ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണിൽ ചരിത്രത്തിലാദ്യമായി ഫൈനലിൽ കടന്ന് ഇന്ത്യ. 73 വയസ് പ്രായമുള്ള ടീം ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ ഫൈനൽ. വെള്ളിയാഴ്ച നടന്ന സെമിയിൽ 2016-ലെ ജേതാക്കളായ ഡെൻമാർക്കിനെ 3-2ന് തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് കിഡംബി ശ്രീകാന്ത്, സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, മലയാളി താരം എച്ച്.എസ് പ്രണോയ് എന്നിവർ തന്നെയാണ് ഡെൻമാർക്കിനെതിരെയും ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. മെയ് 15 ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇൻഡൊനീഷ്യയാണ് ഇന്ത്യയുടെ എതിരാളികൾ.സെമിയിലെ ആദ്യ സിംഗിൾസ് മത്സരത്തിൽ ലക്ഷ്യ സെൻ ഡെൻമാർക്ക് താരം വിക്ടറിനോട് തോറ്റു (13-21, 13-21). തുടർന്ന് നടന്ന ഡബിൾസ് പോരാട്ടത്തിൽ സാത്വിക് സായ്രാജ് രെങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ആസ്ട്രപ് – ക്രിസ്റ്റ്യൻസൻ സഖ്യത്തെ പരാജയപ്പെടുത്തി (21-18, 21-23, 22-20). തുടർന്ന് കിഡംബി ശ്രീകാന്ത് ഡെൻമാർക്ക് താരം ആൻഡ്രേസിനെ പരാജയപ്പെടുത്തി (21-18,…
Read MoreDay: May 13, 2022
ഡൽഹിയിൽ വൻ തീപിടുത്തം, 20 പേർ വെന്തുമരിച്ചു
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ മൂന്നുനില കെട്ടിടത്തിലുണ്ടായ വൻതീപിടിത്തത്തിൽ നിരവധി പേർ മരിച്ചു. 20 പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തതായി ഡൽഹി പോലീസ് അധികൃതർ അറിയിച്ചു. മുപ്പതിലധികം പേർക്ക് പൊള്ളലേറ്റ് പരിക്കേറ്റതായാണ് വിവരം.പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള വാണിജ്യ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. എഴുപതോളം പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.വൈകീട്ട് അഞ്ചു മണിയോടെയാണ് തീപിടിത്തം സംബന്ധിച്ച് ആദ്യ വിവരം ലഭിച്ചതെന്നാണ് അഗ്നിശമനസേനാംഗങ്ങൾ അറിയിക്കുന്നത്.
Read Moreമണിച്ചനെ ജയിലിൽ നിന്ന് മോചിപ്പിക്കണം ;ഗവർണർക്ക് ശുപാർശ നൽകി സർക്കാർ
തിരുവനന്തപുരം∙ കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ സർക്കാർ ഗവർണർക്കു ശുപാർശ നൽകി. 20 വർഷം ശിക്ഷ പൂർത്തിയാക്കിയതിനാൽ മണിച്ചനെ മോചിപ്പിക്കണമെന്നാണ് ശുപാർശ. മറ്റു 33 പേരുടെ ശിക്ഷ ഇളവു ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യം സ്വാതന്ത്യം നേടിയതിന്റെ 75–ാം വാർഷികം പരിഗണിച്ചാണ് നിർദേശം. ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ട മണിച്ചൻ ഇപ്പോൾ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ്. ജയിലിൽ പ്രശ്നങ്ങളുണ്ടാക്കാത്ത ആളായതിനാലാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് നെട്ടുകാൽത്തേരിയിലേക്കു മാറ്റിയത്.മന്ത്രിസഭയുടെ ശുപാർശ മൂന്നാഴ്ച മുമ്പ് ഗവർണർക്ക് അയച്ചെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വലിയ വാർത്താ പ്രാധാന്യം നേടിയ കേസായതിനാൽ നിയമോപദേശം തേടിയശേഷം തീരുമാനമെടുക്കാനാണ് രാജ്ഭവൻ ആലോചിക്കുന്നത്. ഗവർണർ അംഗീകാരം നൽകിയാൽ കേരളത്തിൽ രാഷ്ട്രീയമായി ഏറെ കോളിളക്കമുണ്ടാക്കിയ മദ്യദുരന്ത കേസിലെ പ്രതി ജയിലിനു പുറത്തെത്തും. മണിച്ചന്റെ കയ്യിൽനിന്നും മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട് ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരെയും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെയും ആരോപണം ഉയർന്നിരുന്നു.…
Read Moreഅമൃതയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം
കൊച്ചി: സമൂഹത്തിന് വേണ്ടി വളരെയധികം ത്യാഗങ്ങളിലൂടെ കടന്നു പോകുന്നവരാണ് നഴ്സുമാരെന്നും മറ്റുള്ളവരുടെ സന്തോഷത്തിനും സൗഖ്യത്തിനും വേണ്ടിയുള്ള ഇവരുടെ സേവനം ഏറ്റവും മഹത്തരമാണെന്നും മാതാ അമൃതാനന്ദമയീമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നേഴ്സിങ് പോലെ ഇത്രയധികം ത്യാഗത്തിലൂടെ സഞ്ചരിക്കുന്ന മറ്റൊരു മേഖലയില്ല. സമൂഹത്തിന്റെ സൗഖ്യത്തിനായി രാവും പകലും സജ്ജമായിരിക്കുന്ന നഴ്സുമാർ മാലാഖമാരുടെ പ്രതിനിധികൾ തന്നെയാണെന്നും സ്വാമി പൂർണാമൃതാനന്ദ പുരി കൂട്ടിച്ചേർത്തു. ഐഎഎസ് പരിശീലകൻ വിജയ് മേനോൻ ഉദ്ഘാടനം നിർവഹിച്ചു. അമൃത ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, നഴ്സിങ് ഡയറക്ടർ എം. സായി ബാല, അമൃത കോളേജ് ഓഫ് നഴ്സിങ് പ്രിൻസിപ്പൽ പ്രൊഫ. കെ.ടി മോളി എന്നിവർ സംസാരിച്ചു. നഴ്സിങ് സേവനമികവിനുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന്…
Read Moreയു.എ.ഇ പ്രസിഡന്റിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു. കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്ക് പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്. ഭരണത്തില്‍ വനിതകള്‍ക്കും തുല്യ പരിഗണന നടപ്പാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. യു.എ.ഇയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ മന്ത്രിയെയും വനിതാ ജഡ്ജിയെയും നിയമിക്കുകയും സര്‍ക്കാരിലെ ഉന്നത പദവികളില്‍ സ്ത്രീകള്‍ക്കു 30% പ്രതിനിധ്യം നല്കിയതും ഖലീഫ പുലര്‍ത്തിയിരുന്ന പുരോഗമന കാഴ്ചപ്പാടുകളുടെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളോടും കരുതലോടെയുള്ള സമീപനമായിരുന്നു ശൈഖ് ഖലീഫയ്ക്ക്. യു.എ.ഇ ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
Read More‘സൗഭാഗ്യ’ പരാമർശം സിപിഎമ്മിന്റെ അധമ മനസിന്റെ പ്രതിഫലനം: ടി.യു രാധാകൃഷ്ണൻ
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പി.ടി തോമസിന്റെ മരണത്തെ സൗഭാഗ്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് സിപിഎമ്മിന്റെ അധമ മനസിന്റെ പ്രതിഫലനമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ.ഇത്രയും ക്രൂരവും നിന്ദ്യവുമായി സംസാരിക്കാനും പ്രവർത്തിക്കാനും മുഖ്യമന്ത്രിക്കേ കഴിയൂ. ദീർഘകാലത്തെ പൊതുപ്രവർത്തനം കൊണ്ട് അത് അദ്ദേഹം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.മുഖ്യമന്ത്രി നടത്തിയ ‘സൗഭാഗ്യ’ പ്രയോഗം വെറുമൊരു നാക്കുപിഴയല്ല. പിടി തോമസിന്റെ ജനസ്വീകാര്യതയാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്. ജനകീയനായത് കൊണ്ടാണ് തൃക്കാക്കരയിലെ പ്രബുദ്ധരായ മതേതര ജനാധിപത്യവിശ്വാസികൾ പി.ടി തോമസിനെ തങ്ങളുടെ പ്രതിനിധിയായി തുടർച്ചയായി തെരഞ്ഞെടുത്തും നിയമസഭയിലേക്ക് അയച്ചതും. തൃക്കാക്കരയിൽ പിടി തോമസിന് ലഭിച്ച ജനസമ്മതി യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനും ലഭിക്കുന്നു.ഈ തിരിച്ചറിവ് മുഖ്യമന്ത്രിയെ വല്ലാതെ വിറളിപിടിപ്പിക്കുന്നു. പരാജയഭീതിയിൽ നിന്നുള്ള ജൽപ്പനങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. പിടി ജീവിച്ചിരുന്ന വേളയിൽ പലവട്ടം അദ്ദേഹത്തെ അപകീർത്തിപെടുത്താനും അധിക്ഷേപിക്കാനും സിപിഎം ശ്രമിച്ചു. മരണശേഷവും പി.ടി തോമസ് എന്ന നാമം സിപിഎമ്മിനെ…
Read Moreശക്തമായ കാറ്റും മോശം കാലാവസ്ഥയും ; കേരള തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: ഇന്ന് മുതൽ കേരള – ലക്ഷദ്വീപ് തീരങ്ങളിലും ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന കാറ്റ് നാളെയും തുടരുമെന്നതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്ക്. ശക്തമായ കാറ്റിന് പുറമേ മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.15, 16, 17 തീയതികളിൽ തെക്ക് ആൻഡമാൻ കടലിലും 17 ന് ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും കാറ്റ് വീശിയടിക്കും. ഈ ദിവസങ്ങളിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കുണ്ട്.
Read Moreഗവർണറുടെ പുതിയ ബെൻസ് കാർ രാജ്ഭവനിലെത്തി ; 85.11 ലക്ഷം രൂപയാണ് വാഹനത്തിനായി സർക്കാർ ചെലവാക്കിയത്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുവദിച്ച പുതിയ ബെന്‍സ് കാര്‍ രാജ് ഭവനിലെത്തി. ഔദ്യോഗിക വാഹനം ഗവര്‍ണര്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. 85.11 ലക്ഷം രൂപയാണ് കറുത്ത നിറത്തിലുള്ള ബെന്‍സ് ജിഎല്‍ഇ ക്ലാസ് വാഹനത്തിനായി സർക്കാർ ചെലവാക്കിയത്. ഗവര്‍ണര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ബ്രൗണ്‍ നിറത്തിലുള്ള ബെന്‍സ് കാറിന് 12 വര്‍ഷത്തെ പഴക്കമുണ്ടെന്നും മൂന്നു ഗവര്‍ണര്‍മാര്‍ വാഹനം ഉപയോഗിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ വാഹനം അനുവദിച്ചത്.
Read Moreയുഎച്ച്.സിദ്ധിഖിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു
സുപ്രഭാതം ദിനപത്രത്തിന്റെ സീനിയർ റിപ്പോർട്ടറായ യു.എച്ച്.സിദ്ധിഖിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.ഉദയ്പൂരില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നതിടെയാണ് സങ്കടകരമായ ഈ വാര്‍ത്ത അറിയുന്നത്. സമർത്ഥനായ ഒരു റിപ്പോർട്ടറെന്ന് പേരെടുത്ത സിദ്ധിഖിനെ ആകസ്മികമായി മരണം തട്ടിയെടുക്കുകയായിരുന്നു.കെ.എസ് യു യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരുന്ന സിദ്ധിഖ്താനുമായി വ്യക്തിപരമായി അട്പ്പമുള്ള ആളായിരുന്നുവെന്ന് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു
Read Moreപ്രഭാതനടത്തക്കാരെ കണ്ട് വോട്ടുതേടി ഉമ തോമസ്
കൊച്ചി : യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിൻ്റെ ഇന്നത്തെ പ്രഭാത നടത്തം കുടുംബവുമൊത്ത് സ്റ്റേഡിയം വഴിയായിരുന്നു. നടക്കുന്നതിനിടയിൽ ഹൈബി ഈഡൻ എം.പിയും ടി.ജെ വിനോദ് എംഎൽഎയും കൂടെ കൂടിയതോടെ പ്രഭാത നടത്തം വോട്ടുതേടിയുള്ള നടത്തം കൂടിയായി. സ്റ്റേഡിയത്തിൽ അധികവും പരിചിത മുഖങ്ങൾ ആയതോടെ കുശലം പറച്ചിലും തിരഞ്ഞെടുപ്പു വിശേഷങ്ങൾ തിരക്കിയും സ്ഥിരം നടത്തക്കാർ കൂടെ കൂടി. പിന്നെ സ്ഥാനാർഥിക്ക് വോട്ടുപിടിക്കുന്ന ചുമതല അവർ ഏറ്റെടുത്തു. നടക്കുന്നവരെ കൈ വീശി കാട്ടിയും കുശലം പറഞ്ഞും മുന്നോട്ട് നീങ്ങി. സ്റ്റേഡിയത്തിൻ്റെ നാലാം കവാടത്തിൽ എത്തിയപ്പോൾ ജി ഫോർ വാക്കിങ്ങ് ഗ്രൂപ്പിലെ അംഗം സാന്ദ്രയുടെ ജന്മദിന ആഘോഷം. ഉമതോമസിനെ കണ്ടതും പിന്നെ ഉമയായി ആഘോഷത്തിലെ വിശിഷ്ടാതിഥി. കേക്ക് മുറിച്ച് ജന്മദിനക്കാരിക്ക് ആശംസ നേർന്നു. ചലച്ചിത്ര താരം കെ.എസ് പ്രസാദ് ആഘോഷത്തിലുണ്ടായിരുന്നു. മഹാരാജാസിലെത്തിയ ഉമക്ക് താനാണ് കെ.എസ്.യു മെമ്പർഷിപ്പ് നൽകിയതെന്നും അതിന് ശേഷമാണ്…
Read More