12 കുട്ടികളെ നിയമ വിരുദ്ധമായി കേരളത്തിലെത്തിച്ചു; പാസ്റ്റര്‍ അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അനധികൃതമായിഎത്തിച്ച സംഭവത്തില്‍ പാസ്റ്റര്‍ അറസ്റ്റില്‍. പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറും ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച്ച് പാസ്റ്ററുമായ ജേക്കബ് വര്‍ഗീസ് ആണ് അറസ്റ്റിലായത്. 12 കുട്ടികളെ നിയമ വിരുദ്ധമായി കൊണ്ടുവന്ന സംഭവത്തില്‍ ഇടനിലക്കാരെ ബുധനാഴ്ച കോഴിക്കോട് റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്. മതിയായ രേഖകള്‍ ഇല്ലാതെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. മനുഷ്യക്കടത്തിനാണ് കോഴിക്കോട് റെയില്‍വെ പൊലീസ് കേസെടുത്തത്. രാജസ്ഥാന്‍ സ്വദേശികളായ ലോകേഷ് കുമാര്‍, ശ്യാം ലാല്‍ എന്നിവര്‍ക്കെതിരെയാണ് റെയില്‍വെ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി ഓഖ എക്‌സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാര്‍ റെയില്‍വെ പൊലീസിനെ…

Read More

യുപി മോഡല്‍ കര്‍ണാടകയിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കര്‍ണാടകയിലും യോഗി ആദിത്യനാഥ് മോഡല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.സാഹചര്യം ആവശ്യപ്പെട്ടാല്‍ യു.പി മോഡല്‍ ഭരണം കര്‍ണാടകയിലും നടപ്പാക്കും. ഉത്തര്‍പ്രദേശിലെ സാഹചര്യത്തിന് യോഗി ആദിത്യനാഥാണ് ഉചിതനായ മുഖ്യമന്ത്രി. അതുപോലെ കര്‍ണാടകത്തിലെ സാഹചര്യവുമായി ഇടപെടാനും വിവിധ രീതികളുണ്ട്.സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ബൊെൈമ്മ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് യോഗി മോഡല്‍ ഭരണം നിലവില്‍ വരണമെന്ന ഇവരുടെ ആവശ്യത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഉത്തര്‍പ്രദേശില്‍ നടക്കുന്ന ‘ദേശവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാന്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ച ബുള്‍ഡോസര്‍ നടപടി പോലെയുള്ള ശക്തമായ നടപടികളെയാണ് യോഗി മോഡല്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകത്തില്‍ സമാനമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഒരുവിഭാഗം ബിജെപി പ്രവര്‍ത്തകരുടെ ആവശ്യം. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലടക്കം ഈ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Read More

യുവമോര്‍ച്ച പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവരെ ഏറ്റുമുട്ടലില്‍ വധിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

ബെംഗളൂരു: കര്‍ണാടകയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെ ശക്തമായ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി എം.എല്‍.എ. രേണുകാചാര്യ. കുറ്റക്കാരെ ഏറ്റുമുട്ടലില്‍ വധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നടപടി കൈക്കൊള്ളുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്നും രേണുകാചാര്യ ഭീഷണി മുഴക്കി.ഹൊന്നാലിയില്‍നിന്നുള്ള ബി.ജെ.പി. എം.എല്‍.എയാണ് രേണുകാചാര്യ. അധികാരത്തേക്കാള്‍ തനിക്ക് പ്രധാനം ഹിന്ദു പ്രവര്‍ത്തകരുടെ സംരക്ഷണമാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വീറ്റുകളിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹിന്ദു പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോഴെല്ലാം നാം അനുശോചിക്കുകയും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്യും. വെറും ഓം ശാന്തി പോസ്റ്റുകള്‍ കൊണ്ട് യാതൊരു കാര്യവുമില്ല. ആളുകള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കണമെങ്കില്‍, ദുര്‍മാര്‍ഗികളെ തെരുവില്‍വെച്ച് എന്‍കൗണ്ടര്‍ ചെയ്യണം- രേണുകാചാര്യ ട്വീറ്റ് ചെയ്തു.

Read More

രാപകല്‍ സമരം തുടര്‍ന്ന് എംപിമാര്‍ : മാപ്പുപറയില്ലെന്ന് നിലപാട്

ന്യൂഡല്‍ഹി: മാപ്പു പറഞ്ഞാല്‍ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന പാര്‍ലമെന്ററി കാര്യമന്ത്രി പ്രല്‍ഹാദ് ജോഷിയുടെ ഉപാധി തള്ളി പ്രതിപക്ഷം. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ രാപകല്‍ സമരം തുടരുന്നു.വിലക്കയറ്റവും ജിഎസ്ടി നിരക്കുമാറ്റവും ഉന്നയിച്ച് വി.കെ. ശ്രീകണ്ഠന്‍ ലോക്‌സഭയിലും എംപിമാരുടെ സസ്‌പെന്‍ഷന്‍ ചൂണ്ടിക്കാട്ടി എളമരം കരീം രാജ്യസഭയിലും അടിയന്തരപ്രമേയ നോട്ടിസ് നല്‍കി. ലോക്‌സഭയിലെയും രാജ്യസഭയിലെയും 24 എംപിമാരാണ് മൂന്നു ദിവസത്തിനിടെ അച്ചടക്ക നടപടി നേരിട്ടത്.അതിനിടെ, പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങില്ലെന്ന് ഉറപ്പു തന്നാല്‍ ലോക്‌സഭയിലെ 4 കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, രാജ്യസഭയില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെങ്കില്‍ ഖേദം പ്രകടിപ്പിക്കണമെന്നാണു ചെയര്‍മാന്‍ എം.വെങ്കയ്യ നായിഡുവിന്റെ നിലപാട്. ലോക്‌സഭാംഗങ്ങളെ ഈ സമ്മേളന കാലയളവിലേക്കും രാജ്യസഭാംഗങ്ങളെ ഇന്നുവരെയുമാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്.സ്പീക്കര്‍ സമ്മതിച്ചാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രല്‍ഹാദ് ജോഷി പറഞ്ഞു. പക്ഷേ, അവര്‍ പ്ലക്കാര്‍ഡുമായി സഭയുടെ നടുത്തളത്തില്‍…

Read More

ഇടുക്കി മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ അംഗീകാരം

ന്യൂഡല്‍ഹി: ഇടുക്കി മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ അംഗീകാരം. 100 കുട്ടികള്‍ക്കുള്ള ബാച്ചിനുള്ള അംഗീകാരമാണ് ലഭിച്ചത്. ഇക്കൊല്ലം തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിക്കും.2013-ലാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഏറ്റവും ഒടുവില്‍ പ്രവേശനം നടന്നത്. അതിനു ശേഷം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇവിടെ പഠിച്ചിരുന്ന വിദ്യാര്‍ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിച്ചിരിക്കുത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് തള്ളിയിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായെന്ന റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ഥി പ്രവേശനത്തിനുള്ള ആദ്യം അനുമതി നിഷേധിച്ചത്.എന്നാല്‍ ആ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ദേശീയ മെഡിക്കല്‍ കമ്മിഷന് പിന്നീട്…

Read More

വാക്ക് പിഴവിൽ പിടിച്ചുതൂങ്ങി ബിജെപി :ലോക്സഭയ്ക്കകത്ത് അഴിഞ്ഞാടി സ്മൃതി ഇറാനി: എന്നോട് സംസാരിക്കരുത് -ഇറാനിയോട് സോണിയ

എസ് ശരൺ ലാൽ ന്യൂ ഡൽഹി : കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ നാക്ക് പിഴവിനെ ആയുധമാക്കി പാർലമെന്റിൽ ബിജെപിയുടെ പ്രതിഷേധം. ലോക്സഭയ്ക്കകത്ത് സോണിയാഗാന്ധി മാപ്പ് പറയണമെന്നായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. സഭ തുടങ്ങുന്നതിനു മുമ്പും ഇതേ വിഷയം ഉന്നയിച്ച് ബിജെപി എംപിമാർ പാർലമെന്റ് വളപ്പിൽ കോൺഗ്രസിനെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപത്നി എന്ന് വിളിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്. അത് നാക്കുപിഴ മൂലം ഉണ്ടായതാണെന്നും, വേണമെങ്കിൽ രാഷ്ട്രപതിയെ കണ്ട് നേരിൽ മാപ്പ് പറയാമെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞിരുന്നു. എന്നാൽ സംഭവത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമിച്ചത്. ലോക്സഭയ്ക്കകത്ത് രമാദേവിയുമായി മാന്യമായി സംസാരിച്ച് നിൽക്കുമ്പോൾ സ്മൃതി ഇറാനി സോണിയയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കൈവിരൽ ചൂണ്ടി തന്റെ അടുത്തേക്ക് വന്ന ഇറാനി യോട് സംസാരിക്കാൻ താല്പര്യം ഇല്ലെന്നാണ് സോണിയ പ്രതികരിച്ചത്. ഇത്…

Read More

ഐഎൻഎസ് വിക്രാന്ത് നേവിക്ക് കൈമാറി

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നേവിക്ക് കൈമാറി. കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിച്ച ഏറ്റവും ബൃഹത്തായ കപ്പൽ ഐഎൻഎസ് വിക്രാന്ത്. രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയാണ് ഐ എൻ എസ് വിക്രാന്ത് നിർമ്മിച്ചത് 2009-ൽ ഇന്ത്യയുടെ പ്രതിരോധവകുപ്പു മന്ത്രി എ.കെ ആന്റണിയാണ് കപ്പൽ നിർമ്മാണത്തിന് തുടക്കമിട്ടത്. 2010ൽ നിർമ്മാണം പൂർത്തിയാക്കാനും 2014ൽ കമ്മിഷൻ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ നിർമ്മാണം ആരംഭിച്ചശേഷം തടസങ്ങളുണ്ടായി. വേഗത്തിൽ നീങ്ങാനും കടലിലെ ഏത് സാഹചര്യത്തെയും മുന്നിൽക്കണ്ട് മുന്നേറാനുമുളള കരുത്ത് ഈ കപ്പലിനുണ്ട്. പരാമാവധി മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വരെ വേഗത കൈവരിക്കാനാകും. 262 മീറ്ററാണ് കപ്പലിന്റെ നീളം. വനിതാ ഓഫീസർമാർ അടക്കം 1500 പേരെ ഉൾക്കൊളളാനാകും. . 50 ലധികം ഇന്ത്യൻ കമ്പനികളാണ് ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണം ഏറ്റെടുത്തത്.…

Read More

ദേശീയപാത നിർമ്മാണത്തിനുള്ള കാലതാമസം പരിഹരിക്കണം : ആന്റ്റോ ആന്റണി

ന്യൂഡൽഹി : ദേശീയ പാത 183 (എ ) നിർമ്മാണം തുടങ്ങാനുള്ള കാലതാമസം ഉടൻ പരിഹരിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗദ്കരിയോട് ആന്റോ ആന്റണി എം പി ആവശ്യപ്പെട്ടു. കേരളത്തിലെ ദേശീയപാതകൾ സംബന്ധിച്ച് മന്ത്രി വിളിച്ചുചേർത്ത കേരള എം പി മാരുടെ യോഗത്തിൽ വച്ച് ഇത് സംബംന്ധിച്ചുള്ള നിവേദനം എം പി മന്ത്രിക്ക് കൈമാറി. ദേശീയ പാത 183(എ )കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ നിന്ന് ആരംഭിച്ച് അടൂർ, പത്തനംതിട്ട, മൈലപ്ര, വടശ്ശേരിക്കര, ളാഹ, എരുമേലി, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്ന് ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽ NH 183-ൽ ചേരുന്നു. ഈ ഹൈവേയുടെ ഭൂരിഭാഗവും പാർലമെന്റ് മണ്ഡലമായ പത്തനംതിട്ടയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ദേശീയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമല ക്ഷേത്രത്തിന് സമീപത്ത് കൂടി കടന്നുപോകുന്നതിനാൽ ഇതിന് ദേശീയ പ്രാധാന്യമുണ്ടെന്നും അതിനാൽ മണ്ഡലത്തിലൂടെ കടന്നുപോകുന്ന…

Read More

ഹെഡ്മാസ്റ്റർ നാളെ തിയേറ്ററിൽ: ആദ്യ പ്രദർശനം തികച്ചും സൗജന്യം

തിരുവനന്തപുരം: ബാബു ആന്റണി, സഹോദരൻ തമ്പി ആന്റണി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി രാജീവ്നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റർ നാളെ കേരളത്തിലെ 32 തിയേറ്ററുകളിൽ എത്തും. ആദ്യ ദിവസത്തെ ആദ്യ പ്രദർശനം തികച്ചും സൗജന്യമായിരിക്കുമെന്നും എല്ലാവർക്കും ടിക്കറ്റില്ലാതെ പ്രവേശനം നൽകുമെന്നും സിനിമയുടെ അണിയറക്കാർ അറിയിച്ചു. ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച ഹെഡ്മാസ്റ്റർ പ്രസിദ്ധ ചെറുകഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ പൊതിച്ചോർ എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ്. കഴിഞ്ഞ തലമുറകളിലെ അദ്ധ്യാപകരുടെ ജീവിതത്തിലെ നോവും നൊമ്പരവും വരച്ചിട്ട കഥയാണ് പൊതിച്ചോർ. ഒപ്പം കേരളത്തിൽ ഒരു സാമൂഹികമാറ്റത്തിന് തുടക്കം കുറിച്ച വിദ്യാഭ്യാസ ബില്ലിന് പ്രചോദനമായതും ഈ കൊച്ചുകഥയായിരുന്നു. രാജീവ്നാഥും കെബി വേണുവുമാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. ക്യാമറ പ്രവീൺ പണിക്കരും എഡിറ്റിങ് ബീനാ പോളും നിർവ്വഹിച്ചിരിക്കുന്നു. കാവാലം നാരായണ പണിക്കരുടെ മകൻ കാവാലം ശ്രീകുമാർ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെഡ്മാസ്റ്റർ. ജഗദീഷ്…

Read More

അംഗങ്ങൾക്കുള്ള ക്ഷേമ പദ്ധതികളുമായി ഖത്തർ കെ എം സി സി : ഒക്ടോബറിൽ പുതിയ സംസ്ഥാന കമ്മറ്റി നിലവിൽ വരും

ദോഹ: പ്രവാസ ലോകത്ത് അഞ്ചരപ്പതിറ്റാണ്ട് പിന്നിടുന്ന കെ എം സി സിയുടെ ഖത്തർ ഘടകം അംഗത്വം മുഴുവൻ ഡിജിറ്റലൈസ് ചെയ്യുകയാ ണ്‌ . 2022 ആഗസ്ത് 20ന് അവസാനിക്കുന്ന അംഗത്വ കാംപയിൻ പ്രകാരം ഒക്ടോബർ അവസാനത്തോടെ പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കാനുള്ള വിധത്തിലാണ് പ്രവർത്തനം പുരോഗമിക്കുന്നതെന്ന് കെ എം സി സി പ്രസിഡണ്ട്‌ എസ എ എം ബഷീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . 2009ലാണ് സുരക്ഷാ പദ്ധതിയുമായി ബന്ധിപ്പിച്ച് കെ എം സി സിക്ക് ശാസ്ത്രീയാടിസ്ഥാനത്തിൽ അംഗത്വ സംവിധാനം ഏർപ്പെടുത്തിയത്.അംഗത്വ പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ കെ എം സി സി ഐ ടി വിംഗ് പ്രത്യേക ആപ് ഡിസൈൻ ചെയ്തിട്ടുണ്ട്. ലോയൽറ്റി സംവിധാനം കൂടി ഉൾപ്പെടുത്തിയാണ് ഖത്തർ കെ എം സി സി പുതിയ അംഗത്വ കാർഡുകൾ നൽകുന്നതെന്നും ബഷീർ പറഞ്ഞു .ലിബാനോ സുയിസസ് ഇൻഷുറൻസ്…

Read More