തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ; പ്രചാരണ രംഗത്തെ മേധാവിത്വം തുടർന്ന് ഉമ തോമസ്

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണം കടുക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പ്രചാരണ രംഗത്തെ മേധാവിത്വം തുടരുകയാണ്. നിറഞ്ഞ പുഞ്ചിരിയും തെളിഞ്ഞ മനസ്സുമായി ഉമ തൃക്കാക്കരയുടെ ജനഹൃദയങ്ങളിലേക്ക് അതിവേഗത്തിൽ കയറിക്കൂടിയ കാഴ്ചയാണ് ഏവർക്കും കാണുവാൻ സാധിക്കുന്നത്. ഉമ തോമസിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ പ്രഭാത നടത്തത്തോടെയാണ്. ഉമയ്‌ക്കൊപ്പം ഹൈബി ഈഡൻ എംപി, ടി.ജെ വിനോദ് എംഎൽഎ, മക്കളായ് വിഷ്ണു, വിവേക്, മരുമകൾ ബിന്ദു വിഷ്ണു എന്നിവരും പ്രവർത്തകരുമുണ്ടായിരുന്നു. പ്രഭാത നടത്തത്തിനു ശേഷം പത്മാവതി ചേച്ചിയുടെ കടയിൽ നിന്ന് ഹൈബി ഈഡൻ എംപിക്കൊപ്പം ചൂട് ചായ കുടിച്ചു. തുടർന്ന് വഴിയോര കച്ചവടക്കാരുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു. പിന്നീട് ജി ഫോർ വാക്കിങ് ഗ്രൂപ്പിലെ സാന്ദ്രയുടെ ജന്മദിനാഘോഷത്തിൽ പങ്കുചേർന്നു. ചലച്ചിത്ര ഗാനരചയിതാവ് മാങ്കൊമ്പ് രാധാകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് അനുഗ്രഹം തേടി. തുടർന്ന് വൈറ്റില…

Read More

ഭൂമി തരം മാറ്റാത്തതിൽ മനംനൊന്ത് സജീവന്റെ ആത്മഹത്യ ; ലാന്റ് റവന്യൂ കമ്മീഷണറാണ് ഉത്തരവാദിയെന്ന് ജൂനിയർ സൂപ്രണ്ട്

തിരുവനന്തപുരം: ഭൂമി തരം മാറ്റൽ വിഷയത്തിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സജീവന്റെ മരണത്തിന് ഉത്തരവാദി ലാന്റ് റവന്യൂ കമ്മീഷണറും സബ് കളക്ടറുമാണെന്ന് ജൂനിയർ സൂപ്രണ്ട് ഷനോജ് കുമാർ. ഈ വിഷയത്തിൽ സസ്പെൻഷനിലായ ഷനോജ് കുമാർ സർക്കാരിന് നൽകിയ പ്രതിവാദ പത്രികയിലാണ് നടന്ന കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. സബ് കളക്ടർ പറഞ്ഞതനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് ജൂനിയർ സൂപ്രണ്ടിന്റെ പ്രതിവാദ പത്രികയിൽ സൂചിപ്പിച്ചിരിക്കുന്നത്. സജീവന്റെ ആത്മഹത്യയിലേക്ക് നയിച്ചത് വ്യക്തതയില്ലാത്ത സർക്കാർ ഉത്തരവ് ഇറക്കിയ സർക്കാർ കേന്ദ്രങ്ങളെന്ന് ഇതോടെ വ്യക്തമായി.ഷനോജ് കുമാറിന്റെ വിശദീകരണം: “18 -2-21 ൽ സജീവൻ സമർപ്പിച്ച അപേക്ഷയിൽ മേൽ 23 – 2 – 21 ന് റിപ്പോർട്ട് ലഭിച്ചു. ഈ കാലയളവിലാണ് 25 സെന്റ് വരെ അധികരിക്കാത്ത ഭൂമിക്ക് തരം മാറ്റം സൗജന്യമായി അനുവദിക്കണം എന്ന ഉത്തരവ് വന്നത്. ഈ ഉത്തരവിൽ ഏത് തീയതി…

Read More

തൊടുപുഴയിലെ ഏഴുവയസുകാരന്റെ കൊലപാതകം : അമ്മയുടെ നുണപരിശോധന നടത്താൻ പൊലീസ്

തിരുവനന്തപുരം: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തെ തുടർന്ന് ഏഴുവയസുകാരൻ കൊലചെയ്യപ്പെട്ട സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഏഴുവയസുകാരന്റെ പിതാവ് ബിജുവിന്റെ മരണവും കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 2018 മെയ് 23ന് ആണ് ഏഴുവയസുകാരന്റെ പിതാവായ ബിജു ഭാര്യവീട്ടിൽ മരിച്ചത്. ഹൃദയാഘാതം ആണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബിജുവിന്റെ പിതാവ് ബാബുവിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കഴുത്തു ഞെരിച്ചുള്ള കൊലപാതകം ആണെന്ന് വ്യക്തമായത്.ബിജുവിന്റെ ഭാര്യയെ നുണപരിശോധനയ്ക്കു വിധേയമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഭാര്യയുടെ അമ്മയുടെ നുണപരിശോധനയ്ക്ക് ഇതുവരെ കോടതിയുടെ അനുമതി ലഭിച്ചിട്ടില്ല. ബിജുവിന്റെ മരണശേഷം കാമുകനായ അരുൺ ആനന്ദിനൊപ്പം താമസം ആരംഭിച്ച യുവതിയുടെ മൂത്ത കുട്ടിയാണ് 2019 ഏപ്രിലിൽ കാമുകന്റെ ക്രൂരമായ മർദനത്തിനിരയായി മരിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ ഇളയ സഹോദരനായ നാലു വയസുകാരനെ പീഡിപ്പിച്ച കേസിൽ അരുൺ ആനന്ദിന് കഴിഞ്ഞ ദിവസം മുട്ടം പോക്സോ കോടതി 21…

Read More

കാലവർഷം നേരത്തെയെത്തും ; കേരളത്തിൽ 23 മുതൽ മഴ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി കാലവർഷം നേരത്തെയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മെയ് 26നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇത് നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ട്. ഈമാസം 23 മുതൽ മഴയ്ക്ക് അനുകൂല സാഹചര്യമെന്നാണു നിഗമനം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും മെയ്‌ 15 ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സാധാരണയിലും 7 ദിവസം നേരത്തെ ബംഗാൾ ഉൾകടലിൽ കാലവർഷം എത്തിച്ചേരാനാണ് സാധ്യത. സാധാരണ മെയ്‌ 22 ആണ് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ കാലവർഷം എത്തിച്ചേരുന്ന തീയതി. അവിടെ നിന്ന് സാധാരണയായി 10 ദിവസം എടുത്ത് ജൂൺ ഒന്നിന് ആണ് കേരളത്തിൽ സാധാരണ കാലാവർഷം എത്തിച്ചേരാറുള്ളത്. അങ്ങനെയെങ്കിൽ ഇത്തവണ കേരളത്തിൽ പതിവിലും നേരത്തെ കാലവർഷം എത്തിച്ചേരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സ്വകാര്യ കാലാവസ്ഥ ഏജൻസി…

Read More

മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി വിജയന്റേത് : കെ സുധാകരൻ

തിരുവനന്തപുരം : മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി വിജയന്റേതെന്ന് കെപിസിസി പ്രസിഡന്റ്‌ കെ.സുധാകരൻ.പാറപ്രത്തെ പഴയ ക്രിമിനൽ രാഷ്ട്രീയക്കാരനിൽ നിന്ന് തരിമ്പും മാറാൻ അദ്ദേഹത്തിനിന്നും കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ കണ്ണീരും, നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളും, സഹപ്രവർത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ല. ഇന്നേ വരെ ജയ് വിളിച്ചു കൂടെ നടന്ന കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങൾ പോലും താങ്കളെക്കുറിച്ചു പറയുന്നതെന്താണെന്നറിയാൻ കഴിഞ്ഞ നാളുകളിലെ ദൃശ്യ മാധ്യമങ്ങൾ കണ്ടാൽ മാത്രം മതിയാകും. കമ്മ്യൂണിസ്റ്റ്‌ ഭീകരതയുടെ കേരളത്തിലെ മുഖമായ താങ്കൾ, ജനാധിപത്യത്തിന്റെ മൂല്യങ്ങൾ മരിക്കുവോളം മുറുകെ പിടിച്ച പി ടി തോമസിന്റെ നിഴലാകാൻ പോലും അർഹനല്ല. ഒരുപിടി കൊലയാളികളുടെ നേതാവായ താങ്കൾക്ക്, ജനങ്ങളുടെ നേതാവായ പി ടിയെ മനസിലാകണമെന്നുമില്ല. വെറുക്കാനും കൊല്ലാനും പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രവും സ്നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും…

Read More

സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.എച്ച് സിദ്ദീഖിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടറും സ്‌പോട്‌സ് ലേഖകനുമായ യു.എച്ച് സിദ്ദീഖിന്റെ അപ്രതീക്ഷിതമായ വിയോഗം ഞെട്ടിക്കുന്നതും സങ്കടപ്പെടുത്തുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ .ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന കഠിനാധ്വാനിയും ഈര്‍ജ്ജസ്വലനുമാണ് അദ്ദേഹം എന്നും വിയോഗദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം : സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടറും സ്‌പോട്‌സ് ലേഖകനുമായ യു.എച്ച് സിദ്ദീഖിന്റെ അപ്രതീക്ഷിതമായ വിയോഗ വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതും സങ്കടപ്പെടുത്തുന്നതുമാണ്. ഉദയ്പൂരില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നതിടെയാണ് സങ്കടകരമായ ഈ വാര്‍ത്ത അറിയുന്നത്. വണ്ടിപ്പെരിയാറില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ സിദ്ദീഖും എനിക്കൊപ്പമുണ്ടായിരുന്നു. പത്ര ലേഖകനായല്ല, പ്രദേശവാസിയെന്ന നിലയിലാണ് സിദ്ദീഖ് അവിടെയെത്തിയത്. ഇനിയും ഏറെ ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന കഠിനാധ്വാനിയും ഈര്‍ജ്ജസ്വലനുമായ മാധ്യമ പ്രവര്‍ത്തകനായിരുന്നു. കായിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുപരി മിടുക്കരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അവരെ മുന്‍നിരയിലേക്ക്…

Read More

ഇൻഡ്യൻ എംബസ്സിയിൽ മാമ്പഴോത്സവം

കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നമുള്ള മാമ്പഴ കയറ്റുമതി വർധന ലക്ഷ്യമിട്ട് എംബസ്സിയിൽ മാമ്പഴോത്സവം അരങ്ങേറി. അഗ്രികൾച്ചറൽ പ്രോഡക്ടസ് എക്സ്പോര്ട് ഡെവലൊപ്മെന്റ് അതോറിറ്റി (എ പി ഇ ഡി എ) യുടെ സഹകരണത്തോടെ യാണ് ബഹുമാന്യ അംബാസിഡർ ശ്രീ സിബി ജോർജജിന്റെ നേതൃത്വ ത്തിൽ മാമ്പഴോത്സവം സംഘടിപ്പിച്ചത് . എംബസ്സി ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികളുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ മാമ്പഴ സെമിനാറും ഡോക്യൂമെന്ററി പ്രദർശനവും അരങ്ങേറി. ഇന്ത്യയിൽ നിന്നുള്ള കാർഷിക വിഭവങ്ങളുടെ വിവരങ്ങൾ പൊതുവിലും മാമ്പഴ കയറ്റുമതിയുടെ വിവരങ്ങൾ പ്രത്യേകമായും ബഹു അംബാസിഡർ വിശദമാക്കി.അൽഫോൻസൊ, കേസർ , ബംഗാനപ്പള്ളി എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിൽ പെട്ട മാമ്പഴങ്ങളെ കുറിച്ച് സെമിനാറിൽ വിശദീകരിക്കപ്പെടുകയുണ്ടായി. തുടർന്ന് മാധ്യമപ്രവർത്തകർക്കും വിശിഷ്ട വ്യക്തികൾക്കും വേണ്ടി ‘മാമ്പഴം രുചിക്കൽ’ പരിപാടിയും അരങ്ങേറി.ഇന്ത്യയിൽ നിന്നുള്ള കാർഷിക വിഭവങ്ങളുടെ കയറ്റുമതി ലക്‌ഷ്യം കവിഞ്ഞ്‌ മുന്നേറുന്നതിൽ ബഹു: അംബാസിഡർ…

Read More

500 രൂപയിൽ കൂടിയ വാട്ടർ ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണം

തിരുവനന്തപുരം: 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകൾ ജൂൺ 15 നു ശേഷം, ഓൺലൈൻ വഴി മാത്രം അടയ്ക്കണമെന്ന് കേരള വാട്ടർ അതോറിറ്റിയുടെ അറിയിപ്പ്. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കുടിവെള്ള ചാർജ് ഓൺലൈൻ ആയി അടയ്ക്കാൻ https://epay.kwa.kerala.gov.in/ സന്ദർശിക്കാം. യുപിഐ ആപ്പുകൾ ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും കുടിവെള്ള ചാർജ് ഓൺലൈൻ ആയി അടയ്ക്കാം. അങ്ങനെ അടയ്ക്കുന്ന ബില്ലുകൾക്ക്, ബിൽ തുകയിൻമേൽ ഒരു ശതമാനം (ഒരു ബില്ലിൽ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ-1916.

Read More

പോലീസുകാർക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധം; ഡിജിപി അനിൽ കാന്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ടെന്ന് ഡിജിപി അനില്‍ കാന്ത്. ഗുണ്ടകള്‍ക്ക് ചില പൊലീസുകാരുമായി ബന്ധമുണ്ടെന്ന് മനസിലായി. ഗുണ്ടാബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസടുക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം. വർഗീയ സംഘർഷങ്ങളും കൊലപാതങ്ങളും സംസ്ഥാനത്തുണ്ടാതിരിക്കാൻ ശ്രദ്ധിക്കണം. പല സംഘടനാ നേതാക്കളും കൊലവിളി പ്രസംഗം നടന്നുണ്ട്. ഇത്തരം ആൾക്കാരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

Read More

ഉദ്യോഗസ്ഥനെ കാണാതായ സംഭവം; കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: സംസ്ഥാന ചരക്കുസേന നികുതി വകുപ്പിന്റെ എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഓഫീസിലെ സ്റ്റേറ്റ് ടാക്‌സ് ഓഫീസറായ എൻ. അജികുമാറിനെ ഏപ്രിൽ 30 മുതൽ കാണാതായ സംഭവത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ കേസെടുത്തു. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കുവാൻ സംസ്ഥാന പോലീസ് മേധാവിക്ക് കമ്മിഷൻ നിർദേശം നൽകി.

Read More