും മുൻ എം.എൽ. എ. യുമായ ജി. പ്രതാപവർമ്മത്തമ്പാന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. പ്രതാപവർമ്മത്തമ്പാന്റെ ആകസ്മികമായ ദേഹവിയോഗത്തെ സംബന്ധിച്ച വാർത്ത തികച്ചും ഞെട്ടലോടുകൂടിയാണ് താൻ ശ്രവിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എസ്.യു.ക്കാലം മുതൽ സഹപ്രവർത്തകനായിരുന്ന ഒരുത്തമ സുഹൃത്തിനെയാണ് തമ്പാന്റെ വേർപാടു മൂലം നഷ്ടപ്പെട്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Read More

പ്രതാപവര്‍മ്മ തമ്പാന്റെ ആകസ്മിക വേർപാട്, കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ തീരാനഷ്ടം- കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

കെപിസിസി ജനറല്‍ സെക്രട്ടറി ജി.പ്രതാപവര്‍മ്മ തമ്പാന്റെ ആകസ്മികമായ വേര്‍പാട് വളരെ ഞെട്ടലോടെയാണ് അറിയാന്‍ കഴിഞ്ഞതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മികച്ച സംഘാടനകനും പ്രാസംഗികനുമായിരുന്ന തമ്പാന്‍ കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക് നിര്‍ണ്ണായക സംഭവാനകള്‍ നല്‍കിയ നേതാവാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയകാലഘട്ടം മുതല്‍ കോണ്‍ഗ്രസിനെ ജീവവായുപോലെ സ്‌നേഹിച്ച തമ്പാന്‍ ഏറ്റെടുത്ത പദവികളിലെല്ലാം അദ്ദേഹത്തിന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്.കെഎസ് യു ജില്ലാ പ്രസിഡന്റായും കൊല്ലം ഡിസിസി പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട തമ്പാന്‍ പാര്‍ലമെന്റരി രംഗത്തും ശോഭിച്ചു.കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തന്റെ കമ്മിറ്റിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച നേതാവാണ്. ദീര്‍ഘനാളത്തെ വ്യക്തിബന്ധം തനിക്ക് പ്രതാപവര്‍മ്മ തമ്പാനുമായി ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസവും അദ്ദേഹവുമായി കെപിസിസി ആസ്ഥാനത്ത് ഏറെ നേരം സംഘടനകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഈ…

Read More

കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു; വീഴ്ചയിലെ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

കൊല്ലം: കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. ചാത്തന്നൂര്‍ മുന്‍ എംഎല്‍എ കൂടിയാണ് പ്രതാപവര്‍മ്മ തമ്പാന്‍.

Read More

രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2022 ഓഗസ്റ്റ് 05 വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കിയിൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. റോഡില്‍ പലയിടത്തും മണ്ണിടിഞ്ഞു വീണ് തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നു. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. എട്ടു ക്യാമ്പുകളിലായി 160 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കോട്ടയത്ത് ഈരാറ്റുപേട്ട വാഗമൺ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. വാഗമണ്ണിന് സമീപമാണ് മണ്ണിടിഞ്ഞത്. മണ്ണും, വൃക്ഷ ശിഖിരങ്ങളും റോഡിൽ പതിച്ചു. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ജില്ലയിലും കിഴക്കൻ മേഖലയിലും മഴ തുടരുകയാണ്.

Read More

പാലക്കാട്‌ ജില്ലയിൽ നാളെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാലക്കാട്‌ : മഴതുടരുന്നതിനാലും നാളെ അതി തീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലുമായി കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് നാളെ(ആഗസ്റ്റ് 5)പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ , അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കും നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും ജില്ലാകലക്ടർ മൃൺമയി ജോഷി അറിയിച്ചു.

Read More