‘ ഈ രക്തസാക്ഷിക്കൊതി എന്ന് തീരും…?’ ; മൃതദേഹം എത്തുംമുമ്പേ സ്മാരകത്തിന് ലക്ഷങ്ങൾ പൊടിച്ചു സിപിഎം

കണ്ണൂർ : ഇടുക്കി എൻജിനീയറിങ് കോളേജിൽ സംഘർഷത്തിനിടയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് മരണപ്പെട്ടിരുന്നു. മരണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സ്മാരകത്തിനു വേണ്ടി ലക്ഷങ്ങൾ വിലപിടിപ്പുള്ള ഭൂമി വാങ്ങിയിരിക്കുകയാണ് സിപിഎം. മൃതദേഹം നാളെ വൈകുന്നേരത്തോടെയാകും കണ്ണൂരിലെ വീട്ടിലേക്ക് എത്തിക്കുക.അതിനുമുമ്പേ സിപിഎം നടത്തിയ ഇത്തരം ഇടപെടലുകളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.സിപിഎമ്മിന് രക്തസാക്ഷി കൊതി ആണെന്നും ഇതിലൂടെ രാഷ്ട്രീയനേട്ടമാണ് ലക്ഷ്യം വെക്കുന്നതെന്നും ആരോപണമുയരുന്നു.

Read More

സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകർ പത്തനംതിട്ട ജില്ലയിലുടനീളം അക്രമണം അഴിച്ചുവിട്ടു

പത്തനംതിട്ട: സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകർ ജില്ലയിലുടനീളം അക്രമണം അഴിച്ചുവിട്ടു.പത്തനംതിട്ട മുസലിയാർ കോളേജിൽ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവർത്തകർ കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചു. തുടർന്ന് പോലീസും എസ്എഫ്‌ഐ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇന്നലെജില്ലയിലെ വിവിധ കോളേജുകളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു. പല കോളേജുകളിലും എസ്എഫ്‌ഐ ആണ് വിജയിച്ചത്. മുസലിയാർ കോളേജിലും എസ്എഫ്‌ഐയാണ് വിജയിച്ചത്. എന്നാൽ വിജയാഘോഷത്തിനു പകരം എസ്എഫ്‌ഐ പ്രതിഷേധ പ്രകടനമാണ് നടത്തിയത്. ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്.കെഎസ്‌യുവിനെതിരെ പ്രതിഷേധ പ്രകടനവുമായി കോളേജിനുള്ളിൽനിന്ന് ഒരുസംഘം എസ്എഫ്‌ഐ പ്രവർത്തകർ പുറത്തേക്ക് വരികയായിരുന്നു. തുടർന്ന് പുറത്തെത്തിയ വിദ്യാർഥികൾ അവിടെ ഉണ്ടായിരുന്ന കെഎസ്‌യുവിന്റെ കൊടിമരവും കൊടിയും നശിപ്പിക്കാൻ ശ്രമിച്ചു. ഇത് അവിടെ ക്യാമ്പ് ചെയ്തിരുന്ന പോലീസുകാർ തടഞ്ഞു. ഇതോടെ പോലീസും എസ്എഫ്‌ഐ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.വൈകിട്ട് നഗരമധ്യത്തിലും സംഘർഷം…

Read More

സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും പരിശോധന വേണ്ട; കോവിഡ് മാര്‍ഗരേഖ പുതുക്കി ഐസിഎംആര്‍

ന്യൂഡല്‍ഹി: കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും പരിശോധന വേണ്ട എന്ന പുതിയ മാര്‍ഗരേഖയുമായി ഐ.സി.എം.ആര്‍. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും മാത്രം പരിശോധന മതി, ചുമ, പനി, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടല്‍, ശ്വാസതടസ്സം, മറ്റു ലക്ഷണങ്ങള്‍ ഉള്ളവരും പരിശോധിക്കണം എന്നീ നിര്‍ദ്ദേശങ്ങളും പുതുക്കിയ മാര്‍ഗരേഖയിലുണ്ട്.രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികള്‍, ഹോം ഐസലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍ തുടങ്ങിയവര്‍ക്കു പരിശോധന വേണ്ട. ആഭ്യന്തരയാത്രകള്‍ക്കും പരിശോധന നടത്തേണ്ട. വിദേശയാത്ര നടത്തുന്നവരും വിദേശത്തുനിന്നു വിമാനത്താവളങ്ങളിലും സീ പോര്‍ട്ടുകളിലും എത്തുന്നവരും നിര്‍ബന്ധമായും പരിശോധന നടത്തണം.അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും കോവിഡ് പരിശോധന തടസ്സമാകരുതെന്നു മാര്‍ഗരേഖയില്‍ പറയുന്നു. പരിശോധനാ സൗകര്യമില്ലാത്തതിനാല്‍ രോഗികളെ മറ്റു സ്ഥലങ്ങളിലേക്കു റഫര്‍ ചെയ്യരുതെന്നും ഐസിഎംആര്‍ നിര്‍ദേശിച്ചു.

Read More

സിപിഎം അക്രമം അഴിച്ചുവിടുന്നു : കെ.സുധാകരൻ എംപി

കേരളത്തിൽ വ്യാപകമായി സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ബിജെപിക്കാരും എസ്ഡിപിഐക്കാരും സിപിഎം പ്രവർത്തകരെ വെട്ടിനുറുക്കിയപ്പോൾ ഇപ്പോൾ സിപിഎം നടത്തുന്നതുപോലെയുള്ള ഒരു അക്രമസംഭവും തിരിച്ചടിയും കണ്ടില്ല. ഇതിൽ നിന്നു തന്നെ സിപിഎമ്മിന്റെ നയവും വ്യക്തമാണ്. ഭയപ്പെടുത്തി കോൺഗ്രസിനെ കീഴ്പ്പെടുത്താമെന്നു കരുതുന്നുണ്ടെങ്കിൽ അതു മൗഢ്യമാണെന്നും സുധാകരൻ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു.സംഭവത്തെക്കുറിച്ച് പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണം.ഇടുക്കി ഗവ.എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയുടെ മരണം സംഭവിക്കാൻ പാടില്ലാത്തതാണ്. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സാധ്യത കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ ഒരുക്കുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്നും അലംഭാവം ഉണ്ടായിട്ടുണ്ട്. കൂടുതൽ പോലിസുകാരെ വിന്യസിക്കണമെന്ന് കെഎസ് യു ആവശ്യപ്പെട്ടിട്ടും എന്തുക്കൊണ്ട് പോലീസ് തയ്യാറായില്ല. എസ് എഫ് ഐ പ്രവർത്തകന് യഥാസമയം വൈദ്യസഹായം നല്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിൽ വരണം.മരണത്തിന്റെ വേദന…

Read More

എസ് എഫ് ഐ ഗുണ്ടായിസം അവസാനിപ്പിക്കണം: കോൺഗ്രസ്‌

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ പെൺകുട്ടികൾ അടക്കമുള്ള കെ എസ് യു പ്രവർത്തകരെ ക്രൂരമായി മർദിച്ച എസ് എഫ് ഐ പ്രവർത്തകർ ക്യാമ്പസുകളിൽ തേർവാഴ്ച നടത്തുകയാണെന്ന് എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഇടുക്കിയിൽ നടന്ന സംഭവത്തിന്റെ മറവിൽ നിരപരാധികളായ വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്ന എസ് എഫ് ഐ ക്രിമിനലുകളുടെ നടപടി അംഗീകരിക്കാൻ കഴിയില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒരു കെ എസ് യു പ്രവർത്തകൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ്. കൊലപാതകം ആര് ചെയ്താലും തെറ്റാണ്. അക്രമങ്ങളെ ന്യായീകരിക്കാൻ കഴിയില്ല. കേരളത്തിലെ ക്യാമ്പസുകളെ കലാപശാലകളാക്കുന്നത് എസ് എഫ് ഐയാണ്. പലപ്പോഴും പ്രതിരോധത്തിന് വേണ്ടിയുള്ള ചെറുത്ത് നിൽപ്പാണ് കെ എസ് യു അടക്കമുള്ള വിദ്യാർഥി സംഘടനകളിൽ നിന്നുണ്ടാകുന്നത്. പക്ഷെ അതിന്റെ പേരിൽ കൊലപാതകം ന്യായീകരിക്കാൻ കഴിയില്ല. മൂന്നാം വർഷ മലയാള വിദ്യാർഥിയായ അമൽ ടോമിയെ ആൺ കുട്ടികളും…

Read More

‘ജനാധിപത്യത്തിന്റെ നീല വസന്തം വിരിയുന്നു’ ; കെഎസ്‌യു പ്രവർത്തകരെ അഭിവാദ്യം ചെയ്ത് കെ സുധാകരൻ

തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജല വിജയം നേടിയ കെ എസ് യു പ്രവർത്തകരെ അഭിവാദ്യം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം സാങ്കേതിക സർവ്വകലാശാലയിൽ ജനാധിപത്യത്തിൻ്റെ നീല വസന്തം വിരിയുന്നു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കരുത്ത് തന്നെ നിലനിൽക്കുന്നത് കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയിലേയ്ക്ക് കടന്നു വരുന്ന കൗമാരക്കാരുടെ ആശയ ഭദ്രതയിലാണ്. ഇന്നിതാ അക്രമത്തിൻ്റെയും അനീതിയുടെയും ചോരച്ചെമപ്പ് കൊണ്ട് ഏകാധിപത്യവാദികൾ അടക്കി ഭരിച്ചിരുന്ന അരാജകത്വത്തിൻ്റെ ചെങ്കോട്ടകൾ കെഎസ് യു വിൻ്റെ ചുണക്കുട്ടികൾക്ക് കീഴടങ്ങിയിരിക്കുന്നു. വയനാട്ടിൽ,കോഴിക്കോട്,മുട്ടത്ത്,തിരുവനന്തപുരത്ത്,പാലക്കാട്… എണ്ണം പറഞ്ഞ എഞ്ചിനീയറിംഗ് കോളേജുകളിൽ കുട്ടികളുടെ മിന്നുന്ന വിജയം പ്രസ്ഥാനത്തിന് ഊർജ്ജമേകുന്നു.മുന്നിൽ നിന്ന് പട നയിച്ച കെ എസ് യു വിൻ്റെ കുട്ടികൾക്കും അവർക്ക് വഴികാട്ടികളായ മറ്റു സഹപ്രവർത്തകർക്കും അഭിവാദ്യങ്ങൾ !

Read More

‘ജനാധിപത്യചേരിക്ക് കരുത്തായി നീല വസന്തം’ ; സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളിൽ കെഎസ്‌യു മുന്നേറ്റം

കൊച്ചി : സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കെ എസ് യുവിന് മികച്ച മുന്നേറ്റം. പ്രധാന കോളേജുകളിൽ എല്ലാം മികച്ച ഭൂരിപക്ഷത്തോടെ കെഎസ്‌യു യൂണിയൻ നേടി.തിരുവനന്തപുരം സി ഇ ടി എൻജിനീയറിങ് കോളേജ് വർഷങ്ങൾക്കുശേഷം എസ്എഫ്ഐയിൽ നിന്നും കെഎസ്‌യു പിടിച്ചെടുത്തു. ഇടുക്കി തൊടുപുഴ മുട്ടം കോളേജിൽ ചരിത്രത്തിലാദ്യമായി മുഴുവൻ സീറ്റിലും കെ എസ് യു വിജയിച്ചു. വയനാട് ഗവൺമെന്റ് എൻജിനീയറിങ് കോളേജ് കെഎസ്‌യു-എംഎസ്എഫ് സഖ്യം നിലനിർത്തി.പാലക്കാട് ഗവൺമെന്റ് എൻജിനീയറിങ് കോളേജ് കെ എസ് യു -എംഎസ്എഫ് സഖ്യം എസ്എഫ്ഐ യിൽ നിന്നും പിടിച്ചെടുത്തു. കോഴിക്കോട് എഞ്ചിനീയറിങ് കോളേജിലും പ്രധാന സീറ്റുകളിൽ എല്ലാം കെ എസ് യു മുന്നണി ഉജ്ജ്വല വിജയം നേടി.

Read More

അക്രമം കെഎസ്‌യു വിന്റെ ശൈലിയല്ല ; പോലീസ് നിഷ്ക്രിയത്വം പാലിച്ചു : കെ എസ് യു

തിരുവനന്തപുരം : അക്രമ രാഷ്ട്രീയം കെ എസ് യു വിന്റെ ശൈലി അല്ലെന്നും സംസ്ഥാനത്തുടനീളം എസ്എഫ്ഐ അക്രമം അഴിച്ചുവിടുക ആണെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്. ഇടുക്കിയിൽ ഉണ്ടായ സംഭവത്തിൽ സിപിഎം പറയുന്ന ആളുകളെ പ്രതികൾ ആക്കുന്നത് യോജിക്കുവാനാകുന്ന കാര്യമല്ലെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി എൻജിനീയറിങ് കോളേജിൽ പോലീസ് പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ തയ്യാറായില്ലെന്ന് വിദ്യാർഥികൾ പ്രതികരിച്ചിരുന്നു. പോലീസ് നിഷ്ക്രിയത്വം പാലിച്ചുവെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം,പാലക്കാട് എൻജിനീയറിങ് കോളേജ് യൂണിയനുകൾ പിടിച്ചെടുത്ത് കെ എസ് യു

തിരുവനന്തപുരം : തിരുവനന്തപുരം സി ഇ ടി എൻജിനീയറിങ് കോളേജിലും പാലക്കാട് ഗവൺമെന്റ് എൻജിനീയറിങ് കോളേജിലും വിദ്യാർത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി കെ എസ് യു. എസ്എഫ്ഐ കയ്യടക്കി വച്ചിരുന്ന കോളേജുകളിലാണ് ഉജ്ജല വിജയം കെ എസ് യു നേടിയത്. കോഴിക്കോട് എൻജിനീയറിങ് കോളേജിലും പ്രധാന സീറ്റുകളിൽ കെഎസ്‌യു വിജയം നേടി.

Read More

എൻ കെ പ്രേമചന്ദ്രൻ എംപി യുടെ വാഹനത്തിനുനേരെ ഡിവൈഎഫ്ഐ ആക്രമണം

കൊല്ലം : കൊല്ലം ചവറയിൽ എൻ കെ പ്രേമചന്ദ്രൻ എംപി യുടെ വാഹനത്തിനുനേരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തി. ഡിവൈഎഫ്ഐ പ്രകടനത്തിന് ഇടയിലാണ് അതുവഴി കടന്നു വന്ന വാഹനത്തിന് നേരെ അക്രമം അഴിച്ചുവിട്ടത്.

Read More