‘ഒരുപിടി ഓർമകൾ’ ; പി ടിയുടെ ഐതിഹാസിക ജീവിതം വീക്ഷണം പുസ്തകമാക്കുന്നു

കൊച്ചി : സമുന്നതനായ കോൺഗ്രസ് നേതാവും കെപിസിസി വർക്കിംഗ് പ്രസിഡന്റും വീക്ഷണം പത്രാധിപരും എം എൽ എയും ആയിരുന്ന പി ടി എല്ലാ ജീവജാലങ്ങളുടെയും പ്രകൃതിയുടെയും ഭാവിയെ സംരക്ഷിക്കുന്നതിനുള്ള ധീരമായ നിലപാടുകളും ശക്തമായ ഇടപെടലുകളും അതിതരസാധാരണമായ വ്യക്തിപ്രഭാവവും അദ്ദേഹത്തെ ഏറെ ജനസമ്മതനാക്കി. വീക്ഷണം പബ്ലിക്കേഷൻസ് പി ടിയുടെ ഐതിഹാസിക ജീവിതം പുസ്തകരൂപത്തിൽ ആക്കുകയാണ്. പി ടി യുടെ വ്യക്തിജീവിതം, രാഷ്ട്രീയ ജീവിതം, പരിസ്ഥിതിയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവ നേരിട്ട് ബോധ്യപ്പെട്ട അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ഒരുക്കുന്ന ഒരു ഓർമ്മപുസ്തകം മാത്രമല്ല ഇത്, ഒരു ചരിത്ര പുരുഷന്റെ ജീവിതം രേഖപ്പെടുത്തൽ കൂടിയാണ്. പുസ്തകത്തിന്റെ ഉള്ളടക്കത്തിന് വേണ്ടിയുള്ള നിർദ്ദേശങ്ങളും എഴുത്തുകളും ഫോട്ടോകളും പി ടി യുടെ പ്രിയപ്പെട്ടവരിൽ നിന്നും പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക7510888444,8111992883ptbook2022@gmail.com

Read More

കോവിഡ് കൊള്ള പുറത്തായി: ഫയലുകൾ മുക്കി ആരോഗ്യവകുപ്പ് ; യഥാർത്ഥ വിവരം നൽകണമെന്ന് പൊലീസ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ വാങ്ങി പർച്ചേസ് നടത്തിയതിന്റെ തെളിവുകൾ പുറത്തുവന്നതിന് പിന്നാലെ ആരോഗ്യവകുപ്പിൽ നിന്ന് സുപ്രധാന ഫയലുകൾ അപ്രത്യക്ഷമായി.  കെകെ ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ആരോഗ്യ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് കമ്മീഷൻ വാങ്ങിയത് ഉൾപ്പെടെയുള്ള അഴിമതികൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ, പർച്ചേസ് കൊള്ളയിൽ വിജിലൻസിനെ ഒഴിവാക്കി ആഭ്യന്തര അന്വേഷണം മാത്രം നടത്തി സർക്കാർ തലയൂരാൻ ശ്രമിക്കുന്നതിനിടെയാണ് ഫയലുകൾ കാണാതായ വിവരം പുറത്തുവന്നത്. അ‍ഞ്ഞൂറിലേറെ സുപ്രധാന ഫയലുകൾ കാണാതായ വിവരം പുറത്തുവന്നതിന് പിന്നാലെ യഥാർത്ഥ വിവരങ്ങൾ തേടി കന്റോൺമെന്റ് പൊലീസ് ആരോഗ്യവകുപ്പ് ഡയറക്ടറെ സമീപിച്ചു. കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ കേസ് എടുക്കാൻ കഴിയുന്നില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം, പഴയ ഫയലുകളാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണം.  കാണാതായ ഫയലുകള്‍ കൊവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും കെ.എം.എ.സി.സി.എല്‍ രൂപീകൃതമായതിന് മുമ്പുള്ള…

Read More

രാഷ്ട്രപതിക്ക് ഡി-ലിറ്റ്: വി.സി യുടെ കത്ത് അപമാനകരം: ചെന്നിത്തല

തിരുവനന്തപുരം: ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപതിക്ക് ഡി-ലിറ്റ് കൊടുക്കണോ വേണ്ടയോ എന്നുളളതിനെ സംബന്ധിച്ച വൈസ് ചാൻസിലർ ചാൻസിലർ കൂടിയായ ഗവർണർക്ക് വെള്ള പേപ്പറിൽ കത്ത് എഴുതിയ സംഭവം അപമാനകരമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രപതിക്ക്  ഡീലിറ്റ് കൊടുക്കണോ വേണ്ടയോ എന്നു സിൻറിക്കേറ്റിനു തീരുമാനിക്കാം. എന്നാൽ സിഡിക്കേറ്റ് വിളിച്ച് ചേർക്കാതെ വെള്ള പേപ്പറിൽ തീരുമാനം അറിയിച്ചത് വി.സിയുടെ ഗുരുതര വീഴ്ചയാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടായോ എന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.കത്തില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണ്. ഇതിന് വേണ്ടി സിന്‍ഡിക്കേറ്റ് യോഗം കൂടിയോ? സിന്‍ഡിക്കേറ്റ് മിനിറ്റ്സ് ഉണ്ടോ? ഉണ്ടെങ്കില്‍ അതിന്‍റെ നമ്പര്‍ എത്രയാണ്. കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലര്‍ ചാന്‍സിലറില്‍ നിന്ന് ഒരു നിര്‍ദ്ദേശം കിട്ടിയാല്‍ അത് സിന്‍ഡിക്കേറ്റില്‍ വെക്കേണ്ടതാണ്. ഔദ്യോഗികമായി സിന്‍ഡിക്കേറ്റില്‍ വെച്ചിട്ടുണ്ടോ? സിന്‍ഡിക്കേറ്റില്‍  വെക്കാതെ അദ്ദേഹം എങ്ങനെയാണ് സിന്‍ഡിക്കേറ്റ് മെമ്പമാരുടെ അഭിപ്രായം…

Read More

ജയരാജന് മറുപടി കണ്ണൂരിലെ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കും: കെ. സുധാകരന്‍

തൃശൂര്‍: കെ റെയിലിന്റെ സര്‍വ്വേ കല്ല് പിഴുതെറിയാന്‍ വരുന്നവര്‍ പല്ല്് സൂക്ഷിക്കണമെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രസ്താവനയ്ക്ക് കണ്ണൂരിലെ കെ.എസ്.യു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഇത് സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തൃശൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീഷണിപ്പെടുത്തി നടപ്പിലാക്കാന്‍ കെ റെയില്‍ പദ്ധതി പിണറായി വിജയന്റെ മുറ്റത്തല്ല കേരളത്തിന്റെ മണ്ണിലാണ് വരുന്നതെന്ന് സുധാകരന്‍ ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രിയുടെ പിടിവാശി ഒന്നുകില്‍ തലയ്ക്ക് വെളിവില്ലാതെയാണ് അല്ലെങ്കില്‍ അവസാന നിമിഷം കൊള്ള നടത്താനാണ്. കെ റെയിലില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. ഇത് രാജ ഭരണമല്ല, എകഛത്രാധിപതിയെ പൊലെ തീരുമാനമെടുക്കാന്‍ പിണറായി വിജയന്‍ ദൈവമാണോ. ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യാതെ ഡി.പി.ആര്‍ പ്രസിദ്ധപ്പെടുത്താതെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. അവസാന ശ്വാസം വരെ കെ റെയില്‍ പദ്ധതിക്കെതിരെ പോരാടും. തൃക്കാക്കരയില്‍ താമസിയാതെ…

Read More

കെ. റെയില്‍ സാമ്പത്തിക ബാധ്യത ആര് വഹിക്കുമെന്ന് മുഖ്യമന്ത്രി പറയണം: കെ. സുധാകരന്‍

തൃശൂര്‍: കെ. റെയില്‍ വരുത്തി വെയ്ക്കുന്ന സാമ്പത്തിക ബാധ്യത ആര് വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. കേരള മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ 45-ാം സംസ്ഥാന സമ്മേളനം കാസിനോ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുന്നോട്ടുപോകാമെന്ന് കരുതിയാല്‍ നടക്കില്ല. സര്‍ക്കാരിനും അതിന് നേതൃത്വം നല്‍കുന്നവര്‍ക്കും താത്പര്യങ്ങളുണ്ടാവാം. നാടിനും ജനത്തിനും ആവശ്യമുള്ളതായിരിക്കണം വികസനം. നിങ്ങള്‍ക്കാവശ്യമുള്ളതല്ല സമൂഹം നിശ്ചയിക്കുന്നതായിരിക്കണം വികസനമെന്നും കെ. സുധാകരന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. താന്‍ പറയുന്നത് മാത്രമാണ് ശരി എന്ന മട്ടില്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ മുഖ്യമന്ത്രിക്ക് മുന്നോട്ടുപോകാനാവില്ല. കമ്മീഷനില്‍ പി.എച്ച്.ഡി വാങ്ങിയ ആളാണ് പിണറായി വിജയന്‍. ആക്രിക്കച്ചവടമാണ് കെ റെയിലിന്റെപേരില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും സര്‍ക്കാര്‍ ജീവനക്കാരില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു.…

Read More

സിൽവർ ലൈനിനെ ജീവന്മരണപ്പോരാട്ടമായിട്ടാണ് കാണുന്നത് ; സർക്കാർ ധിക്കാരത്തോടെ സമീപിക്കുന്നു : കെ സുധാകരൻ

കൊച്ചി : സിൽവർ ലൈൻ വിഷയത്തിൽ സംസ്ഥാന സർക്കാർ ധിക്കാരത്തോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. സിൽവർ ലൈൻ മായി ബന്ധപ്പെട്ട സമരങ്ങളെ ജീവന്മരണപ്പോരാട്ടമായിട്ടാണ് കാണുന്നത്. സർക്കാർ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുവാൻ തയ്യാറാകണം.റെയിൽവേ അനുമതി നൽകിയെന്ന് പറഞ്ഞത് കളവാണ്. കവളപ്പാറയിലും വല്ലാർപാടത്തും പുനരധിവാസം നടന്നിട്ടില്ല. സർക്കാർ നടത്തുന്നത് പൂരപ്പറമ്പിലെ പ്രഖ്യാപനം ആണെന്നും ഹൈക്കോടതിയിൽ നടക്കുന്ന നിയമ പോരാട്ടങ്ങൾക്ക് കോൺഗ്രസിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് തട്ടിയെടുത്ത ശേഷം വീണ്ടെടുത്ത നവജാത ശിശുവും അമ്മയും ആശുപത്രി വിട്ടു

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് തട്ടിയെടുത്ത ശേഷം വീണ്ടെടുത്ത നവജാത ശിശുവും അമ്മയും ആശുപത്രി വിട്ടു.വൈകുന്നേരം മൂന്നരയോട് കൂടി ആശുപത്രിയില്‍ നിന്ന് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് ഇവര്‍ പോയത്. പൊലീസുകാര്‍ക്ക് മധുരം നല്‍കിയ ശേഷം വണ്ടിപ്പെരിയാറിലേക്ക് തിരിച്ചു. അജയ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഒരു സുരക്ഷാ ജീവനക്കാരിയെ സസ്പെന്‍റെ ചെയ്തു. വളരെ ആസൂത്രിതമായാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ തോമസ് മാത്യു പ്രതികരിച്ചു. കുഞ്ഞനുജത്തിയെ കാണാന്‍ ദമ്ബതികളുടെ മൂത്ത കുട്ടി അലകൃതയും എത്തിയിരുന്നു. നേരത്തെ ഡിവൈഎസ്പി സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുഞ്ഞിനുള്ള വസ്ത്രങ്ങളും മറ്റും സമ്മാനിച്ചിരുന്നു.സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിക്കുള്ളില്‍ നിന്ന് സഹായം കിട്ടിതായി തോന്നുന്നില്ല. ഒരാഴ്ചയ്ക്കുള്ളില്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. പ്രാഥമിക നടപടിയുടെ ഭാഗമായാണ് സുരക്ഷാ ജീവനക്കാരിയെ…

Read More

സംസ്ഥാനത്ത് ഇന്ന് 5944 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5944 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂർ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂർ 280, മലപ്പുറം 260, പാലക്കാട് 248, ആലപ്പുഴ 235, കാസർഗോഡ് 150, ഇടുക്കി 147, വയനാട് 116 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,075 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,316 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,08,843 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2473 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 265 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കോവിഡ് 31,098 കേസുകളിൽ, 7 ശതമാനം വ്യക്തികൾ…

Read More

മോഫിയ പർവീൺ ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ ഭർത്താവിനൊപ്പം സി.ഐ. സുധീറിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയത് അതീവ ഗുരുതരവും കുറ്റകരവുമായ അനാസ്ഥ: അഡ്വ.ജെബി മേത്തർ

ആലുവ: പോലീസ് പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥി മോഫിയ പർവീൺ ആത്മഹത്യ ചെയ്യേണ്ടി വന്നസംഭവത്തിൽ ഭർത്താവിനൊപ്പം സി.ഐ. സുധീറിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയത് അതീവ ഗുരുതരവും കുറ്റകരവുമായ അനാസ്ഥയാണെന്ന്‌ മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വ.ജെബി മേത്തർ. സി. ഐ. സുധീറിനെതിരെ ഇപ്പോൾ വകുപ്പ് തല അന്വേഷണം മാത്രമാണ് നടക്കുന്നത്. ഭർത്തൃ വീട്ടിലെ പരാതി പറയാൻ സ്റ്റേഷനിലെത്തിയ മോഫിയ പർവീണിനെ സി.ഐ. സുധീറും അവഹേളിച്ചു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഇക്കാര്യം ആത്മഹത്യ കുറിപ്പിലുണ്ട്. സി.ഐ.സുധീറിനെ രക്ഷിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സ്വർണ്ണക്കടത്ത് നടത്തിയ ശിവശങ്കരനെ പ്പോലെ സുധീറും ജോലിയിൽ തിരിച്ചു കയറും. സ്വർണ്ണക്കേസു പോലെ ഇതും തേച്ചു മായ്ച്ചു കളയാനാണ് സർക്കാർ ശ്രമിക്കുന്നത്. സി.ഐ. സുധീർ ആത്മഹത്യ പ്രേരണ കുറ്റമാണ് നടത്തിയത്. മോഫിയ പർവീണിന്റെ കുടുംബത്തിന് നിയമ പരമായ സംരക്ഷണം ഉറപ്പു വരുത്തുമെന്ന് അവരുടെ വീട്…

Read More

യുഡിഎഫ് പ്രതിഷേധം 17ലേക്ക് മാറ്റി

തിരുവനന്തപുരം: നിയമവിരുദ്ധമായി ഗവര്‍ണ്ണര്‍ നിയമിച്ച കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസലർ രാജിവെയ്ക്കുക, പിണറായി സര്‍ക്കാര്‍ നടത്തുന്ന സര്‍വകലാശാലകളിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക, സര്‍വകലാശാലകളിലെ അനധികൃത നിയമനം റദ്ദാക്കുക, ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദു രാജിവെയ്ക്കുക, ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയ ഗവര്‍ണ്ണര്‍ തെറ്റുതിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്  അഞ്ച് സര്‍വകലാശാലകളിലേക്ക് ജനുവരി 14ന് യുഡിഎഫ് നടത്താന്‍ നിശ്ചയിച്ചിരുന്ന യൂണിവേഴ്‌സിറ്റി മാര്‍ച്ച് ജനുവരി 17 തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു. കേരള, കാലിക്കറ്റ്, എംജി,കാലടി,കണ്ണൂര്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് മുന്നിലാണ് യുഡിഎഫ് മാര്‍ച്ച് നടത്തുന്നതെന്നും ഹസന്‍ പറഞ്ഞു.

Read More