സെക്രട്ടറിയേറ്റിൽ പൊതുജനം കയറേണ്ട ;കർശന നിയന്ത്രണമേർപ്പെടുത്തി സർക്കാർ

നിസാർ മുഹമ്മദ് തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുള്ളിൽ പൊതുജനങ്ങൾ കയറുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി പിണറായി സർക്കാർ. സെക്രട്ടറിയേറ്റിലും അനക്സ്-1, അനക്സ് 2 എന്നിവിടങ്ങളിലും അക്സസ് കൺട്രോൾ സിസ്റ്റം സ്ഥാപിക്കുന്ന പശ്ചാത്തലത്തിലാണ് ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്. മന്ത്രിമാർ, അവരുടെ ഓഫീസ് സ്റ്റാഫുകൾ, സെക്രട്ടറിയേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, മുൻകൂട്ടി അനുമതി ലഭിക്കുന്ന ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർക്ക് മാത്രമേ ഇനി പ്രവേശനം സുഗമമാകൂ. പരാതികളും നിവേദനങ്ങളും നൽകാൻ എത്തുന്നവരെയും മാധ്യമ പ്രവർത്തകരെയും കർശന പരിശോധനയ്ക്ക് ശേഷം അകത്തേക്ക് പ്രവേശിപ്പിച്ചാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.  അക്സസ് കൺട്രോൾ സിസ്റ്റം വരുന്നതോടെ സെക്രട്ടേറിയേറ്റിനുള്ളിൽ പ്രവേശിക്കണമെങ്കിൽ പൊതുജനങ്ങൾ സന്ദർശക റൂമിൽ നിന്ന്  ഐ.ഡി കാർഡ് വാങ്ങണം. എവിടെയാണ് പോകേണ്ടതെന്നും ആഗമനോദ്ദേശ്യവും സന്ദർശക റൂമിലെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തും. തുടർന്ന് സന്ദർശകന്റെ ഫോട്ടോയെടുത്തതിനു ശേഷം ഐ.ഡി കാർഡ് നൽകും. കാർഡ് അക്സസ് കൺട്രോൾ സിസ്റ്റത്തിൽ സ്വൈപ്…

Read More

‘മനസ്സിലെ ചന്ദ്രകളഭം’ പ്രകാശനം ചെയ്തു

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ ലഘുജീവചരിത്രമായ ‘മനസ്സിലെ ചന്ദ്രകളഭം’ പ്രശസ്ത എഴുത്തുകാരി ഡോ.എം. ലീലാവതി പ്രകാശനം ചെയ്തു. പി.ടി തോമസിൻറെ മക്കളായ വിഷ്ണു തോമസ്, വിവേക് തോമസ്,മരുമകൾ ബിന്ദു എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. പി.ടി. തോമസിന്റെ ആത്മമിത്രങ്ങളിലൊരാളായ ആര്‍. ഗോപാലകൃഷ്ണനാണ് പുസ്തകത്തിന്റെ രചയിതാവ്. കര്‍ഷക കുടുംബത്തില്‍ നിന്ന് കേരളാ രാഷ്ട്രീയത്തിലെ ജനപ്രിയ നേതാവായി വളര്‍ന്ന പി.ടി. തോമസിന്റെ ജീവിതം വരച്ചുകാട്ടുന്ന പുസ്തകം കൈപ്പട പബ്ലീഷിങ് ഗ്രൂപ്പാണ് വായനക്കാരിലേക്കെത്തിക്കുന്നത്. പുസ്തകത്തിന്റെ രചയിതാവും സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയുമായ ആര്‍. ഗോപാലകൃഷ്ണന്‍, എഴുത്തുകാരന്‍ ജെ. സേവ്യര്‍, കൈപ്പട മാസിക മീഡിയ കൺസൾട്ടൻറ് എം. നിഖിൽകുമാർ, കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ് മേധാവി ബിബിന്‍ വൈശാലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read More

പ്രചാരണം അവസാനഘട്ടത്തിൽ ; ഉമ തോമസ് ബഹുദൂരം മുന്നിൽ

കൊച്ചി : തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുവാൻ ദിവസങ്ങൾ ബാക്കിനിൽക്കെ പരമാവധി വോട്ടറുന്മാരെ നേരിട്ട് കണ്ടു വോട്ട് ഉറപ്പിക്കുന്നതിനുള്ള തിരക്കിലാണ് മുന്നണികളും സ്ഥാനാർഥികളും. പ്രചാരണരംഗത്ത് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ബഹുദൂരം മുന്നിലാണ്. പി. ടി തോമസിന് തൃക്കാക്കര നൽകിയ അതേ സ്വീകരണങ്ങൾ ഉമ തോമസിനും ലഭിക്കുന്നുണ്ട്. ഇന്നലെ രാവിലെ മുതൽ തുറന്ന വാഹനത്തിലുള്ള സ്ഥാനാർഥിയുടെ പര്യടനമാണ് നടന്നത്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർഥി പര്യടനം മുന്നോട്ടുനീങ്ങിയത്. വാഹന പര്യടനത്തിനിടയിൽ മേൽത്തറ കോളനിയിൽ ഇറങ്ങി വോട്ടർമാരെ വിടുകളിൽ എത്തി നേരിൽ കണ്ട് രമയും ഉമയും വോട്ട് അഭ്യർഥിച്ചത് പ്രദേശവാസികൾക്ക് കൗതുകമായി. പ്രദേശത്തെ അമ്പതോളം വീടുകൾ ഇരുവരും സന്ദർശിച്ചു. കാഞ്ഞിരമറ്റം പറമ്പ് ലൈനിൽ സ്ഥാനാർഥി എത്തിയപ്പോൾ കാത്തുനിന്ന വോൾഗയും ഇയോബും ഉമ തോമസിന്റെ വിജയത്തിനായി എഴുതിയ കവിത സമ്മാനിച്ചാണ് സ്വീകരിച്ചത്. തുടർന്ന് ഇരുവരും കവിത ആലപിക്കുകയും ചെയ്തത് വ്യത്യസ്ത…

Read More

വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിന്‍ ജൂണ്‍ നാല് മുതല്‍

കൊച്ചി: എറണാകുളത്ത് നിന്നും കോട്ടയം, കൊല്ലം വഴി വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിന്‍ ജൂണ്‍ നാല് മുതല്‍ ഓടിത്തുടങ്ങും ജൂണ്‍ നാലാം തീയതി ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മുപ്പത്തിയഞ്ചിന് എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിന്‍ ഞായറാഴ്ച രാവിലെ അഞ്ച് അന്‍പതിന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും. ഞായറാഴ്ച വൈകുന്നേരം വീണ്ടും വൈകിട്ട് ആറ് മുപ്പതിന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് എറണാകുളത്ത് എത്തിച്ചേരും.

Read More

വിലവര്‍ധനവ് രൂക്ഷം; സര്‍ക്കാര്‍ നിഷ്‌ക്രിയം : പി ജെ ജോസഫ്

കൊച്ചി : സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില വര്‍ധനവ് രൂക്ഷമായി തുടരുമ്പോള്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.ജെ ജോസഫ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത നാല് ലക്ഷം കോടിയാണ്. ഇത്തരമൊരു അവസ്ഥയില്‍ വന്‍ സാമ്പത്തിക ബാധ്യതയുള്ള സില്‍വര്‍ലൈന്‍ എന്തിന് നടപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വികസനമെന്ന് പറയുന്നത് സില്‍വര്‍ ലൈന്‍ മാത്രമാണെന്ന ധാരണ ശരിയല്ല. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ഡിപിആറോ വ്യക്തമായ പഠനങ്ങളോ ഇല്ലാതെയാണ്. വികസനമാണ് മുഖ്യ തിരഞ്ഞെടുപ്പ് വിഷയമെന്ന് എല്ലാവരും പറയുന്നു. കൊച്ചിയില്‍ എല്ലാ വികസനവും കൊണ്ടുവന്നത് യുഡിഎഫ് ആണ്. തൃക്കാക്കരയില്‍ യുഡിഎഫ് വിജയം നേടുമെന്ന് പി.ജെ ജോസഫ് പറഞ്ഞു.

Read More

വികസനം ചര്‍ച്ചയാവരുതെന്ന ഗൂഢലക്ഷ്യമാണ് സിപിഎമ്മിന്: കെ മുരളീധരന്‍

കൊച്ചി : സിപിഎമ്മിന് വികസനം ചര്‍ച്ച ചെയ്യരുതെന്ന ഗൂഢലക്ഷ്യമാണുള്ളതെന്ന് കെ.മുരളീധരന്‍ എംപി. വികസനം ചര്‍ച്ച ചെയ്താല്‍ സിപിഎമ്മിന്റെ പൊള്ളത്തരം പുറത്ത് വരും. മണ്ഡലത്തില്‍ വികസനം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചു. ഞങ്ങള്‍ അതിന് തയ്യാറായിരുന്നു. എന്നാല്‍ വികസനം ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും സിപിഎം ഒഴിഞ്ഞുമാറിയെന്നും മുരളീധരന്‍. കെ റെയില്‍ നടപ്പാക്കുമെന്ന് പറയുമ്പോള്‍ കെഎസ്ആര്‍ടിസി അടച്ച് പൂട്ടലിന്റെ വക്കിലാണ്. ജോലി ചെയ്തതിന് കൂലി ചോദിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം ചെയ്തത്. തുടക്കം മുതല്‍ വിവാദമുണ്ടാക്കി സഭയെ വലിച്ചിഴച്ചാണ് എല്‍ഡിഎഫ് പ്രവര്‍ത്തനം തുടങ്ങിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനം ആശുപത്രിയില്‍ വെച്ച് നടത്തിയത് പോലും അത്തരം ലക്ഷ്യത്തോടെയാണ്. മാത്രവുമല്ല കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുമ്പോഴാണ് ഈ പ്രവര്‍ത്തി നടത്തുന്നത്. കലാകാലങ്ങളില്‍ സഭയെ അധിക്ഷേപിച്ചവര്‍ സഭയെ എങ്ങനെ ബഹുമാനിക്കണം എന്ന് യുഡിഎഫിനെ പഠിപ്പിക്കണ്ട. എല്ലാ സഭ വിശ്വാസികളോടും സൗഹൃദം കാത്ത് സൂക്ഷിച്ചവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. സഭയെ…

Read More

ഉമക്ക് പിന്തുണയുമായി രമയെത്തി

കൊച്ചി : ടിപി ചന്ദ്രശേഖരൻ്റ ഭാര്യ ആർഎംപി നേതാവ് കെ.കെ രമ എംഎൽഎ പി ടി തോമസിൻ്റെ ഭാര്യ ഉമ തോമസിന് പിന്തുണയുമായി എത്തി. ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച വെണ്ണല മണ്ഡലം തല വാഹന പര്യടന പ്രചരണ പരിപാടിയിലാണ് രമ യെത്തിയത്. പ്രതിപക്ഷ നേതൃനിരയിലെ ഏക വനിതാ എംഎൽഎ യാണ് രമ. കേരളത്തിലെ സർക്കാർ സ്ത്രീവിരുദ്ധ സർക്കാരാണ്. കേരളത്തിലെ സ്ത്രീകളുടെ ശബ്ദമാവാൻ എനിക്കൊപ്പം നാളെകളിൽ ഉമയുമുണ്ടാവുമെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു. വാഹന പര്യടനത്തിനിടയിൽ മേൽത്തറ കോളനിയിൽ വോട്ടറുന്മാരെ വിടുകളിൽ എത്തി നേരിൽ കണ്ട് രമയും ഉമയും വോട്ട് അഭ്യർഥിച്ചത് പ്രദേശവാസികൾക്ക് കൗതുകമായി. പ്രദേശത്തെ അമ്പതോളം വീടുകൾ ഇരുവരും സന്ദർശിച്ചു. പ്രചാരണത്തിൻ്റെ ഭാഗമായി ഇന്നലെ നടന്ന കുടുംബ സംഗമങ്ങളിലും രമ പങ്കെടുത്തു.

Read More

യുഡിഎഫ് നേതാക്കൾ മണ്ഡലത്തിൽ പര്യടനം നടത്തി

കൊച്ചി : യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ വിജയത്തിനായി പ്രമുഖ യുഡിഎഫ് നേതാക്കൾ മണ്ഡലത്തിൽ പര്യടനം നടത്തി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം എം ഹസൻ, എംപിമാരായ കെ മുരളീധരൻ, ബെന്നി ബഹനാൻ, ആർഎംപി നേതാവ് കെ. കെ രമ എംഎൽഎ എന്നിവരാണ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ടഭ്യർഥനയുമായി പര്യടനം നടത്തിയത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി തമ്മനത്തെ കുടുംബ യോഗങ്ങളിലും തൃക്കാക്കര ഈസ്റ്റിലെ ഫ്ലാറ്റിലും വോട്ടഭ്യർഥനയിലും പങ്കെടുത്തു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തൃക്കാക്കര ഈസ്റ്റിലെ വിവിധ കുടുംബ യോഗങ്ങളിൽ പങ്കെടുത്തു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂണിത്തുറയിലെയും വൈറ്റിലയിലെയും കുടുംബ യോഗങ്ങളിൽ പങ്കെടുത്തു. യുഡിഎഫ് കൺവീനർ എം.എം ഹസൻ വൈറ്റിലയിലെ കുടുംബ യോഗത്തിൽ പങ്കെടുത്തു. കെ…

Read More

കള്ളുഷാപ്പ് ഉടമകളിൽ നിന്ന് കൈക്കൂലി: എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂട്ട സസ്പെൻഷൻ

തിരുവനന്തപുരം: കള്ളുഷാപ്പ് ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങി വിജിലൻസിന്റെ പിടിയിലായ എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂട്ട സസ്പെൻഷൻ. പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ പത്തു ലക്ഷത്തിലധികം രൂപ കൈക്കൂലി പണം കണ്ടെത്തിയ സംഭവത്തില്‍ 14 ഉദ്യോസ്ഥരെയാണ് ഒറ്റയടിക്ക് സസ്പെൻഡ് ചെയ്തത്.ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എംഎം നാസര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസറുമായ എസ്. സജീവ്, ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. അജയന്‍, ചിറ്റൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ രമേശ്,  എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍കുമാര്‍, എക്‌സൈസ് സിവിഷന്‍ ഓഫീസിലെ ഓഫീസ് അറ്റന്റഡ് നൂറുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ എ എസ് പ്രവീണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സൂരജ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി സന്തോഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍…

Read More

മൂന്ന് ദിവസം കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ 27 വരെ കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നു. സ്‌കൂള്‍ തുറക്കുന്ന സാഹചര്യം മുന്നില്‍ കണ്ട് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. സ്‌കൂളുകളുമായും റസിഡന്റ്‌സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവര്‍ത്തകരുമായും സഹകരിച്ചാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നത്. പ്രധാന ആശുപത്രികളില്‍ ഈ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്‌തോ നേരിട്ട് വാക്‌സിനേഷന്‍ സെന്ററിലെത്തി രജിസ്റ്റര്‍ ചെയ്‌തോ വാക്‌സിന്‍ സ്വീകരിക്കാം. സ്‌കൂള്‍ ഐഡി കാര്‍ഡോ, ആധാറോ കൊണ്ട് വരണം. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിനെടുത്തെന്ന് ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Read More