മടിപിടിച്ചിരിക്കാതെ പഠിക്കണം, നല്ല മഴയാണ്, വെളളത്തിൽ ചാടാനോ ചൂണ്ടയിടാനോ പോകരുത്’ ; കുട്ടികൾക്ക് ഉപദേശവുമായി ജില്ലാ കലക്ടർ

ആലപ്പുഴ: അവധിയാണെന്ന് കരുതി മടിപിടിച്ചിരിക്കാതെ പഠിക്കണമെന്ന ഉപദേശവുമായി ആലപ്പുഴ ജില്ലാ കളക്റ്റർ വി ആർ കൃഷ്ണതേജ. ചുമതലയേറ്റെടുത്ത ശേഷം ആദ്യം ഇറക്കിയ ഉത്തരവ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയായിരുന്നു. അതോടൊപ്പമാണ് വിദ്യാർത്ഥികൾക്കുള്ള ഉപദേശവും അദ്ദേഹം ഫേസ് ബുക്കിലിട്ടത്. കളക്റ്റുടെ ഫേസ് ബുക്ക് പോസ്റ്റ്: പ്രിയ കുട്ടികളെ,ഞാൻ ആലപ്പുഴ ജില്ലയിൽ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ.എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്.നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.എന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയിൽ നല്ല മഴയാണ്. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം. അച്ഛൻ അമ്മമാർ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകർച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി…

Read More

മുഖ്യമന്ത്രി വരുന്നുവെന്ന കാരണത്താൽ കറുത്ത വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പൊലീസ് നിഷേധിച്ചു ; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടി കാണിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.കലൂരിൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത വേഷമണിഞ്ഞ് എത്തിയ രണ്ട് ട്രാൻസ്‌ജെൻഡറുകളെ അറസ്റ്റ് ചെയ്ത പാലാരിവട്ടം പൊലീസിന്റെ നടപടി ചോദ്യം ചെയ്ത ഹർജിയിലാണ് നടപടി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഓഗസ്റ്റ് 11-ലേക്ക് മാറ്റി.മുഖ്യമന്ത്രി വരുന്നുവെന്ന കാരണത്താൽ കറുത്ത വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും പൊലീസ് നിഷേധിച്ചു. ജനാധിപത്യ രാജ്യത്ത് കറുപ്പണിഞ്ഞ് വിയോജിപ്പ് രേഖപ്പെടുത്തുന്നത് ക്രിമിനൽ കുറ്റകൃത്യമല്ലെന്നും ഇതിന്റെ പേരിൽ ആളുകളെ കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധ നടപടിയാണെന്നും ഹർജിയിൽ പറയുന്നു.

Read More

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ മാറ്റി

തിരുവനന്തപുരം: പൊലീസ് (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിങ്) വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 136/2022) തസ്തികയിലേക്ക്  ആഗസ്റ്റ് 29ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഒ.എം.ആര്‍ പരീക്ഷ സെപ്തംബര്‍ 30 ലേക്ക് മാറ്റിവച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ടിക്കറ്റുകള്‍ സെപ്തംബര്‍ 16 മുതല്‍ പ്രൊഫൈലില്‍ ലഭ്യമാകും. പരിഷ്‌കരിച്ച പരീക്ഷാ കലണ്ടര്‍ പി.എസ്.സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More

ബഷീറിന്റെയും മകൾ ആമിറയുടെയും സ്വപ്‌നങ്ങളുമായി “ഡിയർ വാപ്പി’; ടൈറ്റിൽ പോസ്റ്റർ

ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഡിയർ വാപ്പി എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ലാലിനൊപ്പം തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള രാജു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈലാസ് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ പാണ്ടികുമാർ ഛായാഗ്രഹണവും, പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ലിജോ പോൾ ചിത്രസംയോജനവും, എം ആർ രാജാകൃഷ്ണൻ ശബ്ദ മിശ്രണവും, അജയ് മങ്ങാട് കലാസംവിധാനവും, റഷീദ് അഹമ്മദ്‌ ചമയവും, അനീഷ് പെരുമ്പിലാവ് നിർമ്മാണ നിയന്ത്രണവും, ഷിജിൻ പി രാജ് നിശ്ചലഛായാഗ്രഹണവും നിർവഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ്. ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും…

Read More

വില്ലേജ് ഓഫീസറുടെ ആത്മഹത്യ, ജോലി സമ്മർദ്ദം താങ്ങാനാവാതെ ; എൻ.ജി.ഒ അസോസിയേഷൻ

ഓഫീസ് സ്റ്റാഫുകളുടെ കുറവും അമിത ജോലിഭാരം മൂലമുള്ള സമ്മർദ്ദവും താങ്ങാനാവാതെയാണ് മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസ് അത്മഹത്യ ചെയ്തതെന്ന് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അറിയിച്ചു. വില്ലേജ് ഓഫീസർക്കൊപ്പം ഒരു അസിസ്റ്റന്റ് മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. അമിത ജോലിഭാരമുള്ള വില്ലേജ് ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരെ അനുവദിക്കണമെന്ന ആവശ്യം ബന്ധപ്പെട്ടവർ കണ്ടില്ലെന്ന് നടിക്കുകയാണ്. വില്ലേജിലെ ദൈനം ദിന ജോലികൾക്കൊപ്പം ഭൂമി തരം മാറ്റൽ, പ്രകൃതിക്ഷോഭം, മണ്ണ് – മണൽ- ക്വാറി വിഷയങ്ങൾ എന്നിങ്ങനെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയാതെ വന്നതിന്റെ മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സമയബന്ധിതമായ ജോലി നിർവ്വഹണം ആവശ്യപ്പെടുന്ന സർക്കാർ അതിനാവശ്യമായ ജീവനക്കാരെ നിയമിച്ചേ മതിയാവൂ. വില്ലേജ് ഓഫീസർമാരടക്കമുള്ള വില്ലേജ് ജീവനക്കാർ വർഷങ്ങളായി കടുത്ത മാനസിക സംഘർഷം നേരിടുകയാണ്. ജോലിത്തിരക്കുള്ള വില്ലേജുകളിൽ ഒരു വില്ലേജ് അസിസ്റ്റന്റിന്റെ തസ്തിക കൂടുതലായി അനുവദിക്കണമെന്ന…

Read More

സമരങ്ങളിൽ പങ്കെടുത്ത് കേസുകളിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ മുഴുവൻ കേസുകളും കെ.പി.സി.സി ഏറ്റെടുക്കും

വിവിധ ജനകീയ സമരങ്ങളിൽ പങ്കെടുത്ത് നിരവധി കേസുകളിൽ ഉൾപ്പെട്ട് പ്രയാസം അനുഭവിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ മുഴുവൻ കേസുകളും ഏറ്റെടുക്കക എന്ന മഹത്തായ ലക്ഷ്യം കെപിസിസി നടപ്പാക്കുമെന്ന് ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.അതിന്റെ ഭാഗമായി 13.8.22 ൽ നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി പിഴയടച്ച് കേസിന്റെ തുടർനടപടികൾ അവസാനിപ്പിക്കാൻ സമൻസ് കിട്ടിയ എല്ലാ കോൺഗ്രസ് പ്രവർത്തകരും കെപിസിസി ലീഗൽ എയ്ഡ് കമ്മിറ്റിയെ അടിയന്തരമായി ബന്ധപ്പെടണം. ആശങ്ക വേണ്ട,കൂടെയുണ്ട് കോൺഗ്രസ് എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് പ്രവർത്തകർക്ക് നിയമസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെപിസിസി ലീഗൽ എയ്ഡ് കമ്മിറ്റി പ്രവർത്തിക്കുന്നത്. ലീഗൽ എയ്ഡ് കമ്മിറ്റി ചെയർമാൻ അഡ്വ.ചന്ദ്രശേഖരന്റെ 9446805388 എന്ന ഫോൺ നമ്പരിരോ advchandranlekshmi@yahoo.co.in എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടേണ്ടതാണ്.

Read More

ബിരിയാണി വിവാദം: സ്കൂൾ കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിന് വിലക്ക്

തിരുവനന്തപുരം: ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്കൂൾ വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ പരിപാടിക്ക് കൊണ്ടുപോയത് വിവാദമായ പശ്ചാത്തലത്തിൽസ്കൂള്‍ സമയത്ത് കുട്ടികളെ പഠനാവശ്യത്തിനല്ലാത്ത പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനു വിലക്ക്. കുട്ടികളുടെ പഠന സമയം കവര്‍ന്നെടുക്കുന്ന തരത്തില്‍ മറ്റു പരിപാടികളും പൊതുചടങ്ങുകളും നിരന്തരമായി സംഘടിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നടപടി. കുട്ടികളെ കാണികളാക്കി മാറ്റിക്കൊണ്ട് പല ചടങ്ങുകളും സ്കൂളിനകത്തും പുറത്തും സംഘടിപ്പിക്കപ്പെടുന്നുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്‍ജിഒകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന പല ചടങ്ങുകളും കുട്ടികളുടെ അധ്യയന സമയത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം നിലവിലുണ്ട്.സ്കൂളില്‍ പഠന, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റൊരു പരിപാടികള്‍ക്കും ഇനി കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന വിധത്തില്‍ അനുമതി നല്‍കില്ല. അധ്യാപകരും പിടിഎ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധ്യാപക–അധ്യാപകേതര സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. പഠനത്തോടൊപ്പം കാലാ കായിക പ്രവൃത്തി പരിചയ പരിപാടികളിലും പഠനാനുബന്ധ…

Read More

കെ എസ് ഹരിശങ്കർ സെപ്തംബർ ഒന്നിന് ഖത്തറിലെത്തുന്നു

ദോഹ : കലയെയും കലാകാരന്മാരെയും പ്രോൽസാഹിപ്പിക്കുന്നതിനായി ഖത്തറിൽ രൂപീകരിച്ച കൂട്ടായ്മയായ മുസീസിന്റെ ബാനറിൽ പ്രശസ്ത പിന്നണിഗായകൻ ഹരിശങ്കറിനെയും പ്രഗതി ബാന്റിനെയും അണി നിരത്തി സെപ്റ്റംബർ 1 ന് മുസീസ് 22 ഹരിശങ്കർ ലൈവ് ഇൻ ഖത്തർ ഇവന്റ് സംഘടിപ്പിക്കുന്നു. മുസീസിന്റെ ലോഗോ പ്രകാശനവും ഹരിശങ്കർ ലൈവ് ഇൻ  ഖത്തർ ഇവന്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും ദോഹയിൽ  ന‌ടന്നു. ICC പ്രസിഡണ്ട് PN ബാബുരാജൻ, പ്രമുഖ സാമൂഹിക പ്രവർത്തകനും വ്യവസായിയുമായി മുഹമ്മദ് ഇസ്സ, DOM ഖത്തർ പ്രസിഡണ്ട് മഷൂദ് തിരുത്തിയാട്, മുൻ ICC പ്രസിഡണ്ട് മണികണ്ഠൻ തുടങ്ങിയ പ്രമുഖരും,റേഡിയോ മലയാളം മാർക്കറ്റിംഗ് മാനേജർ നൗഫൽ ,മീഡിയ പാർട്ണർസ് ആയ മാധ്യമം മീഡിയ വൺ  മാർക്കറ്റിംഗ് മാനേജർമാരായ  റഫീഖ്  ,നിഷാന്ത് തുടങ്ങിയവർ  പങ്കെടുത്തു . സെപ്റ്റംബർ 1 വ്യാഴാഴ്ച അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടേസ്റ്റി ടീ…

Read More

‘മുഹമ്മദ് റാഫി’ അനശ്വര ഗാനങ്ങളുമായി കൊയിലാണ്ടി കൂട്ടം

ദോഹ : പാട്ടിന്റെ പാലാഴി തീർത്ത വിഖ്യാത ഗായകൻ മുഹമ്മദ്‌ റാഫി സാബിന്റെ ഓർമ്മദിനത്തോട്‌ അനുബന്ധിച്ച്‌ കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ ഒരുക്കുന്ന “ഖയാലി സീസൺ 5”  ഓ മേരി മെഹബൂബ എന്ന പേരില്‍ മുഹമ്മദ്‌ റാഫി സാഹിബിന്റെ  ഗാനങ്ങൾ മാത്രം കോർത്തിണക്കിക്കൊണ്ട്   ഒരു മെഗാ മ്യൂസിക്കൽ ഇവന്റ്‌ ആഗസ്റ്റ്‌ 05 വെള്ളി: വൈകീട്ട് 06:00 മണി മുതൽ അബുഹമൂറിലുള്ള  പുതിയ ഐഡിയൽ ഇന്ത്യൻ സ്കൂളില്‍ വെച്ച് നടത്തപ്പെടുന്നു.    ദോഹയിൽ അറിയപ്പെടുന്ന ഗായകർ നയിക്കുന്ന സംഗീത വിരുന്നിനോപ്പം,പ്രോഗ്രാമിന്റെ മറ്റൊരു പ്രത്യേകത – പാടാൻ കഴിവ് ഉണ്ടായിട്ടും അവസരം ലഭിക്കാതെ പോയ ഖത്തറിലെ ഗായകർക്കു വേദിയിൽ പാടാൻ അവസരം നല്‍കുന്നു.  നേരത്തെ ഓൺ ലൈൻ മുഖേന റാഫി സാബിന്റെ പാട്ട്‌ വേദിയിൽ പാടാൻ ആഗ്രഹിക്കുന്നവർക്ക്‌ അവസരം എന്ന് പബ്ലിഷ് ചെയ്തിരുന്നു. അതിൽ നിന്നും ലഭിച്ച എന്ട്രികളില്‍ നിന്നും…

Read More

ഐ സി സി യുടെ മെഗാ കൾച്ചറൽ കാർണിവെലിന് തുടക്കമായി

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിന്റെ ഭാഗമായി ആസാദി ക അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റർസംഘടിപ്പിക്കുന്നമെഗാ കള്‍ച്ചറല്‍ കാര്‍ണിവലിന് ഇന്ന്‌ തുടക്കമായി  . ആഗസ്ത് ഒന്ന് മുതൽ  19വരെ നടക്കുന്ന ആഘോഷപരിപാടി ഇന്ത്യയുടെ തനതു കലാ സാംസ്‌കാരിക സർഗോത്സവമാകുമെന്ന് ഐ സി സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐ സി സി അശോകാ ഹാളില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു . ആഘോഷങ്ങളുടെ സമാപന ദിവസമായ അഗസ്റ്റ് 19വരെയുള്ള  ദിവസങ്ങളില്‍ ഖത്തറിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത സാംസ്‌ക്കാരിക പരിപാടികളാണ് ഇന്ത്യൻ സമൂഹത്തിനായി ഒരുക്കിയിട്ടുള്ളത് . ഐ സി സിക്കു കീഴിലുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ സംഘടനകളും സാമൂഹ്യ- സാംസ്‌ക്കാരിക വിഭാഗങ്ങളും , ഇന്ത്യന്‍ സ്‌കൂൾ വിദ്യാർത്ഥികളും ,അവിദഗ്ധ തൊഴിലാളികളും ഇന്ത്യൻ പാരമ്പര്യത്തിന്റെ…

Read More