മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍. സിംബാവേക്കെതിരായ ഏകദിന പരമ്പരയിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്.ശിഖര്‍ ധവാനാണ് ടീം ക്യാപ്റ്റന്‍. ആറ് മാസത്തിന് ശേഷം ദീപക് ചഹാര്‍ ടീമില്‍ തിരിച്ചെത്തി. വാഷിങ്ടണ്‍ സുന്ദറിനേയും കുല്‍ദീപ് യാദവിനേയും വീണ്ടും ടീമില്‍ ഉള്‍പ്പെടുത്ത്. പരിക്ക്മൂലം കെ.എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെട്ട ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിങ്, യൂസവേന്ദ്ര ചഹല്‍ എന്നിവര്‍ ഇത്തവണയും ടീമില്‍ ഇടംപിടിച്ചില്ല. ടീം: ശിഖവര്‍ ധവാന്, ഇഷാന് കിഷന്, കുല്‍ദീപ് യാദവ്, റിതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്, ആവേശ് ഖാന്, ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, പ്രസീദ് കൃഷ്ണ, ദീപക് ഹൂഡ, ശ്രാദ്ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, രാഹുല്‍ ത്രിപാഠി, അക്സര്‍ പട്ടേല്‍, ദീപക് ചഹര്‍
Read MoreDay: July 30, 2022
മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ ആഗസ്റ്റ് അഞ്ചിന് കോൺഗ്രസിന്റെ ദേശീയ വ്യാപക പ്രതിഷേധം
ന്യൂഡൽഹി: വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ്, അവശ്യവസ്തുക്കൾക്ക് ഏർപ്പെടുത്തിയ ജി എസ് ടി എന്നിവയ്ക്കെതിരെഈ മാസം അഞ്ചിന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനം.കോൺഗ്രസ് പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള ജനപ്രതിനിധികളും പ്രതിഷേധത്തിന്റെ ഭാഗമാകും. ബ്ലോക്ക് ജില്ലാ ഭാരവാഹികൾ അതാത് ജില്ലാ ആസ്ഥാനത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. അതാത് സംസ്ഥാനങ്ങളിലെ പ്രദേശ് കമ്മിറ്റികൾ മുഖേന രാജ്ഭവൻ മാർച്ച് നടത്താനും അറസ്റ്റ് വരിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. രാജ്ഭവൻ കേന്ദ്രീകരിച്ച് നടക്കുന്ന മാർച്ചിൽ കോൺഗ്രസിന്റെ മുഴുവൻ എംഎൽഎമാരും പങ്കെടുക്കാൻ പാർട്ടി ആവശ്യപ്പെടുന്നുണ്ട് . കോൺഗ്രസിന്റെ ലോക്സഭാ -രാജ്യസഭാ എംപിമാർ “ചലോ രാഷ്ട്രപതി ഭവൻ എന്ന മുദ്രാവാക്യവുമായി രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധമാർച്ച് നടത്തും. ഇവർക്കു പുറമേ കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ മുതിർന്ന നേതാക്കൾ തുടങ്ങിയവരും പ്രതിഷേധത്തിന്റെ ഭാഗമാകും.
Read Moreപ്രഥമ പി.ടി.തോമസ് പുരസ്കാരം മാധവ് ഗാഡ്ഗിലിന്
കൊച്ചി: മാനവ സംസ്കൃതിയുടെ പ്രഥമ പി.ടി.തോമസ് പുരസ്കാരം മാധവ് ഗാഡ്ഗിലിനു നല്‍കും. അനില്‍ അക്കരയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ എറണാകുളത്ത് ചേര്‍ന്ന യോഗമാണ് പ്രഖ്യാപനം നടത്തിയത്. കൈക്കൊണ്ടത്. ഡിസംബര്‍ അവസാനവാരത്തില്‍ തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ മാധവ് ഗാഡ്ഗിലിന് പുരസ്കാരം സമ്മാനിക്കും . ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.മാനവ സംസ്കൃതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകാന്‍ യോഗം തീരുമാനിച്ചു.യോഗത്തില്‍ രക്ഷാധികാരി ഉമാ തോമസ് എം.എല്‍.എ, വൈസ് ചെയര്മാന് എം.പ്രദീപ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
Read Moreഉത്തരാഖണ്ഡില്‍ കനത്തമഴ ; ബദ്രീനാഥ് ദേശീയ പാതയുടെ ഒരു വശം ഒഴുകിപോയി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്ന് ബദ്രീനാഥ് നാഷണല്‍ ഹൈവെ -7ന്റെ ഒരു ഭാഗം ഒഴുകിപോയി. ലംബഗഡിലെ ഖച്ഡ ഡ്രെയിനില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ദേശീയ പാതയുടെ ഭാഗം ഒലിച്ചുപോയതെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് തീര്‍ഥാടകര്‍ റോഡിന്റെ ഇരുവശങ്ങളിലും കുടുങ്ങി.’ലംബാഗഡിലെ ഖച്ച്ഡ ഡ്രെയിനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബദരിനാഥ് എന്‍എച്ച്-7 ന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഹൈവേയുടെ ഇരുവശങ്ങളിലും തീര്‍ഥാടകര്‍ കുടുങ്ങിയിട്ടുണ്ട്’ -ചമോലി ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം നൈനിറ്റാളിലെ ഭാവാലി റോഡില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡ് പൂര്‍ണ്ണമായും തകര്‍ന്നെന്നും പുനഃസ്ഥാപിക്കാന്‍ ഒരാഴ്ചയെങ്കിലും എടുക്കുമെന്നും നൈനിറ്റാള്‍ ഡി.എം ധീരജ് സിങ് ഗാര്ബിയല് പറഞ്ഞു.അതേസമയം ജൂലൈ 29 മുതല്‍ അടുത്ത നാല് ദിവസത്തേക്ക് ഡെറാഡൂണില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡെറാഡൂണ്‍, നൈനിറ്റാള്‍, തെഹ്രി, പൗരി, ചമ്ബാവത്ത്, ബാഗേശ്വര്‍ എന്നീ പ്രദേശങ്ങളിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Read Moreയൂട്യൂബിൽ തരംഗമായി ‘ ഖതർനാക് ‘ ; 24 മണിക്കൂറിനുള്ളിൽ കണ്ടത് പതിനായിരങ്ങൾ
യൂട്യൂബിൽ തരംഗമായി ഖതർനാക് ഷോർട്ഫിലിം . റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ പതിനായിരങ്ങളാണ് ഷോർട്ഫിലിം കണ്ടത് .മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് സൂപ്പർ ശരണ്യ , അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ വിനീത് വിശ്വം ആണ് . രണ്ടു ഗുണ്ടാസംഘങ്ങളും അവർക്കിടയിൽ ആകസ്മികമായി അകപ്പെടുന്ന വ്യക്തികളും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം .ഹാസ്യത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന ചിത്രം ഒരുപിടി മികച്ച പ്രകടനങ്ങളാൽ സമ്പന്നമാണ് .കൂടാതെ, മികവ് പുലർത്തിയ സംവിധാനവും ,ഛായാഗ്രഹണവും മറ്റു ടെക്നികൾ വശങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഭരത് ഉണ്ണി എഡിറ്റിംഗും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത് ആദർശ് രാജേഷ് ,ഭരത് ഉണ്ണി ,അഫ്ലഹ് അൽ സമാൻ ,വിവേക് എന്നിവർചേർന്നാണ് . സുജിത്ത് വി.എമ്മും ഓൾഡ് ഹാറ്റ് ടയിൽസും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ…
Read Moreദേശീയ കര്‍ഷകതൊഴിലാളി ഫെഡറേഷൻ ജില്ലാക്യാമ്പ് നടത്തി
ആലുവ : കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളില്‍ നിന്ന് പിരിക്കുന്ന തുക 5-ല്‍ നിന്നും 20 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടും അംഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ കൊടുക്കുവാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ. ആലുവായില്‍ പറഞ്ഞു.പാവപ്പെട്ട കര്‍ഷകതൊഴിലാളി പണിയെടുക്കുന്ന പാടങ്ങളും കൃഷിയിടങ്ങളും അനധികൃതമായി നികത്തുവാന്‍ ഭൂമാഫിയയ്ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ നയം തൊഴിലാളി ദ്രോഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ കര്‍ഷകതൊഴിലാളി ഫെഡറേഷന്റെ ജില്ലാക്യാമ്പ് ആലുവ വൈ.എം.സി.എ. ക്യാമ്പ് സൈറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ജില്ലാ പ്രസിഡന്റ് കൊച്ചാപ്പു പുളിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.എം.എല്‍.എ.മാരായ കെ.ബാബു, അന്‍വര്‍ സാദത്ത്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്, കെ.പി.ധനപാലന്,ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഐ.കെ.രാജു, എം.ഒ.ജോണ്‍, വി.പി.ജോര്‍ജ്, തോപ്പില്‍ അബു, വി.കെ.ഷാനവാസ്, പി.കെ.ചന്ദ്രശേഖരന്‍നായര്‍, ബാബു കൊല്ലംപറമ്പില്‍, എന്‍.ആര്.ചന്ദ്രന്, ജോസി. പി. ആന്‍ഡ്രൂസ്, ലത്തീഫ് പൂഴിത്തറ, എം.എ.എം. മുനീര്‍, ജാനീഷ് കുമാര്‍,…
Read Moreപന്തളത്ത് വൻ ലഹരിമരുന്നുവേട്ട ; എംഡിഎംഎയുമായി യുവതി ഉൾപ്പെടെ 5 പേർ പിടിയിൽ
പത്തനംതിട്ട: സാഹസിക നീക്കത്തിലൂടെ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ 5 പേരെ ജില്ലാ പൊലീസ് ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടിയത്. തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണ് ഇത്.അടൂർ പറക്കോട് ഗോകുലം വീട്ടിൽ രാഹുൽ ആർ. (29), കൊല്ലം കുന്നിക്കോട് അസ്മിന മനസിൽ ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജവിലാസം വീട്ടിൽ ആര്യൻ പി. (21), പന്തളം കുടശനാട് പ്രസന്നഭവനം വീട്ടിൽ വിധു കൃഷ്ണൻ (20), കൊടുമൺ കൊച്ചുതണ്ടിൽ സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്. പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള ലോഡ്ജിൽ നിന്നാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇവരെ 154 ഗ്രാം എംഡിഎംഎയുമായി കസ്റ്റഡിയിലെടുത്തത്. ഇതിന് ആകെ ആകെ 15 ലക്ഷം രൂപ വിലവരുമെന്ന് കണക്കാക്കപ്പെടുന്നു.ജില്ലാ പൊലിസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്ന്, ഡാൻസാഫ് സംഘം…
Read Moreകാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുന്നു; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോട്ടയം, ഇടുക്കി ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ചൊവ്വാഴ്ചയും കൊല്ലം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ ബുധനാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ മലയോരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കര്‍ണാടക തീരത്തായി ഒരു ന്യൂനമര്ദ്ദപാത്തിയുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കാലവര്‍ഷക്കാറ്റ് വീണ്ടും സജീവമാകുന്നത്.
Read Moreമുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം; സുരക്ഷാച്ചുമതലയുണ്ടായിരുന്ന എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം. എളമക്കര സ്റ്റേഷനിലെ എസ്എച്ച്ഒ ജി സാബുവിനെയാണ് വാടാനപ്പള്ളി സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്. വെള്ളിയാഴ്ച എറണാകുളം കാക്കനാട് ഗവണ്മെന്റ് പ്രസിലെ പുതിയ മെഷീന് ഉദ്ഘാടനം ചെയ്ത് മടങ്ങിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇടറോഡില്‍നിന്ന് കാക്കനാട് ജംഗ്ഷനിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രവേശിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സോണി പനന്താനം കരിങ്കൊടിയുമായി വാഹനത്തിന് അടുത്തെത്തുകയും മുഖ്യമന്ത്രിക്ക് നേർക്കുനേർ കരിങ്കൊടി വീശുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെയാണ് എളമക്കര സ്റ്റേഷനിലെ എസ്എച്ച്ഒ ജി സാബുവിനെ സ്ഥലംമാറ്റിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്താണ് ഉത്തരവിട്ടത്. എന്നാല്‍ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയല്ല, സാധാരണ നിലയിലുള്ള സ്ഥലംമാറ്റം എന്ന നിലയിലാണ് ഉത്തരവ്.
Read Moreകോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യ മെഡൽവേട്ട ആരംഭിച്ചു ;ഭാരോദ്വഹനത്തില്‍ രണ്ടുമെഡൽ
ഡൽഹി : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍.രണ്ടാം ദിനമായ ഇന്ന് പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ പരിക്കിനോട് പടവെട്ടി സങ്കേത് സാര്‍ഗര്‍ വെള്ളി നേടി ഇന്ത്യൻ മെഡൽനേട്ടത്തിന് തുടക്കംകുറിച്ചു. പുരുഷന്മാരുടെ 61 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഗുരുരാജ പൂജാരി വെങ്കല മെഡൽ നേടി മെഡൽ നേട്ടം രണ്ടെണ്ണമായി ഉയർത്തി. സങ്കേത് സാര്‍ഗര്‍ സ്നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും സഹിതം ആകെ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. പരിക്ക് വലച്ചില്ലായിരുന്നെങ്കില്‍ സങ്കേത് സ്വര്‍ണം സ്വന്തമാക്കുമായിരുന്നു. മലേഷ്യയുടെ ബിബ് അനീഖ് ഈയിനത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയത്.സ്നാച്ചില്‍ എതിരാളികളെയെല്ലാം പിന്നിലാക്കിയ സങ്കേത് ആറ് കിലോഗ്രാമിന്റെ ലീഡ് നേടിയിരുന്നു. പക്ഷെ ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ഒറ്റത്തവണ മാത്രമെ സങ്കേതിന് ഭാരം ഉയര്‍ത്തുന്നതില്‍ വിജയിക്കാനായുള്ളു. 139 കിലോ ഗ്രാം ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പരിക്കേറ്റത് രണ്ടാമത്തെയും…
Read More