യുവചിന്തൻ ശിവിർ സമാപിച്ചു

പാലക്കാട്‌ : മൂന്നു ദിവസമായി പാലക്കാട്ട് നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാംപ് യുവ ചിന്തൻ ശിവിർ ഇന്ന് സമാപിച്ചു . വൈകുന്നേരം നടന്ന സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി വി ശ്രീനിവാസ് ക്യാംപിൽ പങ്കെടുത്തു .കഴിഞ്ഞ രണ്ടുദിവസമായി അഹല്യ ക്യാംപസിൽ നടക്കുന്ന ക്യാംപ് യൂത്ത് കോൺഗ്രസിന്റെ വരുംകാല പ്രവർത്തനങ്ങൾ തീരുമാനിച്ചാണ് പര്യവസാനിച്ചത്. സംസ്ഥാന ഭാരവാഹികൾ മുതൽ നിയോജകമണ്ഡലം പ്രസിഡന്റുമാർ വരെയുള്ളവരാണ് ക്യാംപിൽ പങ്കെടുത്തത് . വിവിധ വിഷയങ്ങളിൽ ഇന്നലെ രാത്രിയിൽ സംസ്ഥാന നേതാക്കൾ പ്രമേയങ്ങൾ അവതരിപ്പിച്ചിരുന്നു. സമരസപ്പെടാത്ത സമരങ്ങളോടൊപ്പം പരിസ്ഥിതിയെയും ചേർത്ത് മുന്നോട്ടുപോകുന്ന തരത്തിലുള്ള ഭാവി പരിപാടികൾക്കാണ് യൂത്ത് കോൺഗ്രസ് രൂപം നൽകിയിരിക്കുന്നത്.

Read More

ഒന്നാമത്തെ ശത്രു വർഗീയത; സമരസപ്പെടലുകൾക്കെതിരെ യൂത്ത്കോൺഗ്രസ് സമരകാഹളം തീർക്കും : ഷാഫി പറമ്പിൽ എംഎൽഎ

പാലക്കാട്‌ : ഒന്നാമത്തെ ശത്രു വർഗീയതയാണെന്നും രാജ്യത്തെ വർഗീയതയുടെ പക്ഷം പറ്റി കീറിമുറിക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ ജാഗ്രതയോടെ മുഖമായി യൂത്ത്കോൺഗ്രസ് ഉണ്ടാകുമെന്നും യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. യൂത്ത്കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ് യുവ ചിന്തൻ ശിവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായി ജനദ്രോഹ നയങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ, പ്രതിഷേധത്തിന്റെ ഒരു കണിക പോലും അംഗീകരിക്കുവാൻ മനസ്സ് കാട്ടാത്ത ഭരണാധികാരികൾക്കെതിരെ മൗനം ഒരിക്കലും ഭൂഷണമല്ല. സമരങ്ങളുടെ തുടർച്ചയുമായി യൂത്ത്കോൺഗ്രസ് തെരുവിലുണ്ടാകും. സമരസപ്പെടാത്ത സമര പോരാട്ടങ്ങളും സർഗാത്മകതയും ക്രിയാത്മകതയും യൂത്ത് കോൺഗ്രസിന് ദിശാബോധം പകരും. കോൺഗ്രസിന് വേണ്ടി പോരാടാനുള്ള ഉറച്ച മനസ്സ് യൂത്ത് കോൺഗ്രസിനുണ്ട്. പ്രസ്ഥാനത്തിനകത്തും പുറത്തും തിരുത്തൽ ശക്തിയായി യൂത്ത്കോൺഗ്രസ് ഉണ്ടാകും. കോൺഗ്രസിനെ തകർക്കുക എന്നത് എല്ലാവരുടെയും പൊതുഅജണ്ടയാണ്. കേരളത്തിൽ ഇടതുപക്ഷ ഭരണത്തുടർച്ച ഉണ്ടാകുവാൻ ബിജെപി ആഗ്രഹിക്കുന്നു. അതേപോലെ കോൺഗ്രസ് തളർന്നാലും ബിജെപി കേന്ദ്രത്തിൽ…

Read More

വിഷയങ്ങൾ വഴി തിരിച്ചുവിട്ട് പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് : കെ സുധാകരൻ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ വിഷയങ്ങൾ വഴി തിരിച്ചുവിട്ട് പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. സ്വപ്ന സുരേഷിന്റെ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് തന്നെ എട്ടു ദിവസങ്ങൾക്ക് ശേഷമാണ്. അഭിമാനബോധമുള്ള ഒരു രാഷ്ട്രീയ നേതാവ് പ്രശ്നങ്ങളുണ്ടാകുമ്പോൾ ആ പ്രശ്നങ്ങളിൽ നിന്ന് അവരുവരുടെ വ്യക്തിത്വം സംരക്ഷിക്കാൻ പ്രവർത്തികുകുകയാണ് വേണ്ടത്. എന്നാൽ മുഖ്യമന്ത്രിക്ക് അതില്ല. അഭിമാനപ്രശ്നമില്ലാത്ത നേതാവായി അദ്ദേഹം മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിയോട് വി.എസ് അച്യുതാനന്ദൻ പണ്ട് പറഞ്ഞതാണ് തനിക്കും പറയാനുള്ളത്. ഉളുപ്പ് വേണമെന്നതാണ് അതെന്നും കെ.സുധാകരൻ പറഞ്ഞു. പി.സി ജോർജിന്‍റെ അറസ്റ്റ് സർക്കാരിന്‍റെ പ്രതികാര നടപടിയാണ്. സരിതയെ വിശ്വസിച്ച സർക്കാർ എന്ത് കൊണ്ടാണ് സ്വപ്‍നയെ വിശ്വസിക്കാത്തത്. എകെജി സെന്റർ ആക്രമണം ഇ.പി ജയരാജന്‍റെ ആസൂത്രണമാണെന്നും കെപിസിസി പ്രസിഡന്റ് ആവർത്തിച്ചു. കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ ആൾക്ക് ജാമ്യം നൽകിയതോടെ കോൺഗ്രസ് നേരത്തെ പറഞ്ഞ കാര്യം…

Read More

പേരെടുക്കാൻ നേരത്തെ ഡിഗ്രി ഫലപ്രഖ്യാപനം: ഗ്രേഡ് കാർഡില്ലാതെ വിദ്യാർഥികൾ വലയുന്നു

എ.കെ ഷാനിദ് തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലയിൽ കൃത്യസമയത്ത് ഫലം പ്രഖ്യാപിച്ചു എന്നാശ്വസിക്കാൻ വേഗത്തിൽ ഫലം പ്രഖ്യാപിച്ചെങ്കിലും ഗ്രേഡ് കാർഡില്ലാതെ വിദ്യാർഥികൾ വലയുന്നു. ഫലം വന്ന് പതിനഞ്ച് ദിവസത്തിനകം ഗ്രേഡ് കാർഡ് ലഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചുവെങ്കിലും എന്ന് ലഭ്യമാകും എന്ന ചോദ്യത്തിന് അധികാരികൾക്ക് ഉത്തരമില്ല.കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ചു എങ്കിലുംഅതിന് ശേഷമാണ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ കെട്ടഴിച്ചു പരിശോധന തുടങ്ങിയത്‌ തന്നെ.ഗ്രേസ് മാർക്കിനുള്ള കുട്ടികളുടെ അപേക്ഷകൾ പരീക്ഷാഭവനിൽ എത്തിയിട്ട് ദിവസങ്ങളായി. എന്നാൽ ഇത് പരിശോധിക്കാൻ ജീവനക്കാരെ അനുവദിക്കാതെ 2020 ഡിഗ്രി റഗുലർസപ്ലിമെന്ററി ഒന്നാം സെമസ്റ്റർ പരീക്ഷാ ഫലം പുറത്തുവിടാൻ ജീവനക്കാരെ കൊണ്ട് നിർബന്ധിച്ച് ജോലി ചെയ്യിക്കുകയായിരുന്നു. പിന്നീട് ഡിഗ്രി ആറാം സെമസ്റ്റർ ഫലം പ്രഖ്യാപിക്കാനും ഒരുക്കങ്ങൾ നടത്തുകയായിരുന്നു.ഇതിൽ ജീവനക്കാർക്ക് ഇടയിൽ നിന്നും തന്നെ മുറുമുറുപ്പ് ഉയർന്നിരുന്നു അരലക്ഷത്തോളമാളുകൾ ഡിഗ്രി വിജയിച്ചിട്ടുണ്ട്. ഇത്രയുമാളുകൾക്ക് ഗ്രേഡ്…

Read More

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍

മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശി നൗഫലിനെയാമ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. സ്വപ്്‌ന സുരേഷ് ഡി ജി പി ക്ക് പരാതി നല്‍കിയിരുന്നു.  അതേ സമയം ഇയാള്‍ക്ക് മാനസിക അസ്വസ്ഥമുള്ളതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു. നൗഫല്‍ നേരത്തെയും പലരെയും വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചിരുന്നു.  പോലീസ് സ്‌റ്റേഷനിലേക്കും ഇയാള്‍ വിളിക്കുമായിരുന്നു.  ആരെങ്കിലും ആവശ്യപ്പെട്ടത് പ്രകാരമാണോ നൗഫല്‍ സ്വപ്‌ന സുരേഷിനെ വിളിച്ചത് എന്നറിയാന്‍ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.

Read More

ജമ്മുവിൽ പിടിയിലായ ലഷ്കറെ തയിബ ഭീകരവാദി ബിജെപി അംഗം ; റിപ്പോർട്ട് പുറത്ത്

ജമ്മുവിൽ പിടിയിലായ ലഷ്കറെ തയിബ ഭീകരവാദികളിലൊരാൾ ബിജെപി അംഗമെന്ന് റിപ്പോർട്ട്. മൈനോരിറ്റി മോർച്ചയുടെ ഐടി സെൽ മേധാവിയാണെന്നാണ് വിവരം. ഇന്ന് രാവിലെ താലിബ് ഹുസൈൻ ഷായെയും മറ്റൊരാളെയും നാട്ടുകാരാണ് ജമ്മുവിൽ നിന്ന് പിടികൂടി പൊലീസിന് കൈമാറിയത്. ജമ്മുവിലെ റീസിയിൽനിന്നാണ് പൊലീസ് പിടികൂടിയത്. താലിബ് ജമ്മുവിലെ ബി.ജെ.പി ന്യൂനപക്ഷ മോർച്ച ഐ.ടി സെൽ തലവനായിരുന്നുവെന്ന് എന്‍ഡിടിവി, ഇന്ത്യാടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽനിന്ന് ഗ്രനേഡുകളടക്കമുള്ള സ്‌ഫോടകവസ്തുക്കളും എ.കെ റൈഫിൾ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രജൗരിയിലെ ബുധൻ സ്വദേശിയാണ് താലിബ് ഹുസൈൻ ഷാ. കഴിഞ്ഞ മേയ് ഒൻപതിനാണ് താലിബ് ഷാ ന്യൂനപക്ഷ മോർച്ചയുടെ സോഷ്യൽ മീഡിയ ചാർജ് ഏറ്റെടുത്തത്. പാർട്ടി നേതൃത്വം തന്നെയാണ് ചുമതല നൽകിയതെന്നാണ് വിവരം. താലിബിന്റെ നിയമനം അറിയിച്ചുകൊണ്ടുള്ള ജമ്മു കശ്മീർ ന്യൂനപക്ഷ മോർച്ചയുടെ വാർത്താകുറിപ്പ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്.…

Read More

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ പ്രവണതകൾ തിരുത്തണം : രാഹുൽ ഗാന്ധി

കോഴിക്കോട്‌ : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ പ്രവണതകൾ തിരുത്തണമെന്ന് രാഹുൽഗാന്ധി. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശന വേളയിൽ സതേൺ റെയിൽവേ എംപ്ലോയീസ് സംഘ് (ഐ എൻ ടി യു സി) പാലക്കാട് ഡിവിഷണൽ കമ്മിറ്റി നിവേദനം കൈമാറിയപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മാന്യമായ പെൻഷൻ ഉറപ്പാക്കുവാൻ രാജസ്ഥാൻ ‘ ഛത്തീസ്ഗഡ്, ഝാർഖണ്ഡ് സംസ്ഥാന സർക്കാറുകളെ മാതൃകയാക്കി കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി ഒഴിവാക്കുക, നിയമന നിരോധനം പിൻവലിക്കുക, ഇ- പാസ് വ്യവസ്ഥകൾ ലഘൂകരിക്കുക, റയിൽവേ സ്വകാര്യവത്കരണത്തിൽ നിന്നും പിന്മാറുക , തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ആവശ്യപ്പെട്ടത്. വിഷയത്തിൽ കേന്ദ്ര സർക്കാറിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തണമെന്ന് രാഹുൽ ഗാന്ധിയോട് സംഘടന അഭ്യർത്ഥിച്ചു. നിലമ്പൂർ – ഷൊർണൂർ റയിൽവേ ലൈനിൽ കൂടുതൽ ട്രയിൻ സർവ്വീസ് ആരംഭിക്കണമെന്നും നിലമ്പൂരിൽ നിന്ന് ചെന്നൈ, ബാംഗ്ലൂർ, രാമേശ്വരം, വേളാങ്കണ്ണി, നാഗൂർ എന്നിവിടങ്ങളിലേക്കും തിരുവനന്തപുരത്തേക്ക്…

Read More

താഴെ തട്ടിൽ സംഘടന പ്രവർത്തനം ശക്തമാക്കി കോൺഗ്രസ് തിരികെ വരും : കെ സുധാകരൻ

യുവചിന്തൻ ശിവിർ സമാപിച്ചു പാലക്കാട്‌ : താഴെ തട്ടിൽ സംഘടന പ്രവർത്തനം ശക്തമാക്കി കോൺഗ്രസ് തിരികെ വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കഴിഞ്ഞ മൂന്ന് ദിവസമായി അഹല്യ ക്യാമ്പസിൽ നടന്ന യൂത്ത്കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ് യുവ ചിന്തൻശിവിറിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങളിലേക്ക് രാജ്യത്തെ എത്തിച്ചത് കോൺഗ്രസാണ്. രാജ്യമിന്ന് മോശമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നു പോവുകയാണ്. രാജ്യം ഭരിക്കുന്നവർ തന്നെ രാജ്യത്തെ വിഭജിക്കുന്നു. പാർലമെന്റിൽ ചർച്ചകൾക്ക് പോലും വേദിയില്ല. പ്രധാനമന്ത്രി വെറും സന്ദർശകനായി മാറി. ഏകാധിപത്യ പ്രവണതയോടെ ബില്ലുകൾ പാസാക്കുന്നു. കേന്ദ്രത്തിലേതുപോലെ കേരളത്തിലും ഒരു ഏകാധിപതിയാണ് ഭരിക്കുന്നത്. ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രിക്ക് ഉളുപ്പില്ല. പിആർ ഏജൻസിയുടെ ഉൽപ്പന്നമാണ് പിണറായി വിജയൻ. മുഖ്യമന്ത്രി തൊഴിലാളിവർഗ ഫാസിസം നടപ്പാക്കുകയാണ്. പ്രതിസന്ധികളുടെ കാലത്ത് പ്രവർത്തന ശൈലിയുമായി മുന്നോട്ടു സംഘടന പോകണമെന്നും കെ…

Read More

വയനാട് ഓഫീസ് ആക്രമണത്തെ കുറിച്ച് രാഹുൽ പറഞ്ഞത് ഉദയ്പൂർ കൊലയെക്കുറിച്ചെന്ന തരത്തിൽ വ്യാജവാർത്ത ; ബി.ജെ.പി ദേശീയ വക്താവിനും സീ ന്യൂസിനുമെതിരെ കേസ്

ജയ്പൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലെ എംപി ഓഫീസ് ആക്രമണത്തെ കുറിച്ച് നടത്തിയ പരാമർശം ഉദയ്പൂർ കൊലപാതകത്തെ കുറിച്ചുള്ളതാണെന്ന വ്യാജേന പ്രചരിപ്പിച്ചതിന് ബി.ജെ.പി ദേശീയ വക്താവിനും സീ ന്യൂസിനുമെതിരെ കേസ്. ബി.ജെ.പി ദേശീയ വക്താവും എംപിയുമായ രാജ്യവർധൻ റാത്തോഡിനും സീ ന്യൂസ് വാർത്താ അവതാരകൻ രോഹിത് രഞ്ജനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ സംഭവത്തിൽ ക്ഷമാപണം നടത്തി സീ ന്യൂസ് രംഗത്തെത്തി. “ഇന്നലെ ഞങ്ങളുടെ ഡിഎൻഎ ഷോയിൽ, രാഹുൽ ഗാന്ധിയുടെ പരാമർശം ഉദയ്പൂർ സംഭവവുമായി ബന്ധിപ്പെടുത്തി തെറ്റായ സന്ദർഭത്തിലാണ് കാണിച്ചത്. അത് മാനുഷികമായ പിഴവാണ്. ഞങ്ങളുടെ ടീം മാപ്പ് പറയുന്നു” എന്ന് സീ ന്യൂസ് ക്ഷമാപണത്തിൽ പറഞ്ഞു.വയനാട്ടിലെ തൻറെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിനെ കുറിച്ച് ‘കുട്ടികളാണ് ആക്രമിച്ചത്, ദേഷ്യമില്ല’ എന്ന് രാഹുൽ പറഞ്ഞിരുന്നു. ഈ പരാമർശം ഉദയ്പൂരിൽ തയ്യൽക്കാരൻറെ കൊലപാതകത്തെ കുറിച്ചുള്ളതാണെന്ന വ്യാജേനയാണ് സീ ന്യൂസ്…

Read More

ടീം ഇന്ത്യക്ക് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

വണ്ടൂർ: വ്യത്യസ്ത സംസ്‌കാരവും ഭാഷയും നിലനിൽക്കുന്ന ഇന്ത്യ നിൽക്കണമെങ്കിൽ എല്ലാവരേയും ഉൾക്കൊള്ളുന്ന, എല്ലാവർക്കും പ്രാധാന്യം ലഭിക്കുന്ന ടീം ഇന്ത്യയായി നാം മാറണമെന്ന് രാഹുൽ ഗാന്ധി. ഫുട്ബാൾ കളി വ്യക്തിയേക്കാൾ ടീമിന് പ്രാധാന്യം കൊടുക്കുന്ന കളിയാണ് എന്നും ഫുട്ബാൾ ടീമിനെ പോലെ നാം ആയിത്തീരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ പഞ്ചായത്ത് വണ്ടൂർ ഡിവിഷനിലെ കിക്ക് ഓഫ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. മതേതരത്വം ഇല്ലാത്ത ഇന്ത്യ ഒരിക്കലും സാധ്യമല്ലെന്നും ഇന്ത്യയിലെ ജാതിയും മതവും ഭാഷയും സംസ്‌കാരവും തിരിച്ചറിഞ്ഞ് ആളുകളെ ചേർത്ത് പിടിക്കുമ്പോഴാണ് യഥാർത്ഥ ഇന്ത്യക്കാരൻ ആവുകയെന്നും രാഹുൽ ഗാന്ധി തുടർന്നു പറഞ്ഞു. യുവാക്കളേ ലക്ഷ്യം വെച്ച് ജില്ലാ പഞ്ചായത്ത് വണ്ടൂർ ഡിവിഷൻ അംഗം കെ ടി അജ്മലിന്റെ തനത് പദ്ധതിയാണ് കിക്ക് ഓഫ്. പദ്ധതിയുടെ ഭാഗമായി 118 ക്ലബ്ബുകളിലെ രണ്ടായിരത്തോളം കളിക്കാർക്ക് ജഴ്‌സി രാഹുൽ ഗാന്ധി വിതരണം…

Read More