അഞ്ചേമുക്കാൽ കോടിയുടെ അഴിമതി; സിപിഎം നിയന്ത്രണത്തിലുള്ള കണ്ണമ്പ്ര സഹകരണ ബാങ്കിലേക്ക്, യൂത്ത് കോൺഗ്രസ് തരൂർ നിയോജകമണ്ഡലം കമ്മിറ്റി മാർച്ച് നടത്തി

പാലക്കാട്‌ : അഞ്ചേമുക്കാൽ കോടിയുടെ അഴിമതി നടത്തിയ സിപിഎം നിയന്ത്രണത്തിലുള്ള കണ്ണമ്പ്ര കോപ്പറേറ്റീവ് ബാങ്കിലെ അഴിമതിക്കേസുകൾ വിജിലൻസ് അന്വേഷിക്കുക, കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ച് തുറങ്കലിൽ അടയ്ക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് തരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണമ്പ്ര ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അഴിമതി നടത്തുകയും പൊതുജനങ്ങളുടെ പണം കൈയിട്ടു വാരുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാതെ പാർട്ടി അന്വേഷണം നടത്തി ഒതുക്കി തീർക്കുന്ന പ്രവണത ആഭ്യന്തരവകുപ്പിന് അപമാനകരമാണെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ച ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് തരൂർ നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽ ചുവട്ടുപാടം അധ്യക്ഷത വഹിച്ചു . യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഫെബിൻ , വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. അയ്യപ്പൻ ,യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി പ്രമോദ്…

Read More

പാലക്കാട് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ ഡിവൈഎഫ്ഐ-എസ്എഫ്ഐ ആക്രമണം

പാലക്കാട് : പത്തിരിപ്പാലയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കളെ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചു. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സക്കീർ ഹുസൈൻ പത്തിരിപ്പാല മണ്ഡലം പ്രസിഡന്റ് ദീപക് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞദിവസം എസ്എഫ്ഐയുടെ സമരപരിപാടിക്ക് ബിരിയാണി നൽകാം എന്ന് വാഗ്ദാനം നൽകി കബളിപ്പിച്ച് വിദ്യാർത്ഥികളെ പാലക്കാട്ടേക്ക് കൊണ്ടുപോയിരുന്നു. രക്ഷിതാക്കളുടെ അറിവില്ലാതെയാണ് വിദ്യാർഥികളെ കബളിപ്പിച്ച് സമരത്തിന് കൊണ്ടുപോയത്. ഇതേതുടർന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ എസ്.എഫ്.ഐ ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു, ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസ് പോലീസിലും പരാതി നൽകിയിരുന്നു. ഇതിന്റെ ജാള്യത മറക്കാൻ ആണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കുനേരെ ഡിവൈഎഫ്ഐയുടെ ആക്രമണമുണ്ടായത്.

Read More

കള്ളക്കേസിൽ സോണിയയെ ചോദ്യം ചെയ്യുന്ന ഇഡി കള്ളക്കടത്ത് കേസിൽ പിണറായിയെ സംരക്ഷിക്കുന്നു: ചെന്നിത്തല

പതാരം(കൊല്ലം): അന്വേഷണ ഏജൻസികളെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി നരേന്ദ്ര മോദി ഭരണകൂടം ദുരുപയോ​ഗം ചെയ്യുകയാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എൻഫോഴ്സ്മെന്റിനെയും പൊലീസിനെയും മറ്റ് ഏജൻസികളെയും ഉപയോ​ഗിച്ച് പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. അതിന്റെ ഭാ​ഗമാണ് കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയെയും മുൻ അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെയും ഇഡിയെ ഉപയോ​ഗിച്ചു വേട്ടയാടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശൂരനാട് തെക്ക് മണ്ഡലം കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന വാഴപ്പള്ളിത്തറ സോമൻ പിള്ളയുടെ ഒന്നാം ചരമ വാർഷികം ഉദ്ഘാടനം ചെയ്ത് പതാരം സഹകരണ ഓഡിറ്റോറിയത്തിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.പ്രതിപക്ഷത്തെ അടിച്ചമർത്തി ജനങ്ങൾക്കു മേൽ ഫാഷിസം അടിച്ചേല്പിക്കുകയാണ് നരേന്ദ്ര മോദി ഭരണകൂടം ചെയ്യുന്നതെന്നു രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇറ്റലിയിൽ മുസോളിനിയും ജർമനയിൽ ഹിറ്റ്ലറും ചെയ്ത അതേ ഭരണകൂട ഭീകരതയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ ഇന്ത്യയിൽ നടപ്പാക്കുന്നത്. അതിനെതിരേ ശക്തമായി പോരാടുന്നില്ലെങ്കിൽ ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും…

Read More

മുഖ്യമന്ത്രിക്കെതിരെ വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം ; യൂത്ത്കോൺഗ്രസ് പ്രവർത്തകർക്ക് പൊലീസിന്റെ ക്രൂരമർദ്ദനം

കൊച്ചി: വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കാനായി എറണാകുളം ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുനേരെ പലയിടത്തും യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ആലുവയിലും കളമശേരിയിലും കാക്കനാടുമാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നത്. കാക്കനാട് സർക്കാർ പ്രസിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സോണി ജോർജാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. ഉടനെ ഓടിയടുത്ത പൊലീസ് സോണിയെ നിലത്തിട്ട് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ പി എസ് സുജിത്, ജില്ലാ സെക്രട്ടറി ലിജോ ജോസ്, മണ്ഡലം പ്രസിഡന്റുമാരായ സിന്റോ ജെ എഴുമാന്തുരുത്തിൽ, ജർജസ്സ് തമ്മനം, വൈസ് പ്രസിഡന്റ്‌ മാരായ റൂബൻ പൈനാക്കി, അൻഷാദ് അലിയാർ, ആംബ്രോസ് തുതീയൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. വൈകുന്നേരത്തോടെ ഉമ തോമസ് എംഎൽഎ പൊലീസ്…

Read More

കുവൈറ്റിൽ ഇൻഡ്യൻ സ്വാതന്ത്ര്യ ദിനം വിപുലമായ തോതിൽ ആഘോഷിക്കും

കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : ഇൻഡ്യൻ സ്വതന്ത്ര്യ ദിനാഘോഷം ഇൻഡ്യൻ സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിപുലമായ തോതിൽ സംഘടിപ്പിക്കും. ഓഗസ്റ്റ്‌ പതിനഞ്ചിന് രാവിലെ എട്ട്‌ മണിക്ക്‌ എംബസ്സിയിലെ സ്ഥിരം കൊടിമരത്തിൽ ബഹു. അംബാസിഡർ ശ്രീ സിബി ജോർജ് ദേശീയ പതാക ഉയർത്തും. തുടർന്ന് ബഹു. രാഷ്ട്രപതിജി ശ്രീമതി ദ്രൗപതി മുർമുവിന്റെ അന്ദേശം അദ്ദേഹം വായിക്കും. ഇൻഡ്യൻ സമൂഹത്തെയും ഇന്ത്യയുടെസുഹൃത്തുക്കളെയും സ്വതന്ത്ര്യദിനാഘോഷങ്ങളിൽ പങ്ക് ചേരുന്നതിനായി എംബസ്സി ക്ഷണിച്ചിട്ടുണ്ട്. സ്വതന്ത്ര്യ ദിനാഘോഷ പരിപാടികൾ എംബസ്സിയുടെ വിവിധ സമൂഹ മാധ്യമപ്ലാറ്റുഫോമുകൾ വഴി ലൈവ് ആയി പ്രദര്ശിപ്പിക്കുമെന്ന് എംബസ്സി പത്ര കുറിപ്പിൽ അറിയിച്ചു.

Read More

മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ്; വിചാരണ നീണ്ടുപോയതില്‍ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ വിചാരണ നീണ്ടുപോയതില്‍  നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 2014ല്‍ കോടതിക്ക് മുമ്പാകെയെത്തിയ കേസില്‍ എന്തുകൊണ്ടാണ് ഇത്രയും കാലം തുടര്‍ നടപടിയുണ്ടാവാതെ നീണ്ടുപോയതെന്ന് കോടതി ആരാഞ്ഞു.  ഇത് സംബന്ധിച്ച ഹർജി പരിഗണിക്കവേ ഗുരതരവീഴ്ചയാണുണ്ടായതെന്നു മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. കേസ് സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന്  നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു ജോര്‍ജ് വട്ടുകുളമാണ് കോടതിയെ സമീപിച്ചത്. ഇങ്ങനെയൊരു ഹർജി സമര്‍പ്പിക്കുന്നതിനു ഹർജിക്കാരന് അര്‍ഹതയില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ കക്ഷിയല്ലാത്തയാളാണ് ഹർജിക്കാരനെന്നും ഹർജി തള്ളിക്കളയണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.കേസ് നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കു പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍ അക്കാര്യം മജിസ്ട്രേറ്റ് കോടതിയുടെ വിശദീകരണം കിട്ടയ ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും വിശദമായ വാദം കേള്‍ക്കും.

Read More

പ്ലസ് വൺ പ്രവേശനം; വെബ് സൈറ്റിൽ പ്രവേശിക്കാൻ കഴിയാതെ വിദ്യാർഥികൾ : കയ്യൊഴിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചിട്ടും പരിശോധിക്കാനാവാതെ ദുരിതത്തിലായി വിദ്യാർഥികൾ. ഇന്നലെ ഉച്ചയോടെ പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ രാവിലെ തന്നെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടെ വിദ്യാർഥികൾ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിന്നും തെറ്റുകൾ തിരുത്തുന്നതിനുമായി വെബ്സൈറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചു.എന്നാൽ ഉച്ചവരെ ആർക്കും സൈറ്റിൽ അലോട്‌മെന്റ് പരിശോധിക്കാൻ കഴിഞ്ഞില്ല. ഉച്ചയോടെ സൈറ്റ് തുറക്കാനാവുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ വിദ്യാർഥികൾക്ക് രാത്രി വൈകിയും സൈറ്റ് തുറക്കാൻ സാധിച്ചില്ല. വിദ്യാർഥികളുടെ ബാഹുല്യം കാരണം സൈറ്റ് ബ്ലോക്കായതാണെന്നാണ് ഈ സമയത്ത് വിദ്യാഭ്യാസ വകുപ്പിൽ നിന്നും മന്ത്രിയുടെ ഓഫീസിൽ വന്ന വിശദീകരണം. എന്നാൽ നാലേ മുക്കാൽ ലക്ഷത്തോളം വിദ്യാർഥികൾ അപേക്ഷ നൽകിയിട്ടും സൈറ്റിൽ വേണ്ടത്ര ക്രമീകരണം നടത്താത്തതിൽ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ട്രയൽ അലോട്‌മെന്റിന്റെ സ്ഥിതി അറിഞ്ഞ…

Read More

സിപിഎമ്മിന്‍റെ സഹകരണനയം കേരളത്തിന് നാണക്കേട്: കെ.സുധാകരന്‍

തിരുവനന്തപുരം: സാധാരണക്കാരുടെ നിക്ഷേപം കയിട്ടുവാരി കൊള്ളയും ധൂര്‍ത്തും നടത്തുന്ന സിപിഎമ്മിന്‍റെ സഹകരണ നയം കേരളത്തിന് നാണക്കേടെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കരുവന്നൂര്‍ സഹകരണ ബാങ്കില്‍  നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് പോലും ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരവും നടുക്കുന്നതുമാണ്. സിപിഎം ഭരണ സമിതി നടത്തിയത് വന്‍ കൊള്ളയാണ്. അത് നടത്തിയവരിൽനിന്ന്  തിരിച്ചുപിടിക്കാനോ തട്ടിപ്പ് നടത്തിയവരുടെ സ്വത്ത് കണ്ടുകെട്ടി ജപ്തിയടക്കമുള്ള നടപടികൾ സ്വീകരിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പകരം അവര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് സര്‍ക്കാര്‍.300 കോടിയുടെ തട്ടിപ്പിന് നേതൃത്വം നല്‍കിയ സിപിഎം ഉന്നത നേതാക്കളിലേക്ക് അന്വേഷണം കടന്ന് ചെല്ലാത്തതും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതും അതിന് തെളിവ്. ഈ കേസില്‍ പ്രതിസ്ഥാനത്തുള്ള പലരും ഇപ്പോള്‍ ജാമ്യത്തിലാണ്. നിക്ഷേപകരെ വഞ്ചിക്കുകയും രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുകയും ചെയ്യുന്ന പുതിയതരം ധനസമ്പാദന മാര്‍ഗമാണ് സിപിഎം ഇപ്പോള്‍ പരീക്ഷിക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.ജില്ലാ സഹകരണബാങ്കുകളെ…

Read More

നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; പൊതുതാൽപര്യ ഹർജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി

കൊച്ചി: നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ആണ് ഹർജി പരിഗണിച്ചത്.പരിശോധനയുടെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ട കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷാ നടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാൻ നിർദേശം നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. കൂടാതെ പെൺകുട്ടിക്ക്  കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണം. മാത്രവുമല്ലാ സൗജന്യ കൗൺസലിംഗ് അടക്കം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.

Read More

കെഎസ്ആർടിസി ഗ്രാമവണ്ടിക്ക് ഡബിൾ ബെൽ

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ ഗ്രാമവണ്ടികളുടെ സർവീസിന് തുടക്കമായി. ഗ്രാമീണ പാതകളിലെ യാത്രാക്ലേശം കുറയ്ക്കുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയാണ് ഗ്രാമവണ്ടി. സർവീസ് നടത്തുന്ന ബസുകൾക്ക് ആവശ്യമായ ഡീസൽ ചെലവ് തദ്ദേശ സ്ഥാപനങ്ങൾ നൽകും. ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിംഗ്, സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാഹനം, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികൾ, സ്‌പെയർ പാർട്‌സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചെലവ് കെ എസ് ആർ ടി സിയും വഹിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമേ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസുകൾ സ്‌പോൺസർ ചെയ്യാനാകും. സ്‌പോൺസർ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കും.സംസ്ഥാന ഗ്രാമീണ ഗതാഗത മേഖലയിൽ പുതിയ അധ്യായം രചിക്കുമെന്ന് പാറശാല കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ പോകുന്ന…

Read More