മാത്യു കുഴൽനാടൻ എം എൽ എ എതിരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിപിഎം -ഡി വൈ എഫ് ഐ ഗുണ്ടാ വിളയാട്ടം നടപടി വേണമെന്ന് മാത്യു കുഴൽനാടൻ എം എൽ എ

മൂവാറ്റുപുഴ; ചാനൽ പങ്കെടുക്കാൻ മൂവാറ്റുപുഴ ടീബിയിൽ എത്തിയ തന്നെ സി പി എം -ഡി വൈ എഫ് ഐ പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുറത്തുകടക്കാൻ കഴിയാത്ത വിധം സംഘർഷമുണ്ടാക്കി എന്നും പോലീസിന്റെ നിശബ്ദത സിപിഎം ഒത്താശയോടെ ആണെന്നും മാത്യു കുഴൽനാടൻ എം എൽ എ.മൂവാറ്റുപുഴയിൽ വൈകിട്ടുണ്ടായ സംഘർത്തിന് ശേഷം പ്രവർത്തകരെയെല്ലാം പറഞ്ഞുവിട്ട ശേഷം ചാനൽ ചർച്ചയിൽ പങ്കെടുക്കാനായി താൻ ടീബിയിലെത്തിയ സമയത്താണ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ സംഘടിച്ചെത്തുകയും അസഭ്യം പറയുകയും ഉപരോധിയ്ക്കുകയുമായിരുന്നെന്ന് എം എൽ എ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്ന് മൂവാറ്റുപുഴയിലുണ്ടായത് സി പി എം -ഡി വൈ എഫ് ഐ പ്രവർത്തകർ ആസൂത്രിതമായി നടത്തിയ ആക്രണമായിരുന്നെന്നും ഭയപ്പെടുത്തി കോൺഗ്രസിന്റെ സംഘടന പ്രവർത്തനത്തെ ആർക്കും തടയാനിവില്ലന്നും എം എൽ എ പറഞ്ഞു.ഇത്തരം പ്രവണതകളെ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടും.സമാധാന പരമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലുടെ പാർട്ടി മുന്നോട്ട് നീങ്ങും .എം എൽ എ…

Read More

കോൺഗ്രസ്‌ പ്രകടനത്തിന് നേരെ അക്രമം കരുതി കൂട്ടി ആസൂത്രിതമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

മുവാറ്റുപുഴ :മൂവാറ്റുപുഴയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിൽ നേരെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തത് നടത്തിയതാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.കോൺഗ്രസ്സുകാരെ ആക്രമിച്ച സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന പോലീസ് സ്വന്തം സേനയിലെ പോലീസുകാരെ ആക്രമിച്ച സിപിഎം ഡിവൈഎഫ്ഐ ക്കെതിരെ എങ്കിലും നടപടിയെടുക്കാൻ പോലീസ് തയ്യാറാവണമെന്നും അതിന് ആർജ്ജവം കാണിക്കണമെന്നും മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു.കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി കോൺഗ്രസ് മുന്നോട്ട് വരുമെന്നും എം എൽ എ കൂടിച്ചേർത്തു.

Read More

കോൺഗ്രസ്‌ പ്രകടനത്തിന് നേരെ സിപിഐഎം – ഡി വൈ എഫ് ഐ അക്രമം

മുവാറ്റുപുഴ : കോൺഗ്രസ്‌ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് വൈകിട്ട് 5 മണിക്ക് മുവാറ്റുപുഴ കോൺഗ്രസ്‌ ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനത്തിനുനേരെ സിപിഎം ഡി വൈ എഫ് ഐ ഗുണ്ടകളുടെ അക്രമം.മാർച്ച്‌ ആരംഭിച്ച് മുതൽ സിപിഎം ഓഫീസിന് മുന്നിൽ ഒത്തു കൂടിയ ഡി വൈ എഫ് ഐ ഗുണ്ടകൾ കല്ലും മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമംആരംഭിക്കുക ആയിരുന്നു. കോൺഗ്രസ്‌ മാറാടി മണ്ഡലം പ്രസിഡന്റ്‌ സാബു ജോൺ,ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ കെ എം മാതുകുട്ടി ഉൾപ്പെടെ നിരവധി നേതാക്കന്മാർക്കും പ്രവർത്തകർക്കും പരിക്ക് പറ്റി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് . മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് അടക്കമുള്ള കോൺഗ്രസ് നേതാക്കന്മാർ ക്കെതിരെ കല്ലേറ് നടത്തിയാണ് അക്രമം ആരംഭിച്ചത്.അക്രമത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസ് പ്രതിഷേധം രേഖപ്പെടുത്തി.

Read More

ലൈബ്രറി കൗൺസിലിലും പീഡനം ; സിപിഎം സംഘടന നേതാവിനെതിരെ പരാതിയുമായി യുവതി രംഗത്ത് ; പരാതി നൽകി രണ്ടു ദിവസമായിട്ടും നടപടിയില്ല

തിരുവനന്തപുരം : സിപിഎം സംഘടനാ നേതാവും സിപിഎം ഉന്നത നേതാവിന്റെ അടുപ്പക്കാരനുമായ ലൈബ്രറി കൗൺസിൽ ജീവനക്കാരനെതിരെ പീഡന പരാതിയുമായി കൊല്ലം സ്വദേശിയായ യുവതി രംഗത്ത്. പാർട്ടി പ്രവർത്തക കൂടിയായ യുവതി ലൈബ്രറി കൗൺസിൽ സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും ഗൗനിക്കാതെ വന്നപ്പോൾ സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിന് നൽകുകയായിരുന്നു. തുടർന്ന് പാർട്ടി തലത്തിൽ ഇടപെടലുകൾ ഉണ്ടാകാതെ വന്നപ്പോൾ രണ്ടുദിവസം മുമ്പ് യുവതി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകി രണ്ടു ദിവസം പിന്നിട്ടിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് പറയുന്നു.തൃശ്ശൂർ ജില്ലക്കാരനായ ഉന്നത സിപിഎം നേതാവുമായി വളരെ അടുത്ത ബന്ധം വെക്കുന്ന ആരോപണ വിധേയനായ ജീവനക്കാരന് സിപിഎം സംരക്ഷണം ഒരുക്കുന്നുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Read More

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്കു ശ്രമിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.കഴിഞ്ഞ ദിവസമാണ് നടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറയിപ്പെടുന്നു.അടുത്തിടെ ദിലീപിനെതിരെയുള്ള പുതിയ കേസും അന്വേഷണവുമൊക്കെ വന്നതിന് പിന്നാലെയായിരുന്നു ഈ സംഭവം ഉണ്ടായത്.നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടിയുടെ ആത്മഹത്യാ ശ്രമത്തിന് ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണ് വിവരമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദമാണ് നടിയുടെ ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് സൂചനയെന്ന് സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.കൂറുമാറിയ സാക്ഷികളുടെ സാമ്ബത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സാക്ഷികളില്‍ ഒരാളായ നടിയുടെ ആത്മഹത്യ ശ്രെമം.ഇവരെ എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.കൂറുമാറിയ സാക്ഷികളുടെ സാമ്ബത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സാക്ഷികളില്‍ ഒരാളാണ് ഈ നടി ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ ആത്മഹത്യാശ്രമം അല്ലെന്നും ഗുളികകൾ അധികമായി കഴിച്ചതാണ് പ്രശ്നം ആയതെന്നും അടി…

Read More

മലയാളി ശാസ്ത്രജ്ഞൻ ഡോ.എസ് സോമനാഥ് ഐ.എസ്.ആർ.ഓയുടെ പുതിയ ചെയർമാൻ

തിരുവനന്തപുരം: ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച്‌ ഓര്‍ഗനൈസേഷന്റെ തലപ്പത്തേക്ക് ഒരു മലയാളി കൂടിയെത്തി.ആലപ്പുഴക്കാരനായ എസ് സോമനാഥനാണ് ഐഎസ്‌ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍ . നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ച്‌ വരികെയാണ് ഡോ എസ് സോമനാഥ്. ആലപ്പുഴ തുറവൂര്‍ സ്വദേശിയാണ് റോക്കറ്റ് ഡെവെലപ്മെന്റില്‍ പ്രാവീണ്യം നേടിയ ഡോ സോമനാഥ്. ഇതിന് മുൻപ് അദ്ദേഹം ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്‍റര്‍ (എല്‍.പി.എസ്.സി) മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ. സോമനാഥിന്റെ നേട്ടത്തിന് പിന്നില്‍. സോമനാഥ് പ്രോജക്‌ട് ഡയറക്ടറായിരുന്നപ്പോഴാണ് 2014-ല്‍ പുതു തലമുറ വിക്ഷേപണ വാഹനമായ എല്‍.എം.വി-3 വിജയകരമായി പരീക്ഷിച്ചത്. വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്റെ അസോസിയേറ്റ് പ്രോജക്‌ട് ഡയറക്ടറായും അദ്ദേഹം ചുമതല വഹിച്ചിരുന്നു. പി.എസ്.എല്‍.വി. വികസനത്തിന്റെ ആദ്യകാലത്ത് ഐ.എസ്.ആര്‍.ഒ.യില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പി.എസ്.എല്‍.വി. സംയോജനസംഘത്തിന്റെ…

Read More

“പത്തൊമ്പതാം നൂറ്റാണ്ട് “ഇരുപത്തിയൊന്നാമത്തെ ക്യാരക്ടർ പോസ്റ്റർ

കാർത്തികപ്പള്ളി അടിയാൻ കോളനിയിലെ ചാത്തനെയാണ് “പത്തൊമ്പതാം നൂറ്റാണ്ട് “എന്ന് ചിത്രത്തിലെ ഇരുപത്തിയൊന്നാമത്തെ ക്യാരക്ടർ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നത്.പുതിയ തലമുറയിലെ നടൻ വിഷ്ണു ഗോവിന്ദനാണ് ചാത്തനെ അവതരിപ്പിക്കുന്നത്..അധസ്ഥിതർക്കു വേണ്ടി പോരാട്ടം നടത്തിയിരുന്ന സാഹസികനായ പോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കരും പത്തൊൻപതാം നൂറ്റാണ്ടിൻെറ മദ്ധ്യകാലത്ത് തിരുവിതാംകൂറിനെ വിറപ്പിച്ചിരുന്ന തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും നേർക്കു നേർ കണ്ട അവസരം ചാത്തൻെറ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു..രണ്ടു നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന അടിയാളനായ ചാത്തൻെറ മാനസികാവസ്ഥ ഉൾക്കൊണ്ട് അഭിനയിച്ച് ആ കഥാപാത്രത്തെ കാമ്പുള്ളതാക്കാൻ കഴിഞ്ഞത് വിഷ്ണു എന്ന യുവനടൻെറ വിജയമാണ്… ശ്രീ ഗോകുലം മൂവീസ്സിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച്വിനയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സിജു വിത്സൻ നായകനാവുന്നു.അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന,സുരേഷ് ക്യഷ്ണ, ടിനിടോം,വിഷ്ണു വിനയ്, ഇന്ദ്രന്‍സ്,രാഘവന്‍, അലന്‍സിയര്‍,മുസ്തഫ,സുദേവ് നായര്‍,ജാഫര്‍ ഇടുക്കി,ചാലിപാല,ശരണ്‍,മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു,വിഷ്ണു ഗോവിന്ദ്,സ്പടികം ജോര്‍ജ്,സുനില്‍…

Read More

എറണാകുളത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു

കുന്നത്തൂർ(കൊല്ലം) : എറണാകുളത്ത് വാഹനാപകടത്തിൽ ബി.ടെക് വിദ്യാർത്ഥിനി മരിച്ചു.മുംബൈയിൽ സ്ഥിരതാമസക്കാരായ കൊല്ലം ശാസ്താംകോട്ട പെരുവേലിക്കര കലവറ വീട്ടിൽ പരേതനായ പത്മകുമാറിന്റെയും രശ്മി.എസ്.പിള്ളയുടെയും ഏക മകൾ ഗൗരി പത്മകുമാർ(18) ആണ് മരിച്ചത്.ചൊവ്വാഴ്ച സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്.മൃതദേഹംഎറണാകുളത്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.സംസ്ക്കാരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് പെരുവേലിക്കരയിലെ കുടുംബവീട്ടിൽ നടക്കും.ഗൗരിയുടെ പിതാവ് പത്മകുമാർ ഒരു വർഷം മുമ്പ് കോവിഡ് ബാധിച്ചാണ് മരിച്ചത്.

Read More

കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് സി പി എം ഗുണ്ടാ ആക്രമണം: കെ സി വേണുഗോപാൽ

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് സി പി എം ഗുണ്ടാ ആക്രമണമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. ജില്ലകൾ തോറും അക്രമം നടത്തി കേരളത്തെ ചോരക്കളമാക്കാനാണ് സി പി എമ്മും പിണറായി സർക്കാരും ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി കേരളത്തിലുടനീളം വ്യാപക അക്രമം അരങ്ങേറിയിട്ടും മൗനം പുലർത്തുന്ന മുഖ്യമന്ത്രി അക്രമങ്ങൾക്ക് ഒത്താശ പകരുകയുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. രണ്ടു ദിവസത്തിനിടെ കേരളമാകെ കോൺഗ്രസ് ഓഫീസുകൾക്കു നേരെയും കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും വ്യാപക അക്രമമുണ്ടായി. ജനപ്രതിനിധികളെ പോലും പോലീസിന്റെ ഒത്താശയോടെ കയ്യേറ്റം ചെയ്യാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. മുവാറ്റുപുഴയിൽ മാത്യു കുഴൽ നാടന് നേരെയും, കായംകുളത്തു യു ഡി എഫ് സ്ഥാനാർഥിയായിരുന്ന അരിത ബാബുവിനെതിരെയും പോലീസ് ഒത്താശയോടെ സിപിഎം പ്രവർത്തകരും, പോലീസും അക്രമമഴിച്ചു വിടുകയുണ്ടായി. സപിഎമ്മിന്റെ മുതിർന്ന…

Read More

അതിർത്തി ചെക്ക് പോസ്റ്റുകളിൽ വൻ കൊള്ള ; ഉദ്യോഗസ്ഥർക്ക് കൈക്കൂലി, പാരിതോഷികം

*വിജിലൻസ് റെയ്ഡിൽ കൈക്കൂലിപ്പണം പിടിച്ചു നിസാർ മുഹമ്മദ് തിരുവനന്തപുരം: കേരളത്തിന്റെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ നടക്കുന്ന വൻ അഴിമതികളെക്കുറിച്ച് പരാതി വ്യാപകമായതോടെ സഹികെട്ട് വിജിലൻസിന്റെ മിന്നൽ പരിശോധന. ഇന്നലെ രാവിലെ ആറിന് ആരംഭിച്ച മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ഒത്താശയോടെ വൻ കൊള്ളയാണ് ചെക്ക് പോസ്റ്റുകളിൽ നടക്കുന്നതെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങൾ കൈക്കൂലി വാങ്ങി ഒതുക്കുന്നത് മൂലം ഖജനാവിലെത്തേണ്ട പണം നഷ്ടപ്പെടുന്നത് പൊതുജനങ്ങളും പരാതിയായി ചൂണ്ടിക്കാട്ടിയിരുന്നു. ചരക്ക് വാഹനങ്ങളില്‍ നിന്നും അന്യസംസ്ഥാനത്ത് നിന്നും ശബരിമല ദര്‍ശനത്തിനെത്തുന്ന അന്യസംസ്ഥാന വാഹനങ്ങളില്‍ നിന്നും ആർ.ടി.ഒ ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ ആയിരക്കണക്കിന് രൂപ കൈക്കൂലി വാങ്ങുന്ന വിവരവും വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.തിരുവനന്തപുരം ജില്ലയിലെ അമരവിള മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ അമിതഭാരം കയറ്റിവന്ന…

Read More