ധിക്കാരിയായ രാജാവ്; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ‘ധിക്കാരിയായ രാജാവി’ന്റെ പ്രതിച്ഛായ മിനുക്കാന്‍ കോടികള്‍ ചെലവഴിക്കുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.തൊഴിലിലായ്മയെന്ന മഹാമാരിയോട് രാജ്യം പോരാടിക്കൊണ്ടിരിക്കുമ്പോഴും രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങള്‍ സ്ഥിരവരുമാനത്തിന് മാര്‍ഗമില്ലാതെ വലയുമ്പോഴുമാണ് സര്‍ക്കാരിന്റെ ഈ ധൂര്‍ത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍  ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്. വിലക്കയറ്റം സംബന്ധിച്ച് ലോക്സഭയില്‍ നടന്ന വാദപ്രതിവാദത്തിന് പിന്നാലെയാണ് രാഹുലിന്റെ പോസ്റ്റ്.‘നിങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടിയും ഞാനും പോരാടുകയാണ്, അതിനിയും തുടരും. രാജ്യം അഭിമുഖീകരിക്കുന്ന ഏതൊക്കെ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം കാരണം സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ നിങ്ങളുടെ ജീവിതത്തെയാണ് ബാധിക്കുന്നത്’, ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പോസ്റ്റില്‍ രാഹുല്‍ പറഞ്ഞു. വിലക്കയറ്റവും ‘ഗബ്ബര്‍ സിങ് ടാക്സും'( ജിഎസ്ടി) സാധാരണക്കാരന്റെ വരുമാനത്തിന് നേര്‍ക്കുള്ള കടന്നാക്രമണമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സാധാരണക്കാരന്‍ സ്വന്തം സ്വപ്നങ്ങള്‍ക്ക് വേണ്ടി മാത്രമല്ല മറിച്ച് അന്നത്തേക്കുള്ള ആഹാരത്തിനും കൂടിയാണ് പോരാടുന്നതെന്നും രാഹുല്‍…

Read More

എട്ടുവയസ്സുകാരി കീടനാശിനി ശ്വസിച്ചുമരിച്ചു

ബെംഗളൂരു: കീടനാശിനി ശ്വസിച്ചു എട്ടു വയസ്സുകാരി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോമ്പിന്‍ രായരോത്ത് വിനോദിന്റെ മകള്‍ അഹാനയാണ് മരിച്ചത്. കീടനാശിനി ശ്വസിച്ച വിനോദും ഭാര്യ നിഷയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.വസന്തനഗര്‍ മാരിയമ്മന്‍ ക്ഷേത്രത്തിനു സമീപം ഇവര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ നിന്നാണു വിഷബാധയേറ്റത്. വിനോദും കുടുംബവും കഴിഞ്ഞയാഴ്ച നാട്ടില്‍ പോയ സമയത്താണ് വീട്ടുടമ മുറിക്കുള്ളില്‍ കീടനാശിനി തളിച്ചത്. നാട്ടില്‍നിന്ന് കുടുംബം തിങ്കളാഴ്ച പുലര്‍ച്ചെ തിരിച്ചെത്തി. ഇവര്‍ കുറച്ചുനേരം കിടന്നുറങ്ങി. ഇതിനിടെ ശാരീരിക അസ്വാസ്ഥ്യം തോന്നിയിരുന്നു. നേരത്തേ സൂക്ഷിച്ചിരുന്ന ജാറില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് ചായ ഉണ്ടാക്കി കുടിച്ചു.കുറച്ചുകഴിഞ്ഞപ്പോള്‍ മൂന്നു പേരും തളര്‍ന്നുവീണു. ആംബുലന്‍സില്‍ വസന്തനഗറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഹാന രാത്രി മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൈഗ്രൗണ്ട് പൊലീസ് കേസ് അന്വേഷിക്കുന്നത്.

Read More

ഇന്‍ഡിഗോ വിമാനത്തിനടുത്തേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി

ന്യൂഡല്‍ഹി: നിര്‍ത്തിയിട്ട ഇന്‍ഡിഗോ വിമാനത്തിനു സമീപത്തേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി. ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം.വിമാനത്തിനു സമീപത്തേക്ക് പാഞ്ഞെത്തിയ കാര്‍, വിമാനത്തിന്റെ മുന്‍വശത്തെ ടയറില്‍ ഇടിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന് അടുത്തേക്ക് പാഞ്ഞെത്തിയ കാര്‍ മുന്‍ ടയറിനു സമീപം കിടക്കുന്നത് വിഡിയോയില്‍ കാണാം.ഡല്‍ഹിയില്‍നിന്ന് പട്നയിലേക്കു പോകാന്‍ തയാറെടുത്തുനിന്ന വിമാനമാണ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഗോ ഫസ്റ്റ് എയര്‍ലൈനിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ് വിമാനത്തിനു തൊട്ടടുത്തെത്തി നിന്നത്. വിമാനം പിന്നീട് പട്‌നയിലേക്കു പറന്നു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു.കാര്‍ ഡ്രൈവര്‍ക്ക് സംഭവിച്ച അബദ്ധം മാത്രമാണ് സംഭവമെന്നാണ് പ്രാഥമിക വിവരം. സംഭവം നടന്നതിനു പിന്നാലെ കാര്‍ ഡ്രൈവറെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.…

Read More

സഖാക്കൾക്ക് നടുറോഡിലുമാകാം

മൂലമറ്റം: പാതയോരങ്ങളിലെ കൊടിമരങ്ങൾ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങൾ നീക്കം ചെയ്തപ്പോഴും നിയമത്തെ നോക്കുകുത്തിയാക്കി റോഡിന് നടുവിൽ സി പി എമ്മിൻ്റെ കൊടിമരം. മൂലമറ്റംകെഎസ്ആർടിസി ഡിപ്പോയുടെ മുൻവശം റോഡിന് നടുവിലാണ് ഈ വലിയ പാർട്ടി കൊടിമരം പാർട്ടി പതാക വഹിച്ച് നിൽക്കുന്നത്. മുക്കവലയുടെ മധ്യത്തിൽ കൊടിമരം നിന്നിട്ടും അത് നീക്കം ചെയ്യാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ല. പവർഹൗസ് – ആശ്രമം ഭാഗത്തേക്കും, പതിപ്പിള്ളി, വാഗമൺ- ഇലപ്പള്ളി ഭാഗത്തേക്കും റോഡുകൾ തിരിയുന്നിടത്താണ് കൊടിമരം നിയമത്തെ വെല്ലുവിളിച്ച് പാർട്ടി പതാക പാറിക്കളിക്കുന്നത്.നിയമം ലംഘിച്ച് റോഡിന് നടുവിൽ നിൽക്കുന്ന കൊടിമരം മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Read More

‘ദയവ് ചെയ്ത് എന്റെ സിനിമ ബഹിഷ്കരിക്കരുത്’ ; ബോയ്കോട്ട് ടാ​ഗിൽ വികാരാധീനനായി ആമിർ ഖാൻ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലാൽ സിങ് ഛദ്ദയിലൂടെ ബിഗ് സ്ക്രീനിൽ തിരിച്ചെത്തുകയാണ് ആമിർ ഖാൻ. അതിനിടെയാണ് ലാൽ സിങ് ഛദ്ദ കാണരുത്, ബഹിഷ്കരിക്കണമെന്ന ആഹ്വാനം സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ആമിർ ഖാൻറെ ചില മുൻകാല സിനിമകളും സിനിമയിലെ നായികയായ കരീന കപൂറിൻറെ ചില പരാമർശങ്ങളും ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരണാഹ്വാനം. ഈ ഹാഷ്ടാഗ് ക്യാമ്പെയിൻ തന്നെ വേദനിപ്പിക്കുന്നുവെന്ന് ആമിർ ഖാൻ പറഞ്ഞു. ‘അതെ, എനിക്ക് സങ്കടമുണ്ട്. മാത്രമല്ല ഞാൻ ഇന്ത്യയെ ഇഷ്ടപ്പെടാത്ത ഒരാളാണെന്ന് ബഹിഷ്കരണ ആഹ്വാനം നടത്തുന്ന ചിലർ വിശ്വസിക്കുന്നു. പക്ഷേ അത് അസത്യമാണ്. ചിലർക്ക് അങ്ങനെ തോന്നുന്നത് ദൗർഭാഗ്യകരമാണ്. ദയവായി എന്റെ സിനിമ ബഹിഷ്‌കരിക്കരുത്. ദയവായി എന്റെ സിനിമ കാണുക’- ആമിർ പറഞ്ഞു. ‘ഹിന്ദുമതത്തെയും ആചാരങ്ങളെയും കളിയാക്കിയ ആമിറിൻറെ സിനിമ ബഹിഷ്കരിക്കണം’, ‘രാജ്യദ്രോഹികളായ ബോളിവുഡ് താരങ്ങളുടെ സിനിമകൾ കാണരുത്’, ‘നിങ്ങളുടെ ഭാര്യയ്ക്ക് ഇന്ത്യയിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്ന് പറഞ്ഞു,…

Read More

ഫോണുമായി ബാത്ത്റൂമിൽ പോകുന്നവരുടെ ശ്രദ്ധക്ക് ; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

സ്മാർട്ട്‌ ഫോണുകൾ ജീവിതത്തിലെ ഒരവിഭാജ്യ ഘടകമായി തീർന്നിരിക്കുന്നു. പലതരം ബുക്കിങുകൾ ഉൾപ്പടെ പണമിടപാട് പോലും മൊബൈൽ വഴിയായി. ബാത്ത്റൂമിൽ പോയാൽ പോലും ഫോൺ ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലാണ് പലരുമിപ്പോൾ. ബാത്ത്റൂമിൽ കാര്യം നടത്തുമ്പോഴും വാട്സ്ആപ്പ് ചാറ്റിംഗിനും മറ്റുമായി സ്മാർട്ട്‌ ഫോണുമായി പോകുന്നവർ അറിയുക, നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ്. വീട്ടിൽ ഏറ്റവും കൂടുതൽ രോഗാണുക്കളും ബാക്റ്റീരിയകളും മറ്റു കീടങ്ങളും കുടിയിരിക്കുന്ന സ്ഥലമാണ്‌ ബാത്ത്റൂം. വാതിൽ, വാതിലിന്റെ ലോക്ക്, ടാപ്പ്, തറ എന്നിവിടങ്ങളിലാണ് ഇവ ഏറ്റവും കൂടുതൽ കാണുന്നത്. ബാത്ത്‌റൂമുകളിലെ തറയിൽ ഫോൺ വയ്ക്കുന്ന നാലിലൊരു ആളുകൾക്കും കടുത്ത പകർച്ച വ്യാധികൾ പിടിപെടുന്നതായാണ് അടുത്തിടെ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൈ സോപ്പിട്ട് കഴുകിയാൽ പോലും ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകും. കാരണം, ഫ്ളഷ് ചെയ്യുമ്പോഴും മൂത്രം ഒഴിക്കുമ്പോഴും അത് ആറടി ദൂരം വരെവ്യാപിക്കും. അപ്പോൾ ഫ് ളഷ് ചെയ്യുമ്പോഴും മറ്റും…

Read More

ശബരിമല തീർഥാടകർ ജാഗ്രത പുലർത്തണം; പമ്പാ സ്നാനം അനുവദിക്കില്ല

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. ജില്ലയിൽ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാൽ തീർത്ഥാടകർ ഏറെ കരുതൽ സ്വീകരിക്കണം. മാത്രമല്ല, നദികളിൽ ഇറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. അതിനാൽ പമ്പാ സ്‌നാനത്തിന് തീർഥാടകർക്ക് അനുമതിയുണ്ടായിരിക്കില്ല. സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമായിരിക്കും തീർഥാടകരെ കടത്തി വിടുക.

Read More

പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു . പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. 10 ജില്ലകളിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണു റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

കണക്ട് കരിയർ ടു കാമ്പസ് പ്രചാരണത്തിന് തുടക്കം

തിരുവനന്തപുരം: കേരള നോളജ് എക്കണോമി മിഷന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രചാരണ പരിപാടിയായ കണക്ട് കരിയർ ടു കാമ്പസ് പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് മാറിയതായി പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. കോളജുകളിലേയും സർവകലാശാലകളിലേയും ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം സിലബസ് പരിഷ്‌ക്കക്കരണവും ബോധന സമ്പ്രദായത്തിൽ മാറ്റവും നടപ്പാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ സമഗ്രമായ മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവുകയുള്ളൂ. യുവാക്കളെ പലപ്പോഴും തൊഴിൽ അന്വേഷകർ എന്ന രീതിയിൽ മാത്രമാണ് കലാലയങ്ങൾ സമീപിച്ചത്. ഈ രീതി മാറണം. അവരെ തൊഴിൽ ദാതാക്കളാക്കുന്ന സമീപനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കാമ്പസിൽ പഠിക്കുമ്പോൾ തന്നെ തൊഴിൽ മേഖല വിദ്യാർഥികൾക്ക് പരിചിതമാക്കുക എന്നതാണ് കണക്ട് കരിയർ ടു കാമ്പസ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു.

Read More

‘ഹർ ഘർ തിരംഗ ‘സംസ്ഥാനത്തും ആഘോഷിക്കും ; വീടുകളിൽ ദേശീയ പതാക രാത്രി താഴ്ത്തേണ്ടതില്ല

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ സംസ്ഥാനത്തും വിപുലമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തണമെന്നു നിർദേശിച്ചു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സർക്കുലർ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ അവരവരുടെ വസതികളിൽ ദേശീയ പതാക ഉയർത്തണമെന്നും സർക്കുലറിൽ ചീഫ് സെക്രട്ടറി അഭ്യർഥിച്ചു. ഓഗസ്റ്റ് 13 മുതൽ 15 വരെ രാജ്യത്തെ വീടുകളിൽ ദേശീയ പതാക ഉയർത്തുന്നതിനായാണു ഹർ ഘർ തിരംഗ സംഘടിപ്പിക്കുന്നത്.ഇതിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക രാത്രിയിൽ താഴ്ത്തേണ്ടതില്ല. എങ്കിലും ഫ്ളാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം.…

Read More