എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പാലത്തിന്റെ ഉദ്ഘാടനം.കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി വന്‍ ജനക്കൂട്ടമായിരുന്നു പാലം ഉദ്ഘാടനത്തിന് എത്തിയത്.സാമൂഹ്യ അകലമോ മറ്റ് നിയന്ത്രണ മാനദണ്ഡങ്ങളോ പാലിക്കാതെ പാലത്തിലൂടെ നടക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. എടപ്പാളിലെ ഗതാഗത കുരുക്ക് ഇല്ലാതാക്കാനാണ് മേല്‍പ്പാലം നിര്‍മ്മിച്ചത്. തൃശൂര്‍ റോഡില്‍ നിന്ന് മന്ത്രി നാട മുറിച്ചാണ് പാലം ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് പാലത്തിലൂടെ നടക്കുകയും ചെയ്തു.

Read More

കോവിഡ് ക്ലസ്റ്റര്‍ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും

തിരുവനന്തപുരം : കോവിഡ് ക്ലസ്റ്റര്‍ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.എല്ലാ സ്ഥാപനങ്ങളും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാനും മന്ത്രി നിര്‍ദേശിച്ചു. കൊവിഡ് ക്ലസ്റ്റര്‍ മറച്ചുവച്ച പത്തനംതിട്ട ജില്ലയിലെ നഴ്സിംഗ് കോളജിനെതിരെ നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്. അതേസമയം സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും…

Read More

ഇന്ത്യ- ചൈന സംഘർഷം: 14ാം വട്ട ചർച്ചയിലും പരിഹാരമായില്ല

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഹോട്ട് സ്പ്രിങ് അതിർത്തിയിലെ സംഘർഷത്തിന് പരിഹാരം തേടി ഇന്ത്യയും ചൈനയും സൈനികതലത്തിൽ നടത്തിയ 14ാം വട്ട ചർച്ചയിലും പരിഹാരമായില്ല. ഒത്തുതീർപ്പുണ്ടായില്ലെങ്കിലും ചർച്ചകൾ അനുകൂല ദിശയിലാണെന്ന് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഉടൻ തന്നെ വീണ്ടും ചർച്ച നടത്താമെന്ന തീരുമാനത്തിലാണ് ഇരുവിഭാഗവും പിരിഞ്ഞത്. ഇരുപക്ഷവും ഇതുമായി ബന്ധപ്പെട്ട് ഇന്നലെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി പരസ്പരം സഹകരിക്കുമെന്നും നേരത്തെയുള്ള ചർച്ചകളിലെ തീരുമാനങ്ങൾ പിന്തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഒക്ടോബറിലെ അവസാന റൗണ്ട് ചർച്ചയിൽ ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തി സ്വതന്ത്ര പ്രസ്താവനകൾ പുറപ്പെടുവിക്കുകയാണ് ചെയ്തതെങ്കിൽ ഇത്തവണ അതുണ്ടായിട്ടില്ല. ഇരുപക്ഷത്തെയും പ്രതിരോധ, വിദേശകാര്യ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തതായും പടിഞ്ഞാറൻ മേഖലയിലെ യഥാർഥ നിയന്ത്രണ രേഖയിലെ (എൽ.എ.സി) തർക്കം പരിഹരിക്കുന്നതിന് വ്യക്തവും ആഴത്തിലുള്ളതുമായ വീക്ഷണങ്ങൾ കൈമാറ്റം ചെയ്തതായും സംയുക്ത പ്രസ്താവനയിൽ ഇരുകൂട്ടരും വ്യക്തമാക്കി. ചൈനീസ്…

Read More

‘രാഹുൽ കണക്ട്’ ആപ്പ് ; വാട്‌സ്ആപ്പ് ഗ്രൂപ്പുകളുമായി കോൺഗ്രസ്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് ‘രാഹുൽ കണക്ട്’ ആപ്പുമായി കോൺഗ്രസ്. ഡിജിറ്റൽ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്. വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തകരെ തമ്മിൽ ബന്ധിപ്പിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ലക്ഷക്കണക്കിന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളും സമൂഹമാധ്യമ പ്രചാരണത്തിനായി കോൺഗ്രസ് ആരംഭിക്കും. ‘ആർജി കണക്ട് 2024’ എന്ന പേരിലാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനതലത്തിൽ തുടങ്ങുന്ന ഗ്രൂപ്പുകൾ പിന്നീട് ബൂത്ത് തലത്തിൽ വരെ വ്യാപിപ്പിക്കും. ഈ ഗ്രൂപ്പിലൂടെ നൽകുന്ന രാഷ്ട്രീയ സന്ദേശങ്ങൾ പ്രവർത്തകർ സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിപ്പിച്ച് സമൂഹത്തിലേക്ക് എത്തിക്കണം. സജീവപ്രവർത്തകരെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാക്കിയ ശേഷം അവർ വഴി സാധാരണ വോട്ടർമാരിലേക്ക് പാർട്ടി സന്ദേശങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് ആരംഭിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ റാലികൾക്കു തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് ഡിജിറ്റൽ പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ് നടപടിയാരംഭിച്ചത്.

Read More

സിപിഎമ്മിന്റെ ചൈനീസ് പ്രേമം ദേശവിരുദ്ധമെന്ന് കെ സി വേണുഗോപാൽ

പാക്കിസ്ഥാന് ആയുധം നല്‍കുകയും നേപ്പാളിനെ ഇന്ത്യയ്ക്കെതിരെ തിരിച്ചുവിടുകയും അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ കയ്യടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചൈന രാജ്യസുരക്ഷയ്ക്ക് അതീവ ഭീഷണി ഉയര്‍ത്തുന്ന കാലഘട്ടത്തിലും സിപിഎം പ്രകടിപ്പിക്കുന്ന ചൈനീസ് പ്രേമം ദേശവിരുദ്ധവും രാഷ്ട്രീയ പാപ്പരത്തുവുമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. രാജ്യം സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും മാതൃരാജ്യത്തേക്കാള്‍ തങ്ങളുടെ കൂറ് ചൈനയോടാണെന്ന് അടിവരയിടുന്നതാണ് സി പി എം പോളിങ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ പുതിയ പ്രസ്താവന. ഐക്യരാഷ്ട്ര സഭ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശവാദം ഉള്‍പ്പെടെ ഇല്ലാതാക്കാന്‍ അന്തര്‍ദേശീയ തലത്തില്‍ ഗൂഢാലോചന നടത്തുകയും അഫ്ഗാനിസ്ഥാനില്‍ താലിബാന് പരോക്ഷ പിന്തുണ നല്‍കി ഇന്ത്യ ഉപഭൂഖണ്ഡത്തിലേക്ക് സംഘര്‍ഷം വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചൈന, ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. സൈനികവും സാമ്പത്തികവുമായ ഭീഷണിയാണ് ഇന്ത്യയ്ക്കു നേരെ…

Read More

പ്രധാനമന്ത്രി വഴിയിൽ കുടുങ്ങിയ സംഭവം; റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ അന്വേഷിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ മേൽപ്പാലത്തിൽ 20 മിനിറ്റ് കുടുങ്ങിക്കിടന്ന സംഭവം ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സമിതി അന്വേഷിക്കുമെന്ന് സുപ്രീംകോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറലാണ് സമിതി രൂപീകരിക്കുക. എൻഐഎ ഡയറക്ടർ ജനറൽ, പഞ്ചാബ് എഡിജിപി, ഹൈക്കോടതി റജിസ്ട്രാർ ജനറൽ എന്നിവരും അന്വേഷണ സമിതിയിലുണ്ടാകും. അഞ്ചംഗ അന്വേഷണ സമിതിയാകും രൂപീകരിക്കുക. ചോദ്യങ്ങൾ ഏതെങ്കിലും ഒരു വശത്തുള്ള അന്വേഷണത്തിൽ അവശേഷിക്കുന്നില്ലെന്നും തങ്ങൾക്ക് ഒരു സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു. പഞ്ചാബ്, ഹരിയാന ഹൈക്കോടതി റജിസ്ട്രാർ ജനറൽ ശേഖരിച്ച പ്രധാനമന്ത്രിയുടെ യാത്രാവിവരങ്ങൾ സമിതി വിശദമായി പരിശോധിക്കും. സുരക്ഷാവീഴ്ചയുടെ കാരണമെന്താണെന്നും ആരാണ് ഉത്തരവാദിയെന്നും ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ സുരക്ഷാ മുൻകരുതലുകൾ വേണമെന്നും സമിതി അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണം. നിഷ്പക്ഷമായി അന്വേഷിച്ച് നിശ്ചിത സമയത്തിനുള്ളിൽ സമതി റിപ്പോർട്ട് കൈമാറുമെന്നും ചീഫ്…

Read More

നേതാക്കൾക്ക് കോവിഡ്; കോൺഗ്രസ് പദയാത്ര നിർത്തിവെച്ചു

ബംഗളൂരു: മേക്കേദാട്ടു പദ്ധതിക്കായി കർണാടകയിൽ കോൺഗ്രസ് നടത്തുന്ന പദയാത്ര നിർത്തിവെച്ചു. അഞ്ച് ദിവസമായി തുടരുന്ന പദയാത്രയ്ക്ക് നേതൃത്വം നൽകുന്ന അഞ്ച് നേതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി. പത്ത് ദിവസം നീണ്ടു നിൽക്കുന്നതായിരുന്നു പദയാത്ര. മേക്കേദാട്ടുവിൽ കാവേരി നദിക്കു കുറുകെ അണക്കെട്ട് നിർമ്മിച്ച് ബംഗളൂരുവിലും പരിസരങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി നടപ്പാക്കണമെന്ന ആവശ്യപ്പെട്ടാണ് കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസവും പദയാത്രയ്ക്ക് വിവിധ ഭാഗങ്ങളിൽ വൻ വരവേൽപാണ് ലഭിച്ചത്.പദയാത്ര നയിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളായ വീരപ്പ മൊയ്ലി, മല്ലികാർജ്ജുന ഖാർഗെ തുടങ്ങിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡികെ ശിവകുമാർ, സിദ്ധരാമയ്യ തുടങ്ങിയവർ കോവിഡ് ബാധിതരായ നേതാക്കളുമായി നേരിട്ട് വേദി പങ്കിട്ടിരുന്നു.ബംഗളൂരുവിൽ സമാപിക്കേണ്ടിയിരുന്ന പദയാത്ര, കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

Read More

സസ്‌പെൻസ്ഒളിപ്പിച്ച് തിരിമാലിയുടെ ട്രെയിലർ പുറത്ത്

മുനമ്പം ഹാർബർ വിട്ട് ഇതുവരെ പുറത്തു പോയിട്ടില്ലാത്ത അലക്സാണ്ടർ എങ്ങനെയാണ് നേപ്പാളിലെത്തിയത് ? ബേബിയോടും കുടുംബത്തോടും കോടതി കനിയുമോ ? ലോകത്തിലെ ഏറ്റവും അപകടകരമായ ലുക്ല എയർപോർട്ടിൽ ഇവർ എത്തിയതെന്തിന്? സസ്‌പെൻസ് നിറച്ച ഒരു ഫീൽ ഗുഡ് എന്റർടൈനറാവും തിരിമാലി എന്ന സൂചന നൽകുകയാണ് പുറത്തുവന്ന ട്രെയിലർ. സൈന മൂവീസാണ് ട്രെയിലർ റിലീസ് ചെയ്തത്. കേരളത്തിലും നേപ്പാളിലും ചിത്രീകരിച്ച തിരിമാലി ദൃശ്യഭംഗിയിലും മികച്ചതായിരിക്കുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ബിബിൻ ജോർജും ജോണി ആന്റണിയും ധർമ്മജനും ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ശിക്കാരി ശംഭുവിന് ശേഷം എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസ് നിർമിച്ച സിനിമ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്തതത്. സംവിധായകനൊപ്പം തിരക്കഥ എഴുതിയത് സേവ്യർ അലക്സ് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – നിഷാദ് സി. ഇസെഡ്. തിരിമാലിയുടെ ഛായാഗ്രഹണം – ഫൈസൽ അലി. എഡിറ്റിങ് –…

Read More

നടിയെ ആക്രമിച്ച കേസ് ; ഏഴ് മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മടങ്ങിയത്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി.ഏഴ് മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഉദ്യോഗസ്ഥർ ഏഴ് മണിയോടെ മടങ്ങിയത്. പരിശോധന വിവരങ്ങൾ കോടതിയെ അറിയിക്കും. ദിലീപിന്റെ വീട്ടിൽ നിന്നും മൊബൈൽ ഫോണുകളും കമ്ബ്യൂട്ടർ ഹാർഡ് ഡിസ്‌കൂകളും പിടിച്ചെടുത്തതായാണ് വിവരം. എന്നാൽ പൊലീസ് അന്വേഷിക്കുന്നുവെന്നു പറയുന്ന തോക്ക് കണ്ടെത്താനായില്ല എന്നാണ് വിവരം. ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ദിലീപിന് തോക്കുപയോഗിക്കാൻ ലൈസൻസില്ലെന്നാണ് പൊലീസ് പറയുന്നത്.ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീടിന് പുറമെ സഹോദരൻ അനൂപിന്റെ വീട്ടിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്ബനിയിലും പരിശോധന നടന്നിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തേടി കൂടിയായിരുന്നു പരിശോധന.ദൃശ്യങ്ങൾ കൊച്ചിയിലെ…

Read More

വിദ്യാലയത്തിൽ കയറിയുള്ള എസ്.എഫ്.ഐ വിളയാട്ടം അവസാനിപ്പിക്കുക : കെ.പി.എസ്.ടി. എ

മലപ്പുറം:കിഴിശ്ശേരി ഉപജില്ലയിലെ പൂക്കോളത്തൂർ ഹൈ സ്കൂളിൽ എസ്.എഫ്.ഇ ഗുണ്ടകൾ കയറി അധ്യയനം മുടക്കുന്ന രീതിയിൽ അക്രമം നടത്തിയതിൽ കെ.പി.എസ്.ടി. എ മലപ്പുറം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.കുറെ നാളുകൾക്ക് ശേഷം വിദ്യാലയം തുറന്നു പ്രവർത്തനം ആരംഭിച്ചതെ ഉള്ളു.അധ്യയനം മുടക്കി ഉള്ള സമരം സ്കൂൾ പ്രവർത്തനത്തെ ബാധിക്കും എന്ന് ഹെഡ് ടീച്ചർ അറിയിച്ചിട്ടും വിദ്യാലയം പ്രവർത്തിപ്പിക്കുവാൻ സമരക്കാർ സമ്മതിച്ചില്ല.അക്രമികൾ കൈയേറ്റം ചെയ്തതിനാൽ അധ്യാപകർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.ജില്ലയിൽ മാതൃകപരമായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം സുഗമമായി നടത്താൻ വേണ്ട സാഹചര്യംഒരുക്കുകയും കുറ്റവാളികളെമാതൃകാപരമായി ശിക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു

Read More