തിരുവനന്തപുരം: മാർച്ച് 30 ന് ആരംഭിക്കുന്ന രണ്ടാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ടൈം ബിൾ പുനഃക്രമീകരിച്ചു.ഏപ്രിൽ 18ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23 ശനിയാഴ്ചയിലേക്കും ഏപ്രിൽ 20ന് നടത്താനിരുന്ന ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ 26 ചൊവ്വാഴ്ചയിലേക്കും മാറ്റിയതായി പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു. പ്രധാന പരീക്ഷകൾ ഈ ദിവസങ്ങളിൽ നിശ്ചയിച്ചതിനാൽ കുട്ടികളുടെ അവസരം നഷ്ടപ്പെടാതിരിക്കാനാണ് പരീക്ഷകൾ പുന:ക്രമീകരിച്ചത്.മറ്റ് പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമുണ്ടാവില്ല.
Read MoreDay: March 9, 2022
തിരുവല്ലത്ത് പോലീസ് കസ്റ്റഡി മരണം ; പോലീസുകാര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷനും സി.ഐക്ക് കാരണം കാണിക്കല്‍ നോട്ടീസും. എസ് ഐ വിപിന്‍, ഗ്രേഡ് എസ് ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിലെടുത്തപ്പോള്‍ നടപക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ സപ്ര്!ജന്‍ കുമാറിന്റെ നടപടി. കസ്റ്റഡിയിലെടുത്ത സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ സുരേഷിന്റെ മരണ കാരണം ഹ്യദയാഘാതമൂലമെന്ന് കണ്ടെത്തിയിരുന്നു. അതേസമയം സംഭവത്തില്‍ നാട്ടുകാര്‍ പോലീസിനെതിരെ രംഗത്തെത്തിയതോടെ സബ് കലക്ടറുടെയും മജിസ്ട്രേറ്റിന്റെയും നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. സുരേഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൂന്നംഗ ഫൊറന്‍സിക് ഡോക്ടര്‍മാരുടെ സംഘമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്. സംഭവത്തില്‍ ആക്ഷേപം ഉയര്‍ന്നതോടെ…
Read Moreജില്ലയിൽ 8 ലക്ഷം അംഗങ്ങളെ ചേർക്കാൻ കോൺഗ്രസ്
കൊച്ചി: കോൺഗ്രസിന് ജില്ലയിൽ 8 ലക്ഷം അംഗങ്ങളെ ചേർക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സമ്പൂർണ നേതൃയോഗം തീരുമാനിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയായിരിക്കും അംഗങ്ങളെ ചേർക്കുക. മണ്ഡലം പ്രസിഡൻ്റുമാർ വരെയുള്ളവരെ ഇതിനായി എൻറോൾ ചെയ്ത് കഴിഞ്ഞു. ഇവർക്കായുള്ള പരിശീലനവും പൂർത്തിയായി. അംഗത്വ ഫീസും ഓൺലൈൻ പേയ്മെൻ്റായാകും വാങ്ങുക. നേതാക്കൾക്ക് എവിടെയിരുന്നും എത്ര പേർ അംഗങ്ങളായി ചേർന്നു എന്നറിയാൻ കഴിയുന്ന തരത്തിലാണ് മൊബൈൽ ആപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 31 നകം അംഗത്വ പ്രചാരണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ച യോഗം എ ഐ സി സി സെക്രട്ടറി ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്തു.ഉപവരണാധികാരി അറിവഴകൻ, മുൻ കേന്ദ്രമന്ത്രി പ്രൊഫ കെ വി തോമസ്,എ ഐ സി സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ, കെപിസിസി വൈസ്പ്രസിഡന്റ്മാരായ വി ജെ പൗലോസ്, വി പി…
Read Moreരാജ്യാന്തര ചലച്ചിത്ര മേളക്ക് 18ന് തുടക്കം; പ്രദർശനത്തിനെത്തുന്നത് 173 ചിത്രങ്ങൾ
തിരുവനന്തപുരം: മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകളുമായി 26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 18നു തിരുവനന്തപുരത്ത് തിരി തെളിയും. എട്ടു ദിവസത്തെ മേളയിൽ 15 തിയേറ്ററുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. പതിനായിരത്തോളം പ്രതിനിധികൾക്ക് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കും. കോവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന പ്രത്യേകതയുമുണ്ട്. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ ടുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിംസ് ഫ്രം കോൺഫ്ലിക്റ്റ് എന്ന പാക്കേജാണ് മേളയിലെ പ്രധാന ആകർഷണം. ആഭ്യന്തര സംഘർഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാൻ, ബർമ്മ, കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇതിൽ…
Read Moreകൊച്ചിയിൽ ഒന്നര വയസുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു ; മുത്തശ്ശിയുടെ കാമുകൻ അറസ്റ്റിൽ
എറണാകുളം : കലൂരിൽ ഒന്നര വയസുള്ള കുഞ്ഞിനെ ഹോട്ടൽ മുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തു.വി. ഒ കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ചാണ് സംഭവം.ശനിയാഴ്ചയാണ് കുട്ടിയുടെ മുത്തശ്ശി സിപിസിയും സുഹൃത്തും രണ്ടു കുട്ടികൾക്കൊപ്പം എത്തി ഹോട്ടലിൽ മുറിയെടുത്തത്.ഞായറാഴ്ച ഹോട്ടലിൽ തന്നെ ഇവർ താമസിച്ചിച്ചു,തിങ്കളാഴ്ച രാത്രിയിലാണ് സംഭവവുണ്ടായത്.കുട്ടി ഛർദ്ദിച്ചുവെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറഞ്ഞ് ഒന്നര വയസുള്ള കുഞ്ഞിനെ തോളിലിട്ട് മറ്റേ കുട്ടിയെയും കൂട്ടി ഹോട്ടൽ റിസപ്ഷനിൽ എത്തി.തുടർന്ന് ഉടൻ തന്നെ സമീപത്ത ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചു.പാലു കൊടുത്തപ്പോൾ കുഞ്ഞിന്റെ ശിരസിൽ കയറിയാതാണെന്നാണ് ഇവർ പറഞ്ഞത്.എന്നാൽ പരിശോധനയിൽ സംശയം തോന്നിയതോടെ ആശുപത്രി അധികൃതർ പോലിസിൽ വിവരമറിയിച്ചു.ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു.തുടർന്ന് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയതിൽ ശ്വാസകോശത്തിലടക്കം വെള്ളം നിറഞ്ഞതായി…
Read Moreജില്ലയിൽ 8 ലക്ഷം അംഗങ്ങളെ ചേർക്കാൻ കോൺഗ്രസ്
കൊച്ചി: കോൺഗ്രസിന് ജില്ലയിൽ 8 ലക്ഷം അംഗങ്ങളെ ചേർക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സമ്പൂർണ നേതൃയോഗം തീരുമാനിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയായിരിക്കും അംഗങ്ങളെ ചേർക്കുക. മണ്ഡലം പ്രസിഡൻ്റുമാർ വരെയുള്ളവരെ ഇതിനായി എൻറോൾ ചെയ്ത് കഴിഞ്ഞു. ഇവർക്കായുള്ള പരിശീലനവും പൂർത്തിയായി. അംഗത്വ ഫീസും ഓൺലൈൻ പേയ്മെൻ്റായാകും വാങ്ങുക. നേതാക്കൾക്ക് എവിടെയിരുന്നും എത്ര പേർ അംഗങ്ങളായി ചേർന്നു എന്നറിയാൻ കഴിയുന്ന തരത്തിലാണ് മൊബൈൽ ആപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 31 നകം അംഗത്വ പ്രചാരണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ച യോഗം എ ഐ സി സി സെക്രട്ടറി ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്തു.ഉപവരണാധികാരി അറിവഴകൻ, മുൻ കേന്ദ്രമന്ത്രി പ്രൊഫ കെ വി തോമസ്,എ ഐ സി സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ, കെപിസിസി വൈസ്പ്രസിഡന്റ്മാരായ വി ജെ പൗലോസ്, വി പി…
Read Moreഅക്രമത്തിലൂടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ പേടിപ്പിക്കാമെന്ന് കരുതേണ്ട: ഐവാൻ ഡിസൂസ
കൊച്ചി: അക്രമത്തിലൂടെയും ഭീഷണിയിലൂടെയും കേരളത്തിലെ കോൺഗ്രസിനെ തകർക്കാമെന്ന് സി പി എം കരുതേണ്ടെന്ന് എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ. അങ്ങനെ പേടിക്കുന്ന പ്രവർത്തകരല്ല കേരളത്തിലെ കോൺഗ്രസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്നും ഐവാൻ ഡിസൂസ ആവശ്യപ്പെട്ടു. കെ .സുധാകരനെതിരായ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കൊലവിളി പ്രസംഗത്തിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കച്ചേരിപ്പടിയിൽ നിന്നാരംഭിച്ച മാർച്ച് ഹൈക്കോടതി ജംഗ്ഷനിൽ സമാപിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയ്സൺ ജോസഫ്, കെപിസിസി സെക്രട്ടറി ഐ കെ രാജു, ആശ സനൽ, ഡിസിസി ഭാരവാഹികളായഅബ്ദുൾ ലത്തീഫ്, എൻ…
Read Moreഅവധിയെടുത്ത് മുങ്ങിയ അധ്യാപകർക്ക് പിടിവീഴും; കണക്കെടുക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം
തിരുവനന്തപുരം: അധ്യാപകരായി ജോലിയിൽ പ്രവേശിച്ച ശേഷം അവധിയെടുത്ത് മറ്റ് തൊഴിൽ ചെയ്യുന്നവരുടെ കണക്ക് എടുക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം. അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം. അധ്യാപകർ അവരുടെ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി മറ്റു ജോലികൾ ചെയ്യുന്ന രീതി ആശാസ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.പി എസ് സി അഡ്വൈസ് മെമ്മോ നൽകിയിട്ടും പലയിടത്തും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർ നിയമനം നൽകുന്നില്ലെന്ന് ചില കോണുകളിൽനിന്ന് പരാതി ഉയർന്നിട്ടുണ്ട്. എയിഡഡ് സ്കൂൾ അധ്യാപകരുടെ നിയമന അംഗീകാര ഫയലുകളും തീർപ്പാക്കാൻ താമസിക്കുന്നു എന്ന് പരാതിയുണ്ട്. ഇത്തരത്തിൽ പരാതി ഉയരാത്ത സാഹചര്യം ഉദ്യോഗസ്ഥർ ഉണ്ടാക്കണം. ഒരു സാഹചര്യത്തിലും ഫയൽ കെട്ടികിടക്കുന്ന സാഹചര്യം ഉണ്ടാവരുത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള പരാതികളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സത്വര നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകും.…
Read Moreവനിതാ ദിനാചരണം; കോഴിക്കോട് ബീച്ചില്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു
കോഴിക്കോട്: അന്തര്‍ദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ഐ.എ.എം ബിസിനസ് സ്കൂൾ കാലിക്കറ്റുമായി സഹകരിച്ച് കോഴിക്കോട് ബീച്ചില്‍ ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി പരിപാടി ഉദ്ഘാടനം ചെയ്തു. സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ അക്ഷയ, ഐ.എ.എം കാലിക്കറ്റ് ബ്രാഞ്ച് ഹെഡ് അതുല്യ , ഐ.എ.എം അഡ്മിഷൻ ഓഫീസര്‍ ജുനൈസ് എന്നിവര്‍ പങ്കെടുത്തു. സ്ത്രീകള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. നിരവധി പേര് പങ്കാളികളായി.വനിതാ ദിനാചരണത്തോടനുബന്ധിച്ച് ഐ.എ.എമ്മിന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി പ്ലസ്ടു പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് അഡ്മിഷനെടുക്കുമ്പോള്‍ ഫീ ഇനത്തില്‍ 30 ശതമാനം ഡിസ്കൗണ്ട് ലഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഐ.എ.എമ്മിന്റെ എല്ലാ ബ്രാഞ്ചുകളിലും ഈ ഡിസ്കൗണ്ട് ലഭ്യമാണ്. ഈമാസം 13വരെയാണ് ഡിസ്കൗണ്ട് ലഭിക്കുക.
Read Moreകെ. സുധാകരനെതിരെ കൊലവിളി; കേസ് എടുക്കണമെന്ന് ഡോ. ശൂരനാട് രാജശേഖരൻ
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ജീവൻ സി.പി.എമ്മിന്റെ ഔദാര്യമാണെന്ന സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി വർഗീസിന്റെ പരാമർശം സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയം തുറന്നുകാട്ടുന്നതാണെന്ന് എ.ഐ.സി.സി അംഗം ഡോ. ശൂരനാട് രാജശേഖരൻ പറഞ്ഞു. പൊതുപ്രവർത്തകരെയും സാധാരണ ജനങ്ങളെയും വെട്ടി കൊലപ്പെടുത്തി ശീലമുള്ള പാർട്ടിയുടെ നേതാവിന്റെ വാക്കുകളിൽ ഗൂഢാലോചനയുടെ സ്വരമാണ് കാണുന്നത്. കെ. സുധാകരനെ കൊലപ്പെടുത്താൻ നിരവധി പരിശ്രമങ്ങൾ നടത്തിയ പാർട്ടിയാണ് സി.പി.എം. കണ്ണൂരിലെ സി.പി.എമ്മിന്റെ കൊലവിളി രാഷ്ട്രീയത്തിനെതിരെയുള്ള സുധാകരന്റെ ശക്തമായ ഇടപെടലാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. കെ.സുധാകരനെതിരെയുള്ള സി.പി.എമ്മിന്റെ ഏത് നീക്കത്തെയും കോൺഗ്രസ് ശക്തമായി ചെറുക്കും. ഇടുക്കിയിൽ നടന്നിട്ടുള്ള കൊലപാതകങ്ങളിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കേണ്ടതാണ്. ഭീകരസംഘടനകളേക്കാൾ അപകടകരമായ പ്രവർത്തനമാണ് സി.പി.എം നടത്തുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ കൊലവിളി പരാമർശം നടത്തിയ ഇടുക്കി ജില്ലാ ക്രട്ടറിക്കെതിരെ കേസെടുക്കുവാൻ പൊലീസ് തയ്യാറാകണമെന്നും ഡോ. ശൂരനാട് രാജശേഖരൻ പറഞ്ഞു.
Read More