മഹാരാഷ്ട്രയിൽ അജിത് പവാർ പ്രതിപക്ഷ നേതാവ്

മുംബൈ: മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എൻ.സി.പി. നേതാവുമായ അജിത് പവാർ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. എൻ.സി.പി. നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അജിത്തിനെ നാമനിർദേശം ചെയ്തത്.വിമതശിവസേനാ നേതാവ് ഏക്നാഥ് ഷിന്ദെ കലാപക്കൊടി ഉയർത്തിയതിനെ തുടർന്ന് രണ്ടാഴ്ചയോളം നീണ്ട രാഷ്ട്രീയനാടകത്തിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സർക്കാർ വീണത്. പിന്നീട് ഷിന്ദേ ക്യാമ്പും ബി.ജെ.പിയും ചേർന്ന് സർക്കാർ രൂപവത്കരിച്ചു. ഏക്നാഥ് ഷിന്ദെ മുഖ്യമന്ത്രിയായപ്പോൾ ഉപമുഖ്യമന്ത്രിസ്ഥാനം ബി.ജെ.പിയുടെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനാണ് ലഭിച്ചത്.

Read More

പത്ര രജിസ്ട്രേഷൻ: പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി

കോഴിക്കോട്​ :പത്ര, മാധ്യമ സ്ഥാപനങ്ങളുടെ രജിസ്​ട്രേഷനുമായി ബ​ന്ധപ്പെട്ട 1857 ലെ നിയമം റദ്ദാക്കി പകരം പുതിയ നിയമം കൊണ്ടുവരുമെന്ന്​ കേന്ദ്ര വാർത്താപ്രക്ഷേപണ മന്ത്രി അനുരാഗ് സിങ്​ ടാക്കൂർ കേസരി ഭവനില്‍ മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷന്‍ സ്റ്റഡി മെറ്റീരിയല്‍ പ്രകാശനം ചെയ്ത്​സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ നിയമത്തിൽ രജിസ്​ട്രേ​ഷൻ നേടാൻ വിവിധകടമ്പകൾ കടക്കണം. കുറഞ്ഞ സമയത്തിനുള്ളിൽ രജിസ്​ട്രേഷൻ ലഭ്യമാക്കാനാണ്​ ആലോചിക്കുന്നത്​.നിലവിലെ നിയമ പ്രകാരം രാജ്യത്ത്​ ഒന്നേകാൽ ലക്ഷത്തിലധികം സ്ഥാപനങ്ങളാണ്​ രജിസ്റ്റർ ​ചെയ്തിരിക്കുന്നത്​. എന്നാൽ ഇവയിൽ 95 ശതമാനവും വാർഷിക റിപ്പോർട്ട്​ ഉൾപ്പെടെ സമർപ്പിക്കുന്നില്ല.ഇത്​ ലൈസൻസ്​ റദ്ദാവാനിടയാക്കും. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ്​ അയക്കുകയുൾപ്പെടെചെയ്യുന്നു​ണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

ഉമർ ഖാലിദിനെ വിട്ടയക്കണമെന്ന് നോം ചോംസ്‌കിയും അന്താരാഷ്ട്ര സംഘടനകളും ; ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥ അടുത്ത കാലത്തായി ഏറെ അധപ്പപതിച്ചു

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന്റെ അറസ്റ്റിനെ അപലപിച്ച് പ്രശസ്ത പണ്ഡിതനായ നോം ചോംസ്‌കി, മഹാത്മാഗാന്ധിയുടെ ചെറുമകൻ രാജ്‌മോഹൻ ഗാന്ധി എന്നിവരുൾപ്പെടെ പ്രമുഖരും അന്താരാഷ്ട്ര സംഘടനകളും രംഗത്ത്. ദീർഘകാലം ഒരാളെ വിചാരണ തടവിലിടുന്നത് തെറ്റാണെന്നും അപലപനീയമാണെന്നും നോം ചോംസ്‌കി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥ അടുത്ത കാലത്തായി ഏറെ അധപതിച്ചു പോയി. ഇത് ഏറെ വേദനയുണ്ടാക്കുന്നതാണ്. ഈ സാഹചര്യത്തിൽ യുവ ആക്ടിവിസ്റ്റുകളിലാണ് പ്രതീക്ഷയെന്നും നോം ചോംസ്‌കി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിലാണ് ഉമർ ഖാലിദിനെ അക്രമവുമായി ബന്ധിപ്പിക്കാൻ പൊലീസ് ശ്രമിച്ചത്. സംസാരിക്കാനും പ്രതിഷേധിക്കാനുമുള്ള തന്റെ ഭരണഘടനാപരമായ അവകാശം ഉമർ ഖാലിദ് വിനിയോഗിക്കുകയായിരുന്നു എന്നതാണ് അയാൾക്കെതിരെയുള്ള ഏക വിശ്വസനീയമായ തെളിവെന്നും നോം ചോംസ്‌കി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്, ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം…

Read More

കളക്ടറേറ്റിൽ തോക്കു ചൂണ്ടിയ വയോധികന് ലൈസൻസ് പുതുക്കി നൽകില്ലെന്ന് എ ഡി എം

കാക്കനാട്: കളക്ടറേറ്റിൽ തോക്ക് ചൂണ്ടി യാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. റിട്ടേർഡ് ഡപ്യൂട്ടി തഹസിൽദാർ വയോധികനായ മുവ്വാറ്റുപുഴ സ്വദേശി ആണ് ഇന്നലെ കളക്ടറേറ്റിൽ തോക്ക് ചൂണ്ടൽ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലായത്.2007 മുതൽ ഇയാൾക്ക് തോക്കിന് ലൈസൻസ് ഉണ്ട്. ഇന്നലെ വൈകുന്നേരം കളക്ടറേറ്റിൽ എത്തിയ ഇയാൾ മജിസ്റ്റീരിയൽ വിഭാഗത്തിൽ എത്തി തോക്കിൻ്റെ ലൈസൻസ് ബുക്ക് ആവശ്യപ്പെട്ടു.ജൂൺ 30 ന് തോക്കിൻ്റെ ലൈസൻസ് കാലാവധി കഴിയുമെന്നതിനാൽ മേയ് പത്തിന് തോക്കിൻ്റെ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ഇയാൾക്ക് തോക്ക് ലൈസൻസ് നൽകേണ്ടതുണ്ടോ എന്ന് പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിനായി കളക്ടറേറ്റിൽ നിന്നും മുവ്വാറ്റുപുഴ താലൂക്കിലും, പോലീസിലേക്കും മേയ് 19ന് അയച്ചു. റിപ്പോർട്ട് കളക്ടറേറ്റിൽ എത്തിയിരുന്നില്ല. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ കളക്ടറേറ്റിൽ എത്തിയ ഇയാൾ മജിസ്റ്റീരിയൽ വിഭാഗത്തിൽ എത്തി തൻ്റെ തോക്കിൻ്റെ കേടുപാടുകൾ തീർക്കുന്നതിനായി തോക്കിൻ്റെ ലൈസൻസ് ബുക്ക് ആവശ്യപ്പെട്ടു.…

Read More

സിദ്ധു മൂസെവാല വധം : രണ്ടുപേർ കൂടി അറസ്റ്റിൽ ;18-കാരൻ നിറയൊഴിച്ചത് ആറുതവണ

ന്യൂഡൽഹി: കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മൂസെവാലയ്ക്ക് നേരേ നിറയൊഴിച്ചവരിൽ ഒരാളായ അങ്കിത് സിർസ, കേസിലെ പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സഹായം നൽകിയ സച്ചിൻ ഭിവാനി എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ കശ്മീരി ഗേറ്റ് ബസ് സ്റ്റാൻഡിൽനിന്നാണ് ഇരുവരും പിടിയിലായതെന്ന് സ്‌പെഷ്യൽ കമ്മീഷണർ ഹർഗോബീന്ദർ സിങ് മാധ്യമങ്ങളോട് പറഞ്ഞു.അറസ്റ്റിലായ അങ്കിത് ഷാർപ്പ് ഷൂട്ടറാണെന്ന് പൊലീസ് അറിയിച്ചു. 18-കാരനായ ഇയാൾ ഹരിയാന സ്വദേശിയും രാജസ്ഥാനിലെ രണ്ട് വധശ്രമക്കേസുകളിൽ പ്രതിയുമാണ്. മൂസെവാലയ്ക്ക് നേരേ ഇയാൾ ആറുതവണയാണ് നിറയൊഴിച്ചത്. വെടിയുണ്ടകൾ കൊണ്ട് മൂസെവാല എന്നെഴുതി തോക്കുമായി ഇരിക്കുന്ന അങ്കിതിന്റെ ചിത്രം പുറത്തുവന്നിരുന്നു. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ രാജസ്ഥാനിലെ ഓപ്പറേഷനുകൾക്ക് ചുക്കാൻ പിടിക്കുന്നത് സച്ചിൻ ഭിവാനിയാണെന്ന് പോലീസ് പറഞ്ഞു.പ്രതികളിൽനിന്ന് രണ്ട് തോക്കുകളും വെടിയുണ്ടകളും പഞ്ചാബ് പൊലീസിന്റെ മൂന്നുജോഡി യൂണിഫോമുകളും രണ്ട്…

Read More

വിനോദ യാത്രയ്ക്ക് പുറപ്പെടും മുമ്പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവം: സർക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: കൊല്ലം പെരുമണില്‍ വിനോദ യാത്രയ്ക്ക് പുറപ്പെടും മുമ്പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ബസിനു മുന്‍പില്‍ പൂത്തിരി കത്തിച്ച കേസില്‍ ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിശദീകരണം തേടിയത്. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി.അജിത്കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. സംഭവത്തില്‍ സര്‍ക്കാര്‍ നാളെ കോടതിയില്‍ വിശദീകരണം നല്‍കും. പെരുമണ്‍ എഞ്ജിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ സംഘം വിനോദ യാത്ര പുറപ്പെടും മുമ്പാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് ബസുകളും ഉദ്യോഗസ്ഥര്‍ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വിദ്യാര്‍ഥികള്‍ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകള്‍ കസ്റ്റഡിയില്‍ എടുത്തത്. അമ്പലപ്പുഴയില്‍ വെച്ച് ആര്‍ടിഒ ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴി തിരിച്ച് വിട്ടെങ്കിലും പിറകെ…

Read More

ലൈംഗികാതിക്രമ കേസുകളിൽ പരാതിയുടെ കാലതാമസം പരിഗണന വിഷയമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമ കേസുകളിൽ പരാതി നൽകുന്നതിലുള്ള കാലതാമസം പരിഗണിച്ച് കുറ്റാരോപിത് ഇളവ് അനുവദിക്കാനാവില്ലെന്ന്  ഹൈക്കോടതി. പരാതി നൽകുന്നതിൽ കാലതാമസമുണ്ടായെന്ന് ചൂണ്ടിക്കാട്ടി കേസിലെ നിസാരവൽക്കരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റു കേസുകളിൽ പരിഗണിക്കുന്നതു പോലെ കാലതാമസം സംബന്ധിച്ചുണ്ടാകുന്ന ആനുകൂല്യം പ്രതികൾക്ക് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.കുറ്റകൃത്യത്തെ കുറിച്ചു വെളിപ്പെടുത്തുന്ന കാര്യത്തിൽ  ഇരകളുടെ മാനസികമായ സാഹചര്യങ്ങൾ അനുകൂലമാവണം. ഇത്തരം സാഹചര്യത്തിൽ കാലതാമസം മറ്റു കേസുകളിൽ പരിഗണിക്കുന്നതു പോലെ ലൈംഗീകാതിക്രമ കേസുകളിൽ പരിഗണിക്കാനാവില്ല.  ഇരയുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് കൗസർ എടപ്പകത്ത് നിരീക്ഷിച്ചു. അച്ഛൻ മകളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അപ്പീൽ പരിഗണിക്കവെയാണ് കോടതി പരാമർശമുണ്ടായത്. ലൈംഗിക അതിക്രമ കേസുകളും അതുപോലെ മറ്റു കേസുകളും ഒരേ രീതിയിൽ പരിഗണിക്കരുത് എന്ന് കോടതി ചൂണ്ടിക്കാട്ടി.  പത്തനാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അച്ഛന് അഞ്ച് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ…

Read More

ബാങ്കില്‍ അടക്കാതെ തുകയുമായി മുങ്ങിയ കലക്ഷന്‍ ബാങ്ക് കലക്ഷന്‍ഏജന്റ് പിടിയില്‍

മലപ്പുറം : കക്കാട് ബാങ്ക് കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന യുവാവ് ലക്ഷങ്ങളുമായി മുങ്ങിയെന്ന് നിരവധി പേരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസിലെ കാണാതായ യുവാവിനെ കണ്ടെത്തി. തിരൂരങ്ങാടി സര്‍വീസ് സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റ് കക്കാട് സ്വദേശി പി കെ സര്‍ഫാസിനെയാണ് കണ്ടെത്തിയത്.   കര്‍ണാടകയില്‍ വെച്ച് തിരൂരങ്ങാടി പോലീസ് ആണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം 28 നാണ് സര്‍ഫാസിനെ കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇടപാടുകരില്‍ നിന്ന് പിരിച്ച തുക അടക്കാതെ കാണാതായതായി ബാങ്ക് അധികൃതരും പരാതി നല്‍കിയിരുന്നു. യുവാവ് ഇപ്പോള്‍ തിരുരങ്ങാടി പോലീസ് കസ്റ്റഡിയിലാണ്. സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റ് ആയ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്ന ഇടപാടുകാരില്‍ നിന്ന് പണം ബാങ്കില്‍ അടച്ചിരുന്നില്ല. ആളുകളില്‍ നിന്ന് പണം വാങ്ങുമ്പോള്‍ അവരുടെ ബുക്കില്‍ തുക രേഖപ്പെടുത്തിയിരുന്നെങ്കിലും ബാങ്കില്‍ പണം…

Read More

സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു; ഒഴിവായത് വൻദുരന്തം

കൊച്ചി: കൊച്ചിയില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. എസ്‌കെഡിവൈ ഗുരുകുല വിദ്യാലയത്തിലെ ബസിന് മുകളിലേക്കാണ് പോസ്റ്റ് ഒടിഞ്ഞ് വീണത്. അപകട സമയത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൊച്ചി മരടിലാണ് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പോസ്റ്റ് വീണ സമയത്ത് എട്ടു വിദ്യാര്‍ഥികള്‍ ബസില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. അപകടം ഉണ്ടാകുന്നതിന് കുറച്ചു മുമ്പേ വൈദ്യുതി നിലച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

Read More

അമിത വിമാന ചാർജ്ജ് വർദ്ധന പിൻവലിക്കണം: സാമുവൽ കിഴക്കുപുറം

പത്തനംതിട്ട: ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്കും തിരികെയുള്ള വിമാന യാത്രാ നിരക്ക് നിലവിൽ ഉണ്ടായിരുന്നതിന്റെ നാലും അഞ്ചും ഇരട്ടിയിലധികമായി വർദ്ധിപ്പിച്ച് പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ നടപടി പിൻവലിപ്പിക്കുവാൻ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. പെരുന്നാൾ,സ്കൂൾ അവധിക്കാലം എന്നി വ മൂലമുള്ള യാത്രാ തിരക്ക് മുതലെടുത്ത് ഗൾഫിൽ നിന്ന് ഉൾപ്പെടെ കുടുംബമായി നാട്ടിലേക്ക് വരുന്നവർക്കും വിദേശ രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നവർക്കും അമിത വിമാന യാത്രാ നിരക്ക് വർദ്ധന കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും വൻ തോതിൽ വർദ്ധിപ്പിച്ചിരിക്കുന്ന യാത്രാ നിരക്ക് കുറയ്ക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാധിത്യ സിന്ധ്യ ,സഹ മന്ത്രി ജനറൽ വി.കെ സിംഗ് എന്നിവർക്ക് അയച്ച നിവേദനത്തിൻ സാമുവൽ കിഴക്കുപുറം…

Read More