പി.ഗോപിനാഥൻനായരുടെ നിര്യാണത്തിൽ കെ.സി.വേണുഗോപാൽ എം.പി അനുശോചിച്ചു

സ്വാതന്ത്രസമര സേനാനിയും ഗാന്ധിയനുമായിരുന്ന പി.ഗോപിനാഥൻനായരുടെ നിര്യാണത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി അനുശോചിച്ചു. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും ഗാന്ധിജിയുടെ ആശയാദര്ശങ്ങളെ ജീവിതത്തിൽ പകർത്തുകയും ചെയ്‌ത ഗോപിനാഥൻനായരുടെ നിര്യാണം കേരളത്തിന്റെ പൊതുസമൂഹത്തിനു വിലമതിക്കാനാകാത്ത നഷ്ടമാണ്. ഗാന്ധിസ്മാരകനിധിയുടെയും നിരവധി ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെയും ജീവാത്മാവായിരുന്നു അദ്ദേഹം. രാജ്യത്ത് അശാന്തിയുടെ സാഹചര്യം ഉണ്ടായ നിരവധി സംഘർഷമേഖലകളിലും ഗാന്ധിജി ഉയർത്തിപ്പിടിച്ച അഹിംസയുടെയും മാനവ മൈത്രിയുടെയും സന്ദേശവുമായി അദ്ദേഹം എത്തി. രാജ്യത്തിൻറെ മതേതരത്വവും അഖണ്ഡതയും വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്തു പി.ഗോപിനാഥൻ നായരെപോലെയുള്ള ഒരു ഗാന്ധിയന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത അപരിഹാര്യമാണെന്നും വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Read More

ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച സാംസ്കാരിക മന്ത്രി രാജി വയ്ക്കണം : ഒഐസിസി

മനാമ : ഇന്ത്യൻ ഭരണഘടനയെ അപമാനിക്കാൻ ശ്രമിച്ച സാംസ്കാരിക – ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണം എന്നും, രാജി വയ്ക്കുന്നില്ല എങ്കിൽ അദ്ദേഹത്തെ ഗവർണർ പുറത്താക്കണം എന്നും ബഹ്‌റൈൻ ഒഐസിസി ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരഘടനയുടെ മഹത്വം അറിയാത്ത അദ്ദേഹം മന്ത്രിസ്ഥാനത്തിന് അർഹനല്ല. ഒരു ജനപ്രതിനിധി ആയി ഇരിക്കാൻ പോലും ഇങ്ങനെ സങ്കുചിത മനോഭാവം ഉള്ള ആളുകൾ അർഹരല്ല. ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറും, ഭാരത ശില്പി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു വിന്റെയും മറ്റ് പ്രമുഖരായ പണ്ഡിതന്മാരും അടങ്ങിയ ഭരണഘടന കമ്മറ്റി അനേകം ചർച്ചകളും, മറ്റ് ആളുകളുടെ നിർദേശങ്ങളും പരിഗണിച്ചു കൊണ്ട് ഉണ്ടാക്കിയ ഭരണഘടന ബ്രിട്ടീഷ്കാർ പറഞ്ഞു തന്ന് എഴുതിയത് ആണെന്ന് പറഞ്ഞ മന്ത്രി ഇന്ത്യൻ ദേശീയ നേതാക്കളെ പോലും അപമാനിക്കാൻ ആണ് ശ്രമിച്ചത്. ഭരണഘടനയിൽ വിശ്വാസം ഇല്ലാത്ത മന്ത്രി ഇന്ത്യക്കാരൻ…

Read More

ഭരണഘടന സജി ചെറിയാന്റെ കുട്ടികളിയല്ല : ഷാഫി പറമ്പിൽ

തിരുവനന്തപുരം :ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. ഭരണഘടന സജി ചെറിയാന്റെ കുട്ടിക്കളിയല്ല . രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും കുന്ത്രാണ്ടങ്ങളാണ് എന്ന് അധിക്ഷേപിച്ച സജി ചെറിയാനെക്കാൾ വലിയ കുന്ത്രാണ്ടമില്ല. സംഘ പരിവാർ ഭരണകൂടം തന്നെ രാജ്യത്തിന്റെ ഭരണഘടനയെ അക്രമിക്കുമ്പോൾ കേരളത്തിൽ ഒരു മന്ത്രി അതിന് വഴി ഒരുക്കുന്നത് അപകടകരമാണ്. ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞാ ചെയ്ത മന്ത്രി അതിനെ അവഹേളിക്കുമ്പോൾ മന്ത്രിയെ പുറത്താക്കാനുള്ള ജനാധിപത്യ ബോധം മുഖ്യമന്ത്രി കാണിക്കണം. രാജ്യദ്രോഹ കുറ്റത്തിന് മുഖ്യമന്ത്രി പ്രതിയാകുന്ന സാഹചര്യത്തിൽ ഭരണഘടനയെ അവഹേളിച്ച മന്ത്രിയുടെ രാജി ആവശ്യപെടാൻ കഴിയാത്ത അപകടകരമായ സാഹചര്യമാണുള്ളതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി .…

Read More

ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവം, അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട: പരിചരണം കിട്ടാതെ ഗർഭിണിയായ യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു.മല്ലപ്പുഴശേരി കുഴിക്കാല കുറുന്താർ സ്വദേശിനി അനിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്. ഭാര്യക്ക് ചികിത്സാ പരിചരണം നൽകാത്ത ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചികിത്സയും പരിചരണവും ലഭിക്കാതെ കുഞ്ഞു മരിച്ചു. രണ്ടു മാസത്തോളം മരിച്ച കുഞ്ഞ് വയറ്റിൽ കിടന്നുണ്ടായ അണുബാധയിൽ അനിതയും മരിച്ചു. ഗർഭിണിയായിരുന്ന അനിതയെ ഭർത്താവ് നിരന്തരം പീഡിപ്പിച്ചതായും പരാതിയുണ്ട്. അനിതക്ക് സ്ത്രീധനമായി നൽകിയ സ്വർണവും മറ്റും ഭർത്താവ് ജ്യോതിഷ് വിറ്റതായും പരാതിയുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Read More

കനത്ത മഴ; മുംബൈ നഗരം വെള്ളത്തിൽ

മുംബൈ: മുംബൈയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ രാത്രി മുതൽ തുടരുന്ന ശക്തമായ മഴയിൽ നഗരം വെള്ളത്തിൽ. നഗരപാതകളിലെല്ലാം വെള്ളമുയർന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് മൂലം റോഡ്- റെയിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ അതിശക്തമാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നഗരത്തിൽ രക്ഷപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിട്ടുണ്ട്.

Read More

രാഹുല്‍ ഗാന്ധിയുടെ വ്യാജ വിഡിയോ: സീ ടിവി ന്യൂസ് അവതാരകന്‍ കസ്റ്റഡിയില്‍ ;ഛത്തീസ്ഗഡ് പൊലീസിനെ തടഞ്ഞ് യുപി പൊലീസിന്റെ കസ്റ്റഡി നാടകം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച് വ്യാജ പ്രചരണം നടത്തിയ സീ ടിവി ന്യൂസ് അവതാരകനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്ത് രക്ഷിച്ചു. സീ ടിവി ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച ഛത്തീസ്ഗഡ് പൊലീസിനെ തടഞ്ഞാണ് യു.പിയിലെ ഗാസിയാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ 5.30ഓടെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്യാനായി രോഹിതിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, രോഹിത് രഞ്ജന്‍ വിവരം യു.പി. പോലീസിനെ അറിയിച്ചു. പിന്നാലെയെത്തിയ ഗാസിയാബാദ് പൊലീസ് ഛത്തീസ്ഗഡ് പൊലീസിന്റെ അറസ്റ്റ് തടഞ്ഞ് രോഹിത്തിനെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഛത്തീസ്ഗഡ് പൊലീസ് തന്റെ വീട്ടില്‍ പുലര്‍ച്ചെ 5.30ന് എത്തിയെന്നും എന്നാല്‍ തന്നെ കസ്റ്റഡിയിലെടുക്കാന്‍ വരുന്ന വിവരം പ്രാദേശിക പൊലീസിനെ അറിയിച്ചില്ലെന്നും രോഹിത് ട്വീറ്റ് ചെയ്തു. അങ്ങനെ അറിയിക്കണമെന്ന് നിയമമില്ലെന്ന് ഛത്തീസ്ഗഡ് പൊലീസ് മറുപടി നല്‍കി. അറസ്റ്റിനുള്ള കോടതി…

Read More

പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥന്‍ നായർ അന്തരിച്ചു

പ്രമുഖ ഗാന്ധിയനും പത്മശ്രീ ജേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥന്‍ നായർ (99) അന്തരിച്ചു. മുൻ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി ദേശീയ നേതാക്കൾ സംഘടിപ്പിച്ച ‘അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി’യുടെ പ്രാരംഭം മുതൽ കഴിഞ്ഞ ആറു ദശാബ്ദമായി സേവനം അനുഷ്ഠിച്ചവരിൽ ഏറ്റവും മുതിർന്ന പ്രവർത്തകനായിരുന്നു ഗോപിനാഥൻ നായർ. ഗാന്ധിജിയുടെ വേർപാടിനു ശേഷം സർവ സേവാ സംഘത്തിലും അഖിലേന്ത്യാ സർവോദയ സംഘടനയിലും അദ്ദേഹം കർമസമിതി അംഗമായി. കെ. കേളപ്പൻ അധ്യക്ഷനും ഗോപിനാഥൻ നായർ സെക്രട്ടറിയുമായാണ് ആദ്യകാല പ്രവർത്തനങ്ങൾ നടത്തിയത്. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ 11 വർഷം പ്രസിഡന്റായി പ്രവർത്തിച്ചുവെന്നതും എടുത്തു പറയേണ്ടതാണ്. ആചാര്യ വിനോബാജിയുടെ ഭൂദാന പ്രസ്ഥാനങ്ങളിൽ ശ്രമദാന പ്രസ്ഥാനം കേരളത്തിൽ പരീക്ഷിച്ചു. സംസ്ഥാനത്ത് മാറാട് കലാപത്തിലും ദേശീയ തലത്തിൽ സിഖ്–ഹിന്ദു സംഘർഷത്തിലും ശാന്തിയുടെ സന്ദേശവുമായി അദ്ദേഹമെത്തി. മാറാട് കലാപത്തിൽ സർക്കാരിന്റെ മീഡിയേറ്ററായി പ്രവർത്തിച്ചതും അദ്ദേഹമാണ്. കുട്ടിക്കാലത്ത് ഗാന്ധിജി…

Read More

ഇന്ത്യൻ ഭരണഘടനയോടുള്ള സർക്കാരിന്റെ അവഹേളനമാണ് സജി ചെറിയാൻ മന്ത്രിസഭയിൽ തുടരുന്ന ഓരോ നിമിഷവും : അഡ്വ . കെ.പി ശ്രീകുമാർ

ഭരണഘടനയെയും ഭരണഘടനാ ശിൽപ്പികളേയും അപമാനിച്ച മന്ത്രി സജി ചെറിയാന്റെ നടപടി ഗുരുതരമായ കുറ്റകൃത്യമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ . കെ.പി ശ്രീകുമാർ . ലോകത്തിന് തന്നെ വിസ്മയവും അത്ഭുതകരവുമായ ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച അദ്ദേഹം മന്ത്രിസഭയിൽ തുടരുന്ന ഓരോ നിമിഷവും, മഹത്തായ ഇന്ത്യൻ ഭരണഘടനയോടുള്ള സർക്കാരിന്റെ തന്നെ അവഹേളനമായി മാറുമെന്നും സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.പി ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു . ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം : ലോകത്തിന് തന്നെ വിസ്മയവും അത്ഭുതകരമായ ഇന്ത്യൻ ഭരണഘടനയെയും ഭരണഘടനാ ശിൽപ്പികളേയും അപമാനിച്ച മന്ത്രി സജി ചെറിയാന്റെ നടപടി ഗുരുതരമായ കുറ്റകൃത്യമാണ്. ശ്രീ സജി ചെറിയാന്റെ കുറ്റകൃത്യത്തിനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് മുമ്പാകെ സമർപ്പിച്ചിട്ടുള്ള പരാതിയിൽ അടിയന്തരമായി കേസെടുക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണം. ശ്രീ.സജി ചെറിയാൻ മന്ത്രിസഭയിൽ തുടരുന്ന ഓരോ നിമിഷവും,…

Read More

ഭരണഘടന അവഹേളനം ; മന്ത്രി സജി ചെറിയാന്റെ രാജിആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

പാലക്കാട്‌:ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.യൂത്ത്കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ്‌ വിനോദ് ചെറാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പ്രശോഭ് വത്സൻ ഉദ്ഘാടനം ചെയ്തു.കെ.എസ്. യു ജില്ലാ പ്രസിഡന്റ് കെ എസ് ജയ്ഘോഷ്, ജില്ലാ ഭാരവാഹികളായ പ്രദീപ്‌ നെന്മാറ, സി വിഷ്ണു, പി എസ് വിബിൻ, സി നിഖിൽ,കെ സദാംഹുസൈൻ,പ്രമോദ് തണ്ടലോട്, ജിതേഷ് നാരായണൻ, പ്രദീഷ് മാധവൻ, ഷഫീക്ക് അത്തിക്കോട്,ഷമീർ കുഴൽമന്നം, സതീഷ് തിരുവാലത്തൂർ,സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു

Read More

ഭരണഘടന അവഹേളനം ; മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സംഘം ഗവർണർക്ക് നിവേദനം നൽകി

ഭരണഘടനയേയും ഭരണഘടനാ നിർമ്മാതാക്കളേയും പരസ്യമായി അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സംഘം രാജ് ഭവനിൽ ചെന്ന് ഗവർണറെ കണ്ട് നിവേദനം നൽകി. കെ പിസിസി വൈസ് പ്രസിഡണ്ട് വി.ടി. ബൽറാം, ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജി. സുബോധൻ, ജിഎസ് ബാബു, ട്രഷറർ പ്രതാപചന്ദ്രൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നു .

Read More