പി.സി വിഷ്ണു നാഥും റോജി എം. ജോണും എ.ഐ.സി.സി സെക്രട്ടറിമാർ

കുണ്ടറ എംഎൽഎ പി.സി വിഷ്ണു നാഥും അങ്കമാലി എംഎൽഎ റോജി എം ജോണും എഐസിസി സെക്രട്ടറിമാർ. ഇരുവർക്കും എഐസിസി കർണാടകയുടെ ചുമതല നൽകി. കുൽദീപ് റായ് ശർമ, രമീന്ദർ സിംഗ് അവ് ല എന്നിവർ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ ചുമതല നൽകിയത്.

Read More

ശ്രീലങ്കയിൽ ആഭ്യന്തരകലാപം രൂക്ഷം ; പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവെച്ചു

കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവെച്ചു. പ്രക്ഷോഭം കൈവിട്ടതിനെ തുടർന്ന് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന്‍റെ തീരുമാനപ്രകാരമാണ് രാജി. പ്രസിഡന്‍റും രാജിവെക്കണമെന്ന ആവശ്യമാണ് സർവകക്ഷിയോഗത്തില്‍ ഉയർന്നത്. അതേസമയം പ്രക്ഷോഭകാരികള്‍ അതിക്രമിച്ചുകയറി വസതി വളഞ്ഞതിനെ തുടർന്ന് പ്രസിഡന്‍റ് ഗോട്ടബയ രജപക്സ രാജ്യം വിട്ടതായാണ് റിപ്പോർട്ടുകള്‍. അജ്ഞാത കേന്ദ്രത്തിലുള്ള രജപക്സയും രാജിസന്നദ്ധത അറിയിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍.സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ ആഭ്യന്തര കലാപം അതിരൂക്ഷമാണ്. പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി. പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ഇരച്ചുകയറിയത്. പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകർ തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്. പ്രസിഡന്‍റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോർട്ട്. ക്രിക്കറ്റ് താരം…

Read More

പി സി വിഷ്ണുനാഥും റോജി ജോണും കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ

ന്യൂഡൽഹി : പി സി വിഷ്ണുനാഥ് എം എൽ എ യും, റോജി എം ജോൺ എംഎൽഎയും കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായി അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി തിരഞ്ഞെടുത്തു. സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി യാണ് ഇക്കാര്യം അറിയിച്ചത്. പി സി വിഷ്ണുനാഥ് മുമ്പും ഈ ചുമതല വഹിച്ചിട്ടുണ്ട്.

Read More

മന്ത്രിക്ക് ഗതാഗത നിയമം ബാധകമല്ലേ? ; വിവാദമായി മന്ത്രി റിയാസിന്റെ യാത്ര

ആലുവ: മന്ത്രിമാർക്കൊന്നും ഗതാഗത നിയമം ബാധകമല്ലെന്ന് തെളിയിക്കുന്നതാണ് ഇന്ന് ആലുവയിലെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ യാത്ര. ആലുവ പാലസിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകാൻ ബൈപ്പാസിലേക്കെത്തിയ മന്ത്രിയുടെ വാഹനത്തിന് ദേശീയപാതയിൽ ഇരുവശത്തേയും വാഹനങ്ങൾ തടഞ്ഞിട്ട് പൊലീസ് ഗതാഗത സൗകര്യമൊരുക്കുകയായിരുന്നു. നിലവിൽ നഗരത്തിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് നേരിട്ട് കയറാൻ അനുമതിയില്ല. തൃശൂർ ഭാഗത്തേക്ക് പോകേണ്ട ഇരുചക്ര വാഹനം ഉൾപ്പെടെയുള്ളവ മെട്രോ സ്റ്റേഷന് മുമ്പിലൂടെ ഇടത്തേക്ക് തിരിഞ്ഞ് മാർക്കറ്റ് ഭാഗത്തെത്തി അണ്ടർപാസ് വഴി യു ടേൺ ചെയ്ത് സമാന്തര റോഡിലൂടെ ദേശീയപാതയിൽ പ്രവേശിക്കണം. എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും മെട്രോ സ്റ്റേഷന് മുമ്പിലെ സമാന്തര റോഡ് വഴി പുളിഞ്ചോട് കവലയിലെത്തിയാണ് ദേശീയപാതയിൽ പ്രവേശിക്കുന്നത്. ഇവിടെയാണ് മന്ത്രിക്ക് നിയമം ലംഘിച്ച് നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ പൊലീസ് സൗകര്യമൊരുക്കുന്നത്. മന്ത്രിക്കൊപ്പം ഭാര്യ വീണ വിജയനും ഉണ്ടായിരുന്നു.

Read More

മലയില്‍ വിള്ളല്‍: പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നു

മലപ്പുറം : കാലവര്‍ഷം ശക്തിപ്പെട്ടതോടെ നിലമ്പൂര്‍ താലൂക്കിലെ  ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ അമ്പലക്കുന്ന്, തുടിമുട്ടി പ്രദേശത്തെ  മലയില്‍ വിള്ളല്‍ രൂപപ്പെട്ട സാഹചര്യത്തില്‍  ഈ പ്രദേശങ്ങളില്‍  താമസിച്ചുവരുന്ന  കുടുംബങ്ങളെ സമീപത്തുള്ള ജി എല്‍ പി  പൂളപ്പാടം എന്ന സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു തുടങ്ങി.അപകട ഭീഷണി കൂടുതല്‍ നിലനില്‍ക്കുന്ന മേഖലയാണിത്. കവളപ്പാറ ദുരന്തം നടന്നതിന്റെ മറുഭാഗത്തെ മലമ്പ്രദേശമാണിത്. മലമുകളിലെ കൂറ്റന്‍പാറയുടെ അടിഭാഗത്താണ് 35 മീറ്റര്‍ നീളത്തില്‍ വിള്ളല്‍ രൂപപ്പെട്ടത്. മഴവെള്ളം ഈ വിള്ളലിലൂടെ താഴെക്ക് ഇറങ്ങുകയാണ്. തുടിമുട്ടി മലയുടെ താഴ് വാരത്ത് 54 കുടുംബങ്ങളാണ് കഴിയുന്നത്. ഇതില്‍ 48 കുടുംബം പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും, ആറ് ജനറല്‍ വീടുകളുമാണ്.  വീട്ടുകാരുമായി എംഎല്‍എയും പഞ്ചായത്തും സബ്കളക്ടര്‍ , തഹസില്‍ദാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പോത്ത്കല്ല് പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്ന് ക്യാമ്പ് ആരംഭിക്കാന്‍ തീരുമാനിച്ചു. ജില്ലാ കളക്ടറുമായും, ജിയോളജി വകുപ്പുമായും…

Read More

ഐദിന്‍ അലിക്ക് പെരുന്നാള്‍ സമ്മാനവുമായി രാഹുല്‍ ഗാന്ധി എം. പി

മലപ്പുറം: മലപ്പുറം സ്വദേശി ഐദിന്‍ അലിക്ക് രാഹുല്‍ ഗാന്ധി എം. പിയുടെ വക പെരുന്നാള്‍ സമ്മാനം. കഴിഞ്ഞ ആഴ്ച നിലമ്പൂരിലെ വിവിധ പരിപാടികള്‍ക്കിടയിലായിരുന്നു ഐദിന്‍ കുടുംബത്തോടൊപ്പം രാഹുല്‍ ഗാന്ധി എം. പി യെ കണ്ടത്. ഐദീന്റെ വിശേഷങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ രാഹുല്‍ ഗാന്ധിയോട് ഐദീന്‍ ഒരു ഫുട്‌ബോള്‍ ഫാന്‍ ആണെന്നും ഒരു ഗോള്‍ കീപ്പര്‍ ആകുക ആണ് ലക്ഷ്യം എന്നും പറഞ്ഞിരുന്നു. ഇതറിഞ്ഞാണ് രാഹുല്‍ ഗാന്ധി ഐദിന് സമ്മാനമായി ഒരു കുഞ്ഞു ഗോള്‍കീപ്പര്‍ ഗ്ലൗസ് സമ്മാനമായി കൊടുത്തയച്ചത്. ‘ഈയിടെ ഞാന്‍ നിലമ്പൂര്‍ സന്ദര്‍ശന വേളയില്‍ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കണ്ടുമുട്ടിയത് മനോഹരമായിരുന്നു.നിങ്ങളുടെ ഉന്മേഷദായകമായ സത്യസന്ധതയും തമാശയുള്ള ചോദ്യങ്ങളും ശരിക്കും അവിസ്മരണീയമായിരുന്നു. ഒരു ഫുട്‌ബോള്‍ ആരാധകനെന്ന നിലയില്‍, കളിയോടുള്ള എന്റെ സ്‌നേഹം പങ്കിടുന്ന നിങ്ങളെപ്പോലുള്ളവരെ കണ്ടുമുട്ടുന്നത് സന്തോഷംകരമാണ്. മലപ്പുറത്തിന്റെ മഹത്തായ ഫുട്‌ബോള്‍ സംസ്‌കാരം ആഘോഷിക്കപ്പെടേണ്ടതാണ്. അടുത്തിടെ എന്റെ സന്ദര്‍ശന…

Read More

ആഭ്യന്തരകലാപം ; ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി വച്ചു

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി വച്ചു. ട്വിറ്റര്‍ വഴിയാണ് പ്രഖ്യാപനം.സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച്‌ ഒരു സര്‍വകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അതിനായി താന്‍ രാജിവെക്കുന്നു എന്നുമാണ് റനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തത്. പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതി കയ്യേറി സര്‍ക്കാരിനെതിരേയുള്ള പ്രക്ഷേഭം കനത്തതോടെയാണ് റനില്‍ വിക്രമസിംഗെ പദവി ഒഴിഞ്ഞത്. പ്രസിഡന്റ് ഗോദബയ രാജപക്സെയും ഉടന്‍ രാജിവെക്കുമെന്നാണ് സൂചന. പതിനായിരക്കണക്കിനു ജനങ്ങളാണ് പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച്‌ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകര്‍ തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തില്‍ ഒട്ടേറെ സൈനികരും പങ്കുചേരുന്നതായാണ് റിപ്പോര്‍ട്ട്.

Read More

കാതോലിക്കാ ബാവാ തിരുമേനി ഗൾഫ് സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങി

റഫീക്ക് വടക്കേകാട് ദോഹ:  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ, പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഖത്തറിലെ  സന്ദർശനം   കഴിഞ്ഞു നാട്ടിലേക്കു മടങ്ങി . .ഹ്രസ്വ സന്ദർശനാർത്ഥം  ചൊവ്വാഴ്ച  ദോഹയിലെത്തിയബാവ തിരുമേനിക്ക്‌  ഖത്തറിലെ വിശ്വാസി സമൂഹംഊഷ്മളമായ സ്വീകരണം നൽകിഇടവക വികാരിമാരും,മാനേജിങ് കമ്മിറ്റി അംഗങ്ങളും, വിശ്വാസികളും ചേർന്ന്  വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചു ദേവാലയത്തിലേക്ക് ആനയിച്ചു.   ജൂലൈ അഞ്ചിന് ദോഹ യിലെത്തിയതിരുമേനിക്ക്   ആറാം തീയതി വൈകിട്ട് ദോഹ ഇടവക ഔദ്യോഗികമായ വരവേൽപ്പും സ്വീകരണവുമൊരുക്കി. ചെണ്ടമേളത്തിന്റെയും, മറ്റു വാദ്യോപകരണങ്ങളുടെയും അകമ്പടിയോടെ നടത്തപ്പെട്ട  ഘോഷയാത്രയിലും അനുമോദനസമ്മേളനത്തിലും വിവിധ, മതസാമൂഹിക, നയതന്ത്ര  നേതാക്കൾ പങ്കെടുത്തു. ഏഴാം തീയതി  ഗ്രീക്ക് ഓർത്തഡോൿസ് സഭ ആർച്ച് ബിഷപ്പ് മക്കാറിയോസ്, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി  എഞ്ചിലിൻ പ്രേമലത, കോപ്റ്റിക് ഓർത്തഡോക്സ്‌, എത്യോപ്യൻ ഓർത്തഡോക്സ്‌, എറിട്രീയൻ ഓർത്തഡോക്സ്‌, കത്തോലിക്ക, ആംഗ്ലിക്കൻ  സഭകളിലെ…

Read More

അബെയുടെ മരണം അഗ്‌നിപഥിനെതിരായ ആവലാതികള്‍ അടിവരയിടുന്നതായി വിമര്‍ശനം

കൊല്‍ക്കത്ത: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ കൊലപാതകത്തെ, സൈന്യത്തില്‍ നാല് വര്‍ഷത്തെ ഹ്രസ്വകാലനിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെടുത്തിയുള്ള വിമര്‍ശനം ശക്തമാകുന്നു. കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രാജ്പുത്താണ് അബെയുടെ കൊലപാതകത്തെ അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെടുത്തി ആദ്യം പ്രതികരിച്ചത്. അബെയെ വെടിവെച്ചുകൊന്ന യമഗാമി ജപ്പാനിലെ എസ്ഡിഎഫില്‍ പെന്‍ഷനില്ലാതെ ജോലി ചെയ്തിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. തെറ്റ്സുയ യമഗാമി നാവികസേനയില്‍ സേവനമനുഷ്ഠിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. മൂന്നുവര്‍ഷത്തെ സേവനത്തിനു ശേഷം യമഗാമിക്ക് ജോലി നഷ്ടമായി. പെന്‍ഷനും ലഭിച്ചിരുന്നില്ല. ജോലിയില്ലാത്തതിന്റെ നിരാശയാണ് അബെയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖപത്രം ‘ജാഗോ ബംഗ്ലാ’ അതിരൂക്ഷ വിമര്‍ശനവുമായ് രംഗത്തെത്തി. അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് ജനത്തിനുള്ള ആവലാതികള്‍ക്ക് അടിവരയിടുന്നതാണ് ഷിന്‍സോ അബെയുടെ കൊലപാതകമെന്ന് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.പെന്‍ഷന്‍ ലഭിക്കാത്ത മുന്‍ സൈനികനാണ് അബെയുടെ കൊലപാതകത്തിനു പിന്നിലെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. അഗ്നിപഥ്…

Read More

നോൺ ഐപിഎസ്‌ കേഡറിലുള്ള എസ്‌പിമാർക്ക് മാറ്റം

തിരുവനന്തപുരം: പൊലീസ് തലപ്പത്തെ പ്രധാന സ്ഥാനങ്ങളിൽ മാറ്റം വരുത്തിയതിന് പിന്നാലെ നോൺ ഐപിഎസ്‌ കേഡറിലുള്ള എസ്‌പിമാരെയും മാറ്റി നിയമിച്ചു. ഇടുക്കി ക്രൈം ബ്രാഞ്ച് എസ്പിയായ സി.എസ്‌ ഷാഹുൽ ഹമീദിനെ സിവിൽ സപ്ലൈസ്‌ കോർപറേഷൻ വിജിലൻസ്‌ ഓഫീസറായും, ഈ ചുമതല വഹിച്ചിരുന്ന വി. സുനിൽകുമാറിനെ വിജിലൻസ്‌ സ്പെഷ്യൽ സെൽ, എറണാകുളത്തേക്കും മാറ്റി നിയമിച്ചു. വിജിലൻസ്‌ സ്പെഷ്യൽ സെൽ ചുമതല വഹിച്ചിരുന്ന എസ്പി കെ.കെ മൊയ്‌തീൻകുട്ടിയെ വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതലുള്ള ക്രൈംബ്രാഞ്ച്‌ എസ്പിയായും മാറ്റിയിട്ടുണ്ട്.ഇതേ ചുമതലയിലുണ്ടായിരുന്ന പി.വിക്രമനെ ഇടുക്കി ക്രൈം ബ്രാഞ്ച് എസ്പിയായാണ് നിയമിച്ചിരിക്കുന്നത്.ഇതോടൊപ്പം ജെ. പ്രസാദിനെ സ്റ്റേറ്റ്‌ സ്പെഷ്യൽ ബ്രാഞ്ച്‌, ഹെഡ്‌ക്വാർട്ടേഴ്‌സിലേക്കും നിയമിച്ച് ഉത്തരവായി

Read More