വിതച്ചത് കൊയ്യുന്നു തോക്കും കത്തിയും താഴെ വച്ച് ഇനിയെങ്കിലും എസ്എഫ്ഐ പുസ്തകമെടുക്കാൻ പഠിക്കണം

കേരളത്തിലെ കലാലയങ്ങളെ കലാപഭൂമിയാക്കാൻ പരിശീലനം കൊടുത്ത കുട്ടി സഖാക്കൾക്ക് എവിടെ നിന്നെങ്കിലും തിരിച്ചടി കിട്ടിയാൽ അത് ആത്മരക്ഷയ്ക്ക് ആരെങ്കിലും സഹിക്കെട്ട് ആയുധമെടുക്കുന്നതായിരിക്കുമെന്നതിനു സംശയമില്ല. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജും, എറണാകുളത്തെ മഹാരാജാസ് കോളേജും, കണ്ണൂർ ബ്രണ്ണൻ കോളേജുമൊക്കെ എസ്.എഫ്,.ഐ എന്ന ഇന്ത്യയിലെ തന്നെ അത്യധികം അപകടകാരികളായ കലാപകാരികൾ ആയുധപ്പുരകളാക്കി അക്രമരാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുന്ന ഇടങ്ങളാക്കി മാറ്റിയിട്ട് കാലമേറെയായി. ഒത്താശ ചെയ്തുകൊടുക്കുന്നത് മൂത്ത സഖാക്കളും ആദ്യം കല്ലെറിയാനും പിന്നെ ബസിനും കാറിനും തീവയ്ക്കാനും പീന്നീട് ആളെ എറിഞ്ഞു കൊല്ലാനും ആഖ്വാനം ചെയ്യുന്ന ശൈലിയും രീതിയും മറ്റൊരു പ്രസ്ഥാനവും കേരളത്തിൽ പരീക്ഷിച്ചിട്ടില്ല.പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടികൊല്ലുന്നതിൽ തുടങ്ങി പ്രായം പറഞ്ഞ് മുഖത്ത് വെട്ടുന്ന പ്രാകൃത രിതിവരെ എണ്ണിയാലൊടുങ്ങാത്ത കൊലപാതക പരമ്പരകൾക്ക് എവിടെനിന്നെങ്കിലും തിരിച്ചടിയുണ്ടായാൽ അത് സ്വാഭാവികം മാത്രം. ഒരു തരത്തിലുള്ള അക്രമത്തെയോ കൊലപാതക രാഷ്ട്രീയത്തെയോ അംഗീകരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട്…

Read More

വായ്പ നിരസിച്ചു; കർണാടകയിൽ യുവാവ് ബാങ്കിന് തീയിട്ടു

ബെംഗളൂരു: വായ്പ അപേക്ഷ നിരസിച്ചതിൽ ക്ഷുഭിതനായ യുവാവ് ബാങ്കിനു തീയിട്ടു. കർണാടകയിലെ ഹവേരി ജില്ലയിൽ ഹെഡുഗോഡ ഗ്രാമത്തിലുള്ള കാനറാ ബാങ്ക് ശാഖയ്ക്കാണ് യുവാവ് തീയിട്ടത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ റട്ടിഹല്ലിയിൽ താമസിക്കുന്ന ഹസരത്‌സബ് മുല്ല(33) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ബാങ്ക് വായ്പയ്ക്കു വേണ്ടി ഹെഡുഗോഡയിലെ കാനറാ ബാങ്ക് ശാഖയെ സമീപിച്ചിരുന്നു. എന്നാൽ രേഖകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അപേക്ഷ ബാങ്ക് തള്ളി. ഇതിൽ ക്ഷുഭിതനായ പ്രതി ശനിയാഴ്ച രാത്രിയോടെ ബാങ്കിലെത്തുകയും കെട്ടിടത്തിന് തീവയ്ക്കുകയുമായിരുന്നു. ജനൽച്ചില്ലുകൾ തകർത്ത് ഓഫിസിനുള്ളിലേക്ക് പെട്രോളൊഴിച്ച് തീയിടുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ഓഫിസിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. ആകെ 12 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നിരവധി രേഖകളും കംപ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും കത്തിനശിച്ചു.

Read More

ഡെൽറ്റയും ഒമിക്രോണും ചേർന്ന് ഡെൽറ്റക്രോൺ വരുന്നു

ന്യൂഡൽഹി: ലോകത്ത് വ്യാപകമായി പടരുന്ന കൊറോണ വൈറസ് വകഭേദങ്ങളായ ഡെൽറ്റയുടെയും ഒമിക്രോണിന്റെയും സങ്കരം സൈപ്രസിലെ ഗവേഷകർ കണ്ടെത്തി. ഡെൽറ്റക്രോൺ എന്നാണ് ഇതിനു പേരു നൽകിയിരിക്കുന്നത്. ഡെൽറ്റയുടെ ജീനോമിൽ ഒമിക്രോണിന്റേതുപോലുള്ള ജനിതകം കണ്ടെത്തിയതിനാലാണ് ഈ പേരിട്ടതെന്ന് സൈപ്രസ് സർവകലാശാലയിലെ ലബോറട്ടറി ഓഫ് ബയോടെക്‌നോളജി ആൻഡ് മോളിക്യുലാർ വൈറോളജി മേധാവി ലിയോൺഡിയോസ് കോസ്റ്റികിസ് പറഞ്ഞു. 25 ഡെൽറ്റക്രോൺ കേസുകളാണ് കോസ്റ്റികിസും സഹപ്രവർത്തകരും സൈപ്രസിൽ കണ്ടെത്തിയത്. ഈ വകഭേദം കൂടുതൽ ഗുരുതരമാണോ വ്യാപനശേഷി കൂടിയതാണോ എന്നെല്ലാമുള്ള വിലയിരുത്തൽ നടക്കുന്നതേയുള്ളൂ.

Read More

“പത്തൊമ്പതാം നൂറ്റാണ്ട് ” ഇരുപതാം ക്യാരക്ടർ പോസ്റ്റർ റിലീസ്

വിനയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”പത്തൊൻപതാം നൂറ്റാണ്ട്” എന്ന ചിത്രത്തിലെ ഇരുപതാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി.നവാഗതയായ വർഷ വിശ്വനാഥ് അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നായികയായിരുന്ന വാണി വിശ്വനാഥിൻെറ സഹോദരീപുത്രിയാണ് വർഷ വിശ്വനാഥ്..കൗമാരപ്രായത്തിൽ തന്നെ അധ:സ്ഥിത വിഭാഗത്തിൽപ്പെട്ട സാധാരണക്കാരോട് അനുകമ്പയും സ്നേഹവും പ്രകടിപ്പിച്ചിരുന്ന ജാനകിയും സഹോദരി സാവിത്രി തമ്പുരാട്ടിയും ആറാട്ടുപുഴ വേലായുധപ്പണിക്കർ നടത്തുന്ന നവോത്ഥാന പോരാട്ടങ്ങളെ മനസ്സു കൊണ്ട് പിന്തുണച്ചിരുന്നു..മാറു മറച്ചു നടക്കാനുള്ള പിന്നോക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുകയും.. “സംഘകാലം” പോലെ എല്ലാ ജനവിഭാഗത്തെയും ഒരു പോലെ കാണുന്ന ഒരു കാലം വരുമെന്നും സ്വപ്നം കണ്ടു നടക്കുന്ന ജാനകിക്കുട്ടിയെ വർഷ ഭംഗിയയായി അവതരിപ്പിച്ചിട്ടുണ്ട്…ശ്രീ ഗോകുലം മൂവീസ്സിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽസിജു വിത്സൻ നായകനാവുന്നു.അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന,സുരേഷ് ക്യഷ്ണ, ടിനിടോം,വിഷ്ണു വിനയ്, ഇന്ദ്രന്‍സ്,രാഘവന്‍, അലന്‍സിയര്‍,മുസ്തഫ,സുദേവ്…

Read More

ഇടുക്കി സംഭവത്തിൻറെ പേരിൽ കെ സുധാകരനെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമെന്ന് കെ സി വേണുഗോപാൽ

ഇടുക്കി സംഭവത്തിന്റെ പേരിൽ കെ സുധാകരനെതിരെ നടക്കുന്ന സംഘടിതമായ ആക്രമണത്തിന് പിന്നിൽ ഉന്നത സി പി എം നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിൻറെ മൊത്തക്കച്ചവടക്കാരാണ് ഇപ്പോൾ കോൺഗ്രസിനെതിരെ ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുന്നയിക്കുന്നത്. കണ്ണൂരിലെ സി പി എമ്മിന്റെ കണ്ണിലെ കരടായ കെ സുധാകരനെ ആക്രമിക്കാൻ തക്കം പാർത്തിരുന്നവർ വീണുകിട്ടിയ അവസരം പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ഇപ്പോൾ നടക്കുന്ന ആക്രമണം. സുധാകരനെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ലെന്നും ആക്രമരാഷ്ട്രീയത്തിൻറെ പേരിൽ കോൺഗ്രസിനെ വിമർശിക്കാൻ സിപിഎമ്മിന് യാതൊരു ധാർമികമായ അവകാശവുമില്ലെന്നും വേണുഗോപാൽ പറഞ്ഞു. ഇടുക്കി കൊലപാതകത്തെ കോൺഗ്രസ് അപലപിക്കുകയൂം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്നും പാർട്ടി ഇന്നലെ തന്നെ ആവശ്യപ്പെട്ടതാണ്. ഒരു തരത്തിലുള്ള ആക്രമ സംഭവങ്ങളെയും കോൺഗ്രസ് ന്യായീകരിക്കുന്നില്ല. എതിരാളികളെ വകവരുത്തുന്ന രാഷ്ട്രീയം കോൺഗ്രെസ്സിന്റെതല്ലെന്നും…

Read More

ടി പി കേസിലെ 11ൽ ഒമ്പത് പ്രതികളും ‘പരോളിൽ ‘ ; ആഭ്യന്തര വകുപ്പിന്റെ കനിവിൽ സുഖവാസത്തിൽ

കോഴിക്കോട്: കേരളത്തെ നടുക്കിയ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 11 പ്രതികളിൽ ഒമ്പതു പേർക്കും ആഭ്യന്തര വകുപ്പിന്റെ കനിവിൽ സുഖവാസം. പരോളിനിടയിൽ കിർമാണി മനോജിനെ ലഹരിപാർട്ടി നടത്തിയതിനു കഴിഞ്ഞ ദിവസം പിടികൂടിയതിൽ അത്ഭുതമില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ തന്നെ നൽകുന്ന സൂചന.ടി പി കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളിൽ കൊടി സുനിയും റഫീക്കും മാത്രമാണ് നിലവിൽ ജയിലിലുള്ളത്. മറ്റുള്ളവരെല്ലാം കോവിഡ് കാലത്തെ സ്‌പെഷൽ പരോളിലാണ്. സിപിഎം നേതാവ് കുഞ്ഞനന്തൻ പരോളിൽ ‘ചികിത്സ’യിലിരിക്കെയാണ് മരിച്ചത് . ടി പി കേസിലെ പ്രതികൾ പരോളിലിറങ്ങി ക്രിമിനൽ കേസുകളിലും ഗൂഡാലോചനയിലും ഉൾപ്പെട്ട സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ അവയൊന്നും മാനദണ്ഡമാക്കാതെ കേസിലെ പ്രതികൾക്കെല്ലാം പരമാവധി പരോൾ നൽകിയിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു.അനൂപ്–175 ദിവസം, മനോജ്–180, സിജിത്ത്–255, റഫീഖ്–170, മനോജൻ–257, കെ സി രാമചന്ദ്രൻ–291, കുഞ്ഞനന്തൻ–327, ഷാഫി–180, ഷിനോജ്–150, രജീഷ്–160, സുനിൽകുമാർ 60 എന്നിങ്ങനെയാണ് വധക്കേസ്…

Read More

ചൂട് കൂടിവരുന്നു; 2021 ലോകത്താകെ രേഖപ്പെടുത്തിയതിൽ ചൂടേറിയ അഞ്ചാം വർഷമെന്ന് ശാസ്ത്രജ്ഞർ

ബ്രസൽസ്: ലോകത്താകെ ഇതുവരെ രേഖപ്പെടുത്തിയതിൽ ചൂടേറിയ അഞ്ചാമത്തെ വർഷമാണ് 2021 എന്ന് യൂറോപ്യൻ യൂണിയൻ ശാസ്ത്രജ്ഞർ. ആഗോള താപനത്തിന് കാരണമായ കാർബൺ ഡയോക്‌സൈഡിന്റെയും മീഥെയ്‌നിന്റെയും അളവാണ് ചൂടേറാൻ കാരണം. യൂറോപ്യൻ യൂണിയനിലെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ഏഴു വർഷമാണ് റെക്കോഡ് ചൂട് രേഖപ്പെടുത്തിയ വർഷങ്ങളെന്നും റിപ്പോർട്ട് പറയുന്നു. 2021 ൽ ശരാശരി ആഗോള താപനില 1.1 -1.2 ഡിഗ്രി സെൽഷ്യസായിരുന്നുവെന്നുമാണ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുമ്പ് 2016 ലും 2020 ലുമാണ് ഏറ്റവും ഉയർന്ന താപം രേഖപ്പെടുത്തിയത്.കാർബൺ ഡയോക്‌സൈഡിന്റെയും മീഥെയ്‌നിന്റെയും അളവ് 2021 ൽ റെക്കോഡ് ഉയരത്തിലായിരുന്നു. എന്നാൽ തുടർച്ചയായ രണ്ടു വർഷങ്ങളിലുള്ള മീഥെയ്ൻ എന്ന വാതകത്തിന്റെ അളവിലുണ്ടായ വർധന എന്തിനാലാണെന്നത് വ്യക്തമല്ല. ഇതുവരെ രേഖപ്പെടുത്തിയതിൽ ഉയർന്ന താപമാണ് കഴിഞ്ഞ വേനലിൽ യൂറോപ്പിൽ രേഖപ്പെടുത്തിയത്. ഫ്രാൻസ്, ഹംഗറി…

Read More

കേരളത്തിൽ കോവിഡ് മൂന്നാം തരംഗം ; അടിയന്തര മുന്നൊരുക്കങ്ങൾ ആവശ്യമെന്ന് ഐഎംഎ

തിരുവനന്തപുരം: കേരളത്തിൽ ജനിതക വ്യതിയാനം സംഭവിച്ച ഒമിക്രോൺ കോവിഡ് മൂന്നാം തരംഗമായി കേരളത്തിൽ ആരംഭിച്ചുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). അതിനാൽ, അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നും രോഗവ്യാപനം നിയന്ത്രിക്കുന്നതിനും രോഗ ചികിത്സ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുമാവശ്യമായ മുന്നൊരുക്കങ്ങൾ അടിയന്തരമായി നടത്തണമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും കുറവ് എത്രയും വേഗം പരിഹരിക്കണം. അതിവേഗ വ്യാപനശേഷിയുള്ള വൈറസ് ആയതിനാൽ വളരെവേഗം ധാരാളം ആളുകൾ കോവിഡ് ബാധിതരാകാൻ സാധ്യതയുണ്ട്. ആശുപത്രി ചികിത്സ വേണ്ട രോഗികളുടെ എണ്ണവും ആനുപാതികമായി കൂടും. കൂടുതൽ ആളുകൾ ദിവസങ്ങൾക്കുള്ളിൽ തന്നെ കോവിഡ് ബാധിതരാകുമെന്നതിനാൽ കോവിഡ് ബ്രിഗേഡ് പുനഃസ്ഥാപിക്കുന്നതിനെ പറ്റി ഗൗരവമായി സർക്കാർ ആലോചിക്കണം. നിർത്തലാക്കപ്പെട്ട കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ പുനഃസ്ഥാപിക്കണം.മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്ഥമായി കോവിഡ് രോഗ ചികിത്സയോടൊപ്പം തന്നെ നോൺ കോവിഡ് രോഗ ചികിത്സയും മുടക്കം…

Read More

ഹേമ കമ്മീഷൻ റിപ്പോർട്ട് അടച്ചുപൂട്ടിവെച്ച സർക്കാർ ; സിനിമയിലെ സ്ത്രീവിവേചനം പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ നൽകിയ റിപ്പോർട്ട് രണ്ടുവർഷത്തോളം അടച്ചുപൂട്ടിവെച്ച സർക്കാർ, ഒടുവിൽ അത് പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി, സാംസ്കാരിക വകുപ്പ് അണ്ടർ സെക്രട്ടറി, നിയമവകുപ്പ് അണ്ടർ സെക്രട്ടറി എന്നിവരാണ് സമിതിയംഗങ്ങൾ. കമ്മീഷൻ റിപ്പോർട്ട് ഏത് തരത്തിൽ പ്രാവർത്തികമാക്കാമെന്ന ആലോചനയുടെ ഭാഗമായാണ് സമിതി.സിനിമാ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച കമ്മിഷന്റെ ശുപാർശ ചലചിത്ര അക്കാദമി സെക്രട്ടറിയും സാംസ്കാരിക വകുപ്പും പരിശോധിക്കും. നിയമപരമായ പ്രശ്നങ്ങൾ നിയമവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും. നിയമനിർമാണ സാധ്യതകളാണ് നിയമവകുപ്പ് പ്രധാനമായും പരിശോധിക്കുന്നത്. ട്രിബ്യൂണൽ രൂപീകരിക്കുമ്പോൾ ഇപ്പോഴുള്ള കമ്മിഷനുകളുമായോ നിയമവേദികളുമായോ സാമ്യമുണ്ടാകാതിരിക്കാനാണ് നിയമവകുപ്പിന്റെ പരിശോധന. മൂന്ന് അംഗങ്ങളുടെയും അഭിപ്രായം അറിഞ്ഞശേഷം സർക്കാർ തീരുമാനമെടുക്കും. റിപ്പോർട്ട് സമർപിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സാംസ്കാരിക വകുപ്പ് അധികൃതർ പറഞ്ഞു. ഹേമ കമ്മിഷൻ…

Read More

ഡോ. എൻ. ചന്ദ്രശേഖരൻ നായർ അന്തരിച്ചു

തിരുവനന്തപുരം: ഹിന്ദി ഭാഷാ പ്രചാരണത്തിന് ഏറെ സംഭാവന നൽകിയ അധ്യാപകനും ഭാഷാസ്നേഹിയും എഴുത്തുകാരനുമായ ഡോ.എൻ. ചന്ദ്രശേഖരൻ നായർ (98) അന്തരിച്ചു. തിരുവനന്തപുരം പട്ടം ലക്ഷ്മി‌ നഗറിലെ വസതിയായ ശ്രീനികേതനിലായിരുന്നു അന്ത്യം.2020ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച അദ്ദേഹം കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ സ്ഥാപകനും ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്. യുജിസി മേജർ റിസർച്ച് ഫെല്ലോ, എമിരറ്റസ് പ്രഫസർ എന്നീ നിലകളിലും പ്രവർത്തിച്ചു. തിരുവനന്തപുരം എംജി കോളേജിലെ ഹിന്ദി വിഭാഗത്തിന്റെ തലവനായിരുന്നു. ‘മലയാളത്തിലെ പ്രേംചന്ദ്’ എന്നാണ് സാഹിത്യ വൃത്തങ്ങളിൽ അദ്ദേഹം അറിയപ്പെടുന്നത്. ചിത്രകലയിലും കഴിവു തെളിയിച്ച അദ്ദേഹം കേരളത്തിലും ഡൽഹിയിലും ചിത്രകലാ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. 200ൽ പരം ജലച്ചായ രചനകൾ നടത്തിയിട്ടുണ്ട്.ആരോഗ്യപ്രശ്നങ്ങൾ കാരണം ന്യൂഡൽഹിയിലെത്തി പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങാനാകാത്തതിനാൽ കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് പട്ടത്തെ വസതിയിലെത്തിയാണ് അദ്ദേഹത്തിന് പുരസ്കാരം കൈമാറിയത്. ഗാന്ധിയനും മദ്യവിരുദ്ധ…

Read More