സംസ്‌കൃത സർവകലാശാലയിൽ യോഗ്യത ഇല്ലാതെ തള്ളിയ അപേക്ഷകർക്ക് അസിസ്റ്റന്റ് പ്രൊഫർമാരായി നിയമനം

തിരുവനന്തപുരം: മിനിമം യോഗ്യതയില്ലാത്തതു കൊണ്ട് സ്‌ക്രീനിംഗ് കമ്മിറ്റി തള്ളിയ അപേക്ഷകരെ കാലടി സംസ്‌കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർമാരായി നിയമനം നൽകിയതിന്റെ രേഖകളുടെയും ക്രമക്കേട് ചൂണ്ടികാട്ടി സ്‌ക്രീനിംഗ് കമ്മിറ്റി അംഗം ഗവർണർക്ക് നൽകിയ കത്തിന്റെയും പകർപ്പ് ലഭ്യമായതോടെ അസിസ്റ്റന്റ ്‌പ്രൊഫസർ നിയമനങ്ങളിലെ തിരിമറി പുറത്തായി. കാലടി സംസ്‌കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിലാണ് വ്യാപക ക്രമക്കേട് നടന്നത്. വൈസ് ചാൻസലർ ആയിരുന്ന ഡോ.ധർമ്മരാജ് അടാട്ട് ചെയർമാനും ഡീൻ വി.ആർ.മുരളീധരൻ അംഗവുമായ സെലക്ഷൻ കമ്മിറ്റിയാണ് സ്‌ക്രീനിംഗ് കമ്മിറ്റി തള്ളിക്കളഞ്ഞവർക്കും യോഗ്യത തുല്യത സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും നിയമനം നൽകിയത്. സർവകലാശാലക്ക് എ പ്ലസ് ഗ്രേഡ് ശുപാർശ ചെയ്ത യുജിസി നാക്ക് അക്രഡിറ്റേഷൻ ടീമിന്റെ ചെയർമാനും നാഗ്പുർ കാളിദാസ സംസ്‌കൃത സർവകലാശാല വിസിയുമായ ഡോ.ശ്രീനിവാസ വരഖേടിയുടെയും സെലക്ഷൻ കമ്മിറ്റി ചെയർമാൻ മുൻ വിസി ഡോ.ധർമ്മരാജ് അടാട്ടിന്റെയും സെലക്ഷൻ കമ്മിറ്റി അംഗം വി.ആർ.മുരളീധരന്റെയും ഗവേഷണ വിദ്യാർഥികളെ…

Read More

രാഹുലിന്‍റെ വ്യാജ വീഡിയോ പങ്കു വെച്ച് ബി.ജെ.പി നേതാക്കൾ; മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: എസ്.എഫ്.ഐ പ്രവർത്തകർ എം.പി ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് വയനാട്ടിൽ രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം ഉദയ്പൂരിലെ കൊലപാതകവുമായി ബന്ധപ്പെടുത്തി ബി.ജെ.പി നേതാക്കളും പ്രവർത്തകരും വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന് കോൺഗ്രസ് കത്തയച്ചു.ഉടൻ ക്ഷമ ചോദിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് സീ ന്യൂസ് സംപ്രേഷണം ചെയ്ത വീഡിയോ ആണ് തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് ബി.ജെ.പി നേതാക്കൾ പ്രചരിപ്പിക്കുന്നത്. വീഡിയൊ വ്യാജമായതുകൊണ്ടാണ് മറ്റു ചാനലുകളൊന്നിലും വരാത്തത്. സീ ചാനലിനെതിരെ നിയമ നടപടി ആരംഭിച്ചതായും കത്തിൽ ചൂണ്ടിക്കാട്ടി.

Read More

അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച് രാഹുല്‍ ഗാന്ധി

വണ്ടൂര്‍ : അപകടത്തില്‍പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച് രാഹുല്‍ ഗാന്ധി. വണ്ടൂരിലെ ഐക്യദാര്‍ഢ്യ സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന രാഹുല്‍ ഗാന്ധി വടപുറത്തുവെച്ച്  എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനെത്തിയ പ്രവര്‍ത്തകനെ ബൈക്ക് ഇടിച്ച് വീഴ്ത്തുന്നതു കണ്ട്് രാഹുല്‍ ഗാന്ധി തന്റെ വാഹനവ്യൂഹം  നിര്‍ത്താന്‍ ആവശ്യപ്പെടുകയും തന്റെ കൂടെയുണ്ടായിരുന്ന ആംബൂലന്‍സില്‍ പരിക്കേറ്റ പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കുകയും ചെയ്തു.തന്റെ സുരക്ഷ മാത്രമല്ല, സാധാരണക്കാരുടെയും ശുശ്രൂഷ പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പ്രവര്‍ത്തനമെന്ന് പ്രവര്‍ത്തകര്‍പറയുന്നു.

Read More

മെഡിസെപ്പ് ഒളിച്ചുകളി അവസാനിപ്പിക്കണം : ചവറ ജയകുമാർ

ആറ് വർഷം പൂഴ്ത്തി വച്ച മെഡിസെപ്പ് പദ്ധതി സർക്കാർ വിഹിതവും ആവശ്യത്തിന് ആശുപത്രികളും ഇല്ലാതെ നടപ്പിലാക്കാൻ ഉദ്ഘാടന മാമാങ്കം നടത്തുന്ന സർക്കാർ ഈ വിഷയത്തിലെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ ആവശ്യപ്പെട്ടു.പത്താം ശമ്പളക്കമ്മീഷൻ വിഭാവനം ചെയ്ത പദ്ധതിയാണ് മെഡിസെപ്പ്. ജീവക്കാർക്ക് മെഡിക്കൽ റീ-ഇംബേഴ്സ്മെൻറിൻറെ നൂലാമാലകൾ ഇല്ലാതെ ക്യാഷ്ലെസ് ട്രീറ്റ്മെൻറ് ലഭ്യമാക്കുകയായിരുന്നു ഇതിൻറെ ലക്ഷ്യം. ഒ.പി. ചികിത്സയും പരിധിയില്ലാത്ത ചികിത്സാ ആനുകൂല്യങ്ങളും ഉൾപ്പെടെ ജനഹിതമറിഞ്ഞുള്ള പദ്ധതിയായി നടപ്പാക്കേണ്ടിയിരുന്ന മെഡിസെപ്പ് പദ്ധതിയെ കാതലായ ഒരു ആനുകൂല്യവുമില്ലാതെ വെട്ടിക്കുറയ്ക്കുകയായിരുന്നു.1961 ലെ മെഡിക്കൽ അറ്റൻഡൻസ് റൂൾ പ്രകാരം ജീവനക്കാരുടെ ആരോഗ്യ പരിപാലനം തൊഴിൽദാതാവായ സർക്കാരിൻറെ ഉത്തരവാദിത്തമാണ്. എന്നാൽ സർക്കാർ ഈ ഉത്തരവാദിത്തത്തിൽ നിന്നും പിൻവാങ്ങുകയാണ്.ജീവനക്കാരുടെ വിഹിതം കൊണ്ടു മാത്രം നടപ്പാക്കുന്ന ജീവനക്കാരുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് മെഡിസെപ്പ്. ഇവിടെ ഇടനിലക്കാരൻറെ റോളിൽ അവതിരക്കുന്ന സർക്കാരിന് ഇതിൽ മേനി നടിക്കാൻ ഒന്നുമില്ല.മെഡിസെപ്പിൻറെ…

Read More

പി.സി. ജോർജിനു ജാമ്യം

തിരുവനന്തപുരം: പീഡന പരാതിയിലെടുത്ത കേസിൽ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോർജിന് കോടതി ഉപാാധികളോടു ജാമ്യം അനുവദിച്ചു. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട്കോടതിയാണു ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലന്ന് പ്രതിഭാഗം വാദിച്ചു. അവർ മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ് ഇത്. പി.സി ജോർജ് ഹൃദ്രോഗിയാണ്, രക്തസമ്മർദ്ദമുണ്ട്. ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു.കേസ് രാഷ്ട്രീയ പ്രേരിതമാണ്. കർട്ടന് പിന്നിൽ മറ്റ് പലരുമാണ്. പരാതിക്കാരിയെ കൊണ്ട് കള്ള പരാതി നൽകി. പി.സി.ജോർജിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജോർജിന്റെ അഭിഭാഷകൻ വാദിച്ചു.പരാതിയുണ്ടോയെന്ന് കോടതി ജോർജിനോട് ചോദിച്ചു. തന്നെ ക്രൈം ബ്രാഞ്ച് കേസുമായി ബന്ധപ്പെട്ടാണ് വിളിച്ചു വരുത്തിയത്. ഇത്തരം ഒരു പരാതി ഉള്ള കാര്യം താൻ അറിയുകയോ അറിയിക്കുകയോ ചെയ്തില്ല. തനിക്ക് നിയമ നടപടികൾക്കുള്ള സമയം ലഭിച്ചില്ല. നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കോടതിയോട് ജോർജ് പറഞ്ഞു. മത വിദ്വേഷ…

Read More

കോൺഗ്രസിനെ തകർക്കുവാൻ ശ്രമിക്കുന്നവർ പരാജപ്പെടുക തന്നെ ചെയ്യുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ

വണ്ടൂർ : കോൺഗ്രസിനെ തകർക്കുവാൻ ശ്രമിക്കുന്നവർ പരാജപ്പെടുക തന്നെ ചെയ്യുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നടന്ന യുഡിഎഫ് ഐക്യദാർഢ്യ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ വികസനത്തിന് കോൺഗ്രസ് വളരെയധികം ത്യാഗങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യയെ വികസനത്തിൽ നിന്നും വികസനത്തിലേക്ക് എത്തിച്ചത് തന്നെ കോൺഗ്രസ് ഭരണമാണ്. എന്നാലിപ്പോൾ ഏന്തും ഏതും വിറ്റു തുലക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നത്. ലോകത്തിനു മുന്നിൽ ഇന്ത്യയെ തലയുയർത്തിപിടിച്ചു നിൽക്കാൻ പ്രാപ്തമാക്കിയതും കോൺഗ്രസ്തന്നെ. ഇതെല്ലാം വരുംതലമുറക്ക് പകർന്നു നൽകാൻ കോൺഗ്രസ് നേതാക്കൾ ശ്രമം നടത്തണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.കേന്ദ്ര സർക്കാറിനെ എതിർക്കുന്നവരെ എല്ലാ ഏജൻസികളുടെയും പിന്തുണയോടെ ഇല്ലാതാക്കാനാണ് ശ്രമം തുടരുന്നത്. അതിന്റെ ഭാഗമായിരുന്നു രാഹുൽ ഗാന്ധിയെ മണിക്കൂകളോളം ചോദ്യം ചെയ്തതും.കോൺഗ്രസ് തിരിച്ചു വരണമെന്ന് ആത്മാർത്ഥമായി ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. കോൺഗ്രസ് വൻ ശക്തിയായി തന്നെ തിരിച്ചുവരിക…

Read More

​ഗണേഷ് കുമാറിനെതിരേ സിപിഐയിൽ രൂക്ഷ വിമർശനം

കൊല്ലം: കെ ബി ഗണേഷ്കുമാർ എംഎൽഎയ്ക്ക് എതിരേ സിപിഐയുടെ രൂക്ഷ വിമർശനം. ​ഗണേഷ് കുമാർ ഇടതുപക്ഷ സ്വഭാവം ആർജിച്ചിട്ടില്ലെന്നാണു സിപിഐയുടെ വിമർശനം. 2001ൽ സിപിഐ പ്രവർത്തകരോട് കാട്ടിയ നിലപാട് ഇപ്പോഴും എം.എൽ.എ ആവർത്തിക്കുകയാണെന്നും പാർട്ടി കുറ്റപ്പെടുത്തുന്നു.ഗണേഷ് കുമാർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നു. എംഎൽഎയുടെ സാന്നിധ്യത്തിൽ എൽഡിഎഫ് മണ്ഡലം യോഗം പോലും ചേരാനാകുന്നില്ല. എം.എൽ.എയ്ക്ക് മന്ത്രിമാരോട് അലർജ്ജിയാണ്. അത് മൂലം ഇടതുസർക്കാരിൻറെ വികസനനേട്ടങ്ങൾ മണ്ഡലത്തിൽ വേണ്ടരീതിയിൽ പ്രതിഫലിക്കുന്നില്ലെന്നും സിപിഐ റിപ്പോർട്ടിൽ വിമർശിക്കുന്നു. സി.പി.ഐ പത്തനാപുരം മണ്ഡലം സമ്മേളന പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനംസിപിഎമ്മിനെതിരെയും റിപ്പോർട്ടിൽ വിമർശനം ഉണ്ട്. കേരള കോൺഗ്രസ് ബിക്കൊപ്പം ചേർന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ തോൽപ്പിക്കാൻ സിപിഎം ശ്രമിച്ചു. പല പഞ്ചായത്തുകളിലും ഭരണസമിതിയിൽ സിപിഐ പ്രാധിനിധ്യമില്ല. സിപിഎം അജൻഡയുടെ ഭാഗമായാണ് അത് സംഭവിച്ചത്. മണ്ഡലത്തിൽ സിപി എമ്മും കേരള കോൺഗ്രസ് ബി യും ഇടതുമുന്നണിയെ ദുർബലപ്പെടുത്താൻ…

Read More

എകെജി സെന്റർ ആക്രമണം 48 മണിക്കൂർ പിന്നിടുന്നു, പ്രതി സിപിഎമ്മിൽ തന്നെയെന്നു നി​ഗമനം

തിരുവനന്തപുരം: പി.സി. ജോർജിനെതിരേ പരാതി കിട്ടി രണ്ടു മണിക്കൂറിനുള്ളിൽ അറസ്റ്റ് രേഖപ്പെടുത്തിയ തിരുവനന്തപുരം സിറ്റി പൊലീസിന് ഭരണകക്ഷിയുടെ ആസ്ഥാന മന്ദിരം ആക്രമിച്ച കേസിലെ പ്രതിയെ 48 മണിക്കൂർ പിന്നിടുമ്പോഴും പിടി കൂടാനായില്ല. രണ്ടു പേരുണ്ടെന്നാണു പൊലീസ് പറയുന്നതെങ്കിലും ആളെക്കുറിച്ച് ഒരു വിവരവുമില്ല. അതിനിടെ, കോൺ​ഗ്രസുകാരാണ് ആക്രമണം നടത്തിയതെന്ന നിലപാടിൽ നിന്ന് സിപിഎം നേതാക്കൾ പിന്നാക്കം പോവുകയും സിപിഐ സിപിഎമ്മിനെ തള്ളിപ്പറയുകയും ചെയ്തതോടെ കള്ളൻ കപ്പലിൽ തന്നെയെന്ന നി​ഗമനത്തിലാണ് തലസ്ഥാനവാസികൾ. പോലീസ് കാവലിലായിരുന്ന എകെജി സെന്റർ ആക്രമിച്ചവരുടെ വാഹനം പോലും ഇതുവരെ തിരിച്ചറിയാത്തത് പൊലീസിനും സിപിഎമ്മിനും ഒരു പോലെ നാണക്കേടായി. കുറ്റം ചെയ്തവരെയും അതിനു പ്രേരിപ്പിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടും 36 മണിക്കൂറായി.എകെജി സെൻറർ ആക്രമണ കേസിൽ ഇനിയും പ്രതിയെ പിടികൂടാനാതെ പൊലീസ്. സ്ഫോടക വസ്തു എറിഞ്ഞ പ്രതിയ്ക്ക് മറ്റൊരാളുടെ സഹായം…

Read More

കൊറോണ : ബാങ്കുകൾ ജപ്തി ഒഴിവാക്കണം : പി.സി.തോമസ്

കൊറോണ മൂലം ഏറെ ബുദ്ധിമുട്ടിലായിരിക്കുന്ന കർഷകരെ സഹായിക്കുവാനും, അവർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായത് ഒഴിവാക്കി കൊടുക്കുവാനും, അവർ എടുത്ത കാർഷിക കടങ്ങൾ ഈടാക്കുന്നത് സംബന്ധിച്ച് ജപ്തി ഒഴിവാക്കിക്കൊണ്ടും, പലിശയും കൂട്ടുപലിശയും ന്യായമായ രീതിയിലുള്ള കുറവ് വരുത്തിക്കൊണ്ടും, കടങ്ങൾ അടച്ചു തീർക്കുവാൻ സമയം അനുവദിച്ചുകൊണ്ടും, സഹായിക്കുവാൻ കോപ്പറേറ്റീവ് ബാങ്ക് ഉൾപ്പെടെ എല്ലാ ബാങ്കുകളും തയ്യാറാകണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും,മു9 കേന്ദ്രമന്ത്രിയുമായ പി.സി.തോമസ്. പല സ്ഥലങ്ങളിലും കാർഷിക കടങ്ങൾ സംബന്ധിച്ച് ജപ്തി നടക്കുന്നത് കർഷകരെ വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. കൊറോണ മൂലവും മറ്റും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ അവസരത്തിലെങ്കിലും, അവ സംബന്ധിച്ച് ഇളവുകൾ കൊടുക്കുവാൻ ബാങ്കുകൾക്ക് കഴിയും. അതിന് കേന്ദ്ര കേരള സർക്കാരുകൾ താല്പര്യമെടുത്ത് വേണ്ടത് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും തോമസ് ഇമെയിൽ സന്ദേശങ്ങൾ അയച്ചു

Read More

എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന ഇ.പി.ജയരാജന്റെ വാദം തള്ളി കാനം

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ വാദത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പിന്നിൽ കോൺഗ്രസ് ആണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് കാനം രാജേന്ദ്രൻ പറഞ്ഞത്. പിന്നിൽ കോൺഗ്രസാണെന്ന് ഇ.പി.ജയരാജൻ ഉറപ്പിച്ച് പറയുന്നത് അദ്ദേഹത്തിന് എന്തെങ്കിലും വിവരം കിട്ടിയിട്ടാകും. സിപിഐക്ക് കോൺഗ്രസ് ആണ് ആക്രമിച്ചതെന്ന് ആരോപണമില്ല, അറിവുമില്ല കാനം പറഞ്ഞു. ഇ.പി.ജയരാജന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കാനം കൂട്ടിച്ചേർത്തു. കേരളത്തിൽ കലാപം ഉണ്ടാക്കാൻ പോകുന്നു എന്ന് കെ.ടി.ജലീൽ പറഞ്ഞതിന് പിന്നാലെ രാഹുലിന്റെ ഓഫീസ് ആക്രമിക്കപ്പെട്ടുവെന്ന് എം.കെ.മുനീർ പറഞ്ഞു. എകെജി സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. മുൻകൂട്ടി അറിഞ്ഞു കൊണ്ടുള്ള ആക്രമണമാണ് ഇതെന്നും മുനീർ ആരോപിച്ചു. ആർക്കും പരിക്കില്ലാതെ നല്ല രീതിയിൽ വന്ന് പൊട്ടിയ ബോംബ് ഏതെന്ന് അന്വേഷിക്കണം. വീണ്ടും വീണ്ടും കെട്ടുകഥകൾ ഉണ്ടാക്കുകയാണെന്നും മുനീർ പറഞ്ഞു. കലാപം ഉണ്ടാക്കുമ്പോൾ സ്വപ്‌നയുടെ കഥയാണ്…

Read More