കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,742 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6203 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1094 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,68,383 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…

Read More

കോൺഗ്രസ്സിൻ്റെ 137 ആം ജൻമദിന ആഘോഷത്തിൻ്റെ ഭാഗമായി കെ .പി.സി .സി നടപ്പിലാക്കിയ 137 രൂപ ചലഞ്ചിൽ ഇൻകാസും പങ്കാളിയായി

കോൺഗ്രസ്സിൻ്റെ 137 ആം ജൻമദിന ആഘോഷത്തിൻ്റെ ഭാഗമായി കെ .പി.സി .സി നടപ്പിലാക്കിയ 137 രൂപ ചലഞ്ചിൽ ഇൻകാസും പങ്കാളിയായി. ഗുരുവായൂർ നടന്ന ചടങ്ങിൽ കെ .പി സി.സി. വൈസ് വൈസ് പ്രസിഡൻ്റ് വി.ടി.ബലറാം ഇൻകാസ് സംസ്ഥാന സെക്രട്ടറി സി സാദിഖ് അലിയിൽ നിന്ന് 137 രൂപ സ്വീകരിച്ച് കൊണ്ട് ഉത്ഘാടനം നിർവഹിച്ചു ഗുരുവായൂർ മൻഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് കെ.ആർ മണികണ്ഡൻ, ബ്ലോക്ക് സെക്രട്ടറി ബാലൻ വാർന്നാട്ട്, മുൻസിപ്പൽ കൗൺസിലർ സി.എസ്.സൂരജ്, മുൻ നഗരസഭ ചേർപെഴ്സൺ മെഴ്സി ജോയ്, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡൻ്റ് പി.ഐ ലാസർമാസ്റ്റർ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബാബു അണ്ടത്തോട് എന്നിവർ പ്രസംഗിച്ചു.

Read More

കോട്ടയം ഷാൻ വധം; പ്രതി ജോമോൻ സിപിഎം പ്രവർത്തകൻ; പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ

കോട്ടയത്തെ ഷാൻ വധ കേസിലെ പ്രതി ജോമോൻ സിപിഎം പ്രവർത്തകൻ. ഡൽഹിയിൽ നടന്ന സിപിഎം മാർച്ചിൽ അടക്കം ഇയാൾ പങ്കെടുത്തിട്ടുണ്ട്. ഇയാൾ മാർച്ചിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിലക്കുകയാണ് ഇപ്പോൾ. ജില്ലാ സമ്മേളനങ്ങളുടെ മറവിൽ ഗുണ്ടകൾക്ക് സ്വതന്ത്രമായി വിലസാനുള്ള അവസരം സിപിഎം ഒരുക്കിയെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയും മൃതദേഹം തോളിൽ ചുമന്ന് കൊണ്ട് പോലീസ് സ്റ്റേഷന് മുൻപിൽ കൊണ്ടുവെക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ജോമോൻ. ഇയാളെ കാപ്പ ചുമത്തി 2021 ൽ ജില്ലാ പോലീസ് മേധാവി നാടുകടത്തിയിരുന്നു. പിന്നീട് ഇതിനെതിരെ അപ്പീൽ നൽകി ഇയാൾ ജില്ലയിൽ തിരിച്ചെത്തുകയായിരുന്നു. ഇയാൾക്ക് കാപ്പയിൽ നിന്ന് ഇളവ് ലഭിച്ചതിന് പിന്നിൽ സിപിഎം എന്ന ആരോപണം ശക്തമാണ്. അതേസമയം ജില്ലാ സമ്മേളനങ്ങളുടെ മറവിൽ ജോമോൻ അടക്കമുള്ള ഗുണ്ടകളെ ജില്ലയിൽ സ്വതന്ത്രമായി വിലസാൻ അനുവദിക്കുന്നുവെന്ന് ഡിസിസി…

Read More

പള്ളിക്കലാറിന്റെ സംരക്ഷകൻ മഞ്ജുക്കുട്ടന് വനമിത്ര പുരസ്കാരം

കൊല്ലം: കായൽനികത്തിയുള്ള വികസനം നാടിനും വരും തലമുറക്കും ദോഷം ചെയ്യുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് പള്ളിക്കലാറിനെ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ കരുനാഗപ്പള്ളി സ്വദേശി ജി.മഞ്ജുകുട്ടൻ സംസ്ഥാന വനം വകുപ്പിന്റെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള 2021-22 ലെ വനമിത്ര പുരസ്കാരത്തിന് അർഹനായി. കായൽ സംരക്ഷണത്തിനായി ആരംഭിച്ച പള്ളിക്കലാർ സംരക്ഷണ സമിതിയുടെയും സബർമതി ഗ്രന്ഥശാലയുടെയും സെക്രട്ടറിയാണിപ്പോൾ. കായലിന്റെ തീരത്ത് കണ്ടൽ വനവൽക്കരണം, മുളവച്ച് പിടിപ്പിക്കൽ, വൃക്ഷതൈ വിതരണം,വൃക്ഷതൈ നടീൽ തുടങ്ങി ഒട്ടനേകം പ്രവർത്തനങ്ങൾ നടന്നുവരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരംഭിച്ച ക്ലീൻ പള്ളിക്കലാർ ചാലഞ്ച് ഏറ്റെടുത്ത് നൂറുകണക്കിനാളുകൾ മുന്നോട്ട് വന്നു.പള്ളിക്കലാറിനെ മാലിന്യമുക്തമാക്കുവാനായി ആരംഭിച്ച ഈ പരിപാടി കഴിഞ്ഞ മൂന്നു വർഷമായി എല്ലാ ഞായറാഴ്ചകളിലും നടന്നു വരുന്നു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന നമുക്ക് വേണ്ടിക്യാമ്പയിന്റെ ഭാഗമായുള്ള കണ്ടൽ വനവൽക്കരണ പരിപാടി, കാവ് സംരക്ഷണ പ്രവർത്തനങ്ങൾ, വീട്ടിലൊരു ഫലവൃക്ഷം പദ്ധതി,ഹരിത വിദ്യാലയം പദ്ധതി തുടങ്ങി…

Read More

തൃശൂരില്‍ സദാചാര ഗുണ്ടായിസം; പെണ്‍കുട്ടിയുമായി ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം; കല്ലുകൊണ്ട് തലക്കടിച്ചു

തൃശൂര്‍: കോളേജ് വിദ്യാര്‍ഥിക്ക് നേരെ തൃശൂരില്‍ സദാചാര ഗുണ്ടായിസം. വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്കാണ് ക്രൂര മര്‍ദനമേറ്റത്. ചേതന കോളേജിലെ ബിരുദവിദ്യാർഥിയായ അമലിനാണ് മർദനമേറ്റത്. ഭക്ഷണം കഴിക്കുന്നതിനായി സുഹൃത്തിനൊപ്പം പുറത്തുപോയപ്പോഴാണ് ഇവർ ബൈക്കിൽ നിന്ന് വീണത്. ഉടൻ തന്നെ ബൈക്ക് സൈഡാക്കി കോളേജിൽ നിന്ന് അധ്യാപികയെ വിളിച്ചുവരുത്തി ഇവരെ ഓട്ടോയിൽ ആശുപത്രിയിലേക്ക് വിട്ടു. തുടർന്നായിരുന്നു നാട്ടുകാർ സംഘടിച്ച് യുവാവിനെ ക്രൂരമായി മർദിച്ചത്. മധ്യവയസ്‌കനായ ഒരാൾ കല്ലുകൊണ്ട് യുവാവിന്റെ തലക്കടിച്ചു. അവിടെ നിൽക്കുകയായിരുന്ന ഇയാൾ ഒരു കാര്യമില്ലാതെ യുവാവിന്റെ തലക്കടിച്ച ശേഷം നടന്നുപോവുകയായിരുന്നു. സംഭവത്തിൽ ഒല്ലൂർ പൊലീസ് കേസെടുത്തു.

Read More

ഫോൺ ഓഫാക്കി സിനിമാതാരവും ഡിവൈഎഫ്ഐ നേതാവുമായ ശ്രീകാന്ത് വെട്ടിയാർ ‘മുങ്ങി’; അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു

കൊച്ചി: ലൈംഗിക പീഡനത്തിനു കേസെടുത്തതിനു പിന്നാലെ സിനിമാതാരവും ഡിവൈഎഫ്ഐ നേതാവുമായ ശ്രീകാന്ത് വെട്ടിയാർ ഒളിവിലെന്ന് പൊലീസ്. മൊബൈൽ ഫോൺ സ്വച്ച് ഓഫാണ്. ശ്രീകാന്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അതേസമയം, പൊലീസ് അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു. എറണാകുളം സിജെഎം കോടതിയാണ് രഹസ്യമൊഴിയെടുക്കാൻ പൊലീസിന് അനുമതി നൽകിയത്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് എറണാകുളം സെൻട്രൽ പൊലീസ് ശ്രീകാന്തിനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലുമെത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം.

Read More

കോവിഡ് വിതച്ച് സിപിഎം; ക്ലസ്റ്ററായി ജില്ലാ സമ്മേളനം

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ജില്ലാ സമ്മേളനവുമായി സിപിഎം മുന്നോട്ട്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിലും കാസർകോട്, തൃശൂർ ജില്ലാ സമ്മേളനങ്ങൾ നടത്താനാണ് സിപിഎമ്മിന്റെ തീരുമാനം. പാർട്ടി നിലപാടിനെതിരേ അതിരൂക്ഷ വിമർശനവും ഉയരുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലയാണ് തിരുവനന്തപുരം. ജില്ലയിൽ രോഗവ്യാപനം വർധിക്കാൻ ഇടയാക്കിയ ഒരു കാരണം സിപിഎം ജില്ലാ സമ്മേളനമാണെന്നാണ് ആക്ഷേപം. സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിനിധികൾക്ക് പുറമേ വൊളണ്ടിയറായും സംഘാടക സമിതിയിലും പ്രവർത്തിച്ച നിരവധി ആളുകൾക്കും കോവിഡ് പിടിപെട്ടിട്ടുണ്ട്. 35 ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത് രൂപപ്പെട്ടതെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുമ്പോൾ അതിൽ ഒന്ന് സിപിഎം ജില്ലാ സമ്മേളനമാണ്.പൊതുപരിപാടികളിൽ നിന്ന് പിൻമാറണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവുമുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് സിപിഎം ജില്ലാ സമ്മേളനം ഞായറാഴ്ചയും…

Read More

വിഴിഞ്ഞത്തെ 14 കാരിയുടെ കൊലപാതകം; പൊലീസും ഗുണ്ടകളും തമ്മിലെന്താണ് വ്യത്യാസമെന്ന് വി.ഡി സതീശൻ

വിഴിഞ്ഞത്ത് 14 കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മാതാപിതാക്കളെ ക്രൂരമായി മർദിച്ച പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇങ്ങനെയാണെങ്കിൽ പൊലീസും ഗുണ്ടകളും തമ്മിലെന്താണ് വ്യത്യാസമെന്ന് അദ്ദേഹം ചോദിച്ചു. ഇവരെ മർദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം തടയുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. പരിപാടികൾ മാറ്റിവെച്ച് യു.ഡി.എഫ് മാതൃക കാണിച്ചു. എന്നാൽ പാർട്ടി സമ്മേളനങ്ങൾ നടത്തി സി.പി.എം മരണത്തിന്റെ വ്യാപാരികളാവുകയാണ്. മൂന്നാം തരംഗത്തെ നേരിയാൻ യാതൊരു മുന്നോരുക്കവും സർക്കാർ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പല ആശുപത്രികളിലും മരുന്നില്ല, രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. 300 പേരെ വെച്ച കുടുംബശ്രീ യോഗങ്ങൾ നടത്തി സി.പി.എം ധിക്കാരം കാണിക്കുകയാണ്. സർക്കാർ തന്നെയാണ് സമൂഹവ്യാപനം ഉണ്ടാക്കുന്നത്. എന്നിട്ട് അവർ തന്നെ പറയുന്നു ജാഗ്രത കാണിക്കണമെന്ന്. ഇത് വിരോധാഭാസമാണെന്നും വി.ഡി സതീശൻ…

Read More

ലോകത്ത് ആദ്യമായി വാട്സ്ആപ്പ് എപിഐ പവേ‍‍ർഡ് ഡെലിവറി സേവനവുമായി കേരള സ്റ്റാർട്ട്ആപ്പ് എറൻഡോ

കൊച്ചി: കേരളത്തിലെ ആദ്യ ഹൈപ്പ‍ർ ലോക്കൽ ഡെലിവറി കമ്പനിയായ എറൻഡോയുടെ സേവനങ്ങൾക്ക് ഇനി വാട്സ്ആപ്പിലൂടെ ഓർഡർ ചെയ്യാം. വാട്സ്ആപ്പ് ബിസിനസിന്റെ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റ‍ർഫേസിലൂടെ (എപിഐ) ഡെലിവറി ഓർഡറുകൾ സ്വീകരിക്കുന്ന ലോകത്തിലെ തന്നെ ആദ്യ കമ്പനിയാണ് എറൻഡോ. ഭക്ഷണം, പലചരക്ക്, മരുന്ന്, മീൻ, ഇറച്ചി ഉത്പന്നങ്ങൾ, പിക്ക് ആന്റ് ഡ്രോപ് തുടങ്ങി എറൻഡോയുടെ എല്ലാ സേവനങ്ങളും വാട്സ്ആപ്പിലൂടെ ലഭ്യമാണ്. വാട്സ്ആപ്പ് നമ്പറായ 7994834834 എന്ന നമ്പറിലേക്ക് ‘ഹലോ’ എന്ന് മെസേജ് അയച്ചാൽ ഉടൻ തന്നെ ഏത് സേവനമാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള ഓട്ടോമേറ്റഡ് മെസേജ് ലഭിക്കും. ഇതിൽ നിന്നും ആവശ്യമായ സേവനത്തിന്റെ ഓപ്ഷൻ നമ്പർ മറുപടി മെസേജ് അയച്ചുകൊണ്ട് തിരഞ്ഞെടുക്കാം. സാധനങ്ങൾ ഡെലിവറി ചെയ്യേണ്ട സ്ഥലം വാട്സ്ആപ്പ് ലൊക്കേഷനിൽ നിന്ന് പങ്കുവയ്ക്കുകയോ, ടൈപ്പ് ചെയ്ത് അയക്കുകയോ ചെയ്യാം. ഓ‍ർഡർ ചെയ്തു കഴിഞ്ഞാൽ തത്സമയ വിവരങ്ങൾ ഇതേ ചാറ്റിലൂടെ തന്നെ…

Read More

രാജ്യത്ത് 2.82 ലക്ഷം പേർക്ക് കൂടി കോവിഡ്; പോസിറ്റിവിറ്റി നിരക്ക് 15.13%

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.82 ലക്ഷം (2,82,970) പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെക്കാൾ 44,889 കേസുകളുടെ (18 ശതമാനം) വർധനവുണ്ടായി. 441 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,88,157 പേർ രോഗമുക്തരായി. നിലവിൽ 18,31,000 പേരാണ് ചികിത്സയിലുള്ളത്. പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമാണ്. അതേസമയം, രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 8,961 ആയി.

Read More