കൊല്ലം : ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐയെ സഹായിക്കുവാൻ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വ്യാപകമായ ഇടപെടലുകൾ ഉണ്ടാകുന്നുണ്ടെന്ന് ആക്ഷേപം. തിരഞ്ഞെടുപ്പ് തീയതി നീട്ടി വെക്കുവാൻ ശ്രമം ഉണ്ടായെങ്കിലും കെ എസ് യു പ്രതിഷേധത്തെ തുടർന്ന് കോളേജ് അധികൃതർ പിന്മാറുകയായിരുന്നു.നാമനിർദേശ പത്രിക സമർപ്പിക്കുന്നതിലും എസ്എഫ്ഐയെ സഹായിക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചതെന്ന് കെഎസ്യു പ്രതികരിക്കുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനുശേഷം പതിനഞ്ചോളം ക്ലാസുകളിൽ കെഎസ്യു പ്രതിനിധി എതിരില്ലാതെ വിജയിച്ചിരിക്കുകയാണ്.
Read MoreDay: January 19, 2022
മൊഫിയയുടെ മരണത്തില്‍ സിഐ സുധീറിനെ പ്രതിചേര്‍ക്കാതിരുന്നത് പോലീസിന്റെ അനാസ്ഥ : അന്‍വര്‍ സാദത്ത് എംഎല്‍എ
കൊച്ചി: ആലുവയിലെ മൊഫിയ പർവീണിന്റെ മരണത്തിൽ കുറ്റാരോപിതനായ സിഐ സുധീറിനെ പ്രതിചേർക്കാതെ കുറ്റപത്രം സമർപ്പിച്ചത് പോലീസിന്റെ അനാസ്ഥയാണെന്ന് അൻവർ സാദത്ത് എംഎൽഎ. സുധീർ ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് വ്യക്തിപരമായി അധിക്ഷേപിച്ചതിനാലാണ് മൊഫിയ ആത്മഹത്യ ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ച് സത്യസന്ധമായ പുനരന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി സിഐ സുധീറിനെ സർവീസിൽ നിന്ന് പിരിച്ചുവിടണം. സുധീറിനെ പോലുള്ള ഉദ്യോഗസ്ഥർ പോലീസിൽ തുടരുന്നത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയായിരിക്കുമെന്നും അൻവർ സാദത്ത് ചൂണ്ടിക്കാട്ടി.മോഫിയ പർവീണിന്റെ കുടുംബം സിഐക്ക് എതിരെ നിയമപോരാട്ടവുമായി മുന്നോട്ടുപോകുമ്പോൾ ജനപ്രതിനിധി എന്ന നിലയിൽ തന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകോവിഡ് പ്രതിരോധത്തെ വെല്ലുവിളിച്ച് സിപിഎം ; ജില്ലാ സമ്മേളനങ്ങൾ തുടരുമെന്ന് പ്രസ്താവന
തൃശൂർ : കോവിഡ് രൂക്ഷമായി തുടരുമ്പോഴും ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ടുപോകുമെന്ന നിലപാടിൽ തന്നെയാണ് സിപിഎം.തൃശൂർ സി.പി.എം ജില്ല സമ്മേളനത്തിന് ഇൻഡോർ സ്റ്റേഡിയത്തിൽ 21ന് തുടക്കമാകും. രാവിലെ പത്തിന് പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. 23ന് ഉച്ചവരെ 175 പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് അഞ്ചിന് വെർച്വൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ നിലനിൽക്കുന്ന കോവിഡ് മാനദണ്ഡങ്ങളെ കാറ്റിൽപറത്തിയാണ് സിപിഎം സമ്മേളനത്തിന് ഒരുങ്ങുന്നത്
Read Moreകോവിഡ് വ്യാപനം രൂക്ഷം ; കെ.എസ്.ആർ.ടി.സി ജീവനക്കാർക്കിടയിൽ ആശങ്ക വർധിക്കുന്നു
തിരുവനതപുരം : വിവിധ ഡിപ്പോകളിലായി നിരവധി കെ എസ് ആർ ടി സി ജീവനക്കാർക്ക് കോവിഡ് ബാധിച്ചിരിക്കുകയാണ്. കോവിഡ് ജാഗ്രതാ നിര്‍ദേശമുണ്ടെങ്കിലും നിലവില്‍ ബസുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കേറിയ ബസുകളിലെ ടിക്കറ്റ് നല്കല് ആശങ്ക വര്‍ധിപ്പിക്കുന്നെന്ന് കണ്ടക്ടര്‍മാര്‍ പറയുന്നു. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം ബസുകളില്‍ നടപ്പായിട്ടില്ല. യാത്രക്കാരില്‍ പലരും മാസ്ക് ധരിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കാത്തതും ജീവനക്കാരുടെ ആശങ്ക കൂട്ടുന്നു.ഓരോ ദിവസവും ജോലി കഴിഞ്ഞ് ഭീതിയോടെയാണ് ജീവനക്കാര്‍ വീടുകളിലേക്ക് മടങ്ങുന്നത്.
Read Moreസഹപ്രവർത്തകയ്ക്ക് കൈത്താങ്ങായി കെഎസ്യു ; സ്നേഹവീടിന്റെ താക്കോൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൈമാറി
പാലക്കാട് : 2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് താത്കാലിക ഷെഡ്ഡിൽ അന്തിയുറങ്ങിയിരുന്ന അയിലൂർ കോഴിക്കാട് സ്വദേശിനിയായ അഞ്ജനയ്ക്കും കുടുംബത്തിനും കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൈമാറി. അഞ്ജനയും മൂന്നു സഹോദരിമാരും പിതാവും മാതാവും മുത്തശ്ശിയും അടങ്ങുന്ന കുടുംബത്തിന്റെ സ്വപ്നത്തിന് കെഎസ്യു ഇടപെടലിലൂടെ സാക്ഷാത്കാരമായിരിക്കുകയാണ്.അഞ്ജന അയിലൂർ ഐ എച്ച് ആർ ഡി കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും ആയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായി നടന്ന ചടങ്ങിന് കെഎസ്യു ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, രമ്യ ഹരിദാസ് എംപി, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം,കെപിസിസി ജനറൽ സെക്രട്ടറി…
Read Moreസഹപ്രവർത്തകയ്ക്ക് കൈത്താങ്ങായി കെഎസ്യു ; സ്നേഹവീടിന്റെ താക്കോൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൈമാറി
പാലക്കാട് : 2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് താത്കാലിക ഷെഡ്ഡിൽ അന്തിയുറങ്ങിയിരുന്ന അയിലൂർ കോഴിക്കാട് സ്വദേശിനിയായ അഞ്ജനയ്ക്കും കുടുംബത്തിനും കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൈമാറി. അഞ്ജനയും മൂന്നു സഹോദരിമാരും പിതാവും മാതാവും മുത്തശ്ശിയും അടങ്ങുന്ന കുടുംബത്തിന്റെ സ്വപ്നത്തിന് കെഎസ്യു ഇടപെടലിലൂടെ സാക്ഷാത്കാരമായിരിക്കുകയാണ്.അഞ്ജന അയിലൂർ ഐ എച്ച് ആർ ഡി കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും ആയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായി നടന്ന ചടങ്ങിന് കെഎസ്യു ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, രമ്യ ഹരിദാസ് എംപി, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം,കെപിസിസി ജനറൽ സെക്രട്ടറി…
Read Moreയുഎസ് ഡോളറില്‍ ഓഫ്ഷോര്‍ ഫണ്ടുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: പ്രവാസികളും അല്ലാത്തവരുമായ ഇടപാടുകാര്‍ക്കായി ഫെഡറല്‍ ബാങ്ക് പുതിയ ഓഫ്ഷോര്‍ ഫണ്ട് അവതരിപ്പിച്ചു. ഇക്വിറസ് വെല്‍ത്തും സിംഗപൂര്‍ ആസ്ഥാനമായ ആഗോള ഫണ്ട് മാനേജ്മെന്റ് കമ്പനിയായ സ്കൂബ് കാപിറ്റലുമായി സഹകരിച്ചാണ് യു എസ് ഡോളറിലുള്ള ഫിക്സ്ഡ് മെചൂരിറ്റി നിക്ഷേപ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു വര്‍ഷം കാലാവധിയുള്ള ഫണ്ട് 6.50 ശതമാനം വരെ വാര്‍ഷിക വരുമാനം വാഗ്ദാനം ചെയ്യുന്നു. കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള അവസരവും ലഭ്യമാണ്. നിക്ഷേപ രംഗത്ത് 70 വര്‍ഷത്തിലേറെ പ്രവര്‍ത്തനപാരമ്പര്യവും 50 ബില്യണ്‍ ഡോളറിലധികം കൈകാര്യം ചെയ്ത അനുഭവസമ്പത്തുമുള്ള വിദഗ്ധരുടെ സംഘമാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഇടപാടുകാര്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് ഫെഡറല്‍ ബാങ്ക് എപ്പോഴും മുന്‍ഗണന നല്‍കുന്നത്. ഇക്വിറസ് വെല്‍ത്ത്, സ്കൂബ് കാപിറ്റല്‍ എന്നിവരുമായി ചേര്‍ന്ന് അവതരിപ്പിച്ച പുതിയ നിക്ഷേപ പദ്ധതിയും ഇതിലൊന്നാണ്. ഞങ്ങളുടെ ഇടപാടുകാര്‍ ഈ ഫണ്ട് ആകര്‍ഷകവും ഉപയോഗപ്രദവുമായി പരിഗണിക്കുമെന്ന…
Read Moreഅറ്റൻഡൻസ് നൽകുന്നതിൽ യൂണിവേഴ്സിറ്റി കോളേജിൽ വിവേചനം ; പ്രതിഷേധവുമായി കെ എസ് യു
എസ്എഫ്ഐ ഇതര വിദ്യാർത്ഥി സംഘടനകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കോവിഡ് കാലയളവിൽ പോലും കൃത്യമായ അറ്റൻഡൻസ് നൽകുന്നില്ലെന്ന് വ്യാപകമായ പരാതി.എ.കെ.ജി.സി.ടിയുടെ ഭാഗമായ അധ്യാപകരാണ് വിദ്യാർഥികൾക്ക് ഇത്തരത്തിൽ മതിയായ അറ്റൻഡൻസ് കൊടുക്കാത്തത്. ഇത് കോളേജ് യൂണിയൻ ഇലക്ഷനിൽ വിദ്യാർഥികൾ നോമിനേഷൻ കൊടുക്കാതിരിക്കാൻ വേണ്ടിയിട്ടാണെന്ന് ചൂണ്ടീക്കാട്ടി കെഎസ്യുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ പ്രതിഷേധിച്ചു. ഈ അനീതി ചോദ്യംചെയ്തപ്പോൾ വനിതാ പ്രവർത്തകരെ അടക്കം അധിക്ഷേപിച്ച തമിഴ് വിഭാഗം മേധാവിക്കെതിരെ അടക്കം പരാതി നൽകുമെന്ന് യൂണിറ്റ് പ്രസിഡന്റ് അമൽ പി. ടി അറിയിച്ചു.
Read More‘കാരണവർക്ക് അടുപ്പിലും കാര്യം സാധിക്കാം’ ; കോവിഡ് കുതിക്കുമ്പോൾ കുതിപ്പിന് കരുത്തേകി സിപിഎം
കൊച്ചി : കേരളത്തിൽ കോവിഡ്-ഓമിക്രോൺ രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. പല പ്രദേശങ്ങളിലും വലിയതോതിലുള്ള കോവിഡ് ക്ലസ്റ്ററുകൾ രൂപീകരിക്കപ്പെട്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം പോലെ തന്നെ കോവിഡ് മരണങ്ങളുടെ എണ്ണവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ രണ്ടിൽ ഒരാൾക്ക് കോവിഡെന്ന സാഹചര്യമാണ് നിലവിലുള്ളത്. കോവിഡ് നിയന്ത്രിക്കുന്നതിൽ കേരളത്തിലെ സർക്കാർ സംവിധാനങ്ങൾ പാടെ പരാജയപ്പെട്ട സ്ഥിതിയാണുള്ളത്. സംസ്ഥാനം ഭരിക്കുന്ന ഭരണകക്ഷിയുടെ രാഷ്ട്രീയ പാർട്ടിയായ സിപിഎം കോവിഡ് പടരുന്നതിന് കാരണമാകുകയാണ്. മൂന്നാം തരംഗത്തിലേക്ക് എത്തിനിൽക്കുമ്പോൾ കൂടുതൽ രോഗം വ്യാപിക്കുന്നതിന് സിപിഎം ജില്ലാ സമ്മേളനങ്ങളും കാരണമാവുകയാണ്. ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിക്കുമ്പോൾ സിപിഎം അതിനെയൊക്കെ കാറ്റിൽപറത്തി സമ്മേളനങ്ങളും ആയി മുന്നോട്ടു പോവുകയാണ്. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. തൃശ്ശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും സമ്മേളനവുമായി മുന്നോട്ടുപോകുമെന്ന വാശിയിൽ…
Read Moreകോവിഡ് പ്രതിസന്ധി ; ജനങ്ങളെ വിധിക്ക് വിട്ടു കൊടുത്ത് സർക്കാർ മാറിനിൽക്കുന്നു : രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് എല്ലാ നിയന്ത്രണവും വിട്ട് കാട്ടുതീ പോലെ പടരുകയാണെങ്കിലും സർക്കാർ ഒന്നും ചെയ്യാതെ കാഴ്ചക്കാരനെപ്പോലെ നോക്കി നിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് പരിശോധിക്കുന്ന രണ്ടിൽ ഒരാൾക്ക് കോവിഡ് എന്ന ഭയാനകമായ അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. സംസ്ഥാനത്ത് ആകമാനം ടി.പി.ആർ നിരക്ക് 35.27% മാണ്. തിരുവനന്തപുരത്ത് 47.8%. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക്. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ചു കഴിഞ്ഞു. പക്ഷേ സർക്കാർ ഇപ്പോഴും ആലോചനയിലാണ്. അവലോകന യോഗം പോലും നാളെ ചേരാൻ ഇരിക്കുന്നതേയുള്ളൂ. തന്റെ കഴിവില്ലായ്മ ആരോഗ്യ മന്ത്രി ഇതിനകം തെളിയിച്ചു കഴിഞ്ഞു. സാധാരണ ടെലിവിഷനിൽ വന്ന് വാചക കസർത്തു നടത്തുന്ന മുഖ്യമന്ത്രിയെയും ഇത്തവണ കാണാനില്ല. സർക്കാർ ജനങ്ങളെ പൂർണ്ണമായും കൈവിട്ടിരിക്കുകയാണ്. ഈ മഹാമാരി കാലത്ത് ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സർക്കാർ അവരെ വിധിക്ക് എറിഞ്ഞു കൊടുത്തിട്ട് മാറി…
Read More