ബ്രൂവറി, ഓട്ടോ ഡ്രൈവർ…വെറുംനിലത്തു നിന്ന് കൊട്ടാരത്തിലേക്കു വളർന്ന ഷിൻഡേ

മുംബൈ: ബിയർ ബ്രൂവറിയിൽ ദിവസ വേതനക്കാരൻ, ഓട്ടോ ഡ്രൈവർ, ന​ഗരസഭാ കൗൺിസലർ, എംഎൽെ, പ്രതിപക്ഷ നേതാവ്, മന്ത്രി… ഇപ്പോഴിതാ മുഖ്യമന്ത്രി. അതും ഇന്ത്യയുടെ വാണിജ്യ നട്ടെല്ലായ മഹാരാഷ്‌ട്ര സംസ്ഥാനത്തിന്റെ. അസാധ്യം എന്നു കരുതിയിടത്തു നിന്നാണ് ഏക്നാഥ് ഷിൻഡേ എന്ന നേതാവിന്റെ വളർച്ച. കാണെക്കാണെ. ഏറ്റവുമൊടുവിൽ വിശ്വസിച്ചവന്റെ കുതിൽ വെട്ടിയായാലും മഹാരാഷ്‌ട്ര സംസ്ഥാനത്തിന്റെ ഇരുപതാമതു മുഖ്യമന്ത്രിയായിരിക്കുന്നു ഷിൻഡേ. അവസാന നിമിഷം വരെ അടിമുടി ഉദ്വേ​ഗങ്ങൾ നിലനിർത്തിയ അധികാരമാറ്റം.ഛഗൻ ഭുജ്ബലിനെയും നാരായൺ റാണെയെയും പോലെ, ശിവസേനയിലിനിയൊരു പിളർപ്പുണ്ടാക്കുക മാത്രമല്ല ഏകനാഥ് ഷിൻഡെയുടെ നേട്ടം. അയാൾ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം തന്നെ നേടി എടുത്തു. താക്കറെമാർ കഴിഞ്ഞാൽ ശിവസേനയിലെ ഏറ്റവും വലിയ നേതാക്കളിലൊരാളാണ് ഏകനാഥ് ഷിൻഡെ. താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക് നാഥ് ഷിൻഡെ. താനെ മേഖലയിൽ ശിവസേനയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചയാൾ. സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിൻഡെ, 2014-ൽ മഹാരാഷ്ട്ര നിയമസഭയിൽ…

Read More

കീം പ്രവേശന പരീക്ഷ തിങ്കളാഴ്ച

തിരുവനന്തപുരം :കേരള എഞ്ചിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ കീം തിങ്കളാഴ്ച നടക്കും. സംസ്ഥാനത്തെ 343 പരീക്ഷ കേന്ദ്രങ്ങൾ ഉൾപ്പെടെ ദുബായ്, ഡൽഹി, മുംബൈ കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. 122083 വിദ്യാർഥികൾ പരീക്ഷ എഴുതും. രാവിലെ പത്തു മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്‌സ്, കെമിസ്ട്രിയും ഉച്ചയ്ക്ക് 2.30 മുതൽ അഞ്ചു വരെ പേപ്പർ രണ്ട് മാത്തമാറ്റിക്‌സും നടക്കും. വിശദവിവരങ്ങൾ പ്രവേശന പരീക്ഷ കമ്മിഷണറുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ 0471 2525300.

Read More

പേവിഷബാധയേറ്റ് വ്യാഴാഴ്ച രണ്ടു പേർ മരിച്ചു, കോളെജ് വിദ്യാർഥിനി മരിച്ചത് വാക്സിൻ എടുത്ത ശേഷം

കൊച്ചി: സം​സ്ഥാ​ന​ത്ത് പേ ​വി​ഷ​ബാ​ധ​യേ​റ്റ് രണ്ട് പേർ മരിച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ പാ​ല​ക്കാ​ട്ട് പേ ​വി​ഷ​ബാ​ധ​യേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചി​രു​ന്നു. പാ​ല​ക്കാ​ട് മ​ങ്ക​ര സ്വ​ദേ​ശി​നി ശ്രീ​ല​ക്ഷ്മി (19) ആ​ണ് മ​രി​ച്ച​ത്. വ്യാഴാഴ്ച വൈകുന്നേരം ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൃ​ശൂ​ർ കോ​വി​ല​കം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ (60) ആ​ണ് മ​രി​ച്ച​ത രണ്ടാമത്തെ ആൾ. രണ്ട് മരണങ്ങളും തൃശൂർ മെഡിക്കൽ കോളെജിലായിരുന്നു. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ പേവിഷബാധയേറ്റ് ആകെ 14 പേർ മരിച്ചു.മൂ​ന്ന് മാ​സം മു​ൻ​പാ​ണ് ഉണ്ണിക്കൃഷ്ണന് വ​ള​ർ​ത്തു നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ക​ടി​ച്ച നാ​യ പി​ന്നീ​ട് ചാ​വു​ക​യും ചെ​യ്തു. ഏ​താ​നും ദി​വ​സം മു​ൻ​പ് അ​സ്വ​സ്ഥ​ത തോ​ന്നി​യ ഇ​യാ​ളെ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇയാൾ പേവിഷത്തിനെതിരായ കുത്തി വയ്പ് എടുത്തിരുന്നോ എന്നു വ്യക്തമല്ല.എന്നാൽ പാലക്കാട്ടെ കോളെജ് വിദ്യാർഥിനി ശ്രീലക്ഷിമിക്ക് നായയുടെ കടി ഏറ്റശേഷം കുത്തിവയ്പുകളെല്ലാം കൃത്യമായി എടുത്തിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു.…

Read More

ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ്: ഹോട്ടലുകളില്‍ ജിഎസ്ടി വകുപ്പിന്റെ പരിശോധന: 81.7 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി

സംസ്ഥാന  ചരക്ക് സേവന നികുതി  വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ  നേതൃത്വത്തില്‍ ഓപ്പറേഷന്‍ ”മൂണ്‍ലൈറ്റ്” എന്ന പേരില്‍ സംസ്ഥാന വ്യാപകമായി   ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍  81.7 കോടി രൂപയുടെ  വിറ്റ് വരവ് വെട്ടിപ്പ് കണ്‍െണ്ടത്തി. ഇതിലൂടെ 4.08 കോടി രൂപയുടെ നികുതി നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടണ്‍ായത്. 32 ഹോട്ടലുകളില്‍ ജൂണ്‍ 29ന് വൈകിട്ട് 7:30 ന് തുടങ്ങിയ പരിശോധന 30 ന്  രാവിലെ ആറുമണിയ്ക്കാണ്  പൂര്‍ത്തിയായത്.  സംസ്ഥാനത്തെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും വ്യാപകമായി  ജിഎസ്ടി നികുതിവെട്ടിപ്പ് നടക്കുന്നു  എന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു   പരിശോധന.  സംസ്ഥാന   ജിഎസ്ടി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം രഹസ്യമായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ്  12 ജില്ലകളിലായി   32 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.  പല സ്ഥാപനങ്ങളും വ്യാപാരത്തിന്റെ വിവരങ്ങള്‍   ഒരു ദിവസത്തില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ സൂക്ഷിക്കാറില്ല എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍  പരമാവധി…

Read More

ഷിൻഡെ ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കണം

മുംബൈ: മഹാരാഷ്ട്രയിൽ ശനിയാഴ്ച വിശ്വാസവോട്ടെടുപ്പ്. പുതിയതായി അധികാരമേറ്റ ഏകനാഥ് ഷിൻഡേ സർക്കാർ ശനിയാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. അതേസമയം, ഏറെ നാടകീയതയ്‍ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡേ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഏക്നാഥ് ഷിൻഡേ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസും രാത്രി 7.30 ന് രാജ്ഭവൻ ദർബാർ ഹാളിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഫട്നാവിസ് പിന്നീട് കേന്ദ്ര നേതൃത്വത്തിൻറെ നിർദേശപ്രകാരം സ്ഥാനമേൽക്കുകയായിരുന്നു.കടുത്ത സമ്മർദത്തെത്തുടർന്നാണ് കൂടുതൽ എംഎൽഎമാർ ഷിൻഡെക്ക് ഒപ്പം നിൽക്കുന്നത്. മഹാരാഷ്‌ട്രയിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ പലരും മാതൃസംഘടനയിലേക്കു മടങ്ങുമെന്നാണു സൂചന. ഷിൻഡെ മന്ത്രിസഭയ്ക്ക് അധികം ആയുസ് ഇല്ലെന്നു കരുതുന്നവരും ധാരാളമുണ്ട്.

Read More

മാസപ്പിറവി കണ്ടു, ദുൽഹജ്ജ് വെള്ളിയാഴ്ച, ബക്രീദ് പത്തിന്

തിരുവനന്തപുരം:കേരളത്തിൻറെ പലഭാഗത്തും മാസപ്പിറവി ദൃശ്യമായതിനാൽ ദുൽഹജ്ജ് ഒന്ന് വെള്ളിയാഴ്ച്ച (നാളെ) ആയിരിക്കുമെന്ന് കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അറിയിച്ചു. തെക്കൻ കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ പത്തിന് ആയിരിക്കുമെന്ന് പാളയം ഇമാം അറിയിച്ചു.സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. അവിടെ ജൂലൈ ഒമ്പതിനാണു ബലിപെരുന്നാൾ. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്.

Read More

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണ കേസില്‍ ഡിവൈഎഫ്ഐ പ്രവർത്തകനെ രക്ഷപ്പെടുത്തിപൊലീസ്

കോഴിക്കോട്: ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണ കേസില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെയും ഇടത് അനുഭാവിയെയും രക്ഷപ്പെടുത്തി പൊലീസ്. ഇവരൊഴികെ മറ്റെല്ലാ പ്രതികള്‍ക്കും ആക്രമണത്തില്‍ പങ്കുണ്ടെന്ന റിമാന്‍ഡ് റിപ്പോര്‍ട്ടാണ് പൊലീസ് തയ്യാറാക്കിയത്. എസ് ഡി പി ഐ, ലീഗ് പ്രവര്‍ത്തകരാണ് ജിഷ്ണുവിനെ ആക്രമിച്ചതെന്നും കോടതിയില്‍ പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.  ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണ കേസിലെ 11,12 പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നജാഫ് , ഇടത് അനുഭാവി ഷാലിദ് എന്നിവര്‍ ഒഴികെയുള്ളവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പങ്കെന്ന് ഏകപക്ഷീയമായ് പൊലീസ് പറയുന്നതാണ് വിവാദമാകുന്നത്. ആദ്യം തന്നെ ഇരുവരുടെയും അറസ്റ്റ് ഒഴിക്കാന്‍ പൊലീസിന് മേല്‍ സി പി എം സമ്മര്‍ദ്ദമുണ്ടായിരുന്നു.  പോസ്റ്റര്‍ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ ആള്‍ക്കൂട്ടം  മര്‍ദ്ദിച്ചത്. സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനെ മർദ്ദിച്ച കേസിൽ സ്വന്തം പ്രവർത്തകൻ…

Read More

ഒഐസിസി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാർഷികഘോഷം : അഡ്വ: ബി ആർ എം ഷഫീർ റിയാദിൽ

നാദിർ ഷാ റഹിമാൻ റിയാദ് : ഒഐസിസി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ പന്ത്രണ്ടാം വാർഷീകാഘോഷത്തിൽ പങ്കെടുക്കാൻ കെപിസിസി സെക്രട്ടറി ബി ആർ എം ഷഫീർ റിയാദിൽ എത്തിച്ചേർന്നു. “നീർമാതളം പൂക്കും രാവ്” എന്ന പേരിൽ ജൂലായ് ഒന്ന് വെള്ളിയാഴ്ച റിയാദ് മലസ് ലുലു മാളിൽ വെച്ച് അരങ്ങേറുന്ന സംഗീത സന്ധ്യയിൽ ഗായകരായ കൊല്ലം ഷാഫി , സജിലി സലിം എന്നിവരും പങ്കെടുക്കും . വൈകുന്നേരം 6 മണിമുതൽ അരങ്ങേറുന്ന സംഗീതനൃത്തകലാ സന്ധ്യയിൽ റിയാദിലെ കലാകാരന്മാർ അണിചേരും .  റിയാദിലെ രാഷ്ട്രീയ സാമൂഹീക ജീവകാരുണ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും . 

Read More

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്ക് നിരോധനം ജൂലൈ ഒന്നു മുതൽ

തിരുവനന്തപുരം :ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്കുളള നിരോധനം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിലുളള നിശ്ചിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്കാണ് നിരോധനം. നിരോധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവർക്കും, വിൽക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കുമെതിരെ കർശന നിയമ നടപടി ഉൺണ്ടാകും. കേന്ദ്ര സർക്കാർ നിരോധിച്ച ഉത്പന്നങ്ങൾക്ക് പുറമെ 2020 ജനുവരി, ഫെബ്രുവരി, മെയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരമുളള ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയിൽ വരും. തുടക്കത്തിൽ 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ലഭിക്കും. കുറ്റമാവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.നിരോധനം ബാധകമായ ഉത്പന്നങ്ങൾ: മിഠായി സ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക്കോടു കൂടിയ ഇയർ ബഡ്‌സുകൾ, പ്ലാസ്റ്റിക് ഐസ്‌ക്രീം സ്റ്റിക്, ബലൂണിലെ പ്ലാസ്റ്റിക്ക് സ്റ്റിക്, മധുരപലഹാരങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റുകൾ എന്നിവ പൊതിയുന്ന…

Read More

മണിപ്പൂരിൽ മണ്ണിടിച്ചിൽ: ഏഴു പേർ മരിച്ചു ഇജയ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ നോനി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ പേർ മരിച്ചു. 13 പേർക്കു പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. 23 പേരെങ്കിലും മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച അർധരാത്രിയോടെ, മഖുവാം മേഖലയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ടുപുൾ യാർഡ് റെയിൽവേ നിർമാണ ക്യാംപിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് തമെങ്‌ലോങ്, നോനി ജില്ലകളിലൂടെ ഒഴുകുന്ന ഇജയ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടു. അവശിഷ്ടങ്ങൾ കുന്നുകൂടി ഒരു അണക്കെട്ടിന് സമാനമായി മാറിയിട്ടുണ്ടെന്നും ഇതു തകർന്നാൽ നോനി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയത്തിനു സാധ്യതയുണ്ടെന്നും നോനി ഡപ്യൂട്ടി കമ്മിഷണർ മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Read More