എം.പി ഓഫീസ് പൊതുജനസ്വത്ത് ; തല്ലിത്തകർക്കുന്നത് ജനാധിപത്യവിരുദ്ധം : ജോയ് മാത്യു

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസിനു നേരെ ഉണ്ടായ എസ്.എഫ്.ഐ അക്രമത്തിന്നെതിരെ പ്രതികരണവുമായി സിനിമ നടൻ ജോയ് മാത്യു .എം.പി ഓഫീസ് പൊതുജന സ്വത്താണെന്നും അത് തല്ലിത്തകർക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു . ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം : ഒരു എം പി യുടെയോ എം എൽ എ യുടെയോ ഓഫീസ് എന്നാൽ അത് പൊതുജനങ്ങളുടെ സ്വത്താണ് ,അവരുടെആശാകേന്ദ്രമാണ്.ജനപ്രതിനിധി ഏത് പാർട്ടിക്കാരനാണെങ്കിലും അയാൾ ജന സേവകനാണ് അയാളുടെ ഓഫീസ് ജനസേവന കേന്ദ്രവുമാണ് ,അങ്ങിനെ ആയിരിക്കുകയും വേണം .കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന എം പി ഓഫീസാണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ്.അത് കോൺഗ്രസ്സ് പാർട്ടി ഓഫീസല്ല. പൊതുജനങ്ങൾക്ക് വേണ്ടി സേവനസജ്ജമായി നിലകൊള്ളുന്ന ഒരോഫീസാണ്‌.അത് തല്ലിത്തകർക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ്

Read More

അന്തരീക്ഷമലിനീകരണം: ഡല്‍ഹിയില്‍ അഞ്ച് മാസത്തേക്ക് ചരക്കുവാഹനങ്ങള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: വാഹനങ്ങളുടെ മൂലമുള്ള അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ചരക്ക് വാഹനങ്ങള്‍ നഗരാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഒക്ടോബര്‍ ഒന്നു മുതല്‍ അടുത്ത ഫെബ്രുവരി 28 വരെയാണ് ഇടത്തരം, വലിയ ചരക്ക് വാഹനങ്ങള്‍ക്ക് കെജ്രിവാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പഴം, പച്ചക്കറി, ധാന്യങ്ങള്‍, പാല്‍ തുടങ്ങി അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. ശീതകാലത്ത് ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണം വര്‍ധിക്കുകയും വായുവിന്റെ ഗുണമേന്മ കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപാരികളും ചരക്കുവാഹന ഉടമകളും രംഗത്തെത്തി. സര്‍ക്കാരിന്റെ ഈ തീരുമാനം വ്യാപാരരംഗത്ത് നഷ്ടമുണ്ടാക്കുമെന്നും മലിനീകരണം തടയാന്‍ സര്‍ക്കാര്‍ മറ്റുമാര്‍ഗങ്ങള്‍ തേടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരിയുള്ള കാലയളവില്‍ ഉത്സവങ്ങളും വിവാഹാഘോഷങ്ങളും കുടുതലായി നടക്കുന്നതിനാല്‍ ഇത്തരത്തിലുള്ള വിലക്ക് ഡല്‍ഹിയിലെ വ്യാപാരമേഖലയെ തകര്‍ക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സിന്റെ സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാല്‍ പ്രതികരിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ തേടുമെന്നും…

Read More

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; സംഘടനകളുമായി 29ന് ചർച്ച

തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ പ്രതിസന്ധി പരിഹരിക്കാൻ ജീവനക്കാരുടെ സംഘടനകളുമായി ഈ മാസം 29 ന് ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെ എസ് ആർ ടി സിക്ക് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കുന്നത് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. ധനകാര്യ മന്ത്രിയും കെ എസ് ആർ ടി സി ജീവനക്കാരുമായുള്ള യോഗത്തിൽ പങ്കെടുക്കും. അടുത്ത മാസം അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാൻ മാനേജ്മെന്റിന് നിർദേശം നൽകിയെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പള പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസി ജീവനക്കാരുമായി ഈ മാസം 27 ന് ചർച്ച നടത്താനായിരുന്നു നേരത്തെ എടുത്ത തീരുമാനം. എന്നാൽ കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനായ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് യോഗം 29 ലേക്ക് മാറ്റിയത്.കെഎസ്ആർടിസി ചീഫ് ഓഫീസിന് മുന്നിൽ ജീവനക്കാരുടെ സംയുക്ത…

Read More

അഗ്നിപഥിനെതിരെ അസംബ്ലിമണ്ഡലം തലത്തില്‍കോണ്‍ഗ്രസ് സത്യാഗ്രഹം ജൂണ്‍ 27ന്

തിരുവനന്തപുരം: സൈന്യത്തിന്റെ അച്ചടക്കം,ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എഐസിസി ആഹ്വാന പ്രകാരം ജൂണ്‍ 27ന് സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലിമണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍.രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാംഘട്ട സമരങ്ങളുടെ ഭാഗമായി എഐസിസി സംഘടിപ്പിക്കുന്ന  അസംബ്ലിതലത്തിലെ സത്യാഗ്രഹത്തിന് എംഎല്‍എമാരും എംപിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നേതൃത്വം നല്‍കും.രാജ്യത്തെ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ അധികാര രാഷ്ട്രീയം ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യത്തില്‍ കടന്ന് കയറാനുള്ള സംഘപരിവാര്‍ നീക്കമാണ് അഗ്നിപഫ് പദ്ധതിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Read More

രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചു തകര്‍ത്ത നടപടി കാടത്തം : കെ.എസ്.യു

കൊല്ലം : ബഫര്‍ സോണ്‍ വിഷയത്തില്‍ സമരം ചെയ്ത എസ്.എഫ്.ഐ ഗുണ്ടകൾ രാഹുല്‍ഗാന്ധിയുടെ എംപി ആഫീസ് അടിച്ചു തകര്‍ത്ത സംഭവം കേരളത്തിന്‌ അപമാനമാണെന്ന് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി. ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീംകോടതി വിധി അനുസരിച്ചു സംസ്ഥാന സര്‍ക്കാരിന് മാത്രമേ ഇനി ഇക്കാര്യത്തി ല്‍ ഇടപെടാനാകൂ എന്നിരിക്കെ പ്രതിപക്ഷ എംപിമാരുടെ ഇടപെടല്‍ ആവശ്യപ്പെടുന്ന ഭരണപക്ഷ സംഘടനകളുടെ നിലപാട് ശരിയല്ല. വിധിയുടെ ഭാഗം 44 പാരഗ്രാഫ് F അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എംപവേഡ് കമ്മിറ്റി മുമ്പാകെയോ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന വകുപ്പിനോ ബഫര്‍ സോണിന്‍റെ ദൂരപരിധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. മറ്റാര്‍ക്കും നേരിട്ട് ഒരു നിര്‍ദ്ദേശവും സമര്‍പ്പിക്കാന്‍ കഴിയില്ല. വസ്തുത ഇതായിരിക്കെ വയനാട് എംപി ഇടപെടണമെന്ന് വാദിക്കുന്നത് ബാലിശമാണ്.ദേശീയ തലത്തില്‍ ബിജെപിക്കെതിരായി ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന രാഹുല്‍ഗാന്ധിയുടെ ആഫീസ്…

Read More

പരിക്കേറ്റ ജീവനക്കാരനെ ഫോണിൽ വിളിച്ചു രാഹുൽ

തിരുവനന്തപുരം: എസ് എഫ് ഐ  ആക്രമണത്തിൽ  പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഓഫീസ് ജീവനക്കാരൻ അഗസ്റ്റിനുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. പോലീസ് അക്രമത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരുമായും രാഹുൽ ഗാന്ധി ഫോണിൽ ആശയവിനിമയം നടത്തി.

Read More

രാഹുൽഗാന്ധിയുടെ ഓഫീസ് അക്രമം: സംസ്ഥാനത്ത് പ്രതിഷേധാഗ്നി ആളിപ്പടരുന്നു ; എകെജി സെന്ററിന് സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാൻ മോദി ഭരണകൂടവുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് ധാരണയുടെ അടിസ്ഥാനത്തിൽ എസ്എഫ്ഐ ക്രിമിനലുകൾ രാഹുൽഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ സംസ്ഥാനത്താകെ പ്രതിഷേധം അതിശക്തം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളുടെയും പ്രവർത്തകരുടെയും ജനങ്ങളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് എ.കെ.ജി സെന്ററിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകരെ യൂണിവേഴ്സിറ്റി കോളേജിന് സമീപം പൊലീസ് തടഞ്ഞു. ഏതാനും ദിവസം മുമ്പ് ഇന്ദിരാഭവന് നേരെ ആക്രമണമുണ്ടായപ്പോൾ കയ്യുംകെട്ടി നോക്കിനിന്ന പൊലീസ്, എകെജി സെന്ററിന് മുന്നിൽ വൻ സേനാവിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ജലപീരങ്കിയടക്കം എകെജി സെന്ററിന് മുന്നിൽ സജ്ജമാക്കി. സംസ്ഥാനത്തെ മറ്റ് സിപിഎം ഓഫീസുകൾക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്നത്തെ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വയനാട്ടിലെത്തിയിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ പ്രതിഷേധം വ്യാപിപ്പിക്കാനാണ് കോൺഗ്രസ്…

Read More

രാഹുല്‍ഗാന്ധിയുടെ ആഫീസ് അടിച്ചു തകര്‍ത്തത് അപലപനീയം. ജി. ദേവരാജൻ

ബഫര്‍ സോ ണ്‍ വിഷയത്തി ല്‍ സമരം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വയനാട് എം പി. രാഹുല്‍ഗാന്ധിയുടെ എംപി ആഫീസ് അടിച്ചു തകര്‍ത്തത് അങ്ങേയറ്റം അപലപനീയവും കേരളത്തിനു അപമാനവുമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.ബഫര്‍ സോ ണ്‍ വിഷയത്തിലെ സുപ്രീംകോടതി വിധി അനുസരിച്ചു സംസ്ഥാന സര്‍ക്കാരിന് മാത്രമേ ഇനി ഇക്കാര്യത്തി ല്‍ ഇടപെടാനാകൂ എന്നിരിക്കെ പ്രതിപക്ഷ എംപിമാരുടെ ഇടപെട ല്‍ ആവശ്യപ്പെടുന്ന ഭരണപക്ഷ സംഘടനകളുടെ നിലപാട് ശരിയല്ല. വിധിയുടെ ഭാഗം 44 പാരഗ്രാഫ് എഫ് അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എംപവേഡ് കമ്മിറ്റി മുമ്പാകെയോ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന വകുപ്പിനോ ബഫ ര്‍ സോണിന്‍റെ ദൂരപരിധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിര്‍ദ്ദേശങ്ങ ള്‍ സമര്‍പ്പിക്കാവുന്നതാണ്. മറ്റാര്‍ക്കും നേരിട്ട് ഒരു നിര്‍ദ്ദേശവും സമര്‍പ്പിക്കാ ന്‍ കഴിയില്ല. വസ്തുത ഇതായിരിക്കെ വയനാട് എംപി ഇടപെടണമെന്ന് വാദിക്കുന്നത് ബാലിശമാണ്.അതേസമയം കേരളത്തി ല്‍…

Read More

നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം ;സഭ സമ്മേളിക്കുന്നത് ഒരുമാസക്കാലം

തിരുവനന്തപുരം: ഒരു മാസം നീണ്ടു നില്‍ക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 27 വരെയാണ് സമ്മേളനം. 2022-23 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളില്‍ 13 ദിവസം ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കായും നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായും ധനകാര്യബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പരിഗണനയ്ക്കായി നാല് ദിവസവും ഉപധനാഭ്യാര്‍ത്ഥനയ്ക്കും ധനവിനിയോഗ ബില്ലുകള്‍ക്കായി രണ്ട് ദിവസവും നീക്കിവച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.2021 മെയ് 24ന് ആദ്യ സമ്മേളനം ചേര്‍ന്ന പതിനഞ്ചാം കേരള നിയമസഭ ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് നാലു സമ്മേളനങ്ങളിലായി മൊത്തം 61 ദിനങ്ങളാണ് സഭ സമ്മേളിച്ചത്. കൊവിഡ് പശ്ചാത്തലമായിരുന്നിട്ടുകൂടി ഇത്രയും ദിവസങ്ങള്‍ സമ്മേളനം നടന്നു എന്നത് മറ്റ് സംസ്ഥാന നിയമസഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട…

Read More

ഒ.പി ചികിൽസയില്ല: മെഡിസെപ് വഞ്ചനാപരമെന്ന് സെറ്റോ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പ് നടപ്പാക്കുമ്പോൾ  സർക്കാർ വിഹിതവും ഒ. പി. ചികിത്സയും ഒഴിവാക്കിയത് വഞ്ചനാപരമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ അഭിപ്രായപ്പെട്ടു. 2022 ജൂലൈ ഒന്നുമുതൽ മെഡിസെപ്പ് ആരംഭിക്കുമെന്നാണ് സർക്കാർ ഉത്തരവ് ഇട്ടിട്ടുള്ളത് .എന്നാൽ പദ്ധതി നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ള ഓറിയൻറൽ ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ ഉണ്ടാക്കിയ കരാറിൻ്റെ വിശദവിവരങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമല്ല. അതുകൊണ്ടുതന്നെ പദ്ധതിയിൽ ഒ.പി ചികിത്സ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാണോ എന്ന വിവരം ജീവനക്കാർക്ക് അറിയാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ജീവനക്കാരുടെ മാത്രം വിഹിതം ഉപയോഗിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് -അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിമാസം 500 രൂപ പ്രീമിയം അടയ്ക്കുന്നതുവഴി 6000 രൂപയാണ് ഒരു വർഷത്തേക്ക്  മെഡിസെപ്പിനായി ജീവനക്കാർ നൽകേണ്ടത്. ഇതിൽ 4800 രൂപ പ്രീമിയവും 864 രൂപ  ജി.എസ്.ടി യും നൽകേണ്ടിവരുന്നു. മിച്ചമുള്ള 336 രൂപ സർക്കാർ പിടിച്ചെടുക്കുകയാണ്.…

Read More