ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്തുനിന്നും മാറ്റി

ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്നെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്തുനിന്നും മാറ്റി. മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോൺഗ്രസ് ആദ്യദിവസം മുതൽ സമരരംഗത്ത് ഉണ്ടായിരുന്നു . പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ആലപ്പുഴ ജില്ലാ കളക്ടർ സ്ഥലത്തുനിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റാൻ സർക്കാർ നിർബന്ധിതരായത്.

Read More

മഴ കനക്കുന്നു: പൊലീസിന് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പ1ലീസ് മേധാവിമാര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ തയാറായിരിക്കാന്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിർദേശം നല്‍കി. ജില്ലാ പൊലീസ് മേധാവിമാര്‍ ജില്ലാ കലക്ടര്‍മാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ജെസിബി, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ എല്ലാ പൊലീസ് സ്റ്റേഷനുകളിലും തയാറാക്കി വയ്ക്കും. തീരപ്രദേശങ്ങളില്‍ സുരക്ഷാ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരദേശ പോലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എമര്‍ജന്‍സി റെസ്പോണ്‍സ് നമ്പരായ 112ലേക്കു വരുന്ന എല്ലാ കോളുകളും 24 മണിക്കൂറും അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യും.മണ്ണിടിച്ചില്‍ പോലെയുള്ള അപകടങ്ങള്‍ സംഭവിക്കാനിടയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും. അവശ്യഘട്ടങ്ങളില്‍ പൊലീസിന്‍റെ എല്ലാ…

Read More

മന്ത്രി ആന്റണി രാജുവിനെതിരായ കേസ്: വിചാരണ ഈ മാസം നാലിന് തുടങ്ങും

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജു പ്രതിയായ തെളിവു നശിപ്പിക്കൽ കേസിൽ നാലാം തീയതി വിചാരണ തുടങ്ങും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മൂന്നു സാക്ഷികളെ അന്നു വിസ്തരിക്കും. കേസിൽ ആകെ 29 സാക്ഷികളാണുള്ളത്. സിആർപിസി 308 അനുസരിച്ച് കേസില്‍ ദിവസേന വിചാരണ നടക്കും.വിദേശപൗരൻ ആൻഡ്രൂ സാൽവദോർ സാർവലി പ്രതിയായ ലഹരിമരുന്നു കേസിലെ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയതായി ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് ആൻഡ്രൂ സാൽവദോർ സാർവലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലാർക്ക് ജോസിനുമെതിരെ കേസെടുത്തത്. 2014ലാണ് ആന്റണി രാജുവിനെതിരായ കേസ് മജിസ്ട്രേറ്റ് കോടതിയ്ക്കു മുന്നിലെത്തുന്നത്. എന്നാൽ, വിചാരണ അനന്തമായി നീണ്ടു.സിആർപിസി 273 അനുസരിച്ച് പ്രതിയായ ആന്റണി രാജുവിന്റെ സാന്നിധ്യത്തിലായിരിക്കണം വിചാരണ. സിആർപിസി 205, 317 അനുസരിച്ച് മതിയായ കാരണം പ്രതിക്കു ബോധ്യപ്പെടുത്താനായാൽ നേരിട്ട് ഹാജരാകുന്നതിൽനിന്നു…

Read More

ഓണക്കാലത്ത് ടിക്കറ്റ് നിരക്ക് കൂട്ടാൻ കെഎസ്ആർടിസി

തിരുവനന്തപുരം∙ ഓണക്കാലത്ത് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനവുമായി കെഎസ്ആർടിസി. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഫ്ലെക്സി റേറ്റ് കൊണ്ടുവരാന്‍ നീക്കം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് നിരക്ക് വര്‍ധന. എസി സര്‍വീസുകള്‍ക്ക് 20 ശതമാനം വര്‍ധനയുണ്ടാവും. എക്സ്പ്രസ്, ഡീലക്സ് സര്‍വീസുകളില്‍ നിരക്ക് 15 ശതമാനം കൂട്ടി. ജൂലൈ 27നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഓണക്കാലത്ത് ബെംഗളൂരുവിൽ നിന്ന് ഐടി പ്രഫഷനലുകൾ അടക്കമുള്ളവർ നാട്ടിലേക്ക് എത്തുന്ന സാഹചര്യമുണ്ട്. ഫ്ലെക്സി ചാർജ് എന്ന നിലയിലാണ് കൊണ്ടുവരുന്നതെങ്കിലും ഏറ്റവും തിരക്കുള്ള ദിവസങ്ങളിൽ കൂടുതൽ നിരക്ക് ഏർപ്പെടുത്തി ലാഭം കൊയ്യാനാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.

Read More

സഹകരണ ബാങ്കുകളിൽ നിക്ഷേപ സുരക്ഷിതത്വം ഉറപ്പാക്കണം: വി.ഡി സതീശൻ

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ഡെപ്പോസിറ്റ് ഗാരന്റി സ്‌കീമിലെ രണ്ട് ലക്ഷമെന്ന പരിധി ഉയര്‍ത്താൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപം എത്ര ആയാലും അത് തിരിച്ച് കിട്ടുമെന്ന ഉറപ്പ് നിക്ഷേപകര്‍ക്ക് നല്‍കണം. ലിക്വിഡേഷന്‍ സ്റ്റേജില്‍, മാത്രമെ ഈ പണം തിരികെ നല്‍കൂവെന്ന നിബന്ധനയും ഒഴിവാക്കണം. ലിക്വിഡേന്‍ വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന പ്രക്രിയ ആയതിനാല്‍ നിക്ഷേപകര്‍ക്ക് അടുത്ത കാലത്തൊന്നും പണം തിരിച്ചുകിട്ടാത്ത അവസ്ഥയുണ്ട്.  നിലവില്‍ ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീം സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് നടപ്പിലാക്കുന്നത്. അത് മാറ്റി സഹകരണ ബാങ്കുകളിലെ മുഴുവന്‍ നിക്ഷേപവും തിരിച്ച് കിട്ടുമെന്ന് ഉറപ്പാക്കാനുള്ള നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയാറാകണം. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കായാലും പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌നം മാത്രമല്ലിത്. കേരളത്തിലെ 164 ബാങ്കുകളില്‍ നിക്ഷേപിച്ച പണം തിരികെ…

Read More

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ആറ് മരണങ്ങൾ സ്ഥിരീകരിച്ചു; മലയോര മേഖലകളിൽ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ആറ് മരണങ്ങൾ സ്ഥിരീകരിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം. തിരുവനന്തപുരം വിഴിഞ്ഞത്ത് കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മൽത്സ്യതൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിങ്സ്റ്റോൺ (27) ആണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. തിരുവല്ലയ്ക്ക് സമീപം വെണ്ണിക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കുമളി സ്വദേശികളായ അച്ഛനും രണ്ട് പെണ്‍മക്കളും മരിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്ററായ വി.എം.ചാണ്ടിയും മക്കളായ ഫേബ, ബ്ലസി  എന്നിവരുമാണ് മരിച്ചത്. തിരുവനന്തപുരം മക്കിയില്‍ 100-ഓളം വീടുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് പുറത്തിറങ്ങാനാവാതെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. മഴക്കെടുതിയിൽ അഞ്ച് വീടുകൾ ഇതുവരെ പൂര്‍ണമായി തകര്‍ന്നു. 55 വീടുകൾക്ക് ഭാഗീകമായി തകരാര്‍ സംഭവിച്ചവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.അതേസമയം, തിരുവനന്തപുരം മുതൽ എറണാകുളം വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.  തൃശൂർ, മലപ്പുറം…

Read More

കനത്ത മഴ: നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

കാട്ടാക്കട : നെയ്യാർ ഡാം.ഷട്ടറുകൾ 15 സെന്റീമീറ്റർ ആയി ഉയർത്തി.കനത്ത മഴയെ തുടർന്ന് രാത്രി 7 30 ഓടെയാണ് 2.5 സെന്റീമീറ്റർ വീതം നാലു ഷട്ടറുകളും ഉയർത്തിയത്.അരുവിക്കരയിൽ വാവ് ബലിയോട് അനുബന്ധിച്ചു ആറിലെ ഒഴുക്ക് നിയന്ത്രിക്കാൻ നേരത്തെ 5 സെന്റീമീറ്റർ വീതം ആയിരുന്നത് 2.5 സെന്റീമീറ്റർ ആയി കുറച്ചിരുന്നു.ശേഷം ജലനിരപ്പ് ഉയരാത്ത സാഹചര്യത്തിൽ ഇതേ നില ക്രമീകരിക്കുകയായിരുന്നു. എന്നാൽ ഞായറാഴ്ച മഴ കനക്കുകയും 82.96 മീറ്റർ ആയിരുന്ന ജലനിരപ്പ് വൈകുന്നേരത്തോടെ 83.01 ലേക്ക് ഉയരുകയും ചെയ്‌ത സാഹചര്യത്തിൽ വീണ്ടും 5 സെന്റീമീറ്റർ എത്തിച്ചു ജലമൊഴുക്ക് ക്രമീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.നെയ്യാർ അണക്കെട്ടിൽ പരമാവതി ജലനിരപ്പ് 84.750 മീറ്റർ ആണ്.നെയ്യാറിന്റെ ഇരു കരകളിലും  ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

Read More

അട്ടപ്പാടി മധുകേസ് : സാക്ഷികൾ കൂറുമാറുമ്പോൾ പ്രോസിക്യൂഷൻ നോക്കുകുത്തിയായി നിൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ല- രമേശ് ചെന്നിത്തല

കോഴിക്കോട് : അട്ടപ്പാടിയിലെ ആദിവാസിയുവാവായ മധുവിനെ തല്ലിക്കൊന്ന കേസില്‍ മുഴുവന്‍ സാക്ഷികളും കൂറുമാറുമ്പോഴും പ്രോസിക്യൂഷന്‍ നോക്കുകുത്തിയായി നില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെ ഇത്തരം അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് തികച്ചും ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. 2018 ഫെബ്രുവരി 22ന് അട്ടപ്പാടിയില്‍ വച്ച്‌ ആദിവാസിയുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടുത്തുന്നതിനും, വിചാരണ അട്ടിമറിക്കുന്നതിനും നടക്കുന്ന സംഘടിതവും, ആസൂത്രിതവുമായ ശ്രമങ്ങളാണ് നടക്കുന്നത്. ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പല പ്രതികള്‍ക്കും സി.പി.എമ്മുമായി ബന്ധമുണ്ടെന്നും ഇതിന്റെ ഫലമായാണ് വിചാരണ അട്ടിമറിക്കപ്പെടുന്നതെന്നുമുള്ള വിമര്‍ശനവും ശക്തമാണ്. ഇത് തെളിയിക്കുന്നതാണു സാക്ഷികള്‍ കൂട്ടമായി കുറ്മാറിയതിനു പിന്നിലെന്ന് വ്യക്തമാണ്. ഇക്കാര്യത്തില്‍ രഹസ്യമായ പല ഇടപെടലുകളും നടന്നിട്ടുണ്ട്. സി.പി.എമ്മിന് താല്‍പര്യമുളള ക്രിമിനലുകളെ സംരക്ഷിക്കാന്‍ വേണ്ടി ഖജനാവില്‍ നിന്നും വന്‍തുക ചെലവഴിച്ച്‌ പ്രമുഖ അഭിഭാഷകരുടെ സേവനം…

Read More

ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി നൽകി; എൽഡിഎഫ് നേതാവ്

കോഴിക്കോട് : ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി എൽഡിഎഫ് ഘടകകക്ഷി നേതാവ്. അധികാര ദുരുപയോഗം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതിനാല്‍ ശ്രീറാം വെങ്കട്ടരാമിനെ സിവില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയത്. പാതിരാത്രിയില്‍ മദ്യപിച്ച്‌ അമിതവേഗതയില്‍ വാഹനമോടിച്ച്‌ പത്രപ്രവര്‍ത്തകനായ ബഷീറിന്റെ മരണത്തിന് കാരണക്കാരനായിട്ടും ഐ.എ.എസ് പദവി ഒരുപയോഗം ചെയ്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഗൂഢാലോചന നടത്തിയതായി പരാതിയില്‍ ആരോപിച്ചു.

Read More

എന്‍ടി രാമറാവുവിന്റെ മകൾ വീടിനുള്ളിൽ മരിച്ച നിലയിൽ

ഹൈദരാബാദ്: അന്തരിച്ച തെലുങ്ക് സൂപ്പർ താരവും ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായഎന്‍ ടി രാമറാവുവിന്റെ മകളും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നാmvയിഡുവിന്റെ ഭാര്യാസഹോദരിയുമായ കെ ഉമാ മഹേശ്വരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.

Read More