കെ റയിൽ സർവ്വേക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

നെടുമ്പാശ്ശേരി: കെ.റെയിൽ സർവ്വേക്ക്‌ പാറക്കടവ് പഞ്ചായത്തിലെ ത്രിവേണി പ്രദേശത്ത് എത്തിയ ഉദ്യോഗസ്ഥരെ ജനപ്രതിനിധികളും, കെ റയിൽ വിരുദ്ധ സമരസമിതിയും, നാട്ടുകാരുംചേർന്ന് പ്രതിഷേധം അറിയിച്ചു. പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ പി.ഡബ്ലി.യു.ഡി. റോഡിൽ ഒരു അടയാളം മാത്രം മാർക്ക്‌ ചെയ്ത്‌ തിരിച്ച് പോവുകയാണുണ്ടായത്.. ജനങ്ങളുടെ വസ്തു വകകളിൽ കയറുവാനോ, സർവ്വേ കല്ലുകൾ സ്ഥാപിക്കാനോ അനുവദിക്കില്ലായെന്ന് നാട്ടുകാർ പറഞ്ഞു.. ഉടമസ്ഥരുടെ അനുമതിയില്ലാതെ വസ്തുക്കളിൽ സർവ്വെ കല്ല് സ്ഥാപിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ജനങ്ങൾക്ക് യാതൊരു വിധ പ്രയോജനമില്ലാതെ വികസനത്തിൻ്റെ പേരിൽ കോടികൾ തട്ടിപ്പ് നടത്തുവാനുള്ള പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു..

Read More

സഹപ്രവർത്തകയ്ക്ക് കൈത്താങ്ങായി കെഎസ്‌യു ; സ്നേഹവീടിന്റെ താക്കോൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൈമാറി

പാലക്കാട്‌ : 2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് താത്കാലിക ഷെഡ്ഡിൽ അന്തിയുറങ്ങിയിരുന്ന അയിലൂർ കോഴിക്കാട് സ്വദേശിനിയായ അഞ്ജനയ്ക്കും കുടുംബത്തിനും കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൈമാറി. അഞ്ജനയും മൂന്നു സഹോദരിമാരും പിതാവും മാതാവും മുത്തശ്ശിയും അടങ്ങുന്ന കുടുംബത്തിന്റെ സ്വപ്നത്തിന് കെഎസ്‌യു ഇടപെടലിലൂടെ സാക്ഷാത്കാരമായിരിക്കുകയാണ്.അഞ്ജന അയിലൂർ ഐ എച്ച് ആർ ഡി കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും ആയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായി നടന്ന ചടങ്ങിന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, രമ്യ ഹരിദാസ് എംപി, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം,കെപിസിസി ജനറൽ സെക്രട്ടറി…

Read More

സി.പി.എമ്മിന്റെ തിരുവാതിര തെറ്റായിപ്പോയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ മെഗാ തിരുവാതിര തെറ്റായിപ്പോയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കോവിഡ് മാനദണ്ഡങ്ങൾ ആര് ലംഘിച്ചാലും തെറ്റു തന്നെയാണെന്നും ചെറുവാരക്കോണം സിഎസ്ഐ സ്കൂൾ മൈതാനത്ത് 500ലധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ തിരുവാതിരയെക്കുറിച്ച് മന്ത്രി പറഞ്ഞു. പാറശാലയിലെ തിരുവാതിര തെറ്റായിപ്പോയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരത്തുനിന്ന് ജില്ലാ സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. തെറ്റ് ആരും ചെയ്താലും തെറ്റ് തന്നെയാണെന്നുംകോവിഡ് തീവ്ര വ്യാപനത്തെ രാഷ്ട്രീയ, കക്ഷിഭേദമെന്യേ നേരിടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു

Read More

സംസ്ഥാനത്ത് 54 പേർക്ക് കൂടി ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി.എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂർ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട് 3 വീതം, കൊല്ലം, ആലപ്പുഴ 2 വീതം, വയനാട്, കണ്ണൂർ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 2 പേർ വിവിധ രാജ്യങ്ങളിൽ നിന്നും വന്ന മറ്റ് സംസ്ഥാനക്കാരാണ്. 33 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 6 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 5 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.സംസ്ഥാനത്ത് ഇതോടെ കെ 645 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 434 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 107 പേരും എത്തിയിട്ടുണ്ട്. 80 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.…

Read More

കൊച്ചിയിൽ എടിഎം കവർച്ച ; രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം സോഫ്റ്റ്‍വെയറിലെ അപാകത മുതലെടുത്ത് കൊച്ചിയിൽ എടിഎം കവർച്ച. പത്തുലക്ഷത്തിലധികം രൂപ കവർന്നെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. കവർച്ച നടത്തിയ രാജസ്ഥാൻ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഡിസംബർ 25, 26 തിയതികളിൽ പോണേക്കര എസ്ബിഐ എടിഎമ്മിലാണ് കവർച്ച നടന്നത്. പണം നഷ്ടപെട്ടെന്ന് ബാങ്കുദ്യോഗസ്ഥർ പൊലിസിനെ അറിയിച്ചതോടെ അന്വേഷണം തുടങ്ങി. എടിഎം മെഷീനിലിട്ട് പണം പുറത്തെത്തുമ്പോൾ വൈദ്യുതി വിച്ഛേദിച്ചാണ് തട്ടിപ്പ് നടത്തിയത്. എടിഎമ്മിൽ നിന്ന് പണം ലഭിക്കുമെങ്കിലും ബാങ്കിൻറെ സോഫ്റ്റ്‍വെയറിൽ ഇത് രേഖപെടുത്തില്ല. അതുകൊണ്ടുതന്നെ പണം പിൻവലിച്ചതിൻറെ സൂചനകൾ അക്കൗണ്ടുകളിലുമുണ്ടാകില്ല. രണ്ടു ദിവസത്തിനുശേഷം പണം എണ്ണി തിട്ടപെടുത്തിയപ്പോഴാണ് കുറവ് ബാങ്കുദ്യോഗസ്ഥർക്ക് മനസിലാകുന്നത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. രാജസ്ഥാൻ സ്വദേശികളായ ഷാഹിദ് ഖാൻ, ആസിഫ് അലി എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ…

Read More

‘വെളളിമൂങ്ങ’ വീണ്ടും വരുന്നു ; ഇത്തവണ മന്ത്രി മാമച്ചൻ

ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്‍ത ‘വെള്ളിമൂങ്ങ’ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നാണ്. ഒരിടവേളയ്‍ക്ക് ശേഷം ബിജു മേനോന് നായക പ്രതിഛായ സമ്മാനിച്ച ചിത്രവുമായിരുന്നു വെള്ളിമൂങ്ങ. ഇപ്പോഴിതാ ഹിറ്റ് ചിത്രമായ ‘വെള്ളിമൂങ്ങ’യ്‍ക്ക് രണ്ടാം ഭാഗം വരുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.ആസിഫ് അലി അതിഥി താരമായി എത്തിയ വെള്ളിമൂങ്ങയിൽ മാമച്ചൻ എന്ന നായക കഥാപാത്രമായിട്ടായിരുന്നു ബിജു മേനോൻ അഭിനയിച്ചത്. നാട്ടിൽ അത്രയൊന്നും പിന്തുണ ഇല്ലാത്ത പാർട്ടിയുടെ നേതാവായിട്ടു കൂടി തന്റെ തന്ത്രങ്ങളിലൂടെ മന്ത്രിസ്ഥാനം വരെ സ്വന്തമാക്കുന്ന കഥാപാത്രമായിരുന്നു മാമച്ചൻ. എന്നാൽ ആദ്യഭാഗത്തിൽ നിന്നും വ്യത്യസ്തമായി മന്ത്രിയായ മാമച്ചനെയാണ് ‘വെള്ളിമൂങ്ങ’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ കാണാനാകുക. സ്വാഭാവികമായും രാഷ്‍ട്രീയത്തിലെ കോമഡിക്കായിരിക്കും ചിത്രത്തിൽ പ്രധാന്യം എന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ഭാഗം വരുമ്പോൾ ചിത്രത്തിൽ ആരൊക്കെയായിരിക്കും ബിജു മേനോന് ഒപ്പമുണ്ടാകുക എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. രണ്ടാം ഭാഗം സിനിമയുടെ…

Read More

കേരള സർവകലാശാല സെനറ്റിലേക്ക് സി ആർ മഹേഷ് എംഎൽഎ നൽകിയ നാമനിർദേശപത്രിക വൈസ് ചാൻസലർ അംഗീകരിച്ചു

തിരുവനന്തപുരം : കേരള സർവകലാശാല സെനറ്റിലേക്ക് സി. ആർ. മഹേഷ് എംഎൽഎ നൽകിയ നാമനിർദേശപത്രിക വൈസ് ചാൻസലർ അംഗീകരിച്ചു.ഇലക്ഷൻ സ്റ്റാറ്റ്യൂട്ടിലെ വ്യവസ്ഥകളിൽ ഉൾപ്പെടാത്ത സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി എംഎൽഎയുടെ നാമനിർദേശപത്രിക തള്ളിയ റജിസ്ട്രാറുടെ നടപടി തെറ്റാണെന്ന് ഹൈക്കോടതി നേരത്തെ വിലയിരുത്തിയിരുന്നു.ഹൈക്കോടതി നിർദേശപ്രകാരം ഹിയറിങ് നടത്തിയ വിസി പത്രിക സ്വീകരിക്കാൻ ഉത്തരവിട്ടു.നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലം സംബന്ധിച്ചു ഹൈക്കോടതി നടത്തിയിട്ടുള്ള നിരീക്ഷണം ഉൾപ്പെടെ സമാനമായ ഒട്ടേറെ വിധിന്യായങ്ങൾ ഹിയറിങ് വേളയിൽ വിസിയുടെ പരിഗണനയ്ക്കായി ഹാജരാക്കിയിരുന്നു.

Read More

പോലീസ് സ്റ്റേഷന് നേരെ ബോംബേറ് ; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം ആര്യൻകോട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ടുപേർ പിടിയിൽ. ആര്യൻകോട് സ്വദേശികളായ അനന്തു, നിധിൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ ബോംബെറിഞ്ഞത് മറ്റൊരു കേസിൽ പൊലീസ് തിരഞ്ഞതിന്റെ വൈരാഗ്യത്തിെലന്ന് മൊഴി.ഇന്നലെയാണ് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ യുവാക്കളാണ് രണ്ട് തവണയായി പെട്രോൾ ബോംബ് എറിഞ്ഞത്. അതിൽ ഒരെണ്ണം മാത്രമാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു സംഘം യുവാവിനെ കുത്തിപരുക്കേൽപ്പിച്ചിരുന്നു. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് ഇന്നലെ മുതൽ തിരച്ചിൽ ശക്തമാക്കി.

Read More

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്നു പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി

പഞ്ചാബ് :മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വീട്ടിലെ ഇഡി റെയിഡുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പോര് മുറുകുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സര്‍ക്കാര്‍ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്നും തെരഞ്ഞടുപ്പിന് മുന്നേ തന്നെ അപമാനിക്കാന്‍ ആണ് ശ്രമമെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി ആരോപിച്ചു. തന്നെ സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള നീക്കം വിലപോകില്ലെന്നും ഇഡിക്ക് തനിക്കെതിരെ ഒന്നും കണ്ടെത്താനായില്ലെന്നും ചരണ്‍ ജിത്ത് സിങ്ങ് ചന്നി പ്രതികരിച്ചു.ഇതിനിടെ മന്ത്രി ഗുര്‍ജിത് സിങ്ങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സോണിയാ ഗാന്ധിക്ക് കത്ത് അയച്ചു. അനധികൃത മണല്‍ ഖനനം പഞ്ചാബ് തെരഞ്ഞെടുപ്പിലെ പ്രചാരണത്തിലെ ചൂടേറിയ വിഷയമാണ്. കോണ്‍ഗ്രസിനെതിരെ ഈ വിഷയം പ്രതിപക്ഷം ശക്തമായ പ്രചാരണായുധമാക്കുകയാണ്. ഇതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് പത്തിടങ്ങളില്‍ ഇഡി റെയിഡ് നടത്തിയത്. റെയിഡില്‍ പത്തു കോടി രൂപ കണ്ടെത്തിയെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരിയുടെ മകനായഭൂപിന്ദര്‍ സിങിന്റെ വസതിയില്‍ നിന്ന് ഏട്ടരകോടിയും. പങ്കാളിയായ സന്ദീപ്…

Read More

സാനിയ കളം വിടുന്നു

ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു. ഈ സീസണിലെ മൽസരങ്ങൾക്കുശേഷം വിരമിക്കുമെന്ന് സാനിയ മിർസ വ്യക്തമാക്കി. 2022 ആസ്‌ട്രേലിയൻ ഓപ്പണിലെ വനിതാ ഡബിൾസിൽ ആദ്യ റൗണ്ട് തോൽവിക്ക് പിന്നാലെയാണ് വിരമിക്കൽ കാര്യം പ്രഖ്യാപിച്ചത്. ‘ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചുകഴിഞ്ഞു. ആഴ്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസൺ മുഴുവൻ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം’ – മത്സരശേഷം സാനിയ വ്യക്തമാക്കി. ഇത് സാനിയയുടെ അവസാന സീസണായിരിക്കുമെന്ന് പിതാവ് ഇമ്രാൻ മിർസ ‘ഇഎസ്പിഎന്നി’നോട് സ്ഥിരീകരിച്ചു. വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയാണ് മുപ്പത്തഞ്ചുകാരിയായ സാനിയ. സിംഗിൾസിൽ 27–ാം റാങ്കിലെത്തിയതാണ് ഏറ്റവും മികച്ച നേട്ടം. നിലവിൽ 68–ാം റാങ്കിലാണ് സാനിയ 2016 ന് ശേഷം കുടുംബത്തോടൊപ്പം ചെലവഴിക്കാനായി ടെന്നീസ് കോർട്ടിൽ നിന്നും വിട്ടുനിന്ന സാനിയ…

Read More