മുവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ അമൽ ബാബുവിനെ വീട്ടിൽ കേറി ഡി വൈ എഫ് ഐ ഗുണ്ടാ സംഘം മർദിച്ചു

മുവാറ്റുപുഴ : മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലറും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടുമായ അമൽ ബാബുവിനെ നേരെ ഡിവൈഎഫ്ഐ ഗുണ്ടാ സംഘം വീട്ടിൽ കയറി മർദിച്ചു. ജനറൽ ആശുപതിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മുവാറ്റുപുഴയിൽ ഉണ്ടായ സംഘർഷത്തെത്തുടർന്ന് പോലീസ് കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത കോടതിയിൽ നിന്നും ജാമ്യം ലഭിച്ച വീട്ടിൽ എത്തിച്ചേർന്നു അമലിനെ എട്ടംഗ സംഘമാണ് അക്രമിച്ചത്. പുറത്തുനിന്നും വന്ന ഡിവൈഎഫ്ഐ ഗുണ്ടാസംഘങ്ങൾ ആണ് മർദ്ദിച്ചത്. ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയും സി പി എം ലോക്കൽ കമ്മിറ്റി അംഗവുമായ ജഗൻ ജോഷിയുടെ നേതൃത്വത്തിലെത്തിയവരാണ് അക്രമം നടത്തിയത്. ഉടൻ തന്നെ മുവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിൽ അമലിനെ അഡ്മിറ്റ്‌ ചെയ്തു. വിവരം അറിഞ്ഞ് നിരവധി കോൺഗ്രസ് പ്രവർത്തകരും കൗൺസിലർമാരും സ്ഥലത്തെത്തി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ ബി മൂസയുടെ സഹോദരന്റെ വാഹനത്തിലാണ് ഗുണ്ടാസംഘം…

Read More

മുവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ അമൽ ബാബു നേരെ ഡി വൈ എഫ് ഐ ഗുണ്ടാ വിളയാട്ടം

മുവാറ്റുപുഴ : മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലറും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടുമായ അമൽ ബാബുവിനെ നേരെ ഡിവൈഎഫ്ഐ ഗുണ്ടാ സംഘം വീട്ടിൽ കയറി മർദിച്ചു. ജനറൽ ആശുപതിയിൽ പ്രവേശിപ്പിച്ച അമലിനെ  മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മുവാറ്റുപുഴയിൽ ഉണ്ടായ സംഘർഷത്തെത്തുടർന്ന് പോലീസ് കള്ള കേസിൽ കുടുക്കി  അറസ്റ്റ് ചെയ്ത കോടതിയിൽ നിന്നും ജാമ്യം ലഭിച്ച  വീട്ടിൽ എത്തിച്ചേർന്നു അമലിനെ എട്ടംഗ സംഘമാണ് അക്രമിച്ചത്.  പുറത്തുനിന്നും വന്ന ഡിവൈഎഫ്ഐ ഗുണ്ടാസംഘങ്ങൾ ആണ് മർദ്ദിച്ചത്. ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയും സി പി എം ലോക്കൽ കമ്മിറ്റി അംഗവുമായ ജഗൻ ജോഷിയുടെ നേതൃത്വത്തിലെത്തിയവരാണ് അക്രമം നടത്തിയത്.ഉടൻ തന്നെ മുവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിൽ അമലിനെ അഡ്മിറ്റ്‌ ചെയ്തു. വിവരം അറിഞ്ഞ് നിരവധി  കോൺഗ്രസ് പ്രവർത്തകരും കൗൺസിലർമാരും സ്ഥലത്തെത്തി.  ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ ബി മൂസയുടെ സഹോദരന്റെ വാഹനത്തിലാണ് ഗുണ്ടാസംഘം അമലിന്റെ…

Read More

അക്രമത്തിനല്ല അക്രമത്തിനെതിരെ നടന്ന പ്രകടനത്തിനാണ് എംഎൽഎ നേതൃത്വം കൊടുത്തതെന്ന് മൂവാറ്റുപുഴ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി

മൂവാറ്റുപുഴ : അക്രമത്തിനല്ല അക്രമത്തിനെതിരെ നടന്ന പ്രകടനത്തിനാണ് എംഎൽഎ നേതൃത്വം കൊടുത്തതെന്ന്   മൂവാറ്റുപുഴ കോൺഗ്രസ്ബ്ലോക്ക് കമ്മിറ്റി. കോൺഗ്രസ് ബ്ലോക്ക് ഓഫിസും കൊടിമരങ്ങളും തകർത്ത് അക്രമത്തിന് തുടക്കം കുറിച്ചത് സിപി എം ഓഫിസിൽ തമ്പടിച്ച ഗുണ്ടാ സംഘമാണ് , ഇതിൽ പ്രതിഷേധിച്ച് എം എൽ എയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിന് നേരെയും ഇവർ അക്രമം അഴിച്ചു വിട്ടു. തുടർന്ന് എംഎൽഎ ഓഫീസും അക്രമി സംഘം പടക്കം എറിഞ്ഞ് തകർത്തു. പൊതു ജനത്തിന് എല്ലാം മനസിലായതിലുള്ള ജാള്യതമറക്കാനാണ് എം എൽ എയെ ഒറ്റ തിരിഞ്ഞ് അക്രമിക്കുന്നതെന്നും ഇതിനെ പാർട്ടി ഒറ്റക്കട്ടൊയി ചെറുക്കുമെന്നും ബ്ലോക്ക് പ്രസിഡന്റ് സലീം ഹാജി പറഞ്ഞു.കോണ്‍ഗ്രസ് ഓഫിസിന് മുന്നിലെ കൊടിമരം നശിപ്പിച്ചതില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തൊട്ടടുത്ത ദിവസം ഇതിൽ പ്രതിഷേധം നടത്താന്‍ പാർട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ വിലാപയാത്ര എത്തുന്നു എന്നതിനാല്‍ രാഷ്ട്രീയ മര്യാദയുടെ പേരിലാണ് പ്രതിഷേധ…

Read More

14കാരൻ ഉപദ്രവിച്ചു; 15കാരി ആത്മഹത്യ ചെയ്തു

പൂനെ: വാല്‍ചന്ദ് നഗറില്‍ 14കാരന്റെ ഉപദ്രവം സഹിക്കാനാവാതെ 15കാരി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ മുഖ്യപ്രതിയായ 14കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗണേഷ് (24), അരുണ്‍ ഗര്‍ഗഡെ (18) എന്നിവരാണ് കസ്റ്റഡിയിലായ മറ്റ് പ്രതികള്‍.സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ വച്ച് 14കാരന്‍ തന്നെ ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306, 34 വകുപ്പുകള്‍ പ്രകാരമാണ് കേസ്. മുഖ്യപ്രതിയായ കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കുമെന്നും പ്രായപൂര്‍ത്തിയായ മറ്റ് പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും തായി വാല്‍ചന്ദ് നഗര്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ബീരപ്പ ലാതൂര്‍ അറിയിച്ചു.

Read More

ആശുപത്രി ബയോഗ്യാസ് പ്ലാന്റിൽ 11 കുഞ്ഞു തലയോട്ടിയും 54 എല്ലുകളും

വർധ: മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രി പരിസരത്തു നിന്നു ഗർഭസ്ഥ ശിശുക്കളുടെ 11 തലയോട്ടികളും 54 എല്ലുകളും കണ്ടെടുത്തു. നിയമവിരുദ്ധ ഗർഭഛിദ്രവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനിടെയാണ് ഇവ കണ്ടെത്തിയത്. തലയോട്ടിയും എല്ലുകളും ആശുപത്രി പരിസരത്തെ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ച നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കദം ആശുപത്രി ഡയറക്ടർ കൂടിയായ ഡോ.രേഖാ കദമും ഒരു നഴ്സും അറസ്റ്റിലായിട്ടുണ്ട്.

Read More

ഇൻകാസ് യൂത്ത് വിങ് യു.എ.ഇ പ്രതിഷേധത്തിന്റെ ജ്വാല തെളിയിച്ചു കൊണ്ട് പ്രക്ഷോഭം ആരംഭിക്കുന്നു

പ്രവാസികൾക്കെതിരെയുള്ള ക്രൂരത തുടർന്നുകൊണ്ടിരിക്കുന്ന സർക്കാർ നടപടികൾക്കെതിരെ ഇൻകാസ് യൂത്ത് വിങ് യു.എ.ഇ പ്രതിഷേധത്തിന്റെ ജ്വാല തലസ്ഥാനഗരിയിൽ നിന്ന് തെളിയിച്ചു കൊണ്ട് പ്രക്ഷോഭം ആരംഭിക്കുന്നു.ഇൻകാസ് യൂത്ത് വിംങ്ങ് യുഎഇ യുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ പ്രവാസി പ്രതിഷേധ സമരം ജനുവരി 15ന് ശനിയാഴ്ച്ച കാലത്ത് 10ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ ഭേദമന്യേ എല്ലാ പ്രവാസികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് ഹൈദർ തട്ടത്താഴത്ത് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Read More

” മോർഗ് “ടീസർ റിലീസ്

വേൾഡ് അപ്പാർട്ട് സിനിമാസിന്റെ ബാനറിൽ സന്ദീപ് ശ്രീധരൻ , ശ്രീരേഖ എന്നിവർ ചേർന്ന് നിർമിക്കുന്ന ” മോർഗ് “എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.നവാഗതരായ മഹേഷ്,സുകേഷ് എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.പവൻ ജിനോ തോമസ്സ്,ഷാരിഖ് മുഹമ്മദ് ,ആരതി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ വി കെ ബൈജു, രവിശങ്കർ,ദീപു എസ് സുദേ,കണ്ണൻ നായർ,അക്ഷര,ലിന്റോ,വിഷ്ണു പ്രിയൻ,അംബു,അജേഷ് നാരായണൻ,മുകേഷ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം കിരൺ മാറനല്ലൂരും ഷൈൻ തിരുമലയും നിർവ്വഹിക്കുന്നു.ജോ പോൾ എഴുതിയ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം പകരുന്നു.ആലാപനം-കിരൺ സുധിർ.എഡിറ്റർ-രാഹുൽ രാജ്.പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറമൂട് ,കല-സുവിൻ പുള്ളികുള്ളത്ത്, മേക്കപ്പ്-അനിൽ നേമം, വസ്ത്രാലങ്കാരം-വിജി ഉണ്ണികൃഷ്ണൻ, രേവതി രാജേഷ്, സ്റ്റിൽസ്-സമ്പത്ത് സനിൽ,പരസ്യകല-ഫോട്ടോമാഡി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാനു സജീവൻ, അസോസിയേറ്റ് ഡയറക്ടർ-മുകേഷ് മുരളി, അസോസിയേറ്റ് ക്യാമറമാൻ-വിനീത് കൊയിലാണ്ടി,ആക്ഷൻ-അഷറഫ് ഗുരുക്കള്‍,കൊറിയോഗ്രഫി-അരുൺ നന്ദകുമാർ, സൗണ്ട്-വി ജി രാജൻ, പ്രൊജക്ട് ഡിസൈനർ-റാംബോ അനൂപ്, വാർത്ത പ്രചരണം-എ…

Read More

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം 31ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ആദ്യദിനത്തില്‍ ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ് അവതരിപ്പിക്കുക. പാര്‍ലമെന്റ് കാബിനറ്റ് കമ്മിറ്റിയുടെ ശിപാര്‍ശ അനുസരിച്ചാണ് തീരുമാനം. ഏപ്രില്‍ എട്ടിനാണ് ബജറ്റ് സമ്മേളനം അവസാനിക്കുക. സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 11ന് അവസാനിക്കും. ഒരുമാസത്തെ ഇടവേളക്ക് ശേഷം രണ്ടാംഘട്ടം മാര്‍ച്ച് 14ന് ആരംഭിച്ച് ഏപ്രില്‍ എട്ടിന് അവസാനിക്കും.

Read More

സിപിഐ എമ്മിന്റെ ഒത്താശ ; മുനിസിപ്പൽ കൗൺസിലറെ കള്ള കേസിൽ കുടുക്കി ജയിലിലടക്കാൻ പോലീസ് ശ്രമം ; ഒടുവിൽ ജാമ്യം അനുവദിച്ച് കോടതി

മുവാറ്റുപുഴ :കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി ഓഫീസ് തകർത്ത സംഭവത്തിൽ സമാധാനമായി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് നേരെ ആസൂത്രിതമായി അക്രമം നടത്തിയ സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകളുടെ കല്ലേറിൽ പുത്തൻകുരിശ് ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസുകാർക്ക് പരിക്കേറ്റ സംഭവത്തിൽ അനാവശ്യമായി യൂത്ത് കോൺഗ്രസ് നേതാക്കൻമാരെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാൻ സിപിഐഎം പോലീസ് പദ്ധതി പാളി. മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലറും യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്റുമായഅമൽ ബാബുവിനെതിരെയാണ് കള്ള കേസുമായി പോലീസ് രംഗത്തുവന്നത്.കൂടാതെ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പ് ഇട്ട് ജയിലിലടക്കാൻ സിപിഎം ഗൂഢാലോചന പോലീസുമായി ചേർന്ന് നടത്തിയിരിക്കുന്നത്. സംഘർഷമുണ്ടായ ദിവസം പോലീസുകാരെ കല്ലെറിഞ്ഞത് സിപിഎം ഏരിയാകമ്മിറ്റി ഓഫീസിൽ നിന്ന് ആണെന്ന് ദൃശ്യമാധ്യമങ്ങളുടെ വീഡിയോയിൽ നിന്നും പകൽ പോലെ വ്യക്തമാണെന്ന് ഇരിക്കെ.കല്ലേറിൽ പ്രതിരോധം മാത്രം തീർത്ത യൂത്ത് കോൺഗ്രസ്‌ സഹപ്രവർത്തകരെകള്ളക്കേസിൽ കുടുക്കുന്ന…

Read More

മകരജ്യോതി തെളിഞ്ഞു ; ഭക്തിസാന്ദ്രമായി ശബരിമല

ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. സന്നിധാനത്ത് ശരണം വിളികള്‍ മുഴങ്ങി. സന്നിധാനത്ത് ശ്രീകോവിലില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു ദീപാരാധന നടക്കുമ്പോഴായിരുന്നു മകരവിളക്ക് തെളിഞ്ഞത്. മകരസംക്രമസന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര അഞ്ചുമണിയോടെ ശരംകുത്തിയിലെത്തിയിരുന്നു. അവിടെ നിന്ന് ദേവസ്വം പ്രതിനിധികള്‍ യാത്രയെ വാദ്യമേളങ്ങള്‍, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച്‌ സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍, അംഗം മനോജ് ചരളേല്‍, എഡിജിപി എസ്.ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.സോപാനത്തില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.

Read More