ഷെഹിൻഷ ഇന്ത്യയെന്ന ലോകത്തിലേറ്റവും വലിയ ലിഖിത ഭരണഘടനയുള്ള ഒരു രാജ്യത്തിന്റെ പരമോന്നത നിയമനിർമ്മാണ സഭയിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ ചില സംഭവവികാസങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതി ഹിറ്റ്ലർ തന്റെ പ്രജകളോട് പെരുമാറിയ പ്രാകൃതമായ രീതി അല്പം പരിഷ്കരിച്ച് മോദി-അമിത് ഷാ ദ്വയങ്ങൾ സ്വന്തം രാജ്യത്തെ രാഷ്ട്രീയ എതിരാളികളോട് തുടരുന്ന പ്രതികാര നടപടികൾക്ക് സമാനതകളില്ല.അതിലേറ്റവും അവസാനത്തേതാണു ലോകസഭയിലെ പ്രതിപക്ഷനേതാവിനു സംഭവിച്ച നാക്ക് പിഴയുടെ പേരിൽ ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയുടെ വന്ദ്യവയോധികയായ അദ്ധ്യക്ഷയെ പാർലമെന്റിൽ വളഞ്ഞിട്ട് ആക്രമിക്കുന്നത് വരെ എത്തിനില്‍ക്കുന്ന മനുഷ്യാവകാശധ്വംസനം.75 വയസ് പിന്നിട്ട ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഒരു വനിതയെ രാഷ്ട്രീയവിരോധത്തിന്റെ പേരിൽ കേന്ദ്ര ഏജൻസികളെ കൊണ്ട് വേട്ടയാടിപ്പിക്കുന്നതിനു പുറമേയാണിതെന്നോർമ്മിക്കണം. സ്വതന്ത്രത്തിനു ദശകങ്ങൾക്ക് മുമ്പ് ആരംഭിച്ച ഒരു പത്രത്തിന്റെ ഓഹരിയുടമകൾക്ക് ഇല്ലാത്ത പരാതി (അടിസ്ഥാനമില്ലാത്തത്) യുടെ പേരിൽ നിരന്തരം മാനസികമായി…
Read MoreDay: July 31, 2022
അറബിക്കടലില്‍ അടുത്ത അഞ്ചുദിവസം മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: അറബിക്കടലില്‍ അടുത്ത അഞ്ചുദിവസം മത്സ്യബന്ധനം പാടില്ലെന്ന് അധികൃതര്‍. ആഗസ്റ്റ് നാലു വരെ കടല്‍ പ്രക്ഷുബ്ധമാവാനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നല്കി. തിങ്കളാഴ്ച രാവിലെ മുതല്‍ ഒരു മീറ്ററിലധികം ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ട്. ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ സാധ്യതയുള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാര്‍ഡും പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. വേലിയേറ്റ നിരക്ക് സാധാരണയില്‍ കൂടുതലാണ്. ശക്തമായ മഴ മൂലം വേലിയേറ്റ സമയത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.
Read Moreഹർ ഘർ തിരംഗ ; പദ്ധതിയുടെ ഭാഗമായി വെള്ളത്തിൽ പതാകയുയർത്തി
ന്യൂഡൽഹി: രാജ്യത്ത് ‘ഹർ ഘർ തിരംഗ’ പദ്ധതിയുടെ ഭാഗമായി വെള്ളത്തിൽ പതാകയുയർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികത്തിൻറെ ഭാഗമായി ‘ആസാദി കാ അമൃത് മഹോത്സവ്’ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വെള്ളത്തിനടിയിൽ പതാകയുയർത്തിയത്.കടലിൽ നിന്നുള്ള ദൃശ്യങ്ങൾ കോസ്റ്റ് ഗാർഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു. ർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികത്തിൻറെ ഭാഗമായി ‘ആസാദി കാ അമൃത് മഹോത്സവ്’ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വെള്ളത്തിനടിയിൽ പതാകയുയർത്തിയത്.കടലിൽ നിന്നുള്ള ദൃശ്യങ്ങൾ കോസ്റ്റ് ഗാർഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു.
Read Moreമാധ്യമ പ്രവർത്തകൻ ഗോപികൃഷ്ണന്റെ നിര്യാണത്തിൽ കേരള പ്രസ്സ് ക്ലബ്ബ്, കുവൈറ്റ് അനുശോചിച്ചു
കുവൈറ്റ് സിറ്റി: മുതിർന്ന മാധ്യമപ്രവർത്തകനും മെട്രോ വാർത്ത ചീഫ് എഡിറ്ററുമായ ആർ ഗോപികൃഷ്ണന്റെ നിര്യാണത്തിൽ കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ്സ് ക്ലബ്ബ്, കുവൈറ്റ് അനുശോചിച്ചു. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ഗോപീകൃഷ്ണൻ, തിളക്കമാർന്ന മാധ്യമ പ്രവർത്തനമാണ് കാഴ്ചവച്ചത്. ഗോപികൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നതായും കടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കേരള പ്രസ്സ് ക്ലബ്ബ്, കുവൈറ്റ് പ്രസിഡണ്ട് മുനീർ അഹമ്മദ്, ജനറൽ സെക്രട്ടറി ടി.വി.ഹിക്മത്ത് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Read Moreഒരു കോടി രൂപ വിലവരുന്ന സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ച വിമാനക്കമ്പനി ജീവനക്കാരൻ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ വീണ്ടും കോടികളുടെ സ്വർണവേട്ട. കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വിമാനക്കമ്പനി ജീവനക്കാരനെയാണ് കയ്യോടെ പിടികൂടിയത്. എയർലൈൻ ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീം (35) ആണ് അറസ്റ്റിലായത്. കരിപ്പൂർ കരുവാംകല്ല് സ്വദേശിയാണ്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന 2.64 കിലോ സ്വർണമാണ് ഷമീം കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്. സ്വർണ മിശ്രിതവുമായി വന്ന ജീവനക്കാരനെ സിഐഎസ്എഫ് ആണ് വലയിലാക്കിയത്. സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ പരിശോധന നടത്തുകയായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലാകുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുന്ന രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് ഷമീം. വിമാനത്തിൽ സ്വർണവുമായി എത്തിയ യാത്രക്കാരൻ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി വിമാനക്കമ്പനി ജീവനക്കാരനായ ഷമീമിന് സ്വർണം കൈമാറുകയായിരുന്നു. ഇയാൾ മറ്റൊരു ഗേറ്റ് വഴി സ്വർണ്ണം പുറത്തെത്തിച്ച് അവിടെ കാത്തുനിൽക്കുന്നവർക്ക് കൈമാറാനായിരുന്നു പദ്ധതി. കരിപ്പൂരിൽ…
Read Moreപാകിസ്ഥാനിൽ ഫുട്ബോൾ സ്റ്റേഡിയത്തിനടുത്ത് ബോംബ് സ്ഫോടനം
ബലൂചിസ്ഥാന്‍: പാകിസ്ഥാനില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിനടുത്ത് ബോംബ് സ്ഫോടനത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുള്ള ടര്‍ബാത്ത് ഫുട്ബോള്‍ സ്റ്റേഡിയത്തിനരികിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സ്റ്റേഡിയത്തിനകത്തുള്ളവര്‍ സുരക്ഷിതരാണെന്ന് പാകിസ്ഥാന് പൊലീസ് വ്യക്തമാക്കി.സ്റ്റേഡിയത്തിനടുത്ത് പാര്‍ക്ക് ചെയ്ത ബൈക്കില്‍ ബോംബ് ഘടിപ്പിച്ചാണ് സ്ഫോടനം നടത്തിയത്. നിരവധി വാഹനങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. കഴിഞ്ഞദിവസം അഫ്ഗാനിസ്ഥാനിലും സ്റ്റേഡിയത്തില്‍ സ്ഫോടനമുണ്ടായിരുന്നു. കാബൂളില്‍ നടന്ന ട്വന്റി 20 മത്സരത്തിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. ഐ.എസ്. ഭീകരരാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
Read Moreചിന്താ ജെറോമിനെതിരെ യൂത്ത് കോണ്‍ഗ്രസ് : യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെക്കണം : ഗവർണർക്ക് പരാതി
തിരുവനന്തപുരം: യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ സ്ഥാനം വഹിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ ജാഥയുടെ മാനേജരായി പ്രവര്‍ത്തിക്കുന്ന ചിന്താ ജെറോമിനെതിരെ യൂത്ത് കോണ്‍ഗ്രസ്. ചിന്ത ജെറോം യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്കി.ചിന്ത ജെറോം ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥയുടെ മാനേജരാകുന്നത് ചട്ടവിരുദ്ധമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ പറഞ്ഞു. ജുഡീഷ്യല്‍ അധികാരം കൂടിയുള്ള യുവജന കമ്മീഷന്റെ തലപ്പത്തിരുന്ന് രാഷ്ട്രീയം കളിക്കാനാകില്ല. ചിന്ത ജെറോം യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെക്കുന്നതാണ് അഭികാമ്യമെന്നും ബിനുചുള്ളിയില്‍ പറഞ്ഞു.യുവജന കമ്മീഷന് സ്വതന്ത്ര നീതി നിര്‍വ്വഹണ സ്ഥാപനമായാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ അതിന് പകരം ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയും പിടിച്ച് ജാഥ മാനേജരായി ജാഥ നയിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നേര്‍ക്കുള്ള വെല്ലുവിളിയും പൗരസമൂഹത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്.…
Read Moreസംസ്ഥാനത്ത് പരക്കെ മഴ; നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ;മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി. ഇന്ന് പരക്കെ മഴ ലഭിച്ചു. നാളെ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. വ്യാഴാഴ്ച വരെയും അതിശക്ത മഴ തുടരുമെന്നാണ് പ്രവചനം. ബുധനാഴ്ചയും വ്യാഴാഴ്ചയും 12 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറിയേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍…
Read Moreസഞ്ജയ് റാവുത്തിനെ ഇഡി കസ്റ്റഡിയിലെടുത്തു
മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)കസ്റ്റഡിയിലെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ആരോപിച്ചാണ് നടപടി. റാവുത്തിന്റെ മുംബൈയിലെ വീട്ടില്‍ മണിക്കൂറുകളോളം നീണ്ട റെയ്ഡിനും ചോദ്യം ചെയ്യലും ശേഷമാണ് കസ്റ്റഡിയിലെടുത്തത്. സിഐഎസ്എഫ് സുരക്ഷയോടെയാണ് ഇഡി മുംബൈയിലെ ബാൻഡുപ്പിലുള്ള സഞ്ജയ് റാവുത്തിന്റെ വസതിയിൽ എത്തിയത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ടു തവണ ഇ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും റാവുത്ത് ഹാജരായിരുന്നില്ല. ജൂലൈ 20നും 27നും ഇഡി അയച്ച സമൻസിന് പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അതു കഴിഞ്ഞുമാത്രമെ ഹാജരാകാൻ കഴിയൂവെന്നാണ് സഞ്ജയ് റാവുത്ത് മറുപടിനൽകിയിരുന്നത്. തുടർന്നാണ് ഞായറാഴ്ച ഇഡി അദ്ദേഹത്തിന്റെ വസതിയിൽ എത്തിയത്. ജൂലൈ ഒന്നിന് ഇഡി അദ്ദേഹത്തെ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കൂട്ടാളികളായ പ്രവീൺ റാവത്ത്, സുജിത് പട്കർ എന്നിവരുമായുള്ള ബിസിനസ് ബന്ധങ്ങളെക്കുറിച്ച് അറിയാനായിരുന്നു ചോദ്യം ചെയ്യൽ. ഏപ്രിലിൽ സഞ്ജയ് റാവുത്തിന്റെ ഭാര്യ വർഷ…
Read Moreപി.ടി.ചാക്കോ ദിനം : അഴിമതിക്കെതിരെയുള്ള സന്ദേശം സജീവ ചർച്ചയാവണം:പി.സി.തോമസ്
ജന ജീവിതത്തിന് ഏറ്റവും ഹാനികരമായ രീതിയിൽ അഴിമതി വ്യാപിക്കുന്നതിനെതിരെ ശക്തമായ ചർച്ച നടക്കേണ്ട സമയമായിരിക്കുന്നു എന്നും, മുൻ ആഭ്യന്തര മന്ത്രി പി. ടി. ചാക്കോയുടെ ചരമദിനമായ നാളെ ( ഓഗസ്റ്റ് 1) അതിനുള്ള ശ്രമങ്ങൾ തീവ്രമായി എല്ലാവരും പാർട്ടി ഭേദമന്യേ ശക്തമാക്കണമെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്. അഴിമതിക്കെതിരെ നിലകൊണ്ട പി.ടി.ചാക്കോയുടെ 58 ആം ചരമവാർഷിക ദിനമായ നാളെ (ഓഗസ്റ്റ് 1) കോട്ടയത്ത് പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ 11 മണിക്കു നടക്കുന്ന സ്മാരക സമ്മേളനത്തിൽ കേരളത്തിലെ പ്രമുഖ മുന്നണികളിലെ പ്രതിനിധികൾ സംസാരിക്കാനെത്തുന്നുണ്ട്. പി. ജെ. ജോസഫ് അധ്യക്ഷനായ യോഗം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സിപിഎം നേതാവ് സുരേഷ്കുറുപ്പ്, ബിജെപി നേതാവ് രാധാകൃഷ്ണമേനോൻ എന്നിവർ ഉൾപ്പെടെ പങ്കെടുക്കുന്ന ആ യോഗത്തിൽ ചാക്കോയെ കുറിച്ച് മാത്യു എബ്രഹാം എഴുതിയ പുസ്തകത്തിൻറെ രണ്ടാം…
Read More