‘ജീവിതത്തിൽ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല പക്ഷേ, വേണമെന്ന് തോന്നിയാൽ കഴിക്കും തടയാൻ നിങ്ങളാരാണ്’: സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിലെ ബീഫ് നിരോധന നിയമത്തിനെതിരേ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. താൻ ഒരു ഹിന്ദുവാണ്, ജീവിതത്തിൽ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല. പക്ഷേ, വേണമെന്ന് തോന്നിയാൽ കഴിക്കും എന്നും സിദ്ധരാമയ്യ പറഞ്ഞു. ബീഫ് കഴിക്കണമെന്ന് എനിക്ക് തോന്നിയാൽ അത് ചോദ്യംചെയ്യാൻ നിങ്ങൾക്ക് എന്താണ് അവകാശമെന്നും ഒരു പൊതുചടങ്ങിൽ സംസാരിക്കവേ അദ്ദേഹം ചോദിച്ചു.ബീഫ് ഒരിക്കലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഭക്ഷണമല്ല. ഹിന്ദുക്കളും ക്രൈസ്തവരും അത് കഴിക്കാറുണ്ട്. അത് ചോദ്യംചെയ്യാനും തടയാനും ആർക്കും അവകാശമില്ല. ഇക്കാര്യം മുൻപ് താൻ അസംബ്ലിയിലും പറഞ്ഞിട്ടുള്ളതാണ്, സിദ്ധരാമയ്യ പറഞ്ഞു. ഇത്തരം ചിന്താഗതിയിലൂടെ ആർഎസ്എസ് മനുഷ്യരെ ഭിന്നിപ്പിക്കുന്നു, വ്യത്യസ്ത മതസമുദായങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു, അദ്ദേഹം ആരോപിച്ചു.എന്ത് കഴിക്കണമെന്നത് എന്റെ ഭക്ഷണ ശീലമാണ്. അത് ചോദ്യംചെയ്യാൻ ആർക്കാണ് അവകാശം? മുസ്ലീം സമുദായത്തിൽപ്പെട്ടവർ മാത്രമാണോ ബീഫ് കഴിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു

Read More

ഹവേലി’ യിലൂടെ ശിവന്‍ വീണ്ടെടുത്തത് കല്ല്യാണി ശര്‍മ്മയുടെ ജീവിതം

കോഴിക്കോട്: ‘  ഹവേലി ‘എന്ന സ്ഥലപേരില്‍ നിന്നും  മഹാരാഷ്ട്ര സ്വദേശി കല്ല്യാണി ശര്‍മ്മയ്ക്ക്(58) സാമൂഹ്യപ്രവര്‍ത്തകന്‍ എം ശിവന്‍ നേടികൊടുത്തത് അവരുടെ നഷ്ടപ്പെട്ട ജീവിതം തന്നെയായിരുന്നു.മൂന്ന് വര്‍ഷമായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അജ്ഞാത രോഗിയായി കഴിയുന്ന കല്ല്യാണി ശര്‍മ്മയുടെ കുടുംബത്തെ കണ്ടെത്താന്‍ ശിവന്‍ നടത്തിയ അന്വേഷണത്തിന് വഴിതിരിവുണ്ടാക്കിയതും ഹവേലി എന്ന സ്ഥലപേരാണ്. മാനസിക പ്രശ്‌നങ്ങള്‍ മൂലം ആരോടും സംസാരിക്കാന്‍ തയ്യാറാകാത്ത കല്ല്യാണി ശര്‍മ്മയില്‍ നിന്നും സ്വന്തം നാടിനെയോ കുടുംബത്തെയോ കുറിച്ച്  ശിവന്‍ വിവരങ്ങള്‍ തേടാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ സഹകരിച്ചിരുന്നില്ല. ഇതിനിടെ ഇടയ്ക്ക് അവര്‍ പറഞ്ഞ ഹവേലി എന്ന സ്ഥലപേര്  കുറിച്ചെടുത്ത ശിവന്‍   മഹാരാഷ്ട്രയിലെ ഹവേലി പൊലീസുമായി ബന്ധപ്പെടുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം സ്ഥലത്തെ ഐ പി എസ്   ഓഫീസറെ വിളിക്കുകയും ഓഫീസറുടെ സഹകരണത്തോടെ കല്ല്യാണിയെ കുറിച്ച്  അന്വേഷണം ആരംഭിക്കുകയുമായിരുന്നു.ഒടുവില്‍ 2017ല്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിസിങ്ങ് കേസ്…

Read More

സിൽവർ ലൈൻ: സംയുക്ത സർവേയ്ക്ക് ടെണ്ടർ വിളിച്ച് കെ റെയിൽ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി റെയിൽവേ ഭൂമിയിൽ സംയുക്ത സർവേ നടത്താൻ കെ റെയിൽ അധികൃതർ ടെണ്ടർ വിളിച്ചു. കല്ലിടൽ വേണ്ടെന്നും പൂർണമായും ജിപിഎസ് ഉപയോഗിച്ച് സർവേ പൂർത്തിയാക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. സിൽവർലൈൻ പദ്ധതിക്ക് വേണ്ടി റെയിൽവെയുടെ കൈവശമുള്ള 178 കിലോമീറ്ററിലാണ് സർവേ നടത്തേണ്ടത്. സിൽവർലൈൻ കടന്ന് പോകുന്ന ഭൂമിയുടെ അളവ്, അതിർത്തി, അലൈൻമെന്റിൽ ഉൾപ്പെട്ട സ്ഥലത്തെ റെയിൽവെ സ്വത്തുക്കളുടെ മൂല്യം എന്നിവയാണ് കണക്കാക്കേണ്ടത്. രണ്ട് മാസത്തിനകം സർവെ പൂർത്തിയാക്കണമെന്നും കല്ലിടൽ വേണ്ടെന്നും ടെണ്ടറിൽ വ്യവസ്ഥയുണ്ട്. പൂർണമായും ജിപിഎസ് സംവിധാനം ഉപയോഗിക്കണമെന്നതാണ് നിർദേശം. കെ റെയിലിന്റെയും ദക്ഷിണ റെയിൽവെയുടേയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം ഏജൻസി സർവെ നടത്തേണ്ടത് എന്നതും വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ഡിസംബറിലാണ് റെയിൽവെ ബോർഡുമായി കെറെയിൽ അധികൃതർ ആശയവിനിമയം നടത്തിയത്. റെയിൽവെ ബോർഡിന് മുന്നിൽ ഡിപിആർ അവതരിപ്പിച്ചപ്പോൾ സംയുക്ത സർവേ എന്ന ആശയം ദക്ഷിണ റെയിൽവെ ഉദ്യോഗസ്ഥർ…

Read More

2005ലെ സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് കേസിലെ പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: 2005ലെ കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് കേസിലെ പ്രതികളെ വെറുതെ വിട്ടു.ഒന്നാം പ്രതി മുഹമ്മദ് റഫീഖ് മൂന്നാം പ്രതി സുബൈര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.കോഴിക്കോട് സിജെഎം കോടതിയാണ് വിധി പറഞ്ഞത്.കോഴിക്കോട് ചിന്താവളപ്പ് റോഡിലാണ് സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.വാടകക്കെടുത്ത കെട്ടിടത്തിലാണ് റൈസ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചു വന്നിരുന്നത്. കോഴിക്കോട് നഗരത്തിലെ സ്മാര്‍ട്ട് ടെക് എന്ന സ്ഥാപനത്തിന്റെ മറവില്‍ സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് നടത്തിയ മൂന്നംഗ സംഘത്തെ 2007 സെപ്റ്റംബറിലാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സേഞ്ചിന് രാജ്യാന്തര ബന്ധമുണ്ടെന്ന് അന്ന് കണ്ടെത്തിയിരുന്നു.വിദേശത്ത് നിന്നുള്ള ഫോണ്‍ കോളുകള്‍ ലോക്കല്‍കോളുകളാക്കി മാറ്റിയായിരുന്നു ടെലിഫോണ്‍ എക്‌സേഞ്ചിന്റെ പ്രവര്‍ത്തനം.തട്ടിപ്പിലൂടെ ആകെ 94 ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടമായെന്നാണ് കണക്ക്. 2014ല്‍ വിചാരണ ആരംഭിച്ച കേസില്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.ക്രൈം ബ്രാഞ്ചിന്റെ കോഴിക്കോട് യൂണിറ്റാണ് കേസ്…

Read More

പെരിന്തല്‍മണ്ണയില്‍ ബൈക്ക് കടമുറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരണപ്പെട്ടു

പെരിന്തല്‍മണ്ണ: ജൂബിലി റോഡിലെ കുഴിയില്‍ച്ചാടി നിയന്ത്രവിട്ട് ബൈക്ക് കടമുറിയുടെ ഷട്ടറിലേക്ക് ഇടിച്ചുകയറി കൊണ്ടോട്ടി മാനൂര്‍ വരിച്ചാലി അലിയുടെ മകന്‍ ബാസിത് (23) മരണപ്പെട്ടു.കൂടെയുണ്ടായിരുന്ന ചീക്കോട് സ്വദേശി പറമ്പുകുന്ന് വീട്ടില്‍ മുഹമ്മദ് നിജാസിനെ (22) പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂബിലി റോഡ് ഗ്യാസ് ഏജന്‍സിക്ക് സമീപമാണ് അപകടം നടന്നത്. സിമന്റ് കട്ടകള്‍ പാകിയ റോഡില്‍ കോണ്‍ക്രീറ്റും ടാറിങ്ങും അടര്‍ന്നുണ്ടായ കുഴിയില്‍ച്ചാടി നിയന്ത്രണം വിടുകയായിരുന്നു ബൈക്ക്. ഇടതു ഭാഗത്തെ കടമുറിയുടെ ഷട്ടറിലേക്ക് ഇടിച്ചുകയറി ബൈക്കിന്റെ മുന്‍വശവും തകര്‍ന്നു. പട്ടാമ്പി ഭാഗത്തുനിന്നും കൊണ്ടോട്ടിയിലേക്ക് വരുകയായിരുന്നു യുവാക്കള്‍. ബാസിതിന്റെ മാതാവ് ഫാത്തിമ്മ, സഹോദരിമാര്‍: സീനത്ത്, സാബി, ഷംസീദ, ഷബ്‌ന, ഹാജറ.

Read More

ആവേശമായി ‘ഉമക്കായി’ സിഗ്‌നേച്ചർ ക്യാമ്പയിൻ

കൊച്ചി: കേരളം പ്രദേശ് മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച ‘ഉമക്കായി സ്‌നേഹപൂർവം തൃക്കാക്കര’ എന്ന സിഗ്‌നേച്ചർ ക്യാമ്പയിൻ ആവേശമായി.പാലാരിവട്ടം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ സ്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ ഉമക്കൊപ്പമെന്ന് പ്രഖ്യാപിച്ച് ഒപ്പു ചാർത്തി. പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ.എം വേണുഗോപാൽ ആദ്യ ഒപ്പു ചാർത്തി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. എക്കാലവും നിലപാട് നിർഭയം പ്രകടിപ്പിച്ചിട്ടുള്ള പി.ടി.തോമസിന്റെ പാരമ്പര്യം നിലനിർത്താൻ ഉമ തോമസിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ഡോ.എം വേണുഗോപാൽ പറഞ്ഞു.ഉപതിരഞ്ഞെടുപ്പല്ല, ഉമാ തിരഞ്ഞെടുപ്പാണ് തൃക്കാക്കരയിൽ നടക്കുന്നത്. ഉമയെ ജനം തെരഞ്ഞെടുത്തു കഴിഞ്ഞു, ഇനി ഭൂരിപക്ഷമേ അറിയേണ്ടൂ എന്ന് ചടങ്ങിൽ സംസാരിച്ച ഗാനരചയിതാവ് ആർ.കെ.ദാമോദരൻ പറഞ്ഞു. ചടങ്ങിൽ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തർ എംപി, സംസ്ഥാന ഭാരവാഹികളായ സൗമിനി ജെയിൻ, ആശ സനൽ, നിഷ സോമൻ, ഷാഹിന പാലക്കാടൻ, റുഖിയ ജമാൽ, ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.

Read More

ദേ…കിടക്ക്ണ് മെഡി.കോളേജ് ഫ്ലൈ ഓവർ ; നിർമാണത്തിൽ വൻ അഴിമതി

തിരുവനന്തപുരം: കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലവും തിരുവനന്തപുരത്ത് ഐടി മിഷൻ കെട്ടിടവും തകർന്നു വീണതിന് പിന്നാലെ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫ്ലൈ ഓവറും ഇടിഞ്ഞു താണു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വേഗത്തിൽ ഉദ്ഘാടനം നടത്താനായി തീരുമാനിച്ച ഫ്ലൈ ഓവറാണ് നിർമാണത്തിലെ അപകാത മൂലം ഇന്നലെ തകർന്നത്. മെഡിക്കൽ കോളേജ് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസന പ്രവർത്തനം എന്ന പേരിൽ സർക്കാർ ഏറെ കൊട്ടിഘോഷിച്ച് നിർമിച്ച പാലമാണിത്. ഇന്ത്യയിൽ അപൂർവമായിട്ടുള്ള ജോയിന്റ് ഫ്രീ മേൽപ്പാലമെന്ന അവകാശവാദത്തോടെയായിരുന്നു നിർമാണം. യൂണീഫോം സ്ലോപ്പിലാണ് ഈ മേൽപ്പാലം നിർമിക്കുന്നതെന്നതെന്നും സർക്കാർ വിശദീകരിച്ചിരുന്നു. റോഡ് മേൽപ്പാല നിർമാണത്തിന് 18.06 കോടി രൂപയാണ് ചെലവ്. ആകെ 717 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പദ്ധതികളുടെ നടത്തിപ്പ് ചുമതല ഇൻക്വൽ എന്ന സ്ഥാപനത്തിനാണ്. സിപിഎം…

Read More

സംസ്ഥാനത്ത് തക്കാളി വില സെഞ്ചുറി കടന്നിട്ടും, നെല്ലിയാമ്പതിയിൽ വില 30 രൂപ മാത്രം

പാലക്കാട്‌: പൊതുവിപണിയില്‍ കിലോയ്ക്ക് 120 രൂപയുള്ള തക്കാളി നെല്ലിയാമ്പതിയില്‍ വില 30 രൂപ മാത്രം. നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമില്‍ വിളവെടുത്ത തക്കാളിയാണ് കിലോയ്ക്ക് 30 രൂപയ്ക്ക് വില്‍പ്പന നടത്തുന്നത്. ഓറഞ്ച് ഫാമിനോട് ചേര്‍ന്നുള്ള ഒരേക്കറിലധികം സ്ഥലത്താണ് ഇത്തവണ തക്കാളി കൃഷിയിറിക്കയിട്ടുള്ളത്. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് വികസിപ്പിച്ചെടുത്ത അനഘ ഇനത്തിലുള്ള തക്കാളിയാണ് കൃഷിയിറിക്കിയിരിക്കുന്നത്.ചെറുനാരങ്ങയേക്കാളും കുറച്ച് വലുപ്പമുള്ള തക്കാളി വിളവെടുപ്പ് തുടങ്ങിയിട്ട് ഒരാഴ്ച്ചയായി. ഇതിനിടെ 250 ലധികം കിലോ തക്കാളി ഫാമിനു മുന്‍വശത്തുള്ള കൗണ്ടറിലൂടെ വില്‍പ്പന നടത്തിയെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു. നെല്ലിയാമ്പതിക്കാരും, സഞ്ചാരികളും ഉള്‍പ്പെടെ വില കുറഞ്ഞതോടെ തക്കാളി വാങ്ങാനെത്തുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായതോടെ വിളവെടുപ്പും കുറഞ്ഞിട്ടുണ്ട്. നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നും, കര്‍ണ്ണാടകയില്‍ നിന്നുമാണ് സംസ്ഥാനത്തേക്ക് തക്കാളി വില്‍പ്പനയ്ക്കായി എത്തുന്നത്. 10 ദിവസം മുമ്പ് 40 രൂപയായിരുന്ന തക്കാളിവിലയാണ് ഇപ്പോള്‍ 120 രൂപയ്ക്ക് വില്‍പ്പന…

Read More

വിഷു ബംപർ അടിച്ച ഭാഗ്യശാലിയാരെന്ന് അറിയാനുള്ള കാത്തിരിപ്പിൽ രംഗനും ഭാര്യ ജെസീന്തയും

തിരുവനന്തപുരം: പത്തുകോടിയുടെ വിഷു ബംപർ അടിച്ച ഭാഗ്യശാലിയാരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ലോട്ടറി വില്പനക്കാരായ രംഗനും ഭാര്യ ജെസീന്തയും. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിൽ വിറ്റ ടിക്കറ്റ് യാത്രക്കാർക്കോ ഡ്രൈവർമാർക്കോ ആയിരിക്കാം കിട്ടിയതെന്നാണ് ഇരുവരുടെയും ഊഹം. കേരളത്തിന് പുറത്തുള്ളവർക്കും അന്ന് ടിക്കറ്റ് നല്കിയിരുന്നെന്നും രംഗനും ജെസീന്തയും ഓർക്കുന്നു.ആരുടെ കയ്യിലേക്കാണ് ഭാഗ്യം നൽകിയതെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിലും ഭാഗ്യശാലിയെ ഒരുവട്ടമെങ്കിലും നേരിട്ട് കാണണമെന്ന ആഗ്രഹമാണ് ഇവർക്ക്. കഴിഞ്ഞ എട്ടു വർഷമായി രാത്രി ഒന്നരമുതൽ വെളുപ്പിന് ആറുമണി വരെ സ്ഥിരമായി ലോട്ടറി വിറ്റിരുന്ന രംഗനും ജെസീന്തക്കും ചെറിയ ഭാഗ്യങ്ങൾ കൈമറിഞ്ഞ് പോയിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം ഇതാദ്യമായാണ്.മുപ്പത് ടിക്കറ്റുകളാണ് ചൈതന്യ ലോട്ടറി സെന്ററിൽ നി​ന്നെടുത്തത്.പതിനാലാം തിയ്യതിയെടുത്ത ടിക്കറ്റുകൾ പിന്നീടുള്ള രണ്ട് ദിവസങ്ങളിലാണ് വിറ്റു തീർത്തത്. എട്ടുവർഷത്തെ കഠിനാധ്വാനത്തിന്റെയും പ്രാർഥനകളുടെയും ഫലമാണ് ഈ ഭാഗ്യമെന്ന് ജെസീന്ത പറയുന്നു. ഭാഗ്യത്തിന്റെ ചെറിയൊരു ഭാഗം കിട്ടുമ്പോൾ ചെയ്ത് തീർക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്.…

Read More

ഈ മാസം 30-ന് വിജയ് ബാബു കേരളത്തിലെത്തും

നടിയെ ബലാത്സം​ഗം ചെയ്ത കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങിയെത്തും. ദുബായിൽ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് ബുക്ക് ചെയ്തതിൻ്റെ രേഖകൾ പ്രതിഭാഗം അഭിഭാഷകൻ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കി. മെയ് മാസം മുപ്പതിനുള്ള ദുബായ് – കൊച്ചി വിമാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. വിജയ് ബാബു നാട്ടിലേക്ക് വരികയാണെന്നും യാത്രയ്ക്ക് വേണ്ടി ടിക്കറ്റെടുത്തുവെന്നും അഭിഭാഷകർ ഇന്ന് കോടതിയെ അറിയിച്ചു. വിശദമായ യാത്രരേഖകൾ നാളെ ഹാജരാക്കമെന്നും അഭിഭാഷകർ വ്യക്തമാക്കിയിട്ടുണ്ട്.മുൻകൂർജാമ്യം നേടാനുള്ള ശ്രമങ്ങൾക്ക് ഹൈക്കോടതി തന്നെ തടയിട്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചു വരാൻ വിജയ് ബാബു തയ്യാറായത്. പോലീസ് കേസെടുക്കുന്നതിന് മുൻപായി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെ നിന്നും ജോർജിയയിലേക്ക് പോയിരുന്നു. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി ധാരണയിൽ എത്താത്ത രാജ്യമാണ് ജോർജിയ. ഇതിനാലാണ് വിജയ് ബാബു ഇവിടേക്ക് കടന്നത്. എന്നാൽ ഹൈക്കോടതി മുൻകൂർ…

Read More