മൂന്നിയൂര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

മലപ്പുറം : മൂന്നിയൂര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഉമാ തോമസ് എം എല്‍എ, എ പി അനില്‍കുമാര്‍ എം എല്‍ എ, ഡി സി സി പ്രസിഡന്റ് വി എസ് ജോയ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ , കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, ബി ആര്‍ എം ഷഫീര്‍ സംസാരിച്ചു.

Read More

പ്രതിഷേധ മാർച്ചിലെ സംഘർഷം ; കാഴ്ച നഷ്ടപ്പെട്ട ബിലാലിന്റെ ചികത്സ പാർട്ടി ഏറ്റെടുക്കും, എന്താവശ്യത്തിനും കോൺഗ്രസ് പ്രസ്ഥാനം ഒപ്പമുണ്ട് : കെ.സി വേണു​ഗോപാൽ

പിണറായി പോലീസിന്റെ നരനായാട്ടിനിരയായി കണ്ണിനു ഗുരുതരമായി പരിക്കേറ്റ ഇടുക്കി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാലിനെ കെ സി വേണുഗോപാൽ എം.പി ഹോസ്പിറ്റലിൽ ചെന്ന് കണ്ടു . സ്വർണ്ണക്കടത്തിലും കറൻസി കള്ളക്കടത്തിലും ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ച ബിലാലിന് അനുഭവിക്കേണ്ടിവന്നത് കൊടുംക്രൂരതയാണെന്നും അദ്ദേഹത്തിന്റെ ചികിത്സക്ക് വേണ്ട ക്രമീകരണങ്ങൾ കോൺഗ്രസ് പാർട്ടി ഏറ്റെടുക്കുമെന്നും കെ.സി.വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം : സ്വർണ്ണക്കടത്തിലും കറൻസി കള്ളക്കടത്തിലും ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിനെതിരേ പോലീസ് നടത്തിയ നരനായാട്ടിന്റെ ഇരയാണ് ബിലാൽ.അതിക്രൂരമായ പോലീസ് ലാത്തിച്ചാർജ്ജിൽ ഇടുക്കി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായ ബിലാലിന്റെ കണ്ണിനു ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.ഭാഗികമായി നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ചികത്സയിൽ കഴിയുന്ന ബിലാലിനെ കണ്ടു.കാഴ്ച വീണ്ടെടുക്കുന്നതിനുള്ള തുടർ ചികത്സയ്ക്കു വേണ്ട ക്രമീകരണങ്ങൾ…

Read More

പാസഞ്ചർ ട്രെയിനുകൾ റെയിൽവേ പുനസ്ഥാപിക്കുന്നു

കൊച്ചി: കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവച്ച കൂടുതൽ പാസഞ്ചർ ട്രെയിനുകൾ റെയിൽവേ പുനസ്ഥാപിക്കുന്നു. അടുത്തമാസം മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും. അൺറിസർവ്ഡ് എക്‌സ്പ്രസായിട്ടാണ് പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിക്കുന്നതെങ്കിലും നിരക്കുകളിൽ മാറ്റമുണ്ടാകില്ല. ഇതോടെ യാത്രക്കാർക്ക് എക്‌സ്പ്രസ് നിരക്ക് നൽകേണ്ടി വരും. ടിക്കറ്റുകൾ കൗണ്ടറുകളിൽ നിന്നും യു.ടി.എസ് ആപ്പിൽ നിന്നും ലഭിക്കും. ഷൊർണൂർ-തൃശൂർ പാസഞ്ചർ ജൂലൈ മൂന്നു മുതലും തൃശൂർ-കണ്ണൂർ പാസഞ്ചർ ജൂലൈ നാലു മുതലും സർവീസ് ആരംഭിക്കും. കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, കൊല്ലം-ആലപ്പുഴ-കൊല്ലം പാസഞ്ചർ, കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചർ എന്നിവ 11 മുതൽ ഓടിത്തുടങ്ങും. തൃശൂർ-കണ്ണൂർ അൺറിസർവ്ഡ് എക്‌സ്പ്രസ് രാവിലെ 6.35ന് തൃശൂരിൽ നിന്നു പുറപ്പെട്ട് ഉച്ചക്ക് 12.05ന് കണ്ണൂരിലെത്തും. കണ്ണൂർ-തൃശൂർ അൺറിസർവ്ഡ് എക്‌സ്പ്രസ് ഉച്ചക്ക് 3.10ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 8.10ന് തൃശൂരിലെത്തും.ഷൊർണൂർ-തൃശൂർ അൺറിസർവ്ഡ് എക്‌സ്പ്രസ് രാത്രി 10.10ന് പുറപ്പെട്ട് രാത്രി 11.10ന് തൃശൂരിലെത്തും. രാവിലെ…

Read More

മെഡിസെപ്പ്- സർവീസ് സംഘടനകളെ അവഗണിച്ചുകൊണ്ട് സർക്കാർ ഏകപക്ഷീയമായി കരാർ അടിച്ചേൽപ്പിക്കുന്നു

ജീവനക്കാരുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പ് നടപ്പിൽ വരുത്തുന്നതുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിൽ സർവീസ് സംഘടനകളെ അവഗണിച്ചുകൊണ്ട് ഏകപക്ഷീയമായ തീരുമാനവുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. ചർച്ചയ്ക്ക് ക്ഷണിക്കുന്നു എന്നാണ് സർക്കാർ അറിയിപ്പുണ്ടായിരുന്നതെങ്കിലും ധനകാര്യ അഡീഷണൽ സെക്രട്ടറി വക മെഡിസെപ്പ് നെക്കുറിച്ചുള്ള ഒരു ഓൺലൈൻ പ്രസന്റേഷൻ മാത്രമായിരുന്നു ഉണ്ടായിരുന്നത് . ഇൻഷുറൻസ് കമ്പനിയുടെ പ്രതിനിധിയെയും സംഘടനകളെ ബോധവൽക്കരിക്കാൻ ആയി ക്ഷണിച്ചിരുന്നു . സർവീസ് സംഘടനാ പ്രതിനിധികളെ സംസാരിക്കാൻ ക്ഷണിക്കുന്നതിന് പകരം മെഡിസെപ്പിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്.സർക്കാർ ഉത്തരവിറക്കി എം.ഒ .യു ഒപ്പിടാൻ ആയി തയ്യാറാക്കി വെച്ചുകൊണ്ട് ജീവനക്കാരുടെ സംഘടനകളോട് സംശയം ഉണ്ടെങ്കിൽ ചോദിക്കാം എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ അറിയിച്ചു. ഏകപക്ഷീയ നിലപാടുകളുമായി മെഡിസെപ്പ് നടപ്പിലാക്കാൻ കഴിയില്ല എന്ന ശക്തമായ നിലപാടിലായിരുന്നു…

Read More

അഗ്നിപഥ് റിക്രൂട്ട്മെൻറിൽ സംഘ് പരിവാർ പ്രവർത്തരെ തിരുകി കയറ്റാൻ ശ്രമം: ബിജെപി ഓഫീസുകളിൽ ഹെൽപ്പ് ഡസ്ക്ക്

അബ്ദുൽ റഹിമാൻ ആലൂർ കാസർകോട്: സൈന്യത്തെ വർഗീയവൽക്കരിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായി ആരംഭിച്ച അഗ്നിപഥ് രജിസ്ട്രേഷന് ബി ജെ പി ഓഫീസുകളിൽ രജിസ്ട്രേഷനായി പ്രത്യേക സംവിധാനം. സംഘ് പരിവാർ പ്രവർത്തകരെ പരമാവധി തിരുകി കയറ്റാനുള്ള നീക്കത്തിൻ്റെ ഭാഗമായി ബിജെപി ഓഫീസുകളിൽ പ്രത്യേക രജിസ്ട്രേഷനും ഹെൽപ്പ് ഡസ്ക്കും ആരംഭിച്ച് കാസർകോട് ബാങ്ക് റോഡിലെ ബി ജെ പി മണ്ഡലം കമ്മിറ്റി ഓഫീസിൽ യുവമോർച്ച യു ടെ യുടെ നേതൃത്വത്തിലാണ് ഹെൽപ്പ് ഡെസ്ക്ക് ഒരുക്കിയത്.സംഘ് പരിവാർ ബന്ധമുള്ളവരെയും എ ബി വി പി പ്രവർത്തകരെയും ഓഫീസിലെത്തിച്ചാണ് രജിസ്ട്രേഷൻ നടത്തുന്നത്.നാല് വർഷത്തെ സർവീസ് കഴിഞ്ഞാൽ ബി ജെ പി ഓഫീസിൽ നിന്ന് ജോലി ഉറപ്പ് നൽകിയതായി ഉദ്യോഗാർഥികൾ പറഞ്ഞു. അഗ്നിപഥ് റിക്രൂട്ട്മെൻ്റിന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയതിന് പിന്നാലെയാണ് കാസർകോട് ബാങ്ക് റോഡിലെ മണ്ഡലം കമ്മിറ്റി ഓഫീസിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനമൊരുക്കിയത് ഉദ്യോഗാർഥികളിൽ…

Read More

വിമതർക്കുള്ളിൽ പിളർപ്പുണ്ടാക്കാൻ നീക്കം ;20ഓളം വിമതർ ഉദ്ധവുമായി ബന്ധപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിൽ വിമതർക്കുള്ളിൽ പിളർപ്പുണ്ടാക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ നീക്കം തുടങ്ങിയതായി റിപോർട്ട്. ഗുവാഹത്തിയിൽ കഴിയുന്ന 20 വിമത എംഎൽഎമാരുമായി ഉദ്ധവ് സമ്പർക്കം പുലർത്തുന്നതായും ഇവർ വൈകാതെ ഔദ്യോഗിക പക്ഷത്തിന്റെ ഭാഗമാവുമെന്നുമുള്ള വാർത്തകളാണ് വന്നുകൊണ്ടരിക്കുന്നത്. വിമത ക്യാമ്പിൽ ഉദ്ധവ് പക്ഷ എംഎൽഎമാർ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ചില ട്രോജൻ കുതിരകൾ വിമത ക്യാമ്പിലുണ്ടെന്നും സഭയിൽ വിശ്വാസ വോട്ടെടുപ്പ് വരുമ്പോൾ അത് കാണമെന്നും മുതിർന്ന ശിവസേന നേതാക്കൾ അവകാശപ്പെട്ടു. ഏക്‌നാഥ് ഷിൻഡെ വിശ്വാസ വോട്ടെടുപ്പിന് വിമുഖത കാണിക്കുന്നതിന് പിന്നിലെ കാരണം ഇതാണെന്നും ശിവസേന നേതാക്കൾ പറയുന്നു. ചില എംഎൽഎമാർ മടങ്ങി വരാൻ ആഗ്രഹം പ്രകടിപ്പിച്ചതായി സേനാ എംപി അരവിന്ദ് സാവന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അതിനിടെ, ഇന്നലെ ഒരു ശിവസേന മന്ത്രി കൂടി ഗുവാഹത്തിയിൽ വിമതർക്കൊപ്പം ചേർന്നു. ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയും മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ…

Read More

അഗർത്തലയിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം : ശക്തമായി അപലപിച്ച് കോൺഗ്രസ്

ന്യൂഡൽഹി : അഗർത്തല ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി സുദീപ് റോയ് ബർമാന്റെ വിജയത്തിന് ശേഷം ത്രിപുര പിസിസി പ്രസിഡന്റ് ബിരജിത് സിൻഹയെയും മറ്റ് കോൺഗ്രസ് പ്രവർത്തകരെയും ബിജെപി ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചതിനെയും കോൺഗ്രസ് ഭവന് നേരെയുള്ള ആക്രമണത്തെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായി അപലപിക്കുന്നതായി കോൺഗ്രസിനുവേണ്ടി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താനും, ആക്രമണത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാനും അധിർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, ഡോ. നസീർ ഹുസൈൻ എംപി എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടിയുടെ മൂന്നംഗ മുതിർന്ന നേതാക്കളുടെ പ്രതിനിധി സംഘം നാളെ ത്രിപുര സന്ദർശിക്കും. അഗർത്തല നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥി സുദീപ് റോയ് ബർമൻ വിജയിച്ചതിന് പിന്നാലെയാണ് ബിജെപി അനുകൂലികൾ അക്രമം അഴിച്ചുവിട്ടത്. തോൽവിയിൽ നിരാശരായ ബി.ജെ.പി.ക്ക് ജനങ്ങളുടെ വിധി അംഗീകരിക്കാൻ കഴിയാത്തതിന്റെ…

Read More

അഗ്നിപഥിനെതിരെ അസംബ്ലിമണ്ഡലം തലത്തിൽ കോൺഗ്രസ് സത്യാഗ്രഹം ജൂൺ 27ന്

സൈന്യത്തിൻറെ അച്ചടക്കം,ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെയും സംസ്ഥാന സർക്കാരിൻറെ ഭരകൂട ഭീകരതയ്ക്കെതിരെയും രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ ക്രിമിനലുകളെ തുറങ്കിലടക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജൂൺ 27ന് സംസ്ഥാനത്തെ മുഴുവൻ അസംബ്ലിമണ്ഡലങ്ങളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണൻ. രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണിവരെയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. അസംബ്ലിതലത്തിലെ സത്യാഗ്രഹത്തിന് എംഎൽഎമാരും എംപിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും നേതൃത്വം നൽകും. കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവർ വിവിധ അസംബ്ലി മണ്ഡലങ്ങളിൽ നടക്കുന്ന സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കും.

Read More

ഒ ഐ സി സി രക്തദാന ക്യാമ്പ് നടത്തി

നാദിർ ഷാ റഹിമാൻ ഹഫർ അൽ ബാത്തിൻ : അന്താരാഷ്ട്ര രക്‌തദാന ദിനത്തോടനുബന്ധിച്ച്  ഹഫർ അൽ ബാത്തിൻ ഒ ഐ സി സി യും ജനകീയ രക്തദാന സേനയും സംയുക്തമായി കിങ് ഖാലിദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒ ഐ സി സി യും ജനകീയ രക്തദാന സേനയും സംയുക്തമായി കൃത്യമായ ഇടവേളകളിൽ ഹഫർ അൽ ബാത്തിനിൽ നടത്തുന്ന രക്തദാന ക്യാമ്പുകൾക്ക് മികച്ച പ്രതികരണമാണ് പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്നത്. ഷിനാജ് അബ്ദുൽ, ക്ലിന്റോ ജോസ്, വിബിൻ മറ്റത്ത്, ടി എ സലിം കീരിക്കാട്, സിദ്ധീഖ് ശിഹാബ്, നൂഹുമാൻ എന്നിവരാണ് രക്തദാന ക്യാമ്പിന് നേതൃത്വം നൽകിയത്.

Read More

അംഗത്വ ഫീസ് ഇരട്ടിയാക്കി അമ്മ ; ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല; തീരുമാനം പിന്നീട്

കൊച്ചി : അംഗത്വ ഫീസ് കൂട്ടാൻ തീരുമാനിച്ചതായി ‘അമ്മ’ ഭാരവാഹികൾ.ജിഎസ്‍ടി ഉൾപ്പെടെ രണ്ട് ലക്ഷത്തി അയ്യായിര0 (2,05,000) രൂപയായിരിക്കും ഇനി അംഗത്വ ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നതാണ് ഇരട്ടിയിലേറെ വർധിപ്പിച്ചത്. ഈ തുക അംഗങ്ങൾ തവണകളായി അടച്ചാൽ മതിയാകും എന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അവശരായ അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകാൻ ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ തീരുമാനം. വാർധക്യകാലത്ത് അംഗങ്ങൾക്ക് സ0ഘടന അഭയ കേന്ദ്രമാകുമെന്ന് പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. സംഘടനയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്റ്റേജ് ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അമ്മ ഭാരവാഹികൾ അറിയിച്ചു. അതേസമയം, എഎംഎംഎയിൽ നിന്ന് നടൻ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. അദ്ദേഹം ഇപ്പോഴും സംഘടനയിലെ അംഗമാണെന്നും സോഷ്യൽമീഡിയയിൽ വരുന്ന വാർത്തകൾക്ക് മറുപടി പറയനാകില്ല, പുറത്താക്കുന്നതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്ത എക്സിക്യൂട്ടീവ്…

Read More