ഷോപ്പ് ലോക്കല്‍ സമ്മാന പദ്ധതി വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: പ്രാദേശിക വിപണികളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ സംസ്ഥാന ങ്ങളില്‍ വികെസി പ്രൈഡ് നടത്തി വരുന്ന ‘ഷോപ്പ് ലോക്കല്‍’ പ്രചരണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച സമ്മാന പദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട്ട് നടന്ന ഷോപ്പ് ലോക്കല്‍ മെഗാ പരിപാടിയില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് വിജയികളെ തെരഞ്ഞെടുത്തു. കേരളത്തിലെ ബംബര്‍ സമ്മാനമായ കാര്‍ സുഭീഷ് താനൂര്‍ നേടി. രണ്ടാം സമ്മാനമായ നാല് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ബഷീര്‍ ചുങ്കത്തറ, ഫാത്തിമ മുഹസിന ചെമ്മാട്, റിസ്വാന്‍ വി എ ആലുവ, ശരത്ത് കോട്ടയം എന്നിവര്‍ക്കും ലഭിച്ചു. കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ വിജയികളെയും പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ആഴ്ചതോറും നടത്തി വന്ന നറുക്കെടുപ്പിലൂടെ ഇതിനകം 3000ലേറെ ഉപഭോക്താക്കള്‍ക്ക് സമ്മാനം വിതരണം ചെയ്തിട്ടുണ്ട്. ”അയല്‍പ്പക്ക വ്യാപാരത്തേയും പ്രാദേശിക വിപണികളിലെ ധനവിനിമയ സംസ്‌കാരത്തേയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടു നടപ്പിലാക്കി വരുന്ന ഷോപ്പ് ലോക്കല്‍…

Read More

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിയുടെ ഉൾവസ്ത്രം പരിശോധിച്ച നടപടി പ്രതിഷേധാർഹം : പഴകുളം മധു

പത്തനംതിട്ട: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിയുടെ ഉൾവസ്ത്രം പരിശോധിച്ച നടപടി അങ്ങേയറ്റം പ്രതിഷേധപരമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു. പരിശോധനയും മാനഹാനിയും വേർതിരിച്ചറിയാൻ കഴിയാത്ത സംവിധാനം പരിഷ്‌കൃത സമൂഹത്തിനു അംഗീകരിക്കവനാവില്ല. ഇത് സംബന്ധിച്ച ഉത്തരവിൽ മാറ്റം വരുത്തുകയോ പരിശോധനക്ക് ശാസ്ത്രീയ സംവിധാനം ഏർപ്പെടുത്തുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നീറ്റ് പരീക്ഷയിൽ പരീക്ഷ കേന്ദ്രങ്ങൾ സംബന്ധിച്ച അറിയിപ്പ് നൽകുന്ന കാര്യത്തിലടക്കം ഒട്ടേറെ ബുദ്ധിമുട്ടുകളാണ് വിദ്യാർഥികൾക്ക് ഉണ്ടായത്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിലുണ്ടായ ഗുരുതര വീഴ്ച പരിശോധിച്ചു നടപടി എടുക്കണമെന്നും പഴകുളം മധു പറഞ്ഞു.

Read More

സ്വര്‍ണ്ണക്കടത്ത് :പുതിയതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രം

ന്യൂ ഡൽഹി : തിരുവനന്തപുരം എയര്‍കാര്‍ഗോ കോപ്ലക്സ് വഴിയുളള സ്വര്‍ണ്ണക്കടത്തില്‍ പുതിയതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി പങ്കജ് ചൗധരി ലോക് സഭയെ അറിയിച്ചു.എം.പി മാരായ എന്‍.കെ. പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ് തുടങ്ങിയവരാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യം സഭയിൽ ഉന്നയിച്ചത്.അന്വേഷണത്തില്‍ പുതിയ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് പിഎംഎല്‍എ ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും കേസില്‍ ക്രിമിനില്‍ നിയമനടപടി ക്രമം 164(5) പ്രകാരം കേസിലെ ഒരു പ്രതി പുതിയതായി മൊഴി നല്‍കിയിട്ടുണ്ടെന്നും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ കേസില്‍ തുടര്‍ അന്വേഷണം നടത്തുമെന്നുമാണ് അറിയിച്ചിട്ടുളളതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ 12/07/2022 വരെ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് 16.82 കോടി രൂപയുടെ സ്വത്തുവകകള്‍ പി.എം.എല്‍.എ ആക്ട് പ്രകാരം അറ്റാച്ച് ചെയ്തിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു.

Read More

സമ്പത്തിന്റെ കസ്റ്റഡിമരണക്കേസ്; രണ്ടു പ്രതികളെ കുറ്റവിമുക്തരാക്കി

കൊച്ചി:പാലക്കാട്‌ പുത്തൂർ ഷീല വധക്കേസ് പ്രതി സമ്പത്തിന്റെ കസ്റ്റഡിമരണക്കേസില്‍ രണ്ടു പ്രതികളെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. രണ്ട് പ്രതികൾക്കുമെതിരെ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് എറണാകുളത്തെ സിബിഐ പ്രത്യേക കോടതി പ്രതികളായ ഡിവൈഎസ്‌പി സി കെ രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ ബിനു ഇട്ടൂപ്പ് എന്നിവരെ ജഡ്ജി കെ കമനീസ് കുറ്റവിമുക്തരാക്കിയത്. ഷീലവധക്കേസിലെ മുഖ്യപ്രതിയാണ് സമ്പത്ത്. കേസിൽനിന്ന് കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നല്കിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി. കേസിൽ വിചാരണ ഉടൻ ആരംഭിക്കുവാൻ ഇരിക്കയാണ് കോടതി വിധി. സി കെ രാമചന്ദ്രൻ, ബിനു ഇട്ടൂപ്പ് എന്നിവർ ജനറൽ ഡയറി, മഹസർ തുടങ്ങിയ പൊലീസ് രേഖകൾ തുടങ്ങിയവയിൽ തിരുത്തൽ നടത്തി കൃത്രിമം കാണിച്ചുവെന്നതായിരുന്നു പ്രതികൾക്കെതിരെയുള്ള കേസ്. മറ്റുപൊലീസുകാർക്ക്‌ പണം നൽകി ഒരു സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമുള്ള കുറ്റവും ഇവർക്കെതിരെ ചുമത്തിയിരുന്നു. കേസിൽ ആരോപണ വിധേയരായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥരായ വിജയ് സാഖറെ,…

Read More

എം.എം മണിക്കെതിരായ പരാമർശത്തിൽ വിശദീകരണവുമായി കെ സുധാകരൻ

തിരുവനന്തപുരം : ഡൽഹിയിൽ പത്രസമ്മേളനത്തിനിടയിൽ മുൻ മന്ത്രി എംഎം മണിക്കെതിരെ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി പ്രസിഡന്റ് കെ സുധാകരൻ സുധാകരൻ രംഗത്ത് വന്നു. ഫേസ്ബുക്ക് കുറുപ്പിലൂടെയാണ് അദ്ദേഹം പരാമർശവുമായി ബന്ധപ്പെട്ട വിശദീകരണം നൽകിയത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി. ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും.തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

Read More

ജിഎസ്ടിയില്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മാറ്റം: സംസ്ഥാനത്ത് ആശയകുഴപ്പം

തിരുവനന്തപുരം: ജിഎസ്ടി മാറ്റം നിലവില്‍ വന്നെങ്കിലും ഏതൊക്കെ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി എന്നതില്‍ സംസ്ഥാനത്ത് ആശയക്കുഴപ്പം തുടരുകയാണ്. പാക്ക് ചെയ്ത ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുന്നതിലാണ് ആശയക്കുഴപ്പം. കേരളത്തില്‍ ഭൂരിപക്ഷം ഉല്‍പനങ്ങളും പഴയ വിലയില്‍ തന്നെയാണ് ഇന്ന് വില്‍പന നടത്തിയത്. കടകളില്‍ നിലവില്‍ സ്റ്റോക്കുള്ള ഭക്ഷ്യോല്‍പന്നങ്ങളുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ചില്ലറയായി തൂക്കി വിറ്റാല്‍ നികുതി കുറയുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. സോഫ്റ്റ്‌വെയറില്‍ മാറ്റം വരാത്തതും പ്രതിസന്ധിയാണ്. അരി, പരിപ്പ്, പയര്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നതില്‍ കടുത്ത ആശങ്കയാണ് ഉയരുന്നത്. അതേസമയം മില്‍മ, തൈര് പുതുക്കിയ വിലയില്‍ വില്‍പന തുടങ്ങി. മൂന്ന് മുതല്‍ അഞ്ച് രൂപ വരെയാണ് മില്‍മ കൂട്ടിയത്. 25 കിലോയ്ക്ക് മുകളിലുള്ള പായ്ക്ക്ഡ് ഭക്ഷ്യോല്‍പനങ്ങള്‍ പുതിയ ജിഎസ്ടിയുടെ പരിധിയില്‍ ഇല്ലെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചിട്ടുണ്ട്. ചില്ലറയായി വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് അമിത വില…

Read More

പ്ലസ് വൺ പ്രവേശനം; അപേക്ഷ നൽകാനുള്ള തീയതി 21 വരെ നീട്ടാൻ നിർദേശം

കൊച്ചി :പ്ലസ് വണ് പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ നൽകാനുള്ള തീയതി ജൂലൈ 21 വരെ നീട്ടാൻ ഹൈക്കോടതി നിർദേശം. സിബിഎസ് സി സ്കീമിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഇടക്കാല ഉത്തരവ്. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ  വഴി അപേക്ഷ നല്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയായിരുന്നു. സിബിഎസ് സി വിദ്യാർഥികളെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവിട്ടത്.

Read More

അമിത് കുമാറിന്റെ ‘ഏകെ’ പ്രകാശനം ചെയ്തു

കൊച്ചി : ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റായ അമിത് കുമാർ എഴുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ നോവൽ ‘ഏകെ’ യുടെ പ്രകാശനം ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ ശ്യാം ശ്രീനിവാസൻ ബാങ്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായ എംവിഎസ് മൂർത്തിക്കു നൽകി നിർവഹിക്കുന്നു. ലോഗോസ് ബുക്സ് ആണു പ്രസാധകർ. ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും കഥകളും ബാങ്കിങ് സംബന്ധമായ കുറിപ്പുകളുമെഴുതുന്ന അമിത് കുമാറിന്റെ അഞ്ചാമത്തെ കൃതിയാണ് ഏകെ.

Read More

ഇഡിയെ പേടിയില്ല; നാളെ ഹാജരാകാന്‍ പറ്റില്ല: ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്ലാസുകളുണ്ടെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകാന്‍ നേരമില്ലെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്ക്. ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്ലാസുകളുണ്ട്. അതിനാല്‍ ഹാജരാകാന്‍ കഴിയില്ല. പിന്നീടുള്ളത് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് തോമസ് ഐസക്ക് ഫെയ്ബുക്കില്‍ കുറിച്ചു. ഉച്ചയ്ക്കുശേഷം ഇമെയില്‍ വഴിയാണ് ഇഡി നോട്ടീസ് ലഭിച്ചത്. ഇഡി എന്ത് അന്വേഷിക്കാനാണ്, എന്താണ് കണ്ടെത്തിയതെന്ന് മനസിലാകുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇഡിയെ തനിക്ക് പേടിയില്ല. ഇഡിയെ ബിജെപി ആയുധമാക്കുകയാണ്. ബിജെപിക്ക് കേരളത്തിലെ വികസനം ഇഷ്ടപ്പെടുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് ഐസക്കിനുള്ള ഇഡി നിര്‍ദ്ദേശം. കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് ഇഡി അന്വേഷണം. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയര്‍മാനായിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കിഫ്ബി സിഇഒ അടക്കമുള്ളവരെ ഇഡി ചോദ്യം…

Read More

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച ജീവനക്കാരുടെ നടപടി പ്രാകൃതവും നീചവും :യൂത്ത്കോൺഗ്രസ്‌

ചടയമംഗലം: കൊല്ലം ചടയമംഗലത്ത് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച ജീവനക്കാരുടെ നടപടി പ്രാകൃതവും, നീചവുമാണെന്ന് യൂത്ത്കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ അഖിൽ ഭാർഗവൻ. വിദ്യാർത്ഥികളുടെ മാനസികാവസ്ഥ പോലും പരിഗണിക്കാതെ അവരെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ട് വിദ്യാർത്ഥികളുടെ ഉപരിപഠനം പോലും മുടക്കിയ സാഹചര്യം സൃഷ്ടിച്ച ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നാളെ രാവിലെ ഒമ്പത് മണിക്ക് ചടയമംഗലം മാർത്തോമ കോളേജിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More