ദുരിതാശ്വാസനിധി ദുരുപയോഗം ; ലോകായുക്ത തുടര്‍വാദം നാളെ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെട്ടുള്ള പരാതിയില്‍ ലോകായുക്ത നാളെ തുടര്‍വാദം കേള്‍ക്കും. ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ ആര്‍ റഷീദുമാണ് വാദം കേള്‍ക്കുക. മന്ത്രിസഭയുടെ അംഗീകാരത്തോടുകൂടിയാണ് പരാതിയില്‍ ഉന്നയിച്ചിരുന്ന മൂന്നുപേര്‍ക്കും ധനസഹായം അനുവദിച്ചതെന്നും മന്ത്രിസഭാതീരുമാനം ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്നും സ്വജന പക്ഷപാതം കാട്ടി പണം അനുവദിച്ചിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, സംസ്ഥാന സ്വത്തിന്റെ ട്രസ്റ്റി എന്ന നിലയില്‍ മന്ത്രിസഭയുടെ തീരുമാനപ്രകാരം ധനദുര്‍വിനിയോഗം നടത്തിയാല്‍ പോലും ചോദ്യം ചെയ്യാമെന്നും അതിന് മന്ത്രിമാര്‍ ഉത്തരവാദികളാണെന്നുമുള്ള നിരവധി കോടതി വിധികള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്റെ എതിര്‍ വാദം. മറ്റാര്‍ക്കും അനുവദിക്കാത്ത സാമ്പത്തിക സഹായം സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അനുവദിച്ചത് അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ആണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും സിപിഎം എംഎല്‍എ ആയിരുന്ന…

Read More

സി.പി.എം സംസ്ഥാന സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം

സി.പി.എം സംസ്ഥാന സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം. മലപ്പുറം ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് മലപ്പുറം ജില്ലയിലെ പ്രതിനിധികള്‍.വി.പി സാനുവും ഇ. ജയനും ഈ വിഷയത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ചു. സമ്മേളനത്തില്‍ കണ്ണൂര്‍ അടക്കമുളള ജില്ലകളില്‍ നിന്ന് പൊലീസിനെതിരെയും വിമര്‍ശനമുയര്‍ന്നു. ചില പൊലീസുകാര്‍ക്ക് ഇടത് നയമില്ല. സംഘപരിവാര്‍ നയമാണുള്ളത്. ഇത് ഗൗരവമായി പരിഗണിക്കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയാണ് ഇന്ന് പ്രധാനമായും നടന്നത്. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. ചില ജില്ലകളില്‍ അവശേഷിക്കുന്ന വിഭാഗീയതക്ക് എതിരെയാണ് വിമര്‍ശനമുയര്‍ന്നത്. ആലപ്പുഴ, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ വിഭാഗീയതയുണ്ടെന്ന് റിപ്പോട്ടില്‍ തന്നെ പറഞ്ഞിട്ടുണ്ട് . കര്‍ശന നടപടി എടുത്ത് വിഭാഗീയത അവസാനിപ്പിച്ചാല്‍ മാത്രമേ പാര്‍ട്ടി ഒറ്റക്കെട്ടായി നീങ്ങാനാകു എന്ന കാര്യവും ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. അതേസമയം ചര്‍ച്ച വികസന രേഖയില്‍…

Read More

യുക്രെയ്ൻ : വിശദ വിവരം പുറത്തുവിടണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: യുക്രെയ്ന്‍ രക്ഷാദൗത്യത്തിന്‍റെ വിശദവിവരം പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടുതല്‍ ദുരന്തം ഒഴിവാക്കാന്‍ സർക്കാർ വിവരങ്ങള്‍ പുറത്ത് വിടണം. എത്രപേര്‍ യുക്രെയ്നില്‍ കുടുങ്ങി കിടക്കുന്നുവെന്നും എത്ര വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയെന്നുമുള്ള കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങളുമായി പങ്കുവെക്കണം. മേഖലകള്‍ തിരിച്ചുള്ള രക്ഷാദൗത്യ പദ്ധതി ഉണ്ടാക്കണണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

Read More

അവിവാഹിതയായ 45കാരിയെ വെട്ടിയ ശേഷം അയല്‍വാസി വിഷം കഴിച്ചു ; ഗുരുതരാവസ്ഥയില്‍

മലപ്പുറം: അവിവാഹിതയായ മധ്യവയസ്‌കയെ വെട്ടി പരിക്കേല്‍പിച്ച ശേഷം അയല്‍വാസി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തക്കാണ് വെട്ടേറ്റത്.സുഹൃത്ത് അഷറഫാണ് ശാന്തയെ വെട്ടിയ ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.ഗുരുതരാവസ്ഥയിലായ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പത്തിയഞ്ചുകാരനായ അഷറഫും നാല്‍പ്പത്തിയഞ്ചുകാരിയായ ശാന്തയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു

Read More

മെട്രോ തൂണിളകിയ സംഭവം; വിജിലൻസ് അന്വേഷിക്കണം : മുസ്ലിം ലീഗ്

കൊച്ചി: മെട്രോ റെയിലിൻ്റെ പത്തടിപ്പാലത്തെ തൂണിളകിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും, കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.നൂറു വർഷത്തെ ഗ്യാരണ്ടി അവകാശപ്പെട്ട് മെട്രോമാൻ ശ്രീധരൻ നിർമ്മിച്ച മെട്രോ റെയിലിന് 4 വർഷം പോലും പിന്നിടാൻ കഴിഞ്ഞില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.പാലാരിവട്ടം പാലം നിർമ്മിച്ച കരാർ കമ്പനി, പാലത്തിൻ്റെ അപാകതകൾ സ്വന്തം ചിലവിൽ പരിഹരിക്കാമെന്ന് പറഞ്ഞിട്ടും, മെട്രോമാൻറെ വിദഗ്ദ ഉപദേശം അപ്പാടെ സ്വീകരിച്ച് പാലം പൊളിച്ചത്, രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ എൽ.ഡി.എഫും, ബി.ജെ.പി.യും ഒത്ത് കളിച്ചതാണെന്നും മുസ്ലിം ലീഗ് ആരോപിച്ചു.ജില്ലാ പ്രസിഡൻ്റ് കെ.എം.അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പാറക്കാട്ട് ഹംസ, ട്രഷറർ എൻ.കെ.നാസ്സർ, വർക്കിംഗ് പ്രസിഡൻ്റ് വി.ഇ.അബ്ദുൾ ഗഫൂർ, ജില്ലാ ഭാരവാഹികളായ എൻ.വി.സി.അഹമ്മദ്, പി.കെ.ജലീൽ, എം.യു.ഇബ്രാഹിം, ടി.എം.അബ്ബാസ്, പി.കെ.മൊയ്തു, ഉസ്മാൻ തോലക്കര, കെ.എച്ച്.മുഹമ്മദ് കുഞ്ഞ്, പി.എ.മമ്മു, അഷറഫ്…

Read More

യുദ്ധം വേണ്ട സമാധാനം പുലരട്ടെ ; മഹിള കോൺഗ്രസ് ബഹുജന സിഗ്നേച്ചർ കാമ്പയിൻ നടത്തി

ആലുവ: യുദ്ധം വേണ്ട സമാധാനം പുലരട്ടെ എന്ന സന്ദേശവുമായി മഹിള കോൺഗ്രസ് നടത്തിയ ബഹുജന സിഗ്നേച്ചർ കാമ്പയിൻജന ശ്രദ്ധയാകർഷിച്ചു.രണ്ടു ദിവസങ്ങളിലായി നടക്കുന്ന കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലുവ മെട്രോ സ്റ്റേഷന് സമീപം ചലച്ചിത്ര താരം ടിനി ടോം ഉദ്ഘാടനം ചെയ്തു.യുദ്ധ ഭൂമിയിൽ ഭീതിയോടെ ദിനങ്ങൾ എണ്ണികഴിയുന്ന ഭാരതീയരെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ടിനി ടോം അഭ്യർത്ഥിച്ചു. യുദ്ധം ഇരു രാജ്യങ്ങൾ തമ്മിലാണെങ്കിലും അതിന്റെ കെടുതി എല്ലാവരും അനുഭവിക്കേണ്ടിവരുന്നതായും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ നാടകകൃത്ത് ശ്രീമൂലനഗരം മോഹനൻ യുദ്ധ വിരുദ്ധ സന്ദേശം നൽകി. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തർ, MLA അൻവർ സാദത്ത്‌, നഗരസഭ ചെയർമാൻ MO ജോൺ , ജില്ലാ പ്രസിഡന്റ് അഡ്വ VK മിനിമോൾ സംസ്ഥാന സെക്രട്ടറി മിനി വർഗീസ് എന്നിവർ ഒപ്പിട്ടു സംസാരിച്ചു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും രണ്ടു ദിവസം…

Read More

വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മത പുരോഹിതൻ പിടിയിൽ

മലപ്പുറം : വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മത പുരോഹിതൻ പിടിയിൽ. മലപ്പുറം കുഴിമണ്ണ സ്വദേശി അബ്ദുൽ മജീദ് സഖാഫിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. തമിഴ്‌നാട്ടിലെ ഏർവാടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മൂന്ന് ലക്ഷം രൂപ നൽകിയാൽ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്, മലപ്പുറം ജില്ലകളിലായി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. അഹ്ലുസ്സുന്ന എഡ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലായിരുന്നു സാമ്പത്തിക തട്ടിപ്പ്. തമിഴ്‌നാട്ടിലും ഇയാൾക്കെതിരെ കേസുകളുണ്ട്.ബത്തേരി സ്വദേശിയിൽനിന്ന് വീട് നിർമിച്ചുനൽകാമെന്ന് വാഗ്ദാനംചെയ്ത് 2020ൽ രണ്ടുതവണകളായി അഞ്ചുലക്ഷം രൂപ കൈപ്പറ്റിയെങ്കിലും വീട് നിർമിച്ചുനൽകുകയോ പണം തിരികെ കൊടുക്കുകയോ ചെയ്തില്ലെന്നാണ് പരാതി. ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആറു മാസംകൊണ്ട് വീടുകൾ നിർമിച്ചുനൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വീട് നിർമിച്ചുനൽകുന്നതിനുവേണ്ടി ചെറിയൊരു തുക മുൻകൂറായി വേണമെന്നും ബാക്കി തുക…

Read More

വൈദ്യുതി ബില്ലിന്റെ പേരില്‍ പണം തട്ടുന്നു; ചെയര്‍മാന്‍ പൊലീസിന് പരാതി നല്‍കി

തിരുവനന്തപുരം: വൈദ്യുതി ബില്‍ തുക കുടിശ്ശികയുണ്ടെന്ന് വ്യാജ സന്ദേശമയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി ചെയര്‍മാന്‍ ഡോ. ബി അശോക് പൊലീസില്‍ പരാതി നല്‍കി. അടുത്ത കാലത്തായി കെഎസ്ഇബി ഉപഭോക്താക്കളില്‍ പലര്‍ക്കും സംസ്ഥാനത്തിനു പുറത്തുള്ളതെന്ന് സംശയിക്കപ്പെടുന്ന ഒരു തട്ടിപ്പു സംഘത്തില്‍ നിന്ന് വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. വൈദ്യുതി ബില്‍ കുടിശ്ശികയുണ്ടെന്നും അടച്ചില്ലെങ്കില്‍ അര്‍ദ്ധ രാത്രിയോടെ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിലാണ് വ്യാജ സന്ദേശം. പ്രതികരിക്കുന്ന ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൗശലപൂര്‍വ്വം കൈക്കലാക്കി പണം തട്ടുന്നതാണ് ഈ ഗൂഢ സംഘത്തിന്റെ ശൈലി. മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുള്‍പ്പെടെ നിരവധി പേര്‍ക്ക് വ്യാജ സന്ദേശങ്ങള്‍ ലഭിച്ചതായി ഡോ. ബി അശോക് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകള്‍ കാട്ടുതീ പോലെ പടരുന്ന സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങളുടെ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

മലപ്പുറം : 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് മേലാറ്റൂർ ചുഴിക്കുന്ന് വിഷ്ണുവിന് യാണ് അറസ്റ്റിലായത് കഴിഞ്ഞവർഷം ഒരു വീട്ടിലെ വിവാഹസൽക്കാരത്തിൽ ഇടയിലാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത് തുടർന്ന് മൊബൈൽ നമ്പർ കൈമാറുകയും അടുപ്പം സ്ഥാപിച്ച കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ ഫോൺ പരിശോധിച്ചപ്പോൾ കാര്യങ്ങൾ വ്യക്തമായത് തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയും പോലീസ് ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയും അറസ്റ്റ് ചെയ്യുകയായിരുന്നു

Read More

കസ്റ്റഡിയില്‍ യുവാവിന്റെ മരണം: എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്ത് കൊലക്കേസില്‍ പ്രതിയാക്കണമെന്ന് ഹസന്‍

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്ത് കൊലക്കേസില്‍ പ്രതിയാക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍. തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തില്‍ നടന്ന അതിക്രൂരമായ മര്‍ദ്ദനത്തിലാണ് സുരേഷ്‌കുമാര്‍ മരിച്ചത്. ഇന്‍ക്വസ്റ്റില്‍ പറയുന്നത് ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുണ്ടെന്നാണ്. ക്രൂരമര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചത്. നെഞ്ചുവേദന വന്നയാളിനെ പൊലീസ് എന്തിനാണ് സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയത്. യാതൊരുവിധ അസുഖവുമില്ലാത്ത ആരോഗ്യവാനായ സുരേഷ്‌കുമാര്‍ പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനമേറ്റാണ്മരിച്ചത്. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം പ്രഹസനമാണ്. എസ്.ഐയെ മാറ്റി നിര്‍ത്തണം. മണ്ണ്, ലഹരി മാഫിയകളുടെ സ്വാധീനത്തിന് വഴങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് തിരുവല്ലം പൊലീസ് സ്‌റ്റേഷനിലുള്ളതെന്നും ഹസന്‍ പറഞ്ഞു. സുരേഷ്‌കുമാറിന്റെ മൃതദേഹം അമ്മയേറ്റ് വാങ്ങാത്തതുകൊണ്ട് ഒരു അകന്ന ബന്ധുവിന് മൃതദേഹം വിട്ടുകൊടുക്കുകയാണുണ്ടായത്. മുട്ടത്തറ ശ്മശാനത്ത് മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകുമെന്ന് പൊലീസ് ബന്ധുക്കളോട് പറഞ്ഞിട്ട് അവരെ ഒഴിവാക്കി മൃതദേഹം തൈക്കാട് ശ്മശാനത്തിലാണ്…

Read More